Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സെമിനാര്‍ ഇപി ബഹിഷ്‌കരിച്ചു; പൊതുസിവില്‍ കോഡില്‍ സിപിഎമ്മിലും ഭിന്നത

ഇപി വിട്ടുനില്‍ക്കുകയും സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഇപിയുടെ നിലപാടിനെതിരേ പരസ്യമായി പ്രതികരിക്കുകയും ചെയ്തതോടെ പാര്‍ട്ടിയില്‍ പൊതു സിവില്‍ കോഡുമായി ബന്ധപ്പെട്ട ചൂടേറിയ ചര്‍ച്ചകള്‍ക്കു വഴിതുറന്നു. അണികളിലും ഘടകകക്ഷികളിലും ആശയക്കുഴപ്പവുമുണ്ടായിട്ടുണ്ട്. മാസങ്ങളായി എം.വി. ഗോവിന്ദനും ഇപിയും തമ്മില്‍ രൂക്ഷമായ പോരുമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2023, 12:45 am IST
inKerala

കണ്ണൂര്‍: പൊതു സിവില്‍ കോഡുമായി ബന്ധപ്പെട്ട് കോഴിക്കോട്ട് സിപിഎം സംഘടിപ്പിച്ച സെമിനാറില്‍ നിന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ വിട്ടുനിന്നു. പൊതു സിവില്‍ കോഡിനെച്ചൊല്ലി സിപിഎമ്മില്‍ ഉടലെടുത്ത ഭിന്നതയാണ് കാരണമെന്നാണ് സൂചന.  

ഇപി വിട്ടുനില്‍ക്കുകയും സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഇപിയുടെ നിലപാടിനെതിരേ പരസ്യമായി പ്രതികരിക്കുകയും ചെയ്തതോടെ പാര്‍ട്ടിയില്‍ പൊതു സിവില്‍ കോഡുമായി ബന്ധപ്പെട്ട ചൂടേറിയ ചര്‍ച്ചകള്‍ക്കു വഴിതുറന്നു. അണികളിലും ഘടകകക്ഷികളിലും ആശയക്കുഴപ്പവുമുണ്ടായിട്ടുണ്ട്. മാസങ്ങളായി  എം.വി. ഗോവിന്ദനും  ഇപിയും തമ്മില്‍ രൂക്ഷമായ പോരുമുണ്ട്.

മുതിര്‍ന്ന നേതാവായ ഇപിയെ വെട്ടി പിണറായിയുടെ അനുഗ്രഹാശിസ്സുകളോടെ എം.വി. ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയാക്കിയതോടെ ജയരാജന്‍ പാര്‍ട്ടിയുമായി അകന്നു. പാര്‍ട്ടി പരിപാടികളിലും എല്‍ഡിഎഫിലും ജയരാജന്‍ സജീവമല്ല. സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മരണ ശേഷം ഇപി പാര്‍ട്ടി സെക്രട്ടറിയാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ എം.വി. ഗോവിന്ദന്‍ സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായി.

എം.വി. ഗോവിന്റെ നേതൃത്വത്തില്‍ കാസര്‍കോട്ടു നിന്ന് തിരുവനന്തപുരത്തേക്കു നടത്തിയ ജനകീയ പ്രതിരോധ യാത്രയില്‍ നിന്ന്  ഇപി മാറിനിന്നു. 

ഇപിയുടെ ഭാര്യയ്‌ക്കും മകനും പ്രധാന പങ്കാളിത്തമുള്ള തളിപ്പറമ്പിലെ വൈദേഹം ആയുര്‍വേദ റിസോര്‍ട്ടുമായി ബന്ധപ്പെട്ട് സംസ്ഥാന സമിതിയംഗം പി. ജയരാജന്‍ പാര്‍ട്ടി കമ്മിറ്റിയില്‍ പരാതി ഉന്നയിച്ചതോടെ ഇ.പി.  ജയരാജന്‍ സമ്മര്‍ദത്തിലായിരുന്നു. പി. ജയരാജന് എം.വി. ഗോവിന്ദനടക്കമുളള സിപിഎം നേതാക്കളുടെ പിന്തുണയുണ്ടെന്ന ആരോപണവും ഉയര്‍ന്നിരുന്നു.  

വലിയ രാഷ്‌ട്രീയ ലക്ഷ്യത്തോടെ കോഴിക്കോട്ട് സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കാതെ ഇപി തിരുവനന്തപുരത്തു പോയത് ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്ന സ്‌നേഹ വീടിന്റെ താക്കോല്‍ ദാനത്തില്‍ പങ്കെടുക്കാനാണ്. എം.വി. ഗോവിന്ദന്‍ തന്റെ അതൃപ്തി മറച്ചുവയ്‌ക്കാതെ എല്‍ഡിഎഫ് കണ്‍വീനറെ പ്രത്യേകിച്ച് ക്ഷണിക്കേണ്ടതില്ലെന്നും പാര്‍ട്ടി തീരുമാനം എല്ലാവര്‍ക്കും ബാധകമാണെന്നും പരസ്യമായി പ്രതികരിച്ചത് വരുംനാളുകളിലും ഗ്രൂപ്പുപോര് ശക്തമാകുമെന്നു വ്യക്തമാക്കുന്നു. പൊതു സിവില്‍ കോഡില്‍ ഇഎംഎസ് അടക്കമുളള നേതാക്കളും പാര്‍ട്ടിയുമെടുത്ത അനുകൂല നിലപാടിനു കടകവിരുദ്ധമായ പുതിയ നിലപാടില്‍   പാര്‍ട്ടിയില്‍ ഭിന്നതയുണ്ട്. ജയരാജന്റെ നിലപാടിന് പാര്‍ട്ടിയിലെ വലിയൊരു വിഭാഗത്തിന്റെ പിന്തുണയുമുണ്ട്.

Tags: mv govindancpmSeminarUniform Civil CodeE P Jayarajan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

Kerala

എല്‍ഡിഎഫ് തോല്‍വി എസ്‌ഐആര്‍ കാരണമെന്ന് പറയാനാകില്ലെന്ന് കെ കെ ശൈലജ

Kerala

മാസപ്പടി കേസിൽ പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി; പ്രാഥമിക അന്വേഷണത്തിന് കാത്തുനിൽക്കാതെ എഫ്ഐആർ രജിസ്റ്റർ ചെയ്യാം

Kerala

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

പുതിയ വാര്‍ത്തകള്‍

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.