വാര്‍ദ്ധക്യകാലത്ത് സാധാരണയായി കണ്ടുവരുന്ന ചില ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും, അവയെ പരമാവധി അകറ്റിനിര്‍ത്തി ആരോഗ്യ പൂര്‍ണവും സ്വയംപര്യാപ്തവുമായ ജീവിതം നയിക്കാന്‍ സഹായിക്കുന്നവിവിധ പ്രതിരോധ-പരിപാലന മാര്‍ഗങ്ങളെക്കുറിച്ചുമാണ് ഇന്ന് പ്രതിപാദിക്കുന്നത്.’
സന്ധിവാതം, സെര്‍വിക്കല്‍, ലംബാര്‍ സ്പോണ്ടിലോസിസ്, (കശേരുക്കളെ ബാധിക്കുന്നവ) ഉറക്കക്കുറവ്, മലബന്ധം, ദഹനക്കുറവ്, അഗ്നിമാന്ദ്യം, ഓര്‍മ്മക്കുറവ്, ഉത്കണ്ഠ രോഗങ്ങള്‍, ശരീരബലഹീനത നാഡീ-മാംസപേശിക്ഷയം മൂത്രമൊഴിയുമായി ബന്ധപ്പെട്ട ചില വാര്‍ദ്ധക്യ പ്രശ്നങ്ങള്‍, പ്രമേഹവുമായി ബന്ധപ്പെട്ട ചില ഉപദ്രവങ്ങള്‍, അസ്ഥിക്ഷയം (Osteoporosis) മൂലമുള്ള ചില അനുബന്ധ പ്രശ്നങ്ങള്‍, മാനസിക സമ്മര്‍ദ്ദം, ഉത്കണ്ഠ, വിഷാദ ലക്ഷണങ്ങള്‍, പ്രതിരോധശേഷിക്കുറവ് പൊതുവായ ദൗര്‍ബല്യവും ക്ഷീണവും, വാര്‍ദ്ധക്യജന്യ വിറയല്‍ (Senile Tremors) എന്നിവ ചിലതു മാത്രം.
രോഗിയുടെ ദോഷാവസ്ഥ, അഗ്നിബലം, കാലാവസ്ഥ, ശരീരബലം രോഗാവസ്ഥ എന്നിവ് പരിഗണിച്ചാണ് ചികിത്സ നിര്‍ണ്ണയിക്കുന്നത്.
ആരോഗ്യത്തിനും ദീര്‍ഘായുസ്സിനും ആയുര്‍വേദ ജീവിത ദര്‍ശനം
ആയുര്‍വേദവയോജനചികിത്സയ്‌ക്ക്, ഇതര വൈദ്യശാസ്ത്രങ്ങള്‍ക്കില്ലാത്തതായ, ചില സവിശേഷമായ കാഴ്ചപ്പാടുകള്‍ ഉണ്ട്. ആരോഗ്യം നിലനിര്‍ത്താന്‍ ആയുര്‍വേദ ആചാര്യന്‍ വാഗ്ഭടന്‍ നിര്‍ദേശിക്കുന്നത് ഒന്‍പതുകാര്യങ്ങള്‍ ആണ്
നിത്യം ഹിതാഹാര വിഹാരസേവീ
സമീക്ഷ്യകാരീ വിഷയഷ്വസക്ത ഃ
ദാതാസമ: സത്യപരക്ഷമാവാന്‍
ആപ്തോപസേവീ ച ഭവത്യരോഗ ഃ
ഹിതവും മിതവും ആയ ആഹാരം കൃത്യസമയത്തും തൃപ്തിയോടും ഭക്ഷിക്കുക. വിഹാരങ്ങളില്‍ മിതത്വം പാലിക്കുക. ജീവിതശൈലി, ദൈനംദിന പ്രവര്‍ത്തനങ്ങള്‍, പെരുമാറ്റങ്ങള്‍, ശാരീരിക-മാനസിക ആചാരങ്ങള്‍ എന്നിവയെ മൊത്തത്തില്‍ സൂചിപ്പിക്കുന്ന പദമാണ് വിഹാരം. ഉറക്കവും ഉണരലും, വ്യായാമം,നടത്തം, യോഗയും പ്രാണായാമവും, ജോലിചെയ്യുന്ന രീതി, വിശ്രമം, ലൈംഗിക ജീവിതം, യാത്രകള്‍, മാനസിക നിലപാടുകള്‍, സാമൂഹിക ഇടപെടലുകള്‍, ദിനചര്യയും ഋതുചര്യയും. ഒക്കെ ഇതില്‍ പെടും. ലളിതമായി പറഞ്ഞാല്‍, എന്ത് കഴിക്കുന്നു(ആഹാരം)എങ്ങനെ ജീവിക്കുന്നു (വിഹാരം)എന്നത് പ്രധാനമാണ്- ‘ആഹാരവും വിഹാരവും’ ശരിയായാല്‍ രോഗങ്ങളെ തടയാനും ആരോഗ്യം നിലനിര്‍ത്താനും കഴിയും എന്നാണ് ആയുര്‍വേദം പൊതുവെ ഉപദേശിക്കുന്നത്. ഗുണദോഷങ്ങളുംഭാവിഫലങ്ങളും മുന്‍കൂട്ടി വിലയിരുത്തി, വിവേകത്തോടെ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് എന്നത് പ്രധാനമാണ് (സമീക്ഷ്യകാരി) ഇന്ദ്രിയസുഖങ്ങള്‍ അനുഭവിക്കുമ്പോഴും അവയോട് അമിതമായ ആസക്തിയോ അടിമത്തമോ ഇല്ലാത്ത സമീപനം അനുവര്‍ത്തിക്കുക (വിഷയഷ്വസക്ത:) അര്‍ഹതപ്പെട്ടവര്‍ക്ക് ദാനം ചെയ്യുക (ദാതാ) എല്ലാവരെയും സമന്മാരായി കാണുക (സമ:) സത്യത്തില്‍ ഉറച്ചു നില്‍ക്കുന്നവന്‍, സത്യസന്ധതയെ ജീവിതമൂല്യമായി സ്വീകരിക്കുന്നവന്‍ ആയിരിക്കുക ഇത്തരക്കാരന്‍ മാനസികമായും സാമൂഹികമായും കൂടുതല്‍ ആരോഗ്യവാനായിരിക്കും എന്ന് ആയുര്‍വേദം പഠിപ്പിക്കുന്നു. (സത്യപരഃ) ക്ഷമയുള്ളവനായിരിക്കുക. സത്യവുംജ്ഞാനവും അനുഭവസമ്പത്തും ഉള്ള മഹത്വ്യക്തികളുടെ സാന്നിധ്യംതേടി, അവരുടെ ഉപദേശങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്ന വ്യക്തിയായിരിക്കുക (ആപ്തോപസേവി) മേല്പറഞ്ഞ ഒന്‍പതു കാര്യങ്ങളില്‍ ഏഴും മനശ്ശാസ്ത്രപരവും വൈജ്ഞാനികവും ആയകാര്യങ്ങളാണ്.
എന്നത് ശ്രദ്ധ അര്‍ഹിക്കുന്നു. ഭഗവത്ഗീതയിലും (അധ്യായം 6 ശ്ലോകം 17) ചരകസംഹിതയിലും (അധ്യായം 2 ശ്ലോകം 45, 47) ഇതേ കാര്യങ്ങള്‍ തന്നെ പറയുന്നു.
ആഹാരക്രമം, ജീവിത ശൈലി നിയന്ത്രണം, പഞ്ചകര്‍മ്മ ചികിത്സ, രസായന ചികിത്സ എന്നിവയുടെ സമന്വയത്തിലൂടെ വയോജനാരോഗ്യ സംരക്ഷണത്തിന് സമഗ്രവും ശാസ്ത്രീയവുമായ മാര്‍ഗ്ഗനിര്‍ദേശം നല്‍കുന്ന വൈദ്യശാസ്ത്രമാണ് ആയുര്‍വേദം. രോഗ ശമനത്തില്‍മാത്രം ഒതുങ്ങാതെ ശരീരബലം, മാനസിക വ്യക്തത, പ്രതിരോധ ശേഷി, പ്രവര്‍ത്തന ക്ഷമത, ജീവിത ഗുണനിലവാരം എന്നിവ ദീര്‍ഘകാലം നിലനിര്‍ത്തുക എന്നതാണ് ചികിത്സയുടെ കാതല്‍.
പ്രത്യേക രസായനചികിത്സ മുഖേന ധാതുപോഷണം ഉറപ്പുവരുത്തുക, രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുക, ശരീരദൗര്‍ബല്യത്തിന്റെ അടിസ്ഥാന കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കുക, വാര്‍ദ്ധക്യത്തിന്റെ ദോഷഫലങ്ങള്‍ പരമാവധി കുറയ്‌ക്കുക, ആരോഗ്യകരവും അന്തസ്സുറ്റതുമായ വാര്‍ദ്ധക്യം (Healthy Ageing) പ്രോത്സാഹിപ്പിക്കുക എന്നിവയില്‍ ആയുര്‍വേദത്തിന് സവിശേഷമായ പങ്കുണ്ട്.
ആയുര്‍വേദത്തിലെ രസായന ചികിത്സ, ആരോഗ്യകരമായ വാര്‍ദ്ധക്യം (Healthy Ageing), പ്രതിരോധ ശേഷി (Immuntiy), കോശസംരക്ഷണം (Cell Protection), വ്യക്തിനിഷ്ഠ ചികിത്സ (Perosnalized Medicine), ജീവിതഗുണ നിലവാരവര്‍ദ്ധന (Qualtiy of Life Enhancement) തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയമായ സാധ്യതകള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്ന് സമീപകാല ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ലോകമെമ്പാടുമുള്ള ഗവേഷണ സ്ഥാപനങ്ങള്‍ ഇന്ന് ആയുര്‍വേദത്തിന്റെ ഈ സാധ്യതകളെ ആധുനികശാസ്ത്രീയ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ ആഴത്തില്‍ പഠിച്ചുവരികയാണ്.’ 2026-ല്‍ പ്രസിദ്ധീകരിച്ച ഒരുപഠനത്തില്‍ ആമലകി രസായനം (Amalaki Rasayana) വാര്‍ദ്ധക്യവുമായി ബന്ധപ്പെട്ട ചിലശാരീരിക, ജൈവരാസ, കോശതലമാറ്റങ്ങളില്‍ ഗുണകരമായ സ്വാധീനം ചെലുത്തുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് .ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്‌ക്കല്‍, കോശ സംരക്ഷണം, വാര്‍ദ്ധക്യ പ്രക്രിയ മന്ദഗതിയിലാക്കാനുള്ള സാധ്യതകള്‍ എന്നിവയാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്.. അതുപോലെതന്നെയാണ് ബ്രഹ്‌മരസായനത്തിന്റെ കാര്യവും. തിരുവനന്തപുരം പാപ്പനംകോട്ടെ ഇടകഞചകകടഠയുമായി ബന്ധപ്പെട്ട് ഗവേഷകര്‍ നടത്തിയ പഠനങ്ങള്‍ ബ്രഹ്‌മരസായനത്തിന് ശ്രദ്ധേയമായ ആന്റിഓക്സിഡന്റ്, റേഡിയോ പ്രൊട്ടക്റ്റീവ്, ഇമ്മ്യൂണോ മോഡുലേറ്ററി, പുനരുജ്ജീവന (Rejuvenative) ഗുണങ്ങള്‍ ഉണ്ടെന്ന് സൂചിപ്പിക്കുന്നു. കോശ സംരക്ഷണം, പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കല്‍, വാര്‍ദ്ധക്യവുമായി ബന്ധപ്പെട്ടക്ഷയ പ്രക്രിയകളെ മന്ദഗതിയിലാക്കല്‍ തുടങ്ങിയ മേഖലകളില്‍ ബ്രഹ്‌മരസായനത്തിന്റെ സാധ്യതകള്‍ ആധുനിക ശാസ്ത്രീയ പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടുവരികയാണ്’. വാര്‍ധ്യക്യത്തില്‍ ശരീരത്തിലെ തൊലിയ്‌ക്ക് ചുളിവുകള്‍ വീഴുന്നരീതിയുണ്ട് അതുകുറയ്‌ക്കുന്നതിന് പോലും ഫലപ്രദമായ മരുന്നുകള്‍ ആയുര്‍വേദത്തില്‍ ഉണ്ട്
‘വ്യക്തിനിഷ്ഠ ചികിത്സ (Perosnalised Treatment) രോഗപ്രതിരോധം (Preventive) ആരോഗ്യകരമായ വാര്‍ദ്ധക്യം, ദിനചര്യ ഋതുചര്യ, രസായനചികിത്സ, ശരീരം മനസ് ആത്മാവ് എന്നസമഗ്ര ആരോഗ്യദര്‍ശനം എന്നിവയെ ഏകോപിപ്പിക്കുന്നരീതിയില്‍ (Holtsiic approach) ആയുര്‍വേദം മനുഷ്യാരോഗ്യത്തെ സമീപിക്കുന്നു. ഈ സമഗ്രതയും ദീര്‍ഘവീക്ഷണവുമാണ് ലോകത്തിലെ ഇതര വൈദ്യശാസ്ത്രങ്ങളില്‍ ആയുര്‍വേദത്തിന് സവിശേഷസ്ഥാനം നല്‍കുന്നത്.’
കേരളത്തില്‍ ആദ്യമായി രൂപീകരിക്കപ്പെടുന്നവ യോജനവകുപ്പിന്റെ ശ്രദ്ധയിലേക്ക്:
യഥാര്‍ത്ഥ വയോജന സംരക്ഷണവും അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തലും തന്നെയാണ് ഈ വകുപ്പിന്റെ പരമോന്നത ലക്ഷ്യമെങ്കില്‍, മേല്പറഞ്ഞ കാര്യങ്ങള്‍ സശ്രദ്ധം പരിഗണിച്ചു, വയോജനങ്ങളുടെ ആരോഗ്യപൂര്‍ണ്ണവും അന്തസ്സുറ്റതുമായജീവിതംഉ റപ്പാക്കുന്നതിനായി, ആയുര്‍വേദത്തിന്റെ പ്രതിരോധാത്മകവും പുനരുജ്ജീവനാത്മകവുമായ ചികിത്സാസമീപനങ്ങള്‍ക്ക് യഥോചിത സ്ഥാനം നല്‍കി, ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ നയരൂപീകരണത്തിലും നടപ്പാക്കല്‍ പദ്ധതികളിലും മുന്‍ഗണനാപൂര്‍വം ഉള്‍പ്പെടുത്തപ്പെടണമെന്ന് ശക്തമായി അഭ്യര്‍ഥിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു.
















