Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

അന്തമില്ലാത്ത ഭ്രമദൃഷ്ടികളില്‍ വാഴുന്നവര്‍

ഉന്നതമായ പര്‍വ്വതംപോലെ കാണപ്പെട്ട ഒരു സുന്ദരനായ ആനയെ അവിടെ കണ്ടു. അവിടെയുള്ള രാജാവ് മരിക്കുകയാല്‍ രാജാവിനെ ആ ആന അങ്ങുമിങ്ങും തേടുന്നുണ്ടായിരുന്നു.

കവനമന്ദിരം പങ്കജാക്ഷന്‍byകവനമന്ദിരം പങ്കജാക്ഷന്‍
Aug 12, 2023, 06:56 pm IST
inSamskriti

(ഗാധിവൃത്താന്തകഥനം തുടര്‍ച്ച)

കീരമണ്ഡലത്തില്‍ ചെന്നുചേര്‍ന്ന് ഭംഗിചേര്‍ന്നുള്ള രാജധാനിയില്‍ ഒരിക്കല്‍ സ്വര്‍ഗ്ഗലോകം പോലെ വിളങ്ങുന്ന അവിടെ നാഗന്മാരും സുന്ദരികളും സാമന്തന്മാരും മേവുന്നതുകണ്ടു. ആ പ്രവേശനകവാടം നല്ലവണ്ണം വിതാനിച്ചിരുന്നു. ഉന്നതമായ പര്‍വ്വതംപോലെ കാണപ്പെട്ട ഒരു സുന്ദരനായ ആനയെ അവിടെ കണ്ടു. അവിടെയുള്ള രാജാവ് മരിക്കുകയാല്‍ രാജാവിനെ ആ ആന അങ്ങുമിങ്ങും തേടുന്നുണ്ടായിരുന്നു.  

ഈവകയൊക്കെയും കണ്ടുകൊണ്ടങ്ങനെ മേവുന്ന അവനെ ആ ആന തുമ്പിക്കരംകൊണ്ടെടുത്ത് തന്റെ കഴുത്തില്‍ മെല്ലെ ഇരുത്തി. അന്നേരം ജയജയഘോഷവും ഉടനെ വാദ്യഘോഷവും വര്‍ദ്ധിച്ചു. നന്നായി ഉണര്‍ന്ന പക്ഷികളുടെ ശബ്ദമെന്നതുപോലെ ആ നാട്ടുകാര്‍ ആര്‍പ്പുവിളിച്ചു. അവിടെയുള്ള ഒരു സുന്ദരീവൃന്ദം അവനെ അലങ്കരിപ്പിച്ചു.  

അവനെ പ്രകൃതികള്‍ സാദരം കാഴ്‌ച്ചകള്‍വെച്ചു വന്ദിച്ചു. സൈ്വരമീവണ്ണം ചണ്ഡാളനാകുന്ന അവന്‍ കീരഭൂപാലകനായി വാണു. ആ ചണ്ഡാളന്‍ തന്റെ ഇച്ഛയാല്‍ ചില ദിവസങ്ങള്‍കൊണ്ട് അന്നാട്ടില്‍ മര്യാദയേര്‍പ്പെടുത്തി. മന്ത്രിമാരോടും പ്രജകളോടും നല്ലവണ്ണം ചിന്തിച്ചു രാജ്യകാര്യങ്ങള്‍ നടത്തി. സന്തോഷത്തോടെ ഗവലന്‍ എന്ന പേരോടുകൂടിയവനായി എട്ടുവര്‍ഷം വാണു. ഒരിക്കല്‍ ഭൂഷണമൊന്നുമില്ലാതെകണ്ട് ഏകനായിട്ട് പുറത്തുപോയി. അപ്പോഴവിടെ ചണ്ഡാലസംഘംചേര്‍ന്ന് നില്പതുകണ്ട് കുറേനേരം നോക്കിനിന്നു. ചുവന്ന കണ്ണുകളുള്ള കിഴവനായ ഒരു ചണ്ഡാളന്‍ ആ കൂട്ടത്തില്‍നിന്ന് ഉടന്‍ കീര്‍ത്തികേട്ട ആ കീരഭൂപാലനെ നോക്കി സഹര്‍ഷം ഇങ്ങനെ പറഞ്ഞു, ‘ബന്ധോ! കടഞ്ജക! (ചണ്ഡാല സമൂഹത്തിലെ വംശപ്പേരാകാം) ഞങ്ങളെക്കൈവിട്ടു നീ ഇന്നേവരെ എവിടെ വസിച്ചിരുന്നു? കണ്ടിട്ടു കാലമൊട്ടായി, എന്റെ ഭാഗ്യംകൊണ്ട് ഇന്നു കാണുവാന്‍ സംഗതിയായി.’’ എന്നേവം ഓരോന്നു പറഞ്ഞനേരത്തവനെ ആ കീരേശന്‍ വല്ലാതെ കുറ്റപ്പെടുത്തി. അവന്റെ ഭാര്യമാരും സന്തതികളും ഇങ്ങനെ എല്ലാവരും ജനാലകളില്‍നിന്നു നോക്കീട്ടു ചണ്ഡാളനാണിവനെന്നറിഞ്ഞ് ഉള്ളില്‍ വളരെ ദുഃഖിച്ചു. നാഗന്മാരും സുന്ദരിമാരും വളരെ വിഷാദത്തോടെ മൂക്കത്തു കൈവെച്ചുകൊണ്ടങ്ങനെ വാഴുമ്പോള്‍ രാജാവാകുന്ന അവന്‍ പെട്ടെന്ന് അന്തഃപുരം പ്രവേശിച്ചു. ആരും ഗവലനെ ശവത്തിനെയെന്നതുപോലെ തൊട്ടതേയില്ല. ചുറ്റും ജനങ്ങള്‍ വസിപ്പതുണ്ടെങ്കിലും ഒറ്റയായി വാഴുന്നതുപോലെ ആയവന്‍. ഏതോ വഴിപോക്കനാണെന്നു തോന്നുന്നമാതിരിയായി ഭവിച്ചൂ.  

പിന്നെ എല്ലാവരും ചേര്‍ന്ന് ഇങ്ങനെ ചിന്തിച്ചു-‘നാമെല്ലാം ചണ്ഡാലന്മാരായിത്തീര്‍ന്നു. ഇനി ഒന്നുകൊണ്ടും നാം പരിശുദ്ധരാവില്ല.  തീയില്‍ച്ചാടി മരിക്കുന്നതാണ് ഉത്തമം.’ ഇത്തരമാലോചിച്ച് നിശ്ചയിച്ചിട്ട് പെട്ടെന്ന് അഗ്നി നന്നായി ജ്വലിപ്പിച്ച് ആ നഗരത്തിങ്കലുള്ളവരേവരും ഒന്നിച്ച് തീയില്‍ച്ചാടി മരിച്ചു. സജ്ജനസംഗംകൊണ്ട് വളരെ മനഃശുദ്ധിവന്നു വാഴുന്ന രാജാവ് വ്യാകുലചിത്തനായി ഭവിച്ച് സ്വയം ഏകനായിട്ടു ഇങ്ങനെ വിചാരിച്ചു -”ഈ രാജ്യം ഇത്തരത്തില്‍ നശിച്ചുപോകാന്‍ കാരണമായി ഭവിച്ചതു ഹന്ത! ഞാനല്ലോ.  ഇങ്ങനെ ഞാനിനി ജീവിച്ചിരിപ്പതു ഭംഗിയല്ല. എന്റെ മരണം മഹോത്സവം എന്നു വിചാരിച്ച് ആ രാജാവ് ശലഭത്തെപ്പോലെ തീയില്‍ച്ചാടി ശരീരം ദഹിപ്പിച്ചു. അപ്പോള്‍ ഗാധിഭൂസുരന്‍ പാവകക്ഷുബ്ധനായി (അഗ്നിയില്‍നിന്നു പുറത്തുകടന്നവന്‍) മോഹത്തില്‍നിന്നുണര്‍ന്നു. ഇങ്ങനെ രണ്ടു മുഹൂര്‍ത്തംകൊണ്ട് കാശ്യപീദേവന്‍ ഭ്രമത്തില്‍നിന്നുണര്‍ന്ന് ഹന്ത! ഞാനാരിപ്പോള്‍, എന്തോന്നു കണുന്നിതെന്ന് ഞാന്‍ ചെയ്തതെന്ത്, എന്നുള്ളതൊക്കെയും അന്തരംഗത്തില്‍ വിചാരിച്ചുകൊണ്ട് ഉടന്‍ ബ്രാഹ്മണന്‍ വെള്ളത്തില്‍നിന്നു കേറി. എപ്പോഴും ദേഹികളുടെ ചേതസ്സ് ഇങ്ങനെ അന്തമില്ലാത്ത ഭ്രമദൃഷ്ടികളില്‍ നന്നായി പല കാടുകളില്‍ കടുവ എന്നപോലെ ഭ്രമിക്കുന്നു. ഇങ്ങനെ വിചാരിച്ചു തന്റെ മോഹം വെടിഞ്ഞ് ആ ബ്രാഹ്മണന്‍ തന്റെ ആശ്രമത്തിലെത്തിച്ചേര്‍ന്നു. ഉള്ളില്‍ അല്പവും ആകുലതകൂടാതെ അവിടെ ഏകനായി കുറച്ചുനാള്‍ കഴിഞ്ഞു. ഗാധിയുടെ ആശ്രമത്തില്‍ വളരെ ഇഷ്ടനായുള്ള ഒരതിഥി എത്തി. അദ്ദേഹം പുത്രരും പത്‌നിയും ചത്തുപോയതുകൊണ്ട്  വളരെ ദുഃഖിതനായി കരഞ്ഞുകൊണ്ടിരുന്നു. ക്ലേശം സഹിക്കാനാവാതെ ആ ദേശം വെടിഞ്ഞു പലദിക്കും നടന്നു.  

(തുടരും)

Tags: Hindu Dharmaലോകാരോഗ്യ സംഘടനHindutvaവേദ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഹൈന്ദവരുടെ ധര്‍മ്മ നിസ്സംഗത; ഒരു ആത്മപരിശോധന

Kerala

ക്രിസ്ത്യാനിയായി ജനിച്ചെങ്കിലും ഹിന്ദുവായി ജീവിക്കുന്ന ആലിസ്; ഇന്ന് ആധ്യാത്മിക പ്രഭാഷണങ്ങളും ലളിതാസഹസ്രനാമഅവതരണവുമായി ആലിസ്

Kerala

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

India

ആർ‌എസ്‌എസ് രജിസ്ട്രേഷന്‍ കാണിക്കാന്‍ ആവശ്യപ്പെട്ട് പ്രിയങ്ക് ഖാർഗെ; ഹിന്ദു ധര്‍മ്മം തന്നെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് മോഹൻ ഭാഗവത്

India

ഹിന്ദുമതത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ഭഗവദ്ഗീത വായിക്കുന്നുവെന്ന് നടി ഉര്‍ഫി ജാവേദ്

പുതിയ വാര്‍ത്തകള്‍

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.