Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ലാപ് ടോപ് ഇറക്കുമതി നിരോധിച്ചത് ചൈനയില്‍ നിന്നുള്ള ഇറക്കുമതി തടയാന്‍ ; അംബാനിയ്‌ക്ക് വേണ്ടിയെന്ന പ്രചാരണവുമായി ചൈനീസ് അജണ്ട നടപ്പാക്കുന്നവര്‍

ചൈനയ്‌ക്ക് തിരിച്ചടി നല്‍കാനാണ് കഴിഞ്ഞ ദിവസം മോദി സര്‍ക്കാര്‍ ലാപ് ടോപ് ഇറക്കുമതി നിരോധിച്ചത്. പക്ഷെ ചൈനയുടെ അജണ്ട നടപ്പാക്കുന്ന പ്രതിപക്ഷവും എന്‍ജിഒകളും സമൂഹമാധ്യമങ്ങളില്‍ അഴിച്ചുവിട്ട വിമര്‍ശനം മോദി അംബാനിയെ സംരക്ഷിക്കാനാണ് അത് ചെയ്തത് എന്നാണ്. ഈയിടെ അംബാനി ലാപ് ടോപ് വിപണിയില്‍ ഇറക്കിയതും ഈ പ്രചാരണം സത്യമാണെന്ന് തോന്നിക്കാന്‍ കാരണവുമായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2023, 10:02 pm IST
in Business

ന്യൂദല്‍ഹി: ചൈനയ്‌ക്ക് തിരിച്ചടി നല്‍കാനാണ് കഴിഞ്ഞ ദിവസം മോദി സര്‍ക്കാര്‍ ലാപ് ടോപ് ഇറക്കുമതി നിരോധിച്ചത്. പക്ഷെ ചൈനയുടെ അജണ്ട നടപ്പാക്കുന്ന പ്രതിപക്ഷവും എന്‍ജിഒകളും സമൂഹമാധ്യമങ്ങളില്‍ അഴിച്ചുവിട്ട വിമര്‍ശനം മോദി അംബാനിയെ സംരക്ഷിക്കാനാണ് അത് ചെയ്തത് എന്നാണ്. ഈയിടെ അംബാനി ലാപ് ടോപ് വിപണിയില്‍ ഇറക്കിയതും ഈ പ്രചാരണം സത്യമാണെന്ന് തോന്നിക്കാന്‍ കാരണവുമായി.  

വാസ്തവത്തില്‍ മോദി സര്‍ക്കാരിന്റെ വലിയ അജണ്ടയുടെ ഭാഗമായാണ് ലാപ് ടോപ് ഇറക്കുമതി നിരോധിച്ചത്. ഇന്ത്യയില്‍ വില്‍പന നടത്താന്‍ ലൈസന്‍സുള്ള കമ്പനികള്‍ക്ക് മാത്രമേ ലാപ് ടോപുകള്‍ വില്‍ക്കാന്‍ സാധിക്കൂ. ചൈനയില്‍ നിന്നുള്ള ഒരു കമ്പനിയ്‌ക്കും ഇന്ത്യയില്‍ ലാപ് ടോപ് വില്‍ക്കാന്‍ മോദി സര്‍ക്കാര്‍ അനുമതി നല്‍കുന്നില്ല. പിന്നെ ടെസ്റ്റിങ്ങ് ആവശ്യങ്ങള്‍ക്കുള്ള ലാപ് ടോപുകള്‍ മാത്രമേ ഇറക്കുമതി ചെയ്യാന്‍ കഴിയൂ. ലക്ഷ്യം ചൈനയെ അടിക്കുക എന്നത് തന്നെ. ചൈനയില്‍ നിന്നാണ് ഇന്ത്യയിലേക്ക് നല്ലൊരു പങ്ക് ലാപ് ടോപുകള്‍ എത്തുന്നത്.  

ക്ഷാമം നേരിടുക അല്‍പകാലത്തേക്ക് മാത്രം  

ചൈനയില്‍ നിന്നുള്ള കമ്പനിയായ ലെനോവോയുടെ നിര്‍മ്മാണവും അസംബ്ലിങ്ങും ഇന്ത്യയില്‍ നടക്കുന്നുണ്ട്. എന്നാല്‍ ആപ്പിള്‍, സാംസങ്ങ്, ഷവോമി, റിയല്‍മി, അസുസ്, എയ്സര്‍ എന്നീ ലാപ് ടോപുകള്‍ വരുന്നത് വിദേശത്ത് നിന്ന് നേരിട്ടാണ് എത്തുന്നത്. അതിനാല്‍ നിരോധനത്തിന്റെ ആദ്യമാസങ്ങള്‍ അല്‍പം ബുദ്ധിമുട്ടാകും. നേരത്തെ വിദേശത്ത് നിന്നുള്ള മൊബൈല്‍ ഇറക്കുമതിയിലും നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. പക്ഷെ അന്ന് ഇന്ത്യയ്‌ക്ക് പ്രശ്നമുണ്ടായില്ല. കാരണം ഒട്ടുമിക്ക മൊബൈല്‍ ഫോണുകളുടെയും നിര്‍മ്മാണവും അസംബ്ലിങ്ങും ഇന്ത്യയില്‍ നടക്കുന്നതിനാലാണത്.  

അംബാനിയ്‌ക്ക് വേണ്ടിയെന്നത് നുണപ്രചരണം

അംബാനി ഈയിടെ ഒരു ലാപ് ടോപ് പുറത്തിറക്കിയിരുന്നു. ജിയോ ബുക്ക്. ഈ ലാപ് ടോപും നിര്‍മ്മിക്കുന്നത് ചൈനയില്‍ തന്നെയാണ്. 20000 രൂപയില്‍ താഴെയേ വിലയുള്ളൂ. പ്രധാനമായും വിദ്യാഭ്യാസ മേഖലയെ ലക്ഷ്യം വെച്ചാണ് അംബാനി ജിയോ ബുക്ക് ഇറക്കിയത്. പക്ഷെ അംബാനിയ്‌ക്ക് പോലും അഞ്ച് ലക്ഷം ജിയോബുക്ക് ഒന്നിച്ച് ഇറക്കുമതി ചെയ്യണമെങ്കില്‍ ലൈസന്‍സ് എടുക്കണം എന്നതാണ് അവസ്ഥ. ഇതൊന്നും മനസ്സിലാക്കാതെയാണ് അംബാനിക്ക് വേണ്ടിയാണ് മോദി ലാപ് ടോപ് ഇറക്കുമതി നിരോധിച്ചത് എന്ന മട്ടിലാണ് സമൂഹമാധ്യമങ്ങളില്‍ മോദി വിരോധികള്‍ പ്രചാരണം അഴിച്ചുവിട്ടത്.  

ചൈനീസ് ബ്രാന്‍ഡുകള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി മോദി

ചൈനയുടെ ഉല്‍പന്നങ്ങള്‍ക്ക് മേല്‍ ഇന്ത്യയില്‍ നിന്നും സമ്മര്‍ദ്ദം ചെലുത്തുക എന്നതാണ് മോദി ഉദ്ദേശിക്കുന്നത്. ഇതില്‍ ആഗോള ഭൗമരാഷ്‌ട്രീയവും അടങ്ങിയിരിക്കുന്നു. ഇന്ത്യയില്‍ അതിവിപുലമായി സാന്നിധ്യം വര്‍ധിപ്പിക്കുന്ന സാംസങ്ങിനും ആപ്പിളിനും ഇന്ത്യയുടെ തീരുമാനം ഗുണകരമാവും. ചൈനീസ് കമ്പനിയായ ഷവോമി ഇപ്പോഴേ ഇഡിയുടെ നോട്ടപ്പുള്ളിയാണ്. നികുതിവെട്ടിപ്പ് കേസിലാണ് ഇഡി പിടിമുറുക്കിയിരിക്കുന്നത്. ആപ്പിള്‍ വൈകാതെ അവരുടെ മുഴുവന്‍ ഉല്‍പാദനവും ഇന്ത്യയിലേക്ക് മാറ്റിയേക്കും. സാംസങ്ങ് നോയിഡയില്‍ അവരുടെ മൊബൈല്‍ നിര്‍മ്മാണ ഫാക്ടറി ആരംഭിച്ചുകഴിഞ്ഞു. ഒപ്പം ഇന്ത്യയിലെ ആഭ്യന്തര ഉല്‍പാദകരെ വളര്‍ത്തിക്കൊണ്ടുവരികയും ചെയ്യും. എന്തായാലും ലാപ് ടോപ് നിരോധനത്തിന്റെ ലക്ഷ്യം ചൈനയും ചൈനയുടെ ഉല്‍പന്നങ്ങളും തന്നെ. ഇപ്പോള്‍ തന്നെ കയറ്റുമതിയില്‍ വന്‍ പ്രതിസന്ധി നേരിടുകയാണ് ചൈന.  

Tags: ഐഎസ്പ്രധാനമന്ത്രി മോദിchinaനരേന്ദ്രമോദിമോഡിLaptopലാപ് ടോപ് ഇറക്കുമതി നിരോധിച്ചത്ചൈനാവിരുദ്ധ നയം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

India

‘ ഇന്ത്യൻ പ്രദേശത്തിനുള്ളിൽ ചൈന കടന്നു കയറി , സൈന്യം പരാജയപ്പെട്ടു , ഇന്ത്യ ചൈനയ്‌ക്ക് അടിമയാകും ‘ ; കാസ്മിയുടെ നുണ പൊളിച്ച് പിഐബി

ജപ്പാന്‍ പ്രധാനമന്ത്രി തകായ്ചി, മോദി, ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത് നിന്നും വലത്തോട്ട്)
India

ഷീ ജിന്‍പിങ്ങിന്റെ ഉറക്കംകെടുത്തി നരേന്ദ്രനും തകായ്ചിയും ചേര്‍ന്ന് മെനഞ്ഞ തന്ത്രം…ഇനി ഏഷ്യയില്‍ ചൈന മാത്രം നിയമം എഴുതുന്ന കാലം തീര്‍ന്നു

World

ചൈനയിൽ ഷൂ ഫാക്ടറിയിൽ വൻ തീപിടിത്തം; 28 മരണം

India

ഇന്ത്യയുടെ വിശ്വാസത്തെ അവഗണിച്ചുകൊണ്ട് താരിഖ് റഹ്മാൻ ചൈനയുമായി കൈകോർത്തു ; ടീസ്റ്റ പദ്ധതി ഷി ജിൻപിങ്ങിന് അടിയറവ് വച്ചതിന് പിന്നിൽ മതമൗലികവാദികൾ

പുതിയ വാര്‍ത്തകള്‍

പാർലമെന്റ് സമ്മേളനത്തിന് ഒരു മണിക്കൂറില്ല; പ്രതിപക്ഷം പല തട്ടിൽ, കൂറുമാറ്റമാകണം ആദ്യ ചർച്ചാ വിഷയമെന്ന് കോൺഗ്രസ് നേതാവ്

സ്പെയിൻ–അർജന്റീന ഫൈനൽ: പന്തിനപ്പുറമുള്ള രാഷ്‌ട്രീയം

സ്പെയിന്റെ വിജയഗാഥ: ലോകകപ്പിലെ കിരീടത്തിനപ്പുറം ഒരു രാജ്യത്തിന്റെ നയവിജയം

രാമസ്പര്‍ശം -4: അവതാരത്തിന്റെ ആനന്ദം

ലോകമാകെ 300ലധികം രാമായണങ്ങള്‍

മൈസൂരുവിൽ വീട് കുത്തിത്തുറന്ന് കവർച്ച; മലയാളി യുവാക്കള്‍ അറസ്സിൽ

രാമായണം: ലക്ഷ്യത്തിലേക്കുള്ള കുതിപ്പ് !

പാകിസ്ഥാനിലെ പഞ്ചാബിൽനിന്ന് നാടുകടത്തിയത് 2.6 ലക്ഷം അഫ്ഘാനികളെ

ബംഗാളിന്റെ പ്രത്യാശാ കിരണം; സുവേന്ദു അധികാരിയുടെ ഭരണവും ജനമനസുകളുടെ പ്രതീക്ഷയും

മലയാളത്തിന്റെ മനസുനിറച്ച് ദേശീയ പുരസ്‌കാരങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.