ന്യൂദല്‍ഹി: 23 ആണവ റിയാക്ടറുകള്‍ അടങ്ങുന്ന 7480 മെഗാവാട്ട് ആണവോര്‍ജ്ജ ശേഷിയാണ് രാജ്യത്ത് നിലവിലുള്ളതെന്ന് കേന്ദ്ര ആണവോര്‍ജ, ബഹിരാകാശ സഹമന്ത്രി ഡോ.ജിതേന്ദ്ര സിംഗ് പറഞ്ഞു.
2022-23 വര്‍ഷത്തില്‍ ആണവോര്‍ജ്ജ റിയാക്ടറുകള്‍ 46,982 ദശലക്ഷം യൂണിറ്റ് വൈദ്യുതി (ഇന്‍ഫേം ഉള്‍പ്പെടെ) ഉത്പാദിപ്പിച്ചതായി രാജ്യസഭയില്‍ രേഖാമൂലമുള്ള മറുപടിയില്‍ അദേഹം അറിയിച്ചു. 2022-23 വര്‍ഷത്തില്‍ രാജ്യത്തെ മൊത്തം വൈദ്യുതി ഉല്‍പാദനത്തില്‍ ആണവോര്‍ജ്ജത്തിന്റെ പങ്ക് ഏകദേശം 2.8% ആണെന്ന് ഡോ ജിതേന്ദ്ര സിംഗ് പറഞ്ഞു. വിശദാംശങ്ങള്‍ അനുബന്ധത്തില്‍ നല്‍കിയിരിക്കുന്നു.
നിര്‍മ്മാണത്തിലിരിക്കുന്നതും അനുമതി നല്‍കുകയും ചെയ്ത പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നത് വഴി 2031 ഓടെ നിലവിലെ സ്ഥാപിത ആണവോര്ജ്ജ ശേഷി 7480 മെഗാവാട്ടില്‍ നിന്ന് 22480 മെഗാവാട്ടായി ഉയരും. ഭാവിയില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കുന്നതിനുള്ള പുതിയ സൈറ്റുകള്‍ക്ക് സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്കിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
State | Location | Unit | Capacity (MW) | ||||||
Maharashtra | Tarapur | TAPS-1& | 160 | ||||||
TAPS-2& | 160 | ||||||||
TAPS-3 | 540 | ||||||||
TAPS-4 | 540 | ||||||||
Rajasthan | Rawatbhata | RAPS-1@ | 100 | ||||||
RAPS-2 | 200 | ||||||||
RAPS-3& | 220 | ||||||||
RAPS-4 | 220 | ||||||||
RAPS-5 | 220 | ||||||||
RAPS-6 | 220 | ||||||||
Tamil Nadu | Kalpakkam | MAPS-1& | 220 | ||||||
MAPS-2 | 220 | ||||||||
Kudankulam | KKNPP-1 | 1000 | |||||||
KKNPP-2 | 1000 | ||||||||
Uttar Pradesh | Narora | NAPS-1 | 220 | ||||||
NAPS-2 | 220 | ||||||||
Gujarat | Kakrapar | KAPS-1 | 220 | ||||||
KAPS-2 | 220 | ||||||||
KAPS-3* | 700 | ||||||||
Karnataka | Kaiga | KGS-1 | 220 | ||||||
KGS-2 | 220 | ||||||||
KGS-3 | 220 | ||||||||
KGS-4 | 220 |
















