തിരുവനന്തപുരം: ഗണപതി മിത്താണെന്ന സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ വിവാദപരാമര്‍ശത്തിന് മറുപടിയുമായി അഭിനേതാവും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി. ‘താങ്കളുടെ മിത്ത് എന്റെ സത്യം’ എന്നാണ് സുരേഷ് ഗോപി പ്രതികരിച്ചത്. വീട്ടിലെ ഗണപതി ചിത്രങ്ങള്‍ പങ്കുവച്ചാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഗണപതിയില്‍ അടിയുറച്ച വിശ്വാസമാണ് തന്റേതെന്ന് പ്രതിഫലിപ്പിക്കുന്ന ചിത്രങ്ങള്‍ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.
വീടിന്റെ സ്വീകരണമുറിയിലെ കൊത്തുപണികളോടെ ചെയ്ത ഗണപതി രൂപങ്ങളുടേയും ഗണപതിയുടെ മ്യൂറല്‍ പെയിന്റിങ്ങിന്റേയും ചിത്രങ്ങളാണ് പോസ്റ്റില്‍ ഉള്ളത്.. ‘താങ്കളുടെ മിത്ത് എന്റെ സത്യം. ആരേയും ഇന്നുവരെ ദ്രോഹിച്ചിട്ടില്ലാത്ത, കളങ്കമില്ലാത്ത, വഞ്ചനയും ദ്രോഹവും ചെയ്യാത്ത സര്‍വ്വസത്യം. എന്റെ വീട്ടിലെ എന്റെ സത്യം. ഞങ്ങളുടെ ജീവിതത്തിലെ ഞങ്ങളുടെ സത്യം, കോടികണക്കിന് മനുഷ്യരുടെ സത്യം,’ എന്ന് സുരേഷ് ഗോപി കുറിച്ചു.
അതേസമയം, സ്പീക്കര്‍ എ എന്‍ ഷംസീറിനെതിരെ നടപടി വേണമെന്നാണ് എന്‍എസ്എസിന്റെ ആവശ്യേത്തോട് സിപിഎം പ്രതികരിച്ചിട്ടില്ല. മാപ്പ് പറയാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് എന്‍എസ്എസും ഹിന്ദു സംഘടനകളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: