Categories: Kerala

അഞ്ചുവയസുകാരിയുടെ കൊലപാതകം: കുറ്റവാളികൾക്കെതിരെ കർശന നടപടി വേണം, സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടുമെന്ന് ഗവര്‍ണര്‍

Published by

തിരുവനന്തപുരം: ആലുവയില്‍ അഞ്ചുവയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരളം പോലൊയുള്ള ഒരു സംസ്ഥാനത്ത് ഇങ്ങനെയുണ്ടായത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിനോ പോലീസിനോ എല്ലാക്കാര്യങ്ങളും ശ്രദ്ധിക്കാന്‍ സാധിക്കില്ല. പക്ഷേ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഞ്ചുവയസുകാരിയുടെ കൊലപാതകം ഏറെ ദുഃഖമുളവാക്കുന്നതാണെന്നും വിവരശേഖരണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക