Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കവടിയാർ കൊട്ടാരത്തിന്റെ തേവാരപ്പുരയിൽ മണ്ണുംപുറം അനു ആചാരിയുടെ അഭിഷേകപീഠം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2023, 08:39 am IST
inSamskriti
കവടിയാർ കൊട്ടാരത്തിലെ തേവാരപ്പുരയിലേയ്ക്കുള്ള അഭിഷേകപീഠം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായിയ്ക്ക് അനു ആചാരി സമർപ്പിയ്ക്കുന്നു.

കവടിയാർ കൊട്ടാരത്തിലെ തേവാരപ്പുരയിലേയ്ക്കുള്ള അഭിഷേകപീഠം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായിയ്ക്ക് അനു ആചാരി സമർപ്പിയ്ക്കുന്നു.

ചാലക്കുടി: പരമ്പരാഗത കേരളീയ വാസ്തുവിദ്യാശൈലി പിന്തുടരുകയും നിർമ്മാണത്തിൽ മരം ആഡംബരത്തോടെ ഉപയോഗിക്കുകയും

ലളിത, മനോഹര രൂപകല്പനകൾകൊണ്ട് ചരിത്രത്തിലിടംപിടിച്ച, ഇപ്പോഴത്തെ അധികാരമില്ലാത്ത ശ്രീപത്മനാഭദാസന്റെ മന്ദിരമായ തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിന്റെ തേവാരപ്പുരയിൽ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി തമ്പുരാട്ടിയ്‌ക്ക്  പൂജാകർമ്മാനുഷ്ഠാനങ്ങൾക്കായി ഉപയോഗിയ്‌ക്കാനുള്ള അഭിഷേകപീഠം നിർമ്മിച്ച് ശ്രദ്ധേയനായിരിക്കുകയാണ് ചാലക്കുടി മോതിരക്കണ്ണിയ്‌ക്കടുത്തുള്ള മണ്ണുംപുറം പനങ്ങാട്ട് വീട്ടിൽ അനു ആചാരി എന്ന യുവവിശ്വകർമ്മജൻ. അനു ആചാരിയും ജ്യേഷ്ഠസഹോദരൻ വിനോജ് ആചാരിയും ചേർന്നു മരത്തിൽ തീർത്ത പഴയ തിരുവിതാംകൂറിന്റെ രാജമുദ്രയും കവടിയാർ കൊട്ടാരഭിത്തിയെ അലംകൃതമാക്കിയിട്ടുണ്ട്. പരമ്പരാഗത മരപ്പണിക്കാരുടെ കുടുംബത്തിൽപ്പെട്ട അനു ആചാരിയുടെ പണിപ്പുരയിൽ ചെന്നാൽ വ്യത്യസ്തമാർന്ന

കൊത്തുപണിക്കാഴ്ചകളാണ് എങ്ങും. അമ്മയുടെ അച്ഛൻ അഞ്ചക്കളനാചാരിയും അച്ഛന്റെ അച്ഛൻ കുട്ടനാചാരിയും അച്ഛൻ പി.കെ. ഗംഗാധരനാചാരിയും മരപ്പണിയിൽ കർമ്മകുശലരായിരുന്നു. അഞ്ചക്കളന്റെ കരവിരുത് പുരാതനമായ കാർഷികോപകരണങ്ങളുടെ നിർമ്മിതിയിലായിരുന്നെങ്കിൽ കുട്ടനാചാരിയുടെ വിരുത് ചിരട്ടയിലും മറ്റും അതിമനോഹര ശില്പങ്ങൾ  തീർക്കുന്നതിലായിരുന്നു. ഗംഗാധരനാചാരി സാധാരണ മരപ്പണികളിൽ ചടുലവേഗമുള്ളയാളായിരുന്നു. ഇവരുടെയെല്ലാം കാലശേഷം അനുവും വിനോജും പാരമ്പരാഗതാർജ്ജിതമായ അറിവുമായി പണിയ്‌ക്കിറങ്ങി.

 കാർപ്പെന്ററിയിലെ ആധുനിക സങ്കേതങ്ങളെക്കുറിച്ചുള്ള പഠനം പുതിയ കാലത്തിന്റെ അനിവാര്യതാണെന്നു തിരിച്ചറിഞ്ഞ അനു, സ്‌കൂൾ പഠനശേഷം ചാലക്കുടി സർക്കാർ ഐ.ടി.ഐ-യിൽ കാർപ്പെന്ററി അഭ്യസിച്ചു. തുടർന്ന് കുറച്ചുകാലം കളമശ്ശേരി എച്ച്.എം.ടി. കമ്പനിയിലെ ലേത്ത് വിഭാഗത്തിൽ ക്രാഫ്റ്റ് പാറ്റേൺ മേക്കറായി പരിശീലനം നേടി. ജന്മസിദ്ധമായ കഴിവും അക്കാദമിക അറിവും കൂട്ടിച്ചേർന്നപ്പോൾ എന്തെങ്കിലുമൊക്കെ വ്യത്യസ്തമായി ചെയ്യണമെന്ന ആഗ്രഹം തോന്നിത്തുടങ്ങി. മണ്ണുംപുറം മഹാദേവക്ഷേത്രത്തിലേയ്‌ക്കായി കിരാതമൂർത്തിയുടെ ദാരുശില്പം തേക്കിൻതടിയിൽ കൊത്തി. വിശ്വകർമ്മജരുടെ പരമ്പരാഗത വാസ്തുശാസ്ത്രങ്ങളെ പിൻപറ്റി കൃത്യമായ കണക്കുകളിലാണ് തന്റെ ആദ്യത്തെ ശില്പവേല അനു ആചാരി പൂർത്തിയാക്കിയത്. ക്ഷേത്രജ്ഞന്മാരും മറ്റും ശില്പത്തെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞതു പ്രചോദനമായതായി ആണ് ആചാരി പറഞ്ഞു.

 അങ്ങനെയിരിയ്‌ക്കുമ്പോഴാണ് കവടിയാർ കൊട്ടാരത്തിലേക്ക്   അശ്വതി തിരുനാൾ ഗൗരിലക്ഷ്മിബായി തമ്പുരാട്ടിയുടെ നിർദ്ദേശപ്രകാരം ഒരു അഭിഷേകപീഠം നിർമ്മിക്കാൻ പൂർവ്വജന്മപുണ്യത്താലും ഗുരു കാരണവൻമാരുടെ അനുഗ്രഹത്താലും അവസരം ലഭിച്ചത്.  വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ പീഠനിർമ്മാണം പൂർത്തീകരിച്ചു.  8 ഇഞ്ച്  സമചതുരത്തിൽ വരിയ്‌ക്കപ്ലാവിൽ ഐരാവത മസ്തകരൂപത്തിൽ, ധ്വജയോനിക്കണക്കിൽ കൊത്തിയെടുത്ത പീഠം, തൃശ്ശൂർ ജില്ലയിലെ തൃക്കൂർ മഹാദേവ സന്നിധിയിൽ വച്ചാണ് ഗുരുപൂർണ്ണിമാ നാളിൽ ഗൗരി ലക്ഷ്മി ഭായ് തമ്പുരാട്ടിയ്‌ക്ക് സമർപ്പിച്ചത്.  പ്രഗത്ഭരായ വിശ്വകർമ്മജരുടെ വിസ്മയിപ്പിക്കുന്ന അനേകം നിർമ്മിതികളുള്ള കവടിയാർ കൊട്ടാരത്തിന്റെ തേവാരപ്പുരയിലേയ്‌ക്കാണ് പീഠം നിർമ്മിച്ചത്. ഇതുകൂടാതെ ഇക്കഴിഞ്ഞ ജൂൺ 6ന് പഴയ തിരുവിതാംകൂറിന്റെ അടയാളമായ ശംഖ് മുദ്ര തടിയിൽ തീർത്ത് കവടിയാറിൽ കൊണ്ടുപോയി തമ്പുരാട്ടിയ്‌ക്കു സമർപ്പിയ്‌ക്കാനായതിന്റെ ചാരിതാർത്ഥ്യത്തിലാണ് അനുവും വിനോജും.

  

മരത്തിൽ തീർത്ത തിരുവിതാകൂർ രാജമുദ്ര അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായിയ്‌ക്ക് അനു ആചാരിയും ജ്യേഷ്ഠൻ വിനോജ് ആചാരിയും ചേർന്ന് സമർപ്പിയ്‌ക്കുന്നു.  

വീടിനോട് ചേർന്നുതന്നെ വിശ്വകർമ്മ ഹാൻഡിക്രാഫ്റ്റ്‌സ് എന്ന പേരിലുള്ള പണിശാലയിലിരുന്നാണ് നിർമ്മാണങ്ങളെല്ലാം. കൂർമ്മപീഠിക (ആവണപ്പലക), കലപ്പ, ജലചക്രം, കാളവണ്ടി എന്നിവയുടെ മിനിയേച്ചറുകൾ, യോഗദണ്ഡുകൾ, മെതിയടികൾ, തേവാരപ്പെട്ടികൾ, ഉടുക്ക്, വിവിധതരം മെമെന്റോകൾ, പൂജാപീഠങ്ങൾ, ജ്യോത്സ്യന്മാർക്കാവശ്യമായ രാശിപ്പലകകൾ തുടങ്ങി വ്യത്യസ്തങ്ങളായ മരപ്പണികളുമായി ജീവിതം മെനഞ്ഞെടുക്കുകയാണ് ആണ് അനു ആചാരി. 

കേന്ദ്രസർക്കാരിന്റെ മിനിസ്ട്രി ഓഫ് സോഷ്യൽ ജസ്റ്റിസ് ആൻഡ് എംപവർമെന്റ് നടപ്പിലാക്കിയ വിശ്വകർമ്മ പിന്നാക്കവിഭാഗങ്ങൾക്കുള്ള പി.എം. ദക്ഷ് സ്കിൽ ഇന്ത്യ പരിശീലനപരിപാടി ചാലക്കുടിയിൽ വച്ചു നടന്നപ്പോൾ അതിൽ പങ്കെടുക്കാനുള്ള അവസരം ഇദ്ദേഹത്തിനുണ്ടായി. സ്വന്തം കഴിവുകളെ സ്വന്തം പ്രയത്നം കൊണ്ട് ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങൾ വിശ്വകർമ്മജരുടെ ഇടയിലെ യുവാക്കൾക്ക് ഉണ്ടാകണമെന്ന അഭിപ്രായമാണ് അദ്ദേഹത്തിന്റേത്. ചെറുകിട സംരംഭകർക്കുള്ള ലോണുകളും മറ്റു സാമ്പത്തിക സഹായങ്ങളും സർക്കാർ തലത്തിൽ ഉണ്ടെങ്കിലും അതേക്കുറിച്ചുള്ള അറിവുകൾ ഈ രംഗത്തെ പുതുതലമുറയ്‌ക്കില്ല.  വിശ്വകർമ്മജരിലെ (മയ വിഭാഗം) മരപ്പണിക്കാർ, പ്രത്യേകിച്ച് പുതിയതലമുറ ഈ രംഗം വിട്ടൊഴിയുകയാണെന്നും കുലത്തൊഴിലിനോടുള്ള വിമുഖതയ്‌ക്ക് സാമൂഹികമായ പല കാരണങ്ങളുണ്ടെന്നും അനു ആചാരി പറഞ്ഞു.  അമ്മ അമ്മിണി, ബിരുദാനന്തര ബിരുദത്തിനു പഠിയ്‌ക്കുന്ന ഭാര്യ ഹരിത, മകൾ ശ്രീദുർഗ്ഗാ എന്നിവരുടെ പ്രോത്സാഹനങ്ങളാണ് സാമ്പത്തികപരാധീനതകളുള്ളപ്പോഴും തന്നെ ഈ രംഗത്ത് നിലനിർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൂവപ്പടി ജി. ഹരികുമാർ 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

Kerala

നിയമസഭാ കയ്യാങ്കളി കേസ്: സിപിഎമ്മിന് തിരിച്ചടി; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന കേസ് റദ്ദാക്കി

Kerala

‘വി വാണ്ട് ജസ്റ്റിസ്’; എം.എ എൻജിനീയറിങ് കോളജിൽ വിദ്യാർഥി പ്രതിഷേധം ശക്തം

Entertainment

കല്ല്യാണ മാമാങ്കം ഗ്രീസില്‍?…. അനിരുദ്ധ് രവിചന്ദർ – കാവ്യ മാരൻ വിവാഹ തീയതി നിശ്ചയിച്ചോ?

Gulf

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

പുതിയ വാര്‍ത്തകള്‍

കരുണാനിധിയെ ആദരവില്ലാതെ വിശേഷിപ്പിച്ചു; മാപ്പുപറഞ്ഞ് മുഖ്യമന്ത്രി വിജയ്

യാചിക്കരുത് , നിങ്ങളെ നാടുകടത്തിയേക്കാം : സൗദി അറേബ്യയിലെ ഹജ്ജ് തീർത്ഥാടകർക്ക് കർശന മുന്നറിയിപ്പ് നൽകി പാകിസ്ഥാൻ

അനുമോളുടെ ഭർത്താവ് ഭുവനേഷ് നടൻ മാത്രമല്ല, തമിഴ്‌നാട്ടിലെ പ്രമുഖ സമ്പന്ന കുടുംബത്തിലെ അംഗവും!

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; രണ്ടാനച്ഛന് 120 വര്‍ഷം കഠിന തടവും പിഴയും

പുലികളി സംഘങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ധനസഹായം വിതരണം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

വെളിച്ചമില്ലാത്ത കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന്റെ പ്രവേശന കവാടം. രാത്രിയിലെ ദൃശ്യം

ഹൈ മാസ്റ്റ് ലൈറ്റുകള്‍ മിഴിയടച്ചു; നെടുമങ്ങാട് നഗരം ഇരുട്ടില്‍

തിരുമല ജംഗ്ഷനില്‍ ഗതാഗതം തടസ്സപ്പെടുത്തി ഇന്ദിരാഗാന്ധി പ്രതിമയുടെ ചുവട്ടില്‍ റോഡിലേക്ക് ഇറക്കി ഭിത്തി നിര്‍മിച്ചിരിക്കുന്നു

തിരുമലയില്‍ ഗതാഗതം തടസ്സപ്പെടുത്തി പ്രതിമയ്‌ക്ക് ഭിത്തി നിര്‍മിച്ചു; ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു

അസിയര്‍ ഗോമസ്, പ്രഗ്യാന്‍ സുന്ദര്‍ ഗോഗോയ്, ഫസലു റഹ്മാന്‍, ജോബിന്‍ ജോസഫ്, മുഹമ്മദ് ഷാഫി

സൂപ്പര്‍ ലീഗ് കേരള: വാരിയേഴ്‌സിലേക്ക് അഞ്ച് താരങ്ങള്‍ കൂടി

മാസപ്പടി കേസ്: മുഹമ്മദ് റിയാസിന്റെ വിശ്വസ്തരായ ഡിവൈഎഫ്ഐക്കാരുടെ വീടുകളിലും ഇഡി മിന്നൽ റെയ്ഡ്‌

ഹാഫിസ് സയീദ് 10,000 ഭീകരരെ കശ്മീരിലേക്ക് അയച്ചിട്ടുണ്ടെന്ന്  മൗലവി നസീർ മദനി : വേഗം സ്വർഗത്തിലേക്ക് പോകമെന്ന് മുൻ ഇന്ത്യൻ ലെഫ്റ്റനന്റ് ജനറൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.