Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം പൊതു ദർശനം: സുരക്ഷയിലും സൗകര്യം ഒരുക്കുന്നതിലും ഗുരുതര വീഴ്ച, ഭാര്യ മറിയാമ്മ ഉമ്മനുപോലും ഒരു ഇരിപ്പിടം നൽകിയില്ല

വൻ ജനാവലി ഉച്ചമുതൽ ദർബാർഹാളിൽ എത്തിതുടങ്ങിയിരുന്നു. എന്നിട്ടും പൊതുദർശനത്തിന് ബാരിക്കേഡ് സംവിധാനമോ ഭൗതിക ശരീരം കാണാനായി എത്തുന്നവരെ കടത്തിവിടാനുള്ള വഴികളോ ഒരുക്കിയില്ല. ദർബാർ ഹാളിന്റെ ആറുവാതിലിലൂടെയും ആളുകളെ കടത്തിവിട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2023, 11:13 am IST
inKerala

തിരുവനന്തപുരം: മുൻ മുഖ്യ മന്ത്രി ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം പൊതുദർശനത്തിന് വയ്‌ക്കുന്നതിനായി ഒരുക്കിയ സംവിധാനത്തിൽ ഗുരുതര വീഴ്ച. ജനക്കൂട്ടത്തെ നിയന്ത്രി ക്കാൻ സൗകര്യമൊരുക്കിയില്ല. സെക്രട്ടേറിയറ്റിലെ ദർബാർഹാ ളിൽപോലും സുരക്ഷ ഒരുക്കാതെ സർക്കാർ.

ഇന്നലെ പുലർച്ചെ ഉമ്മൻ ചാണ്ടിയുടെ മരണവാർത്ത പുറത്ത് വന്നതിന് പിന്നാലെ തന്നെ പൊതുദർശനം സംബന്ധിച്ച കാര്യങ്ങളും തീരുമാനിച്ചതാണ്. ആദ്യം വീട്ടിലും പിന്നീട് ദർബാർ ഹാളിലും സമീപത്തെ പള്ളിയിലും കെപിസിസി ആസ്ഥാനത്തും പൊതുദർശനം ഉണ്ടാകുമെന്ന് കൃത്യമായി അറിയാമായിരുന്നു. എന്നാൽ വിമാനത്താവളത്തിൽ നിന്നും ആംബുലൻസുമായുള്ള വാഹന വ്യൂഹം പോലും കുരുക്കിൽപെട്ടു. ജഗതിയിലെ വീടിനു മുന്നിൽ രാവിലെ മുതൽ പോലീസ് സന്നാഹം എത്തിയെങ്കിലും 150 മീറ്റർ ഭാഗം ആംബുലൻസ് കടന്നത് അരമണിക്കൂറെടുത്താണ്. തുടർന്ന് മൃതദേഹം വീട്ടിലേക്ക് എത്തിക്കാൻ ഏറെ പ്രയാസപ്പെട്ടു. തിക്കിലും തിരക്കിലും വീടിന്റെ രണ്ട് ജനൽ തകർന്നു. തിരക്ക് വർധിച്ചതോടെ ഉമ്മൻചാണ്ടിയെ അവസാനമായി കാണാനെത്തിയവരെ ദർബാർ ഹാളിലേക്ക് പറഞ്ഞുവിട്ടു.

എന്നാൽ ദർബാർ ഹാളിൽ പൊതുദർശനത്തിനുള്ള ഒരു സൗകര്യവും ഒരുക്കിയില്ല. വൻ ജനാവലി ഉച്ചമുതൽ ദർബാർഹാളിൽ എത്തിതുടങ്ങിയിരുന്നു. എന്നിട്ടും പൊതുദർശനത്തിന് ബാരിക്കേഡ് സംവിധാനമോ ഭൗതിക ശരീരം കാണാനായി എത്തുന്നവരെ കടത്തിവിടാനുള്ള വഴികളോ ഒരുക്കിയില്ല. ദർബാർ ഹാളിന്റെ ആറുവാതിലിലൂടെയും ആളുകളെ കടത്തിവിട്ടു. ഭൗതിക ശരീരം ദർബാർ ഹാളിലേക്ക് എത്തിക്കാൻ പോലും പ്രയാസപ്പെട്ടു. ഉമ്മൻ ചാണ്ടിയുടെ കുടുംബംപോലും അകത്തേക്ക് കയറാനാകാതെ തിരക്കിൽപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനും തിക്കിലും തിരക്കിലും കുടുങ്ങി. ഒടുവിൽ ഏറെ പ്രയാസപ്പെട്ടാണ് അന്തിമോപചാരം അർപ്പിച്ചശേഷം മുഖ്യമന്ത്രിയെ ദർബാർഹാളിൽ നിന്നും മാറ്റിയത്.

മുഖ്യമന്ത്രി പോയതോടെ ജനം ഇടിച്ചുകയറി. അകത്തു കയറിയവർക്ക് പുറത്തേക്ക് ഇറങ്ങാൻ വഴിയൊരുക്കിയിരുന്നില്ല. തിക്കിലും തിരക്കിലും പെട്ട് നിരവധി പേർ കുഴഞ്ഞു. തങ്ങളുടെ നേതാവിനെ ഒരു നോക്ക് കാണാനാകാതെ പലരും അതീവ ദുഃഖത്തോടെ മടങ്ങി. തിരക്കിൽ കുടുംബാംഗങ്ങൾക്ക് പോലും ഭൗതിക ശരീരത്തിനടുത്ത് നിൽക്കാനായില്ല. കുടുംബാംഗങ്ങൾ ശാരീരികബുദ്ധിമുട്ട് അറിയിച്ചതിനെ തുടർന്ന് ഒടുവിൽ ദർബാർഹാളിന്റെ വാതിലുകൾ അടച്ചിട്ടു. ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മനുപോലും ഒരു ഇരിപ്പിടം നൽകിയില്ല. അവർ മണിക്കൂറുകൾ തിരക്കിൽപ്പെട്ടു നിന്നു. ഏറെ നേരം കഴിഞ്ഞാണ് പൊതുദർശനത്തിന് സൗകര്യം ഒരുക്കിയത്. അപ്പോഴാണ് അവർക്ക് ഇരിപ്പിടം പോലും നൽകിയത്.

പൊതുദർശനത്തിന് സർക്കാർ ഒരു നിർദ്ദേശവും നൽകിയിരുന്നില്ലെന്ന് പോലീസുകാർ പറയുന്നു. ദർബാർ ഹാളിൽ പൊതുദർശനം എന്നുമാത്രമാണ് അറിയിച്ചത്. അതിനാൽ മറ്റ് കാര്യങ്ങളോ തിരക്ക് നിയന്ത്രിക്കാൻ പോലീസിന് നിർദ്ദേശം നൽകിയിരുന്നില്ല. ജില്ലയിലെ മന്ത്രിയായ വി.ശിവൻകുട്ടിക്കാണ് പൊതുദർശനത്തിന്റെ ചുമതല നൽകിയത്. രാഷ്‌ട്രീയ വൈരാഗ്യത്താലാണ് പൊതുദർശനത്തിന് മതിയായ സൗകര്യം ഒരുക്കാത്തതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.

Tags: deathമൃതദേഹംഉമ്മന്‍ചാണ്ടി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനായ ഭർത്താവും മരിച്ചു

Kerala

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി 11 കാരൻ മരിച്ചു

World

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

Kerala

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

Kerala

അങ്കമാലിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി ;മൃതദേഹം നഗ്നമായ നിലയിൽ

പുതിയ വാര്‍ത്തകള്‍

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.