Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദ്വിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഫ്രാന്‍സിലേക്ക് തിരിച്ചു; തന്ത്രപരമായ പങ്കാളിത്തത്തിന് സന്ദര്‍ശനം പുതിയ ഉണര്‍വേകുമെന്ന് നരേന്ദ്ര മോദി

ഇന്ത്യയുടെ മൂന്നു സേനാവിഭാഗങ്ങളുടെ സംഘം ബാസ്റ്റില്‍ ഡേ പരേഡിന്റെ ഭാഗമാകും. ഇന്ത്യയുടെ വ്യോമസേനാ വിമാനങ്ങള്‍ ഈ അവസരത്തില്‍ ഫ്‌ലൈ-പാസ്റ്റ് (യുദ്ധവിമാനങ്ങളുടെ പരേഡ്) നടത്തും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2023, 02:19 pm IST
inIndia

ന്യൂദല്‍ഹി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിലേക്കു തിരിച്ചു. ഇന്ത്യ  ഫ്രാന്‍സ് തന്ത്രപ്രധാനമായ ബന്ധത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികവേളയിലാണ് സന്ദര്‍ശനം നടത്തുന്നതെന്ന് നരേന്ദ്ര മോദി പ്രസ്താവനയില്‍ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന് സന്ദര്‍ശനം പുതിയ ഉണര്‍വേകുമെന്ന് നരേന്ദ്ര മോദി പ്രസ്താവനയില്‍ വ്യക്തമാക്കി.  

ഫ്രാന്‍സ്-യുഎഇ സന്ദര്‍ശനത്തിനായി പുറപ്പടുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവന

‘എന്റെ സുഹൃത്തായ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ക്ഷണപ്രകാരം ജൂലൈ 13നും 14നും ഔദ്യോഗിക സന്ദര്‍ശനത്തിനായി ഞാന്‍  ഫ്രാന്‍സിലേക്കു പോവുകയാണ്.ഫ്രഞ്ച് ദേശീയ ദിനാഘോഷത്തില്‍, അഥവാ പാരീസിലെ ബാസ്റ്റില്‍ ദിനാഘോഷത്തില്‍ പ്രസിഡന്റ് മാക്രോണിനൊപ്പം വിശിഷ്ടാതിഥിയായി ഞാന്‍ പങ്കെടുക്കുന്നതിനാല്‍ ഈ സന്ദര്‍ശനം സവിശേഷമാണ്. ഇന്ത്യയുടെ മൂന്നു സേനാവിഭാഗങ്ങളുടെ സംഘം ബാസ്റ്റില്‍ ഡേ പരേഡിന്റെ ഭാഗമാകും. ഇന്ത്യയുടെ വ്യോമസേനാ വിമാനങ്ങള്‍ ഈ അവസരത്തില്‍ ഫ്‌ലൈ-പാസ്റ്റ് (യുദ്ധവിമാനങ്ങളുടെ പരേഡ്) നടത്തും.

ഈ വര്‍ഷം നമ്മുടെ തന്ത്രപരമായ പങ്കാളിത്തത്തിന്റെ 25-ാം വാര്‍ഷികമാണ്. ആഴത്തിലുള്ള വിശ്വാസത്തിലും പ്രതിബദ്ധതയിലും വേരൂന്നിയ നമ്മുടെ ഇരു രാജ്യങ്ങളും പ്രതിരോധം, ബഹിരാകാശം, ആണവമേഖല, സമുദ്രസമ്പദ്വ്യവസ്ഥ, വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം, സംസ്‌കാരം, ജനങ്ങളുമായുള്ള ബന്ധങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ അടുത്തു സഹകരിക്കുന്നു. പ്രാദേശികവും ആഗോളവുമായ വിഷയങ്ങളിലും നാം ഒരുമിച്ചു പ്രവര്‍ത്തിക്കുന്നു.

പ്രസിഡന്റ് മാക്രോണുമായി കൂടിക്കാഴ്ച നടത്താനും കാലത്തെ അതിജീവിക്കുകയും ദീര്‍ഘകാലം നിലനിന്നു പോന്നതുമായ ഈ പങ്കാളിത്തം വരുന്ന 25 വര്‍ഷത്തേയ്‌ക്കു മുന്നോട്ടു കൊണ്ടുപോകുന്നതിനെക്കുറിച്ചു വിപുലമായ ചര്‍ച്ചകള്‍ നടത്താനും ഞാന്‍ ആഗ്രഹിക്കുന്നു. 2022ല്‍ ഫ്രാന്‍സിലേക്കു ഞാന്‍ നടത്തിയ അവസാന ഔദ്യോഗിക സന്ദര്‍ശനത്തിനുശേഷം പ്രസിഡന്റ് മാക്രോണിനെ കാണാന്‍ എനിക്കു നിരവധി തവണ അവസരം ലഭിച്ചു. ഏറ്റവും ഒടുവിലായി കൂടിക്കാഴ്ച നടത്തിയത് 2023 മെയ് മാസത്തില്‍ ജപ്പാനിലെ ഹിരോഷിമയില്‍ ജി-7 ഉച്ചകോടിക്കിടെയാണ്.

ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത്  ബോണ്‍, സെനറ്റ് പ്രസിഡന്റ് ജെറാര്‍ഡ് ലാര്‍ച്ചര്‍, ദേശീയ അസംബ്ലി പ്രസിഡന്റ് യേല്‍ ബ്രൗണ്‍-പിവെറ്റ് എന്നിവരുള്‍പ്പെടെയുള്ള ഫ്രഞ്ച് നേതൃത്വവുമായുള്ള എന്റെ ആശയവിനിമയങ്ങള്‍ക്കായി ഞാന്‍ ഉറ്റുനോക്കുകയാണ്.

എന്റെ സന്ദര്‍ശനവേളയില്‍ ഊര്‍ജസ്വലമായ ഇന്ത്യന്‍ സമൂഹം, ഇരുരാജ്യങ്ങളിലെയും പ്രമുഖ സിഇഒമാര്‍, ഫ്രാന്‍സിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്താന്‍ എനിക്ക് അവസരം ലഭിക്കും. നമ്മുടെ തന്ത്രപരമായ പങ്കാളിത്തത്തിന് എന്റെ സന്ദര്‍ശനം പുതിയ ഉണര്‍വേകുമെന്ന് എനിക്കുറപ്പുണ്ട്.

പാരീസില്‍നിന്ന്, ജൂലൈ 15ന് ഔദ്യോഗിക സന്ദര്‍ശനത്തിനായി ഞാന്‍ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ അബുദാബിയിലേക്കു പോകും. യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ എന്റെ സുഹൃത്ത് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായുള്ള കൂടിക്കാഴ്ചയ്‌ക്കായും ഞാന്‍ കാത്തിരിക്കുകയാണ്.

വ്യാപാരം, നിക്ഷേപം, ഊര്‍ജം, ഭക്ഷ്യസുരക്ഷ, ശാസ്ത്ര-സാങ്കേതികവിദ്യ, വിദ്യാഭ്യാസം, ഫിന്‍ടെക്, പ്രതിരോധം, സുരക്ഷ, ജനങ്ങള്‍ തമ്മിലുള്ള ദൃഢമായ ബന്ധം തുടങ്ങിയ മേഖലകളില്‍ നമ്മുടെ ഇരു രാജ്യങ്ങളും പങ്കാളികളാണ്. കഴിഞ്ഞ വര്‍ഷം, പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദും ഞാനും നമ്മുടെ പങ്കാളിത്തത്തിന്റെ ഭാവിയെക്കുറിച്ചുള്ള മാര്‍ഗരേഖ അംഗീകരിച്ചു. നമ്മുടെ ബന്ധം എങ്ങനെ കൂടുതല്‍ ആഴത്തിലാക്കാമെന്ന് അദ്ദേഹവുമായി ചര്‍ച്ച ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

ഈ വര്‍ഷാവസാനം UNFCCC കക്ഷികളുടെ 28-ാം സമ്മേളനത്തിന് (COP-28) യുഎഇ ആതിഥേയത്വം വഹിക്കും. ഊര്‍ജ പരിവര്‍ത്തനത്തിനായി കാലാവസ്ഥാപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനുള്ള ആഗോള സഹകരണം ശക്തിപ്പെടുത്താനും പാരിസ് ഉടമ്പടി നടപ്പാക്കുന്നതിനുമുള്ള കാഴ്ചപ്പാടുകള്‍ കൈമാറാന്‍  ഞാന്‍ ആഗ്രഹിക്കുന്നു.

എന്റെ യുഎഇ സന്ദര്‍ശനം നമ്മുടെ സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തത്തില്‍ പുതിയ അധ്യായത്തിനു തുടക്കമിടുമെന്ന് എനിക്കുറപ്പുണ്ട്.’

Tags: daysfrancenarendramodi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ യുവജനങ്ങള്‍ക്ക് നിര്‍ണായക പങ്ക്:നരേന്ദ്ര മോദി,ഭാരതത്തില്‍ മികച്ച അവസരങ്ങള്‍,രാജ്യവികസനത്തില്‍ പങ്കാളികളാകണം

India

രാജ്യത്ത് കലാപവും അരാജകത്വവും സൃഷ്ടിക്കാന്‍ ശ്രമം, എന്നാല്‍ പഴി കേന്ദ്ര സര്‍ക്കാരിനും, മോദിയുടെ ജനപ്രിയ ഭരണത്തില്‍ ആശങ്കപ്പെട്ട് സമരം

Vicharam

കരുത്താര്‍ജിക്കുന്ന സ്‌നേഹാഗ്നി

India

രാജ്യത്തിന്റെ ഡിജിറ്റൽ ശൃംഖല ശക്തമാകുന്നു; ടെലികോം രംഗത്തെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി മോദി

India

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

പുതിയ വാര്‍ത്തകള്‍

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

നരേന്ദ്രമോദിയുടെ അമ്മയുടെ സംസ്ക്കാര ചടങ്ങുകളെ പോലും അപമാനിക്കാൻ ശ്രമിച്ച് അശുതോഷ് രങ്ക ; മരണത്തെ പ്രദർശനമാക്കി മാറ്റിയെന്ന് ആക്ഷേപം

യുഎസ് പൗരനായ നടന്‍ ഇമ്രാന്‍ ഖാൻ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തത് എന്തിന് ? ഫണ്ടിംഗ് ലഭിച്ചതായി സംശയം : അന്വേഷിക്കണമെന്ന് മുംബൈ പൊലീസിൽ പരാതി

പാവം പിള്ളേര്‍ എന്ന് മലയാളത്തിലെ ടെലിവിഷന്‍ ചാനലുകള്‍….പക്ഷെ പൊലീസിന് നേരെ തട്ടിക്കയറുന്ന ഈ പെണ്‍കുട്ടിയുണ്ടാക്കുന്ന കോലാഹലം കണ്ടോളൂ…

‘നിന്റെ അച്ഛൻ എവിടെയെടാ’ മൂന്ന് പേരെ കാറിടിച്ച് കൊന്നിട്ട് വെല്ലുവിളിച്ച സുഹൈലിന് നാട്ടുകാരുടെ മർദ്ദനം

ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; കേരളത്തില്‍ നിയമസഭ പ്രമേയം പാസാക്കും, ഇടതു-വലതു മുന്നണികളുടെ കളളി വെളിച്ചത്താകുന്നു

15കാരനെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ : പിടികൂടാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ പ്രതികൾ കത്തികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചു

മരണാനന്തര ചടങ്ങിന് പോകാൻ സൗകര്യം ഒരുക്കിത്തരാം , വീട്ടിലേയ്‌ക്ക് വിളിക്കാൻ ഫോൺ തരാമെന്നും പൊലീസ് : വേണ്ടെന്ന് അഭിജിത് ദീപ്കെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.