Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ശ്രേഷ്ഠം സുരക്ഷിതം ആയുര്‍വേദം

ഗണിതശാസ്ത്രത്തിനു വഴിത്തിരിവായ പൂജ്യം കണ്ടെത്തിയത് ഭാരതീയനെന്നതും ആദ്യത്തെ ജ്യോതിശാസ്ത്രജ്ഞര്‍ ബൃഹത്‌സംഹിത രചിച്ച വരാഹമിഹിരനും, ആര്യഭടീയ കര്‍ത്താവ് ആര്യഭട്ടനും ആണെന്നത് അവരറിയുന്നുണ്ടാവില്ല. ഇപ്പോഴുള്ള സംശയം ആയുര്‍വേദത്തെ കുറിച്ചാണ്. അത് ശാസ്ത്രീയമാണോ എന്ന്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2023, 07:20 pm IST
inSamskriti

ഡോ.മുരളീധരന്‍ നായര്‍

അഥര്‍വവേദീയമായ ആയുര്‍വേദം ശാസ്ത്രീയമാണോ എന്നതില്‍ ചില യുക്തിചിന്തകര്‍ക്കൊക്കെ സംശയം ഉദിച്ചിരിക്കുന്നു. അവര്‍ക്ക് എന്തും ശാസ്ത്രമാകണമെങ്കില്‍ അത് പാശ്ചാത്യര്‍ കണ്ടെത്തിയതാകണം. എങ്കിലേ അവരുടെയൊക്കെ ചിന്തയില്‍ അവ ശാസ്ത്രീയമാകൂ. ഗണിതശാസ്ത്രത്തിനു വഴിത്തിരിവായ പൂജ്യം കണ്ടെത്തിയത് ഭാരതീയനെന്നതും ആദ്യത്തെ ജ്യോതിശാസ്ത്രജ്ഞര്‍ ബൃഹത്‌സംഹിത രചിച്ച വരാഹമിഹിരനും, ആര്യഭടീയ കര്‍ത്താവ് ആര്യഭട്ടനും ആണെന്നത് അവരറിയുന്നുണ്ടാവില്ല. ഇപ്പോഴുള്ള സംശയം ആയുര്‍വേദത്തെ കുറിച്ചാണ്. അത് ശാസ്ത്രീയമാണോ എന്ന്.

ചരക സംഹിതപോലും യഥാവിധി പഠിച്ചു ഗ്രഹിക്കാതെയാണ് സംശയം. ഒരു ചികിത്സാവിധി, സൂക്ഷ്മമായി പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തി അതിന്റെ ദോഷവശങ്ങളും ഗുണവശങ്ങളും യഥാവിധി മനസിലാക്കി പ്രയോഗിക്കുന്നതാണല്ലോ ശാസ്ത്രീയത. അങ്ങനെയാണെങ്കില്‍ ലോകത്തിലേറ്റവും പഴക്കമേറിയ ആയുര്‍വേദമെന്ന ആയുസ്സിന്റെ വേദം അഥവാ അറിവ് തീര്‍ത്തും ശാസ്ത്രീയം തന്നെയാണെന്ന് നിസ്സംശയം പറയാം. കാരണം അവ കണ്ടെത്തി പ്രയോഗിച്ചു നോക്കുന്നതില്‍ ആചാര്യന്മാര്‍ ബദ്ധശ്രദ്ധരായിരുന്നു. ഇക്കാര്യത്തില്‍ പലവിധ പരീക്ഷണ, നിരീക്ഷണങ്ങള്‍ക്കൊടുവില്‍ മാത്രമാണ് രോഗികളില്‍ പ്രയോഗിച്ചതും അതെഴുതിവെച്ചതും.

മുമ്പൊക്കെ മരുന്ന് നസ്യം ചെയ്താണ് ബോധം കെടുത്താറുള്ളത്. അത് ഏറ്റവും അപകടരഹിതവും ആയിരുന്നു. പക്ഷെ ഇന്ന് ശസ്ത്രക്രിയാമേഖല ആയുര്‍വേദത്തിന് ഉപേക്ഷിക്കേണ്ടിവന്നത് ശുശ്രുതകാലത്തെ ആ വിധിക്കും ഉപകരണങ്ങള്‍ക്കും അതുപോലുള്ള പ്രായോഗികത ഇല്ലാത്തതിനാലാവാം. കൂടാതെ ആധുനിക വൈദ്യശാസ്ത്രം അക്കാര്യത്തില്‍ വളരെ മെച്ചപ്പെട്ട നില കൈവരിച്ചതുമാകാം. ചികിത്സാവിധിയില്‍ മറ്റെല്ലാ മേഖലകളിലും ആയുര്‍വേദം എത്രയോ ശ്രേഷ്ഠവും സുരക്ഷിതവുമാണ്. പ്രയോഗത്തില്‍ വരുന്ന ന്യൂനതകള്‍ അത് ചെയ്യുന്ന വ്യക്തിയുടേത് മാത്രമാണ്. അല്ലാതെ അത് ആയുര്‍വേദത്തിന്റേതല്ലല്ലോ. ഏതിലും അത്തരം പ്രശ്‌നങ്ങള്‍ വരാം. ജ്യോതിശാസ്ത്രത്തിലും ജ്യോതിഷത്തിലും ഗണിതത്തിലുമെല്ലാം ഗണന തെറ്റിയാല്‍ എല്ലാം തെറ്റുമല്ലോ? അതിനും ശാസ്ത്രത്തെ മുഖമടച്ചു കുറ്റം പറയരുതല്ലോ. ആയുര്‍വേദം മനുഷ്യന്റെ ആരോഗ്യത്തിനു നല്‍കിയ നിര്‍വചനം മറ്റൊരു ചികിത്സാ സമ്പ്രദായത്തിനും ഇല്ലാത്ത അത്രയും മഹനീയമാണോ എന്ന് നോക്കാം

“സമദോഷഃ സമാഗ്നിശ്ച  

സമാധാതു മലക്രിയഃ

പ്രസന്നാത്മേന്ദ്രിയ  

മനഃസ്വസ്ഥ ഇത്യഭിധിയതേ

ത്രിദോഷങ്ങളും ജഠരാഗ്നിയും സപ്തധാതുക്കളും സമമായിരിക്കുകയും ശരീരത്തിലെ എല്ലാ വിസര്‍ജന പ്രവര്‍ത്തനങ്ങളും നന്നായി നടക്കുകയും ഇന്ദ്രിയങ്ങളും മനസ്സും  പ്രസന്നമായിരിക്കുകയും ചെയ്യുന്ന അവസ്ഥയെയാണ് ആരോഗ്യ ലക്ഷണമായി ആയുര്‍വേദം ചൂണ്ടിക്കാണിക്കുന്നത്. ഇതില്‍ കൂടുതല്‍ ആര്‍ക്കെന്തു പറയാനാകും?

വാക്ഭടാചാര്യരുടെ അഷ്ടാംഗഹൃദയം തന്നെയാണ് ആയുവേദഗ്രന്ഥങ്ങളില്‍ മുഖ്യം. കൂടാതെ ചരക, ശുശ്രുതസംഹിതകളും ഔഷധനിര്‍മിതിക്കായും മറ്റും സഹസ്രയോഗം, യോഗരത്‌നാകരം, ആരോഗ്യ കല്പദ്രുമം, ഭൈഷജ്യ രത്‌നാവാലി, ചികിത്സാമഞ്ജരി, രസേന്ദ്ര സാരസംഗ്രഹം, എന്നിങ്ങനെ ധാരാളം ഗ്രന്ഥങ്ങള്‍ കാണാം. ആയുസ്സിന്റെ വേദമായ ആയുര്‍വേദത്തില്‍ ആയുസ്സും ആരോഗ്യവും ബലപ്പെടുത്തി മനുഷ്യനെ പ്രകൃതിയുമായി സമരസപ്പെടുത്തി ജീവിക്കുന്നതിനുള്ള ഉപദേശങ്ങളാണുള്ളത്. മനുഷ്യമന, ശരീരങ്ങള്‍ക്ക് ഇതില്‍ കൂടുതല്‍ യോഗ്യമായൊരു ചികിത്സാവിധി ഇല്ലെന്നു തന്നെ പറയാം. അഷ്ടാംഗഹൃദയം എട്ട് അംഗങ്ങളുള്ള ചികിത്സാവിധിയാണ്. കായചികിത്സ, ബാല ചികിത്സ, ഊര്‍ധ്വ ചികിത്സ, ശല്യ ചികിത്സ, ദംഷ്‌ട്ര (വിഷ )ചികിത്സ, വൃഷ ചികിത്സ ജരാചികിത്സ, രസായന ചികിത്സ എന്നിവയാണ്. വ്യക്തമായ രോഗനിര്‍ണയം ത്രിദോഷസംബന്ധിയായി നടത്തി, രോഗത്തെ വ്യക്തിഗതമയാണ് ചികിത്സ നിശ്ചയിക്കുന്നത്.  

യോഗയാണ് ഇന്ന് ലോകം മുഴുവന്‍ കൂപ്പുകൈയ്യോടെ സ്വീകരിക്കുന്ന മറ്റൊരു പൗരാണിക ഭാരതീയ ശാസ്ത്രം.

യോഗയെന്നാല്‍ സന്തുലിതം എന്നാണര്‍ത്ഥം. അതായത് ശാരീരിക, മാനസിക തലങ്ങള്‍ സന്തുലിതമായി, അരോഗദൃഢമായി നിര്‍ത്തുന്ന പ്രക്രിയയാണ് യോഗ.

അത് രണ്ടു തരമുണ്ട്

1. ഹഠയോഗ എന്ന ശാരീരിക യോഗ

2. ധ്യാനയോഗ അഥവാ മനോതല യോഗ. അഷ്ടാംഗയോഗയെന്നും പറയാം. പതഞ്ജലി മഹര്‍ഷിയാണ് അഷ്ടാംഗ യോഗയുടെ ആചാര്യന്‍. ഹഠയോഗയില്‍ ശാരീരിക വ്യായാമമെന്ന യോഗാഭ്യാസങ്ങളും ചില പ്രണായാമങ്ങളും  നിര്‍ദ്ദേശിക്കുന്നു. ആരോഗ്യമുള്ള മനഃശരീരങ്ങള്‍ക്കായുള്ളവ.

അഷ്ടാംഗയോഗപൂര്‍ണമായും മാനസികതലത്തെ ലൗകികതയില്‍ നിന്നും ഉയര്‍ത്തി അഭൗമതലത്തിലേക്കും തദ്വാരാ കൈവല്യത്തിനുമായി യോഗ്യമാക്കുന്ന സാധനാ ക്രമങ്ങളോടു കൂടിയതാണ്. അതീവ ദുഷ്‌കരവുമാണിത്. യമ, നിയമ, ആസന, പ്രണായാമ, പ്രത്യാഹാര, ധാരണ, ധ്യാന, സമാധികളിലൂടെയുള്ള ഗഹനമായ ചര്യകളാണതില്‍ നിഷ്‌കര്‍ഷിക്കുന്നത്. തീര്‍ത്തും ഇതൊരു ശ്രേഷ്ഠനായ ഗുരുവില്‍നിന്നും അഭ്യസിക്കേണ്ട വിഷയമാണ്. ലോകാസമസ്താ സുഖിനോ ഭവന്തുഃ എന്ന് മാനസിക തലത്തില്‍ രാഗ,ദ്വേഷ, മദ, മത്സരാദികളില്‍ നിന്നും മുക്തമാകും വിധം മനസ്സിനെ പ്രാപ്തമാക്കി വേണം സ്ഥിരവും സുഖപ്രദവുമായ ആസനനേന (സ്വസ്തികാസനം ശ്രേഷ്ഠം) നാഡീശോധന പ്രണായാമം ചെയ്തു ധാരണ, ധ്യാന സമാധികളിലെത്തുവാന്‍. ഏറെ ശ്രമകരമാണത്. മുമുക്ഷുക്കള്‍ക്കു മാത്രം സിദ്ധമായത്. അതാണ് അഷ്ടാംഗയോഗയെന്ന യോഗാപദ്ധതി.

(തുടരും)

Tags: ayurvedaയോഗംSamavedaഋഗ് വേദം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

Kerala

കേരളത്തിലെ ആയുര്‍വേദ ചികിത്സയിലും ക്ഷേത്രദര്‍ശനത്തിലും മനം മയങ്ങി പവന്‍ കല്യാണ്‍

Health

‘പഞ്ചകം’; അഞ്ച് വിളകൾ കൊണ്ട് പോഷകസമൃദ്ധമായ ഒരു അടുക്കളത്തോട്ടം

Samskriti

വയോജന രോഗങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദം

Samskriti

വാര്‍ദ്ധക്യത്തിന് രസായന ചികിത്സ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.