Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാധ്യമ രംഗത്ത് നടക്കുന്നത് അനാരോഗ്യകരമായ മത്സരമെന്ന് മന്ത്രി വീണാ ജോര്‍ജ്

സ്വതന്ത്രമായ നിലനില്‍പ്പിന് മാധ്യമപ്രവര്‍ത്തകര്‍ കഷ്ടപ്പെടുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2023, 08:48 pm IST
in Kerala
മന്ത്രി വീണാ ജോര്‍ജ്

മന്ത്രി വീണാ ജോര്‍ജ്

തൃശൂര്‍: മാധ്യമപ്രവര്‍ത്തനരംഗത്ത് ആരോഗ്യകരമല്ലാത്ത മത്സരമാണിന്ന് നടക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സ്വതന്ത്രമായ നിലനില്‍പ്പിന് മാധ്യമപ്രവര്‍ത്തകര്‍ കഷ്ടപ്പെടുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.  തൃശൂര്‍ പ്രസ് ക്ലബിന്റെ പത്താമത് ടി.വി. അച്യുതവാരിയര്‍ പുരസ്‌കാര സമര്‍പ്പണവും മാധ്യമപ്രവര്‍ത്തകരുടെ മക്കളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള ആദരവും യാത്രയയപ്പു സമ്മേളനവും തൃശൂര്‍ പ്ലസ് ക്ലബ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.  

സ്വതന്ത്ര മാധ്യമപ്രവര്‍ത്തനവും മാധ്യമ പ്രവര്‍ത്തകരും നിലനില്‍ക്കേണ്ടത് അനിവാര്യമാണ്. ഇതിനുള്ള പിന്തുണ നല്‍കേണ്ടതുണ്ട്. വാര്‍ത്തകള്‍ കൂടുതല്‍ വാണിജ്യോല്‍പന്നങ്ങളായി മാറുകയാണ്. സ്വതന്ത്രമായി നിലനില്‍ക്കാന്‍ ശ്രമിക്കുന്ന മാധ്യമങ്ങള്‍ വലിയ പ്രതിസന്ധികള്‍ നേരിടുകയാണ്. പരിസ്ഥിതിയെയും മനുഷ്യാവകാശങ്ങളെയും സംരക്ഷിക്കുന്നതിനായി അച്യുതവാരിയരെ പോലുള്ള മുന്‍ഗാമികള്‍ കൈക്കൊണ്ട ധീരമായ നിലപാടുകള്‍ നമ്മള്‍ ഓര്‍ക്കുന്ന അവസരമാണിത്. നമുക്കു മുന്‍പേ നടന്ന മാധ്യമപ്രവര്‍ത്തകരുടെ ഈ രീതിയിലുള്ള നിലപാടുകള്‍ ഓര്‍ക്കുന്നത് വര്‍ത്തമാനകാല മാധ്യമപ്രവര്‍ത്തനത്തിന്റെ ഒരവലോകനത്തിനും ശരിയായ ദിശയിലേക്കുള്ള മുന്നോട്ടുപോക്കിനും അനിവാര്യമാണെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

അവാര്‍ഡ് ജേതാക്കളായ മനോരമ ന്യൂസ് ക്യാമറാമാന്‍ സന്തോഷ് എസ്. പിള്ള, മാതൃഭൂമി ഫോട്ടോഗ്രാഫര്‍ ജി. ശിവപ്രസാദ് എന്നിവര്‍ക്ക് മന്ത്രി പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.

കേള്‍വിയില്ലാതിരുന്ന ഒരു മനുഷ്യന്‍ മറ്റു മനുഷ്യര്‍ക്കു കേള്‍വിയായും കാഴ്ചയായും മാറിയതിന്റെ ഓര്‍മയാണ് അച്യുതവാരിയര്‍ എന്ന് ടി.എന്‍. പ്രതാപന്‍ എംപി അനുസ്മരിച്ചു. ജനാധ്യപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങള്‍ കാണേണ്ടത് കാണാതിരിക്കുകയും കേള്‍ക്കേണ്ടതു കേള്‍പ്പിക്കാതിരിക്കുകയും പേനത്തുമ്പ് ചലിപ്പിക്കാതിരിക്കുകയും ചെയ്യുന്ന വര്‍ത്തമാന ദുരന്തത്തിലൂടെയാണു നാം കടന്നുപോകുന്നത്.  ജനാധിപത്യത്തിന്റെ നാലാം കണ്ണായ മാധ്യമങ്ങളുടെ കണ്ണ് അടഞ്ഞുപോകാതിരിക്കട്ടെയെന്ന് ധ്യാനിക്കപ്പെടേണ്ട സന്ദര്‍ഭമാണിതെന്നും പ്രതാപന്‍ പറഞ്ഞു.

വിരമിക്കുന്ന മാധ്യമപ്രവര്‍ത്തക എ. കൃഷ്ണകുമാരിക്കു ചടങ്ങില്‍ യാത്രയയപ്പു നല്‍കി. എന്‍. രാജന്‍ അച്യുതവാരിയര്‍ അനുസ്മരണ പ്രഭാഷണം നടത്തി. പ്രസ് ക്ലബ് പ്രസിഡന്റ് ഒ. രാധിക അധ്യക്ഷത വഹിച്ചു. കെയുഡബ്‌ള്യുജെ സംസ്ഥാന പ്രസിഡന്റ് എം.വി. വിനീത, കേരള മീഡിയ അക്കാദമി വൈസ് ചെയര്‍മാന്‍ ഇ.എസ്. സുഭാഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കണ്‍വീനര്‍ ഭാസി പാങ്ങില്‍ അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തി. സെക്രട്ടറി പോള്‍ മാത്യു സ്വാഗതവും ട്രഷറര്‍ കെ. ഗിരീഷ് നന്ദിയും പറഞ്ഞു. വിദ്യാഭ്യാസരംഗത്ത് ഉന്നത വിജയം നേടിയ മാധ്യമപ്രവര്‍ത്തകരുടെ മക്കളായ എ. അനുജിത്, പി. അമോഘ, എം.വി. കൃഷ്ണാനന്ദ, പി.എസ്. ബ്രഹ്‌മദത്തന്‍, അന്ന തെരേസ, വി.എച്ച്. ശ്രീലക്ഷ്മി, എം. ഭഗത്, എയ്ഞ്ചല്‍ മരിയ കാതറിന്‍ എന്നിവരും മന്ത്രി വീണാ ജോര്‍ജില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.

വിദ്യാര്‍ഥികള്‍ക്കു വേണ്ടി സിവില്‍ സര്‍വീസ് പരിശീലന ക്ലാസും നടത്തി. അക്കാദമി ഫോര്‍ ഇന്ത്യന്‍ സിവില്‍ സര്‍വീസ് സിഇഒ മെജോ ടി. ജോണ്‍, അബ്ദുള്‍ ഹാലിക് എന്നിവര്‍ ക്ലാസെടുത്തു.

Tags: ഐഎസ്Veena Georgeമാധ്യമ പ്രവര്‍ത്തകര്‍competition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എരണം കെട്ടവന്‍ നാട് ഭരിച്ചാല്‍ നാട് മുടിയും-സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായി കെ മുരളീധരന്‍ മുമ്പ് നടത്തിയ പരാമര്‍ശം

Kerala

വീണ ജോര്‍ജിനെതിരായ കരിങ്കൊടി പ്രതിഷേധം; വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഒഴിവാക്കി പോലീസ് റിപ്പോര്‍ട്ട്

Kerala

വിമര്‍ശനങ്ങളില്‍ പൊട്ടിത്തെറിച്ച് മുന്‍ മന്ത്രി വീണ ജോര്‍ജ്, മത്സരിക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ചെങ്കിലും അംഗീകരിച്ചില്ല

Kerala

വീണ ജോര്‍ജ് പരാജയപ്പെട്ടത് പെരുമാറ്റത്തിലെ അപാകത മൂലം- സി പി എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം

Kerala

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

പുതിയ വാര്‍ത്തകള്‍

ധൈര്യം ഉയരങ്ങൾ തിരിച്ചുപിടിച്ചപ്പോൾ ; ഇന്ന് കാർഗിൽ വിജയ് ദിവസ് , ഇന്ത്യയുടെ വിജയം ഉറപ്പാക്കിയ ധീരൻമാർക്ക് ആദരവ്

കുട എടുക്കാന്‍ മറക്കല്ലേ… ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; തിങ്കളാഴ്ച മുതൽ ശക്തമായ മഴ, യെല്ലോ അലർട്ട്

ഇനി ആവര്‍ത്തിക്കരുത്; ബിസ്‌ക്കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അര ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

ഒരു കാലിൽ ഷൂസും ഇട്ട് ബഹളമുണ്ടാക്കി പട പൊരുതിയ രാഹുലും കൂട്ടരും സ്വാഹ ; എസ്എഫ്ഐക്കും എഐഎസ് എഫിനും നന്ദി പറഞ്ഞ് സിജെപി

പുരുഷന്മാര്‍ വനിതകളായി.. പ്രിയദര്‍ശനി ബസില്‍ ടിക്കറ്റ് തട്ടിപ്പ്; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് നോട്ടീസ്

ദല്‍ഹി മെട്രോ സർവീസുകൾ സാധാരണ നിലയിലേക്ക്, എല്ലാ സ്റ്റേഷനുകളും തുറന്നു

നെഹ്റു ട്രോഫി വള്ളംകളി: വിവാദ ഇവന്റ് മാനേജ്‌മെന്റ് ടെൻഡര്‍ റദ്ദാക്കി

പാലക്കാട് വടക്കന്തറ കൃഷ്ണകൃപ കല്യാണമണ്ഡപത്തില്‍ ആരംഭിച്ച ബിപിഇഎഫ് സംസ്ഥാന സമ്മേളനം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു

തൊഴിലാളി അവകാശങ്ങള്‍ക്കൊപ്പം ദേശീയ താത്പര്യവും സംരക്ഷിക്കണം: ബിഎംഎസ്

തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ കര്‍ഷകമോര്‍ച്ച സംസ്ഥാന നേതൃയോഗം വി. മുരളീധരന്‍ എംഎല്‍എ
ഉദ്ഘാടനം ചെയ്യുന്നു

കേരളത്തില്‍ കൃഷിഭൂമികള്‍ ചുരുങ്ങുന്നു: വി. മുരളീധരന്‍

നെഹ്റുട്രോഫി ജലമേള: വിവാദ ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് കരാര്‍ നല്‍കുന്നതില്‍ പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.