Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സർക്കാർ ഉറപ്പുകൾ പാളി; ചെക്‌പോസ്റ്റുകളില്‍ വ്യാപക അഴിമതി, വിജിലൻസ് കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകൾ

അഴിമതി തടയാന്‍ എംവിഡി ചെക്‌പോസ്റ്റുകളില്‍ സ്ഥാപിച്ച ക്യാമറകള്‍പോലും പ്രവര്‍ത്തിക്കുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2023, 11:11 am IST
inKerala

തിരുവനന്തപുരം: അഴിമതിക്കായി ചെക്‌പോസ്റ്റ് തുറന്നിട്ട് സര്‍ക്കാര്‍. അഴിമതി തടയുമെന്ന പിണറായി സര്‍ക്കാരിന്റെ ഉറപ്പും പരാജയം. അതിര്‍ത്തി ചെക് പോസ്റ്റുകളില്‍ വിജിലന്‍സിന്റെ സംസ്ഥാനതല മിന്നല്‍ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. എക്‌സൈസ് വകുപ്പിന്റെ 39 ചെക് പോസ്റ്റുുകളിലും, മോട്ടോര്‍ വാഹന വകുപ്പിന്റെ 19 ചെക് പോസ്റ്റുകളിലും, മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള 12 കന്നുകാലി ചെക്‌പോസ്റ്റുകളിലും നടത്തിയ പരിശോധനയിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്.

അഴിമതി തടയാന്‍ എംവിഡി ചെക്‌പോസ്റ്റുകളില്‍ സ്ഥാപിച്ച ക്യാമറകള്‍പോലും പ്രവര്‍ത്തിക്കുന്നില്ല. ഓണക്കാലത്ത് പോലും ഉദ്യോഗസ്ഥരെ നിരീക്ഷിക്കാന്‍ മതിയായ സൗകര്യം ഒരുക്കിയിരുന്നില്ലെന്ന് വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തിയ ക്രമക്കേടുകള്‍ വ്യക്തമാക്കുന്നു. കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം ചെക് പോസ്റ്റില്‍ ഡ്യൂട്ടിയില്‍ കാണേണ്ട മോട്ടോര്‍ വാഹന വകുപ്പ് ഇന്‍സ്‌പെക്ടര്‍ ഹാജരില്ലാത്തതും വിജിലന്‍സ് കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ പൂവാര്‍ മോട്ടോര്‍ വാഹന വകുപ്പ് ചെക്് പോസ്റ്റില്‍ ഓഫീസ് അടച്ചിട്ട് ഉദ്യോഗസ്ഥര്‍ ഉറങ്ങുകയായിരുന്നു.

തിരുവനന്തപുരം പാറശ്ശാല എംവിഡി ചെക്‌പോസ്റ്റിന് സമീപം ഏജന്റിന്റെ കൈയില്‍ നിന്നും 11,900 രൂപ പിടികൂടി. കൊല്ലം ആര്യങ്കാവിലെ എംവിഡി ചെക്‌പോസ്റ്റിലെ ഓഫീസ് അസിസ്റ്റന്റിന്റെ മേശപ്പുറത്തു നിന്നും 6,000 രൂപയും, പാലക്കാട് ഗോപാലപുരം എംവിഡി ചെക്ക് പോസ്റ്റില്‍ നിന്നും 3,950 രൂപയും കണ്ടെത്തി. പാലക്കാട് വേലന്താവളം ചെക് പോസ്റ്റില്‍ ഓഫീസിനകത്തെ ഫ്ലക്‌സ് ബോര്‍ഡിനടിയില്‍ നിന്നും 4,700രൂപയും, മേശപ്പുറത്തു നിന്നും 1,600 രൂപയും കണക്കില്‍പ്പെടാത്ത നിലയില്‍ വിജിലന്‍സ് പിടികൂടി. വാളയാര്‍ ചെക് പോസ്റ്റില്‍ നിന്നും പരിശോധന കഴിഞ്ഞു കടന്നു വന്ന മൂന്നു വാഹനങ്ങള്‍ വിജിലന്‍സ് പിടികൂടി അമിത ഭാരം കയറ്റിയതിനു 85,500 രൂപ പിഴ ഈടാക്കി. ചെറുവത്തൂര്‍, വാളയാര്‍ ഔട്ട് എന്നിവിടങ്ങളിലും പരിശോധന കൂടാതെ വാഹനങ്ങളെ കടത്തി വിടുന്നതായും കണ്ടെത്തി.

തിരുവനന്തപുരത്തെ ഏഴ് എക്‌സൈസ് ചെക്‌പോസ്റ്റുകളിലും വയനാട് തോല്‍പെട്ടിയിലും പരിശോധനയില്ലെന്ന് കണ്ടെത്തി. നെയ്യാര്‍ ഡാം ചെക്ക് പോസ്റ്റ് അടച്ചിട്ട് ഉദ്യോഗസ്ഥന്‍ ഉറങ്ങി. നെയ്യാറ്റിന്‍കര അറക്കുന്ന് കടവ്, പിരായുംമൂട്, പെരുംപഴുതൂര്‍ എന്നിവിടങ്ങളിലും ഉദ്യോഗസ്ഥര്‍ ഉറങ്ങുന്നതായി കണ്ടെത്തി. തിരുവനന്തപുരം നെയ്യാര്‍ഡാം, പിരായുംമൂട്, മണ്ഡപത്തിന്‍കടവ്, കൊല്ലം അച്ചന്‍കോവില്‍, മലപ്പുറം വഴിക്കടവ് എന്നിവിടങ്ങളില്‍ ഡ്യൂട്ടിസമയം ഉദ്യോഗസ്ഥരില്ലായിരുന്നു. തിരുവനന്തപുരം പിരായുംമൂട്ടില്‍ ഒരു ഉദ്യോഗസ്ഥന് ഗൂഗിള്‍ പേ വഴി 29,250 രൂപ കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ലഭിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് തൃപ്തികരമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ല.

മൃഗസംരക്ഷണ വകുപ്പിന്റെ ചെക്‌പോസ്റ്റുകളായ ഇടുക്കിയിലെ കുമിളി, ബോഡിമേട്ട്, തിരുവനന്തപുരത്തെ പാറശ്ശാല എന്നിവിടങ്ങളില്‍ പരിശോധന കൂടാതെ വാഹനങ്ങള്‍ കടത്തിവിടുന്നതായി കണ്ടെത്തി. പാറശ്ശാലയില്‍ പരിശോധനയില്ലാതെ കോഴികളുമായി കടന്നുപോയ വാഹനം തിരിച്ച് ചെക്ക്‌പോസ്റ്റിലെത്തിച്ച് ഫീസ് അടപ്പിച്ചു. കുമിളി, ബോഡിമേട്ട്, ചെക്ക്‌പോസ്റ്റുകളില്‍ ടിആര്‍ രസീത് നല്‍കാതെ തുക ഈടാക്കി. കമ്പംമേട്ട് 2,600 രൂപയും, ബോഡിമേട് 1,100 രൂപയും, കണ്ണൂര്‍ ഇരിട്ടിയില്‍ 6,460 രൂപയും വിജിലന്‍സ് പിടിച്ചെടുത്തു. പാറശ്ശാല കന്നുകാലി ചെക്ക്‌പോസ്റ്റിലെ കോഴി പരിശോധന രജിസ്റ്റര്‍ പ്രകാരം ഈമാസം 17 ന് ശേഷവും, കന്നുകാലി പരിശോധന രജിസ്റ്റര്‍ പ്രകാരം 24 ന് ശേഷവും യാതൊരു പരിശോധനയും നടത്തിയിട്ടില്ല. ക്രമക്കേടുകളെ പറ്റിയുള്ള വിശദമായ റിപ്പോര്‍ട്ട് തുടര്‍ നടപടികള്‍ക്കായി സര്‍ക്കാരിന് നല്‍കുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ടി. കെ. വിനോദ് കുമാര്‍ അറിയിച്ചു.

Tags: Corruptioncheck postvigilance
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: സര്‍ക്കാരിനെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി

Kerala

കേരള ബാങ്ക് ആസ്ഥാനത്ത് വിജിലന്‍സ് പരിശോധന

Kerala

ജേക്കബ് തോമസിനെതിരായ ഡ്രഡ്ജര്‍ അഴിമതി കേസ് : സമയം തേടി സര്‍ക്കാര്‍, കേസ് ഒക്ടോബറിലേക്ക് മാറ്റി

India

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

Kerala

ബോഡി ബില്‍ഡര്‍മാര്‍ക്ക് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായി നിയമനം: അഴിമതി നിയമന നിരോധന പ്രകാരം കേസ് നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബ്രിക്സ് ഉച്ചകോടി:മോദിയുടെ ലക്ഷ്യം യുദ്ധം അവസാനിപ്പിക്കലും വ്യാപാരം സുഗമമാക്കലും

ആനന്ദ് മഹീന്ദ്ര (ഇടത്ത്) അര്‍മാഡോ വാഹനങ്ങള്‍ ട്രെയിന്‍ കാര്‍ഗോയില്‍ നിരത്തി വെച്ചിരിക്കുുന്നു (നടുവില്‍) സൈന്യത്തിന് മഹീന്ദ് ഡിഫന്‍സ് നിര്‍മ്മിച്ചു നല്‍കിയ ഒരു അര്‍മാഡോ വാഹനം (വലത്ത്)

ഇന്ത്യന്‍ സേനയ്‌ക്കായി 1300 മഹീന്ദ്ര അര്‍മേര്‍ഡ് വാഹനം റെഡി; “മഹീന്ദ്ര അർമാഡോ… ഡ്യൂട്ടിക്കായി റിപ്പോർട്ട് ചെയ്യുന്നു.. സർ! എന്ന് ആനന്ദ് മഹീന്ദ്ര

സർവ ദുരിതങ്ങളും നീങ്ങാൻ ഭദ്രകാളിപ്പത്ത് ഇങ്ങനെ ചൊല്ലൂ….

“മഹാദേവന്റെ അനുഗ്രഹത്താൽ ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നു” ; ഹനുമാൻ അൻഷിലെ താരങ്ങൾ കാശി വിശ്വനാഥന്റെ മണ്ണിൽ

ഇന്ത്യയ്‌ക്ക് പകരം ഭാരത് : ബ്രിക്സ് ഉച്ചകോടിയിലെ നരേന്ദ്രമോദിയുടെ കൺട്രി പ്ലക്കാർഡിന് പിന്നിൽ

വാര്‍ത്താസമ്മേളനത്തില്‍ യോഗി ആദിത്യനാഥിനോട് ചോദ്യം ചോദിച്ച ശേഷം ഉടനെ തിരിഞ്ഞുനിന്ന് ചെറു പുഞ്ചിരിയോടെ നില്‍ക്കുന്ന ദിവ്യ ശ്രീവാസ്തവയ്ക്കെതിരെ സൈബര്‍ അറ്റാക്ക് ക്രൂരം.

ആദ്യം യോഗി ആദിത്യനാഥിനോട് ധിക്കാരത്തോടെ ചോദ്യം ചോദിച്ചു, പിന്നെ തിരിഞ്ഞുനിന്ന് കള്ളപ്പുഞ്ചിരി; അപഹാസ്യയായി വനിതാ ജേണലിസ്റ്റ് ദിവ്യ ശ്രീവാസ്തവ.

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും സൂപ്പര്‍ താരം അജിത്തും ലണ്ടനില്‍ കണ്ടുമുട്ടി, നടി തൃഷ എത്തിയത് വൈറലായി

സൗദി അറേബ്യയിൽ പൊതുനിരത്തുകളിൽ അനധികൃത കാർ റേസുകൾ സംഘടിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

വി ഡി സതീശന്‍ ഒപ്പമുളള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് ജി സുധാകരന്‍, ഭാര്യ സ്ഥലം വാങ്ങിയത് വീട്ടുജോലിക്കാരിക്ക് വീട് വയ്‌ക്കാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.