Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ഇത് ജഗദീപ് ധന്‍കറാണ്….ഇനി കുത്തഴിഞ്ഞ പെരുമാറ്റം സഭയില്‍ നടക്കില്ല…. തൃണമൂല്‍ നേതാവ് ഡെറിക് ഒബ്രിയാനെ ഞെട്ടിച്ച് സ്പീക്കര്‍ ജഗദീപ് ധന്‍കര്‍

നിയമം അരച്ചുകുടിച്ചയാളാണ് ഇപ്പോഴത്തെ രാജ്യസഭാ സ്പീക്കര്‍ ജദദീപ് ധന്‍കര്‍. ബംഗാള്‍ ഗവര്‍ണറായ ഇദ്ദേഹം മമത ബാനര്‍ജിയ്‌ക്ക് നിരന്തരം തലവേദന സൃഷ്ടിച്ചയാളായിരുന്നു. പാര്‍ലമെന്‍റില്‍ നിരന്തരം പ്രതിപക്ഷ അംഗങ്ങള്‍ കുത്തഴിഞ്ഞ് പെരുമാറുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് പ്രധാനമന്ത്രി മോദി തന്നെ ജഗദീപ് ധന്‍കറെ രാജ്യസഭയില്‍ സ്പീക്കറുടെ റോളില്‍ കൊണ്ടുവരാന്‍ തീരുമാനിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2023, 07:09 pm IST
inIndia

ന്യൂദല്‍ഹി നിയമം അരച്ചുകുടിച്ചയാളാണ് ഇപ്പോഴത്തെ രാജ്യസഭാ സ്പീക്കര്‍ ജദദീപ് ധന്‍കര്‍. ബംഗാള്‍ ഗവര്‍ണറായ ഇദ്ദേഹം മമത ബാനര്‍ജിയ്‌ക്ക് നിരന്തരം തലവേദന സൃഷ്ടിച്ചയാളായിരുന്നു..  

കര്‍ശനക്കാരനാണ് ജഗദീപ് ധന്‍കര്‍. ഇടഞ്ഞാല്‍ പിടിച്ചാല്‍ കിട്ടില്ല. എന്തായാലും ജഗദീപ് ധന്‍കര്‍ ആരാണെന്ന് രാജ്യസഭ ശരിയ്‌ക്കും കണ്ടു. പാര്‍ലമെന്‍റിലെ കുത്തഴിഞ്ഞ പെരുമാറ്റത്തിന്റെ ആള്‍രൂപമായ തൃണമൂല്‍ നേതാവ് ഡെറിക് ഒബ്രിയാനെയാണ്  സ്പീക്കര്‍ ശരിയ്‌ക്കം കുടഞ്ഞത്. ഡെറിക് ഒബ്രിയാന്‍ പോലും സ്പീക്കറുടെ കര്‍ശനമായ പെരുമാറ്റം കണ്ട് ഞെട്ടിക്കാണണം.. അന്തസ്സോടെ സഭാനടപടികള്‍ മുന്നോട്ട് പോകുന്നതിനെ തടസ്സപ്പെടുത്തുന്ന  പ്രതിപക്ഷ നേതാക്കളില്‍ ഒരാളാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഡെറിക് ഒബ്രിയാന്‍.  

കഴിഞ്ഞ കുറെ നാളുകളായി മണിപ്പൂര്‍ സംഭവത്തിന്റെ പേരില്‍ ഡെറിക് ഒബ്രിയാന്‍ സഭയില്‍ ഉറഞ്ഞുതുള്ളുകയായിരുന്നു. പ്രധാനമന്ത്രി സഭയില്‍ എത്തി മറുപടി പറയണമെന്ന് നാഴികയ്‌ക്ക് നാല്‍പത് വട്ടം സഭയ്‌ക്കും പുറത്തും  കൂവി നടക്കുകയായിരുന്നു ഡെറിക് ഒബ്രിയാന്‍. പക്ഷെ ചൊവ്വാഴ്ച  സ്പീക്കര്‍ ജഗദീപ് ധന്‍കറുടെ അപ്രീതിയ്‌ക്ക് പാത്രമായി. നാടകീയമായ സംഭവവികാസങ്ങളായിരുന്നു രാജ്യസഭയില്‍ നടന്നത്.  

മണിപ്പൂര്‍ പ്രശ്നം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പതിവുപോലെ ഡെറിക് ഒബ്രിയാന്‍ ബഹളം വെയ്‌ക്കാന്‍ തുടങ്ങി. ഉടനെ സ്പീക്കര്‍ ജഗദീപ് ധന്‍കര്‍ ഇടപെട്ടു. “സഭയില്‍ ഒരു അംഗം ക്രമപ്രശ്നം ഉന്നയിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ക്രമപ്രശ്നം ഉന്നയിക്കണം. പക്ഷെ ക്രമപ്രശ്നം ഉന്നയിച്ച് പിന്നീട് അതേക്കുറിച്ച ഒരക്ഷരം പറയില്ല. താങ്കളുടെ രാജ്യസഭയിലെ ചരിത്രം ഇതിന് തെളിവാണ്. താങ്കള്‍ എഴുന്നേല്‍ക്കുന്നു.  ക്രമപ്രശ്നം എന്താണെന്ന് മാത്രം പറയില്ല. എന്റെ റൂളിംഗിന് വേണ്ടി കാത്തുനില്‍ക്കുക പോലുമില്ല. താങ്കള്‍ സഭ കയ്യടക്കും. ഇത് ഇനി അനുവദിക്കില്ല. ഒരു ക്രമപ്രശ്നം ഉന്നയിക്കാനുണ്ടെങ്കില്‍ റൂള്‍ ബുക്ക് അനുസരിച്ച് ഏത് നിയമപ്രകാരമാണ് ഈ ക്രമപ്രശ്നം എന്ന് പറയൂ”- രോഷാകുലനായ ജഗദീപ് ധന്‍കര്‍ പറഞ്ഞു.  

ഇതിന് മറുപടിയായി ഡെറക് ഒബ്രിയാന്‍ പറഞ്ഞു “റൂള്‍ ബുക്കിലെ പേജ് 92ല്‍ ഉള്ള നിയമമാണ്. 267 എന്ന നിയമം. പ്രതിപക്ഷ നേതാവ് 267 പ്രകാരം മണിപ്പൂരിനെക്കുറിച്ച് ചര്‍ച്ച അനുവദിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. താങ്കള്‍ മണിപ്പൂരിനെക്കുറിച്ച് ചര്‍ച്ച അനുവദിക്കണം. ഇതാണ് എന്റെ ക്രമപ്രശ്നം.”- ഡെറിക് ഒബ്രിയാന്‍ പറഞ്ഞു.  

ഇതോടെ കോപിഷ്ഠനായ ജഗദീപ് ധന്‍കര്‍ കസേരയില്‍ നിന്നെഴുന്നേറ്റ് ഡെറിക് ഒബ്രിയാനോട് സഭയില്‍ നിന്നും പുറത്തുപോകാന്‍ ആവശ്യപ്പെട്ടു. “ഇനി മണ്‍സൂണ്‍ സമ്മേളനം കഴിയുന്നതുവരെ ഡെറിക് ഒബ്രിയാനെ സഭയില്‍ നിന്നും പിരിച്ചുവിട്ടിരിക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്യുന്നു”. – ജഗദീപ് ധന്‍കര്‍ പറഞ്ഞു.  

പിന്നാലെ കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ ഡെറക് ഒബ്രിയാനെ സസ്പെന്‍റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രമേയം കൊണ്ടുവന്നു. രാജ്യസഭാ നടപടികള്‍ തുടര്‍ച്ചയായി തന്നിഷ്ടപ്രകാരം അട്ടിമറിക്കുകയും രാജ്യസഭാ അധ്യക്ഷനെ അനസുരിക്കാതിരിക്കുകയും രാജ്യസഭയില്‍ തുടര്‍ച്ചയായി പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതിന്റെ പേരില്‍ ഡെറിക് ഒബ്രിയാനെ സസ്പെന്‍റ് ചെയ്യണമെന്നായിരുന്നു പീയൂഷ് ഗോയല്‍ ആവശ്യപ്പെട്ടത്.  സഭ നീട്ടിവെച്ചതിനാല്‍ ഇതിന്മേല്‍ വോട്ടെടുപ്പ് ഉണ്ടായില്ല.  

സഭ തല്‍ക്കാലത്തേക്ക് പിരിച്ചുവിടുന്നതായി ജഗദീപ് ധന്‍കര്‍ പ്രഖ്യാപിച്ചു. പക്ഷെ പിന്നീട് സഭ ചേര്‍ന്നപ്പോള്‍ ഡെറിക് ഒബ്രിയാന്‍ വീണ്ടും സഭയില്‍ എത്തി. “സ്പീക്കര്‍ എന്ന നിലയ്‌ക്ക് താന്‍ നല്‍കിയ ഉത്തരവ് നടപ്പാക്കിയിരുന്നെങ്കില്‍ ഡെറിക് ഒബ്രിയാന്‍ ഇപ്പോള്‍ സഭയില്‍  ഉണ്ടാകുമായിരുന്നില്ല. സാധാരണ രീതിയില്‍ ഉത്തരവ് റദ്ദാക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഗൗരവമായ വിഷയമാണ് പക്ഷെ പിന്നീട് എന്റെ ബുദ്ധി എന്നോട് ഉപദേശിച്ചത് ആ സമയത്ത് ഇത്രത്തോളം പോകേണ്ടിയിരുന്നില്ല (ഡെറിക് ഒബ്രിയാനെ സസ്പെന്‍റ് ചെയ്യേണ്ടിയിരുന്നല്ലി) എന്നാണ്. ഇനിയും ഞാന്‍ അദ്ദേഹത്തിന് അവസരം കൊടുത്താന്‍ അദ്ദേഹം ഇതേ പെരുമാറ്റ രീതി തന്നെയായിരിക്കും തുടരുന്നുത്. അത് നിങ്ങള്‍ക്ക് തന്നെ കാണാം. എന്തായാലും ഡെറിക് ഒബ്രിയാനെക്കുറിച്ച് ഞാന്‍ ഇനിയും ഒരു അന്തിമ തീരുമാനത്തില്‍ എത്തിയിട്ടില്ല.”- ജഗദീപ് ധന്‍കര്‍ പറഞ്ഞു.  

 ഡെറിക് ഒബ്രിയാന്‍ സഭയില്‍ മാപ്പ് പറയണമെന്ന് പീയൂഷ് ഗോയല്‍ ആവശ്യപ്പെട്ടു.  സഭയില്‍ മാന്യമായ പെരുമാറ്റ രീതി അദ്ദേഹം പാലിച്ചേ പറ്റൂ- പീയൂഷ് ഗോയല്‍ പറഞ്ഞു.  

സ്പീക്കറുടെ റൂളിംഗ് പാലിക്കാത്തതിനാല്‍ നേരത്തെ ആം ആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിംഗിനെ സ്പീക്കര്‍ സസ്പെന്‍റ് ചെയ്തിരുന്നു.  

Tags: ഐഎസ്രാജ്യസഭടിഎംസിജഗ്ദീപ് ധാംകര്‍ജഗ്ദീപ് ധന്‍കര്‍Piyush Goyalഡെറിക് ഒബ്രിയാന്‍രാജ്യസഭാധ്യക്ഷന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

India

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

India

പീയൂഷ് ഗോയലും 200 അംഗ വ്യാപാരി പ്രതിനിധികളും ജപ്പാന്‍ സന്ദര്‍ശിക്കും

India

ലോകം മുഴുവൻ ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നു : ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ഡിസംബറോടെ പ്രാബല്യത്തിൽ വരുമെന്ന് പിയൂഷ് ഗോയൽ

ജോര്‍ജ്ജ് സോറോസിന്‍റെ കയ്യിലെ കളിപ്പാവയായ രാഹുല്‍ ഗാന്ധി (ഇടത്ത്)
India

ജോര്‍ജ്ജ് സോറോസിന്റെ കൂട്ടാളികളുമായി ചേര്‍ന്ന് രാഹുല്‍ ഗാന്ധി രാജ്യത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

‘ ഞങ്ങൾക്ക് വഴി കാണിച്ചതിന് നിങ്ങളെ അഭിനന്ദിക്കുന്നു ‘ ; ബംഗ്ലാദേശിലെ കലാപകാരികൾക്ക്  ഐക്യദാർഢ്യം പ്രകടിപ്പിച്ച് നേഹ ബോറ

സിന്ദൂരവും ചരടും ധരിച്ചതിന് പരിഹസിക്കപ്പെട്ടു ; സിന്ദൂരം ധരിച്ച് നമ്മുടെ മതം പ്രദർശിപ്പിക്കുന്നത് ഇവിടെ ചിലർക്ക് വലിയ പ്രശ്നമാണ് ; ഏക്താ കപൂർ

എംഎ ബേബിയുടെ തോള്‍സഞ്ചി നഷ്ടപ്പെട്ടെന്ന് ട്രോള്‍; പെണ്‍കുട്ടികള്‍ക്ക് മൊബൈലുകള്‍ നഷ്ടമായി; സമരത്തില്‍ മോഷ്ടാക്കളും ഏറെ

പ്രധാനമന്ത്രിയുടെ പുരപ്പുറ സോളാര്‍ 60 ലക്ഷം കുടുംബങ്ങളില്‍; മോദിയുടെ ഒരു കോടി സോളാര്‍ വീടുകള്‍ എന്ന സ്വപ്നത്തിലേക്ക് ലഘുദൂരം മാത്രം

മാസപ്പടി കേസ്: പിണറായി വിജയന്റെ വാദങ്ങൾക്ക് സർക്കാർ കോടതിയിൽ പിന്തുണ നൽകിയത് ഒത്തുകളിയുടെ ഭാഗം: കെ. സുരേന്ദ്രൻ

പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം: റെയിൽവേ വികസനത്തിൽ കേന്ദ്ര വിവേചനമെന്ന ആരോപണം വസ്തുതാവിരുദ്ധം: വി മുരളീധരൻ എംഎൽ എ

13 ജീവനുകൾ കവർന്ന തൂവൽ വെള്ളച്ചാട്ടം; വിനോദസഞ്ചാരികൾക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തി ജില്ലാ കളക്ടർ

മുതുപിലാക്കാട് ക്ഷേത്രം തകർത്തിട്ട് ആഴ്ചകൾ; നടപടിയില്ല, പോലീസിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ഭക്തർ

എട്ടുവർഷം കാത്തിരിപ്പ്; അഭിമന്യു വധക്കേസിൽ വിചാരണ തുടങ്ങി, ഒരേ വേഷത്തിൽ 16 പ്രതികൾ കോടതിയിൽ

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ പിഴിയാൻ ദേവസ്വം ബോർഡ്, ശക്തമായ പ്രതിഷേധവുമായി ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.