Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഇന്ന് അത്തം പൂവിടല്‍ ഓണാഘോഷത്തിന്റെ തുടക്കം

സി.പി. രവീന്ദ്രന്‍ നെടുംകുന്നംbyസി.പി. രവീന്ദ്രന്‍ നെടുംകുന്നം
Aug 20, 2023, 06:09 pm IST
inSamskriti

ശ്രാവണമാസത്തിലെ (ചിങ്ങം) തിരുവോണ മഹോത്സത്തിന് ആരംഭംകുറിച്ചുകൊണ്ടുള്ള പൂക്കളമിടല്‍ തുടങ്ങുന്നത് അത്തം നാളിലാണ്. അതിനാല്‍ അത്തപ്പൂക്കളമെന്ന് അറിയപ്പെട്ടു.
അത്തം തുടങ്ങിയാല്‍ പത്തുനാളേക്ക് ഓണാഘോഷമായി. മാനം തെളിഞ്ഞും മനസ് നിറഞ്ഞും നില്‍ക്കണമേ എന്നതാണ് പ്രാര്‍ത്ഥന. തിരുവോണനാളില്‍ തൃക്കാക്കരയപ്പനെ വരവേല്‍ക്കാന്‍ അത്തം നാള്‍ മുതല്‍ കന്യകമാര്‍ മുറ്റത്ത് പൂത്തറയുണ്ടാക്കി വായ്‌ക്കുരവയോടെ തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ച് പൂവിടല്‍ ആരംഭിക്കുന്നു. അത്തപ്പൂക്കളത്തിന് കലാപരമായ ഭംഗിയും ഇശ്വരാരാധനയുടെ ഭക്തിയും വിശ്വാസത്തിന്റെ മൂല്യവുമുണ്ട്.
വ്യത്യസ്തമായ പൂക്കളിലൂടെ ഓരോ ദിവസവും പൂക്കളം ഏറെ മോടിയാക്കുന്നു. ഭക്തിയുടെ നിറവില്‍ അത്തപ്പൂവിടലിന്റെ ഓരോ ദിവസവും യഥാക്രമം ഗണപതി, ശിവഭക്തി, ശിവന്‍, ബ്രഹ്മാവ്, പഞ്ചപ്രാണങ്ങള്‍, ശ്രീമുരുകന്‍, ഗുരുക്കള്‍, ദിക്പാലകര്‍, ഇന്ദ്രന്‍, വിഷ്ണു തുടങ്ങിയ സങ്കല്‍പ്പങ്ങളുമുണ്ട്. പത്താം നാള്‍ തൃക്കാക്കരയപ്പനെ പൂജിക്കുമ്പോള്‍ ആര്‍പ്പുവിളികളും വായ്‌ക്കുരവയും പതിവാണ്. അട നിവേദിക്കുകയും നിവേദ്യ അട അമ്പും വില്ലുമായി വന്ന് എയ്യുക എന്ന ചടങ്ങും പല ദിക്കുകളിലും ഇന്നും നിലവിലുണ്ട്.
തൃക്കാക്കരയപ്പന്റെ മുന്നിലെ പൂക്കളമൊരുക്കലാണ് പൂക്കളമിടലിന്റെ മുഖ്യചടങ്ങ്. തൃക്കാക്കരയപ്പന്‍ വാമനമൂര്‍ത്തിയാണ്. ഭഗവാന്റെ തിരു അവതാര ദിനമായ തിരുവോണ നാളില്‍ ഭഗവാനെ പൂജിക്കുന്ന ചടങ്ങ് തൃക്കാക്കരയെന്നപോലെ നാട്ടിലെ ഭവനങ്ങളിലും ആരംഭിച്ചതോടെ ആഘോഷം ദേശീയമായി. 56 കരകളുടെ ദേശാധിപത്യമുള്ള ഭഗവാന് കര്‍ക്കടക മാസത്തിലെ തിരുവോണനാള്‍ മുതല്‍ ഈരണ്ടു ദേശക്കാര്‍ വീതം 28 ദിവസം ആഘോഷങ്ങള്‍ നടത്തിയിരുന്നതായാണ് ചരിത്രകാരന്‍മാരുടെ വിവരണം. കൊല്ലവര്‍ഷാരംഭകാലത്ത് തൃക്കാക്കരയുടെ സ്ഥലനാമം കാല്‍ക്കരൈ എന്നതായിരുന്നെന്നും കാല്‍ക്കരൈ നാട്ടുരാജക്കന്മാരുടെ ആധിപത്യം പെരുമാള്‍ രാജകുടുംബത്തിനായിരുന്നെന്നും അവരുടെ നേതൃത്വത്തില്‍ ഓണാഘോഷം വിപുലമായി നടന്നിരുന്നതായുമാണ് ചരിത്രം. തൃക്കാല്‍ക്കര കാലന്തരത്തില്‍ തൃക്കാക്കരയായി.
ചിങ്ങമാസത്തിലെ അത്തം നാള്‍ ആഘോഷം നടത്തിയിരുന്നത് കൊച്ചി പെരുമ്പടപ്പ് സ്വരൂപവും സാമൂതിരിയുടെ നെടിയിരിപ്പ് സ്വരൂപവും ഒന്നിച്ചായിരുന്നതിനാല്‍ അത്തം നാളിലെ ആഘോഷം ഏറെ പെരുമയാര്‍ജ്ജിച്ചു. രാജഭരണം ജനായത്ത ഭരണമായി മാറിയതോടെ അത്തം ദിനത്തിലെ ആഘോഷം ദേശീയ ശ്രദ്ധയാകര്‍ഷിച്ചു. ദേശീയോത്സവത്തിന്റെ പരിവേഷം കൂടിയായതോടെ എല്ലാ മതസ്ഥരും ഈ ആഘോഷത്തിന്റെ ഭാഗമായി.
ആഘോഷം ദേശീയമായതോടെ ആചരണത്തിനും മാറ്റം സംഭവിച്ചു. ആഘോഷങ്ങളില്‍ വാമനനെ മറന്നു. മഹാബലിക്കായി പ്രാധാന്യം. ലോകത്ത് മറ്റൊരു ഭക്തനും ലഭിക്കാത്ത അനുഗ്രഹമാണ് വാമനന്‍ മഹാബലിക്ക് നല്‍കിയത്, മരണമില്ലാത്ത ചിരഞ്ജീവിപ്പട്ടം. അടുത്ത മന്വന്തരത്തിലെ ഇന്ദ്രപദവി, പതിനാല് ലോകങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായ സുതലത്തില്‍ ബന്ധുമിത്രാദികളോടെയുള്ള വാസം. സുരക്ഷയാകട്ടെ ഭഗവാന്‍ തന്നെ. ഇപ്രകാരം അനുഗ്രഹിച്ച വാമനന്‍ മഹാബലിയെ ചതിച്ച് പാതാളത്തിലേക്ക് ചവിട്ടിത്താഴ്‌ത്തിയതായി കഥയും പ്രചരിച്ചു. കൊല്ലവര്‍ഷം 9-ാം ശതകത്തില്‍ പ്രചരിച്ച ഓണപ്പാട്ട് (മഹാബലി ചരിതം) മാവേലി നാടുവാണീടുംകാലം എന്ന നാടോടിപ്പാട്ടിന് ചരിത്രത്തിന്റെയോ പുരാണത്തിന്റെയോ പിന്‍ബലമില്ല.
ഭാഗവതം 8-ാം സ്‌കന്ദത്തില്‍ 15 മുതല്‍ 23 വരെയുള്ള അധ്യായങ്ങളില്‍ വാമാനാവതാര കഥ വിശദീകരിക്കുന്നു. വാമനന്‍ കപടവേഷധാരിയായ മഹാവിഷ്ണുവാണെന്ന് ശുക്രാചാര്യരില്‍ നിന്ന് മഹാബലി അറിഞ്ഞിരുന്നു. തന്റെ വാക്കിനു മാറ്റം വരുത്തുകയില്ലെന്നും, അതിനാല്‍ ഉണ്ടാകുന്ന കീര്‍ത്തിക്ഷയം, സ്ഥാനഭ്രംശം, പാശബന്ധനം, ധനനാശം ഇവയൊക്കെയും, സംപൂജ്യരായവരില്‍നിന്നുള്ള ദണ്ഡനവും ശ്ലാഘ്യമായാണ് താന്‍ കരുതുന്നതെന്നുമാണ് ബലി പറഞ്ഞത്. ”ഞാന്‍ ആരെ അനുഗ്രഹിക്കാനാഗ്രഹിക്കുന്നുവോ അവരുടെ നശ്വരമായതിനെ എടുത്ത് അനശ്വരമായതിനെ നല്‍കുന്നുവെന്ന ഭഗവാന്റെ പ്രസ്താവനയുമുണ്ട്. എന്നിട്ടും വാമനന്‍ ചതിയനായി. ബലിയോ! ബലിഷ്ഠകായനായ ചക്രവര്‍ത്തി കുടവയറനും കൊമ്പന്‍ മീശക്കാരനുമായി ചിത്രങ്ങളില്‍ കോമാളിഭാവവുമായി കാണപ്പെടുന്നു. കിരീടവും സ്വര്‍ണാഭരണങ്ങളും പട്ട് വസ്ത്രങ്ങളും സ്വര്‍ണ പാദുകവും ധരിച്ച മഹാബലിക്ക് ഓലക്കുടയെന്നതും കാലദോഷത്തിന്റെ പരിണാമം.
(ക്ഷേത്ര ശക്തിയുടെ മുന്‍ എഡിറ്ററാണ് ലേഖകന്‍)

Tags: keralaAthamOnam Festival
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

Kerala

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

Kerala

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

Kerala

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

Kerala

കേരളത്തിന് ഓണം ബംബര്‍ അടിച്ചേ… 112 സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച്‌ റെയില്‍വേ

പുതിയ വാര്‍ത്തകള്‍

മഹേഷ് ബാബുവിന്റെ ജന്മദിനത്തിൽ എസ് എസ് രാജമൗലി ചിത്രം ‘വാരണാസി’യിലെ രുദ്രയുടെ ചിത്രങ്ങൾ പ്രേക്ഷകരിലേക്ക്

നാടകം കളിക്കാതെ പോയി പണം സമ്പാദിച്ച് സമാധാനത്തോടെ ജീവിക്കൂ;തൃഷയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി

അമിതമായ ഫോൺ ഉപയോഗം; കഴുത്തിന് ശസ്ത്രക്രിയ ചെയ്തെന്ന് ഷക്കീല

മെസിയുടെ പേരിൽ കബളിപ്പിക്കൽ: മുന്‍ കായികമന്ത്രി വി അബ്ദുറഹ്‌മാന്‍ ‘അമീറ’ ആരാണെന്ന് വ്യക്തമാക്കണം

യാഷിന് 50 കോടി, നയൻതാരയ്‌ക്കും കിയാരക്കും ലഭിച്ച പ്രതിഫലം; ടോക്സിക്കിനെക്കുറിച്ച് റിപ്പോർട്ട്

പ്രോജക്ട് ലയണ്‍; ഏഷ്യന്‍ സിംഹങ്ങളുടെ എണ്ണം 891 ആയി വര്‍ദ്ധിച്ചു

‘മുംബൈ പൊലീസ്’ ചെയ്യുന്ന സമയത്ത് സ്വവർഗാനുരാഗിയാകുന്നത് ക്രിമിനൽ കുറ്റമാണ്’

2025/26 സീസണിൽ JioStar-ൽ പ്രീമിയർ ലീഗ് കണ്ടത് 900 കോടിയിലധികം (9 Bn) മിനിറ്റ്

ചട്ടപ്രകാരം ഏത് വിഷയത്തിലും ചർച്ചയ്‌ക്ക് തയാർ; പ്രതിപക്ഷത്തോട് അമിത് ഷാ, ഞാൻ എന്നും പാർലമെന്റിലുണ്ട്, ഹാജർ നോക്കൂ

ഓപ്പറേഷൻ ത്രാൾ ചിത്രീകരണം പൂർത്തിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.