Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ഇരട്ട ലക്ഷംവീട് ഒറ്റവീടാക്കല്‍ പദ്ധതി അവതാളത്തില്‍

കൊരട്ടി പഞ്ചായത്ത് അധികൃതരുടെ അനാസ്ഥയില്‍ ദുരൂഹത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2023, 12:00 am IST
inThrissur

ഷാലി മുരിങ്ങൂര്‍

ചാലക്കുടി: കൊരട്ടി പഞ്ചായത്ത് അധികൃതരുടെ അനാസ്ഥ, ഇരട്ട ലക്ഷംവീട് ഒറ്റവീടാക്കല്‍ പദ്ധതി അവതാളത്തില്‍. രണ്ട് വര്‍ഷമായിട്ടും പഞ്ചായത്ത് അധികൃതര്‍ വാക്ക് പാലിച്ചില്ല. വീട്ടുകാര്‍ ഉദ്ഘാടനത്തിന് മുമ്പെ താമസം തുടങ്ങി. 

ആറ് മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാകുമെന്ന് പ്രഖ്യാപിച്ച് തുടങ്ങിയ പദ്ധതിയാണ് രണ്ട് വര്‍ഷമാകാറായിട്ടും നിര്‍മാണം പൂര്‍ത്തിയാക്കാന്‍ പഞ്ചായത്തിന് സാധിക്കാതിരിക്കുന്നത്. കൊരട്ടി പഞ്ചായത്തിലെ ആറ്റപ്പാടം, ഖന്നാ നഗര്‍, മംഗലശ്ശേരി, തിരുമുടിക്കുന്ന് തുടങ്ങിയ സ്ഥലങ്ങളിലെ 37 വീടുകളുടെ പണിയാണ് ആരംഭിച്ചത്. അഞ്ച് ലക്ഷം രൂപ കൊണ്ട് ഇന്‍ഷുറന്‍സ് അടക്കം 450 ചതുരശ്രയടി വിസ്തീര്‍ണത്തിലുള്ള വീടിന്റെ എല്ലാ പണിയും പൂര്‍ത്തിയാക്കി നല്‍കുമെന്നായിരുന്നു വാഗ്ദാനം. 

ഒരു ലക്ഷം രൂപ ഉപഭോക്താവും, ഒരു ലക്ഷം ചിറമേല്‍ ഫൗണ്ടേഷനും, രണ്ട് ലക്ഷം രൂപ ഭവന നിര്‍മാണ ബോര്‍ഡും, ഒരു ലക്ഷം രൂപ പഞ്ചായത്തും ചെലവഴിച്ച് അഞ്ച് ലക്ഷം രൂപ കൊണ്ട് അതിമനോഹരമായ വീട് നിര്‍മിച്ച് നല്‍കുമെന്നായിരുന്നു കരാര്‍. നിര്‍മാണം അനന്തമായി നീണ്ടതോടെ മറ്റു വഴികളില്ലാതെ ആറ്റപ്പാടത്താണ് കൂടുതല്‍ വീട്ടുകാര്‍ താമസം തുടങ്ങിയിരിക്കുന്നത്. ഖന്നാ നഗറിലും കുറച്ച് വീട്ടുകാര്‍ താമസം തുടങ്ങിയതോടെ ഇവിടുത്തെയും തിരുമുടിക്കുന്നിലേയും വീടുകളുടെ താക്കോല്‍ ബലമായി പഞ്ചായത്ത് അധികൃതര്‍ വാങ്ങിച്ചിരിക്കുകയാണ്. 

വിവിധ ഘട്ടങ്ങളിലായി പണം മുഴുവന്‍ വീട്ടുകാര്‍ കരാറുകാരന്  നല്‍കിയിട്ടും വീടിന്റെ പണി പലപ്പോഴും നിലയ്‌ക്കുന്ന അവസ്ഥയായിരുന്നു. ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ നൈനു റിച്ചുവിന്റെ വാര്‍ഡായ ആറ്റപ്പാടം കോളനിയിലെ വീടിന്റെ നിര്‍മാണം പോലും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പഞ്ചായത്തിന് സാധിച്ചില്ല. എല്‍ഡിഎഫ് ഭരണസമിതിയുടെ പ്രഥമ പദ്ധതിയായിരുന്നു ഇരട്ട ലക്ഷം വീട് ഒറ്റവീടാക്കല്‍. ഈ പദ്ധതിയാണ് പഞ്ചായത്ത് അധികൃതരുടെ അനാസ്ഥ മൂലം പാളിയിരിക്കുന്നത്. കരാറുകാരന് നല്‍കാനുള്ള മുഴുവന്‍ തുകയും നല്‍കുകയും, അതിന് പുറമെ 25,000 ത്തോളം രൂപ ഓരോ വീട്ടുകാര്‍ അധികം നല്‍കിയിട്ടും നിര്‍മാണം പൂര്‍ത്തിയാക്കാത്ത   കരാറുകാരനെതിരെ നിയമ നടപടിക്ക് പഞ്ചായത്ത് അധികൃതര്‍ തയ്യാറാവുന്നില്ലത്രെ. ഇത് പഞ്ചായത്ത് അധികൃതരുടെ ഭാഗത്തെ വലിയ വീഴ്ചയാണ്. പകരം കൊരട്ടി പഞ്ചായത്ത് അധികൃതര്‍ ഇപ്പോള്‍ സ്വന്തമായി പണം കണ്ടെത്തി വീടു പണി പൂര്‍ത്തിയാക്കാനാണ് ശ്രമിക്കുന്നത്. ഇതില്‍ ദൂരൂഹതയുണ്ടെന്നാണ് വീട്ടുകാര്‍ പറയുന്നത്. പണം തികയില്ലെന്ന് പറഞ്ഞ് ആദ്യം നിശ്ചയിച്ച പ്ലാനില്‍ നിന്ന് 30 ചതുരശ്രയടി കുറച്ച് കൊടുത്തിട്ടും കരാറുകാരന് പണി തീര്‍ക്കാന്‍ സാധിച്ചില്ല.

 നിര്‍മാണത്തിലെ അപാകതയും വലിയ വിവാദമായിരുന്നു. ചെറിയ മഴയില്‍ പോലും ചുമരിലുടെ വെള്ളം  ഇറങ്ങി വലിയ തോതില്‍ ഈര്‍പ്പം അടിച്ചു തുടങ്ങിയതായും, വീടിന്റെ മുകളില്‍ മതിയായ കോണ്‍ക്രീറ്റിങ്ങ് നടത്താത്തതു മൂലം പല വീടുകളിലും പൊട്ടിത്തുടങ്ങിയതായും പറയുന്നുണ്ട്. വലിയ വാടക കൊടുത്ത് രണ്ട് വര്‍ഷക്കാലം വാടക വീടുകളില്‍ കഴിഞ്ഞ വീട്ടുകാര്‍ വാടക കൊടുക്കാന്‍ പണമില്ലാതെ വന്നതോടെയാണ് ജനല്‍ പാളിയില്ലാത്ത വീട്ടില്‍ പ്ലാസ്റ്റിക് ഷീറ്റു കൊണ്ടും തുണി കൊണ്ടുമെല്ലാം മറച്ച് താമസം തുടങ്ങിയിരിക്കുന്നത്. ശരിയായ രീതിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ പണമില്ലാത്ത പഞ്ചായത്ത് അധികൃതര്‍ സ്വപ്നപദ്ധതിയുടെ ഉദ്ഘാടനം വലിയ ആഘോഷമാക്കുവാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍. ഉദ്ഘാടനത്തിന് ചിലവാക്കുന്ന പണം കൊണ്ട് വീടുകളുടെ നിര്‍മാണം ഇനിയെങ്കിലും വേഗത്തില്‍ പൂര്‍ത്തിയാക്കി നല്‍കണമെന്നാണ് വീട്ടുകാരുടെ ആവശ്യം.  

Tags: chalakudyKorattiലക്ഷം വീട് പദ്ധതി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണത്തിന് വ്യാജമദ്യം എത്തിക്കാനുള്ള നീക്കം; ഡിവൈഎഫ്‌ഐ നേതാവ് 88 ലിറ്റര്‍ സ്പിരിറ്റുമായി എക്സൈസ് പിടിയില്‍

Kerala

ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം: 23, 24 തീയതികളില്‍ ചാലക്കുടിയില്‍

Kerala

ചാലക്കുടി പഴയപാലം ഇന്ന് രാത്രി അടയ്‌ക്കും; ആറ് ദിവസത്തേക്ക് ഗതാഗതനിയന്ത്രണം

Thrissur

ചക്ക സമ്മാനിച്ച് ശബരിമല മുൻ മേൽശാന്തി, ചാരിതാർത്ഥ്യത്തോടെ ചാർളി പോൾ

Kerala

ആശുപത്രിയിൽ പോകാൻ തയാറായില്ല; ചാലക്കുടിയിൽ സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

പുതിയ വാര്‍ത്തകള്‍

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

പാസ് വേർഡ് പോലുമില്ല ; ഛത്രോം കി ഗൂഞ്ചിലെ ഒന്നരലക്ഷം വിദ്യാർത്ഥികളുടെ വ്യക്തി വിവരങ്ങൾ ചോർന്നേക്കാം : വൻ തട്ടിപ്പുകൾക്ക് സാധ്യതയെന്ന് ഐടി വിദഗ്ധർ

രാഹുല്‍ ഗാന്ധിയും കൊമേഡിയനായ പുള്‍കിത് മണിയും മോദിയെയും പ്രായമേറിയ സ്ത്രീകളേയും വിമര്‍ശിക്കുന്ന പരിപാടിയില്‍ (ഇടത്ത്) ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ (വലത്ത്)

പ്രധാനമന്ത്രി വിദേശപ്രതിനിധികളെ ഹസ്തദാനം ചെയ്യുന്നത് രാജ്യത്തിന്റെ പ്രതിനിധിയായിട്ടാണ്, അത് രാഹുല്‍ ഗാന്ധി മറക്കരുതെന്ന് ഏഷ്യാനെറ്റും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.