Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘എഫ്പിഒകളിലൂടെ പ്രാഥമിക കാര്‍ഷിക വായ്‌പാ സൊസൈറ്റികള്‍ ശക്തിപ്പെടുത്തല്‍’; ഏകദിന മെഗാ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യാനൊരുങ്ങി കേന്ദ്രമന്ത്രി അമിത് ഷാ

ഈ മേഖലയിലെ വിദഗ്ധരും രാജ്യത്തുടനീളമുള്ള എഫ്പിഒകളില്‍ നിന്നുള്ള അംഗങ്ങളും കോണ്‍ക്ലേവില്‍ പങ്കെടുക്കും. കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ദേശീയ സഹകരണ വികസന കോര്‍പ്പറേഷനാണ് (എന്‍സിഡിസി) മെഗാ കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2023, 06:04 pm IST
inIndia

ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ 2023 ജൂലൈ 14ന് ന്യൂദല്‍ഹിയില്‍ ‘എഫ്പിഒകളിലൂടെ പ്രാഥമിക കാര്‍ഷിക വായ്‌പാ സൊസൈറ്റികള്‍(പിഎസിഎസ്) ശക്തിപ്പെടുത്തല്‍’ എന്ന ഏകദിന മെഗാ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യും. കര്‍ഷക ഉല്‍പാദക സംഘടനകള്‍ വഴി പ്രാഥമിക കാര്‍ഷിക വായ്‌പാ സംഘങ്ങളെ (പിഎസിഎസ്) ശക്തിപ്പെടുത്തുന്നതിനുള്ള വഴികള്‍ ചര്‍ച്ച ചെയ്യുന്നതാണ് കോണ്‍ക്ലേവ്.  

ഈ മേഖലയിലെ വിദഗ്ധരും രാജ്യത്തുടനീളമുള്ള എഫ്പിഒകളില്‍ നിന്നുള്ള അംഗങ്ങളും കോണ്‍ക്ലേവില്‍ പങ്കെടുക്കും. കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ദേശീയ സഹകരണ വികസന കോര്‍പ്പറേഷനാണ് (എന്‍സിഡിസി) മെഗാ കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്.

കര്‍ഷകര്‍ രൂപീകരിച്ച കൂട്ടായ സംവിധാനമായ എഫ്പിഓകള്‍,വിഭവങ്ങള്‍ ശേഖരിക്കാനും കര്‍ഷകരുടെ വിലപേശല്‍ ശക്തി വര്‍ദ്ധിപ്പിക്കാനും അവരെ പ്രാപ്തരാക്കുന്ന കാര്‍ഷിക പരിവര്‍ത്തനത്തിനുള്ള പ്രധാന സ്ഥാപനമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘സഹകര്‍ സേ സമൃദ്ധി’ എന്ന കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷായുടെ ശ്രമങ്ങളോടെ സഹകരണ മേഖലയില്‍ 1100 പുതിയ എഫ്പിഒകള്‍ രൂപീകരിക്കാന്‍ അടുത്തിടെ തീരുമാനമെടുത്തിരുന്നു.

സഹകരണ മേഖലയെ ശക്തിപ്പെടുത്തുന്നതിനും ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് സമഗ്രമായ പിന്തുണ നല്‍കുന്നതിനുമായിസഹകരണ മന്ത്രാലയത്തിന്റെ സുപ്രധാന ശ്രമങ്ങള്‍ നടന്നു വരുന്നു. പ്രാഥമിക കാര്‍ഷിക വായ്‌പാ സംഘങ്ങളെ ശക്തിപ്പെടുത്തുന്നതിലൂടെ സഹകരണ മേഖലയില്‍ 1100 എഫ്പിഒകള്‍ രൂപീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി പദ്ധതി പ്രകാരം കൃഷി, കര്‍ഷക ക്ഷേമ മന്ത്രാലയം എന്‍സിഡിസിക്ക് അടുത്തിടെ അധിക ബ്ലോക്കുകള്‍ അനുവദിച്ചു.  

പദ്ധതി പ്രകാരം ഓരോ എഫ്പിഒയ്‌ക്കും 33 ലക്ഷം രൂപ വീതം ധനസഹായം നല്‍കുന്നു. കൂടാതെ, എഫ്പിഒകളെ പ്രോത്സാഹിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനുമായി  ക്ലസ്റ്റര്‍ അധിഷ്ഠിത ബിസിനസ്സ് ഓര്‍ഗനൈസേഷനുകള്‍ക്ക് (സിബിബിഒകള്‍) ഓരോ എഫ്പിഒയ്‌ക്കും 25 ലക്ഷം രൂപ നിരക്കില്‍  നല്‍കുന്നു.

കൃഷിയെ സുസ്ഥിരമാക്കുന്നതിലും ഉപജീവനമാര്‍ഗം പ്രോത്സാഹിപ്പിക്കുന്നതിലും കൃഷിയെ ആശ്രയിക്കുന്നവരുടെ മൊത്തത്തിലുള്ള ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിലും എഫ്പിഒകള്‍ നിര്‍ണായക പങ്ക് വഹിക്കുന്നതായി കാണാം. ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് /ഉത്പാദകര്‍ക്ക് മെച്ചപ്പെട്ട വില ലഭ്യമാക്കാനും ഗതാഗതച്ചെലവ് കുറയ്‌ക്കാനും മൊത്തത്തിലുള്ള ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കാനും അവ സഹായിക്കുന്നു.

പ്രാഥമികമായി കൃഷിയിലും വിത്ത്, വളം മുതലായവയുടെ വിതരണത്തിലും ഏര്‍പ്പെട്ടിരിക്കുന്ന ഏകദേശം 13 കോടി കര്‍ഷകര്‍ക്ക് ഹ്രസ്വകാല വായ്‌പ നല്‍കുന്ന ഒരു വലിയ സംഘ ശക്തി പ്രാഥമിക കാര്‍ഷിക വായ്‌പ സൊസൈറ്റിക്കുണ്ട്. നിലവില്‍, രാജ്യത്തെ 86% കര്‍ഷകരും ചെറുകിട നാമമാത്ര കര്‍ഷകരാണ്.

മെച്ചപ്പെട്ട സാങ്കേതിക വിദ്യ, വായ്‌പ, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യം,കൂടുതല്‍ വിപണി ലഭ്യത എന്നിവ നല്‍കി ഗുണമേന്മയുള്ള മികച്ച ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനായി കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ഇതിനായി എഫ്പിഒകള്‍ രൂപീകരിക്കുന്നതിന് പിഎസിഎസുമായി ബന്ധപ്പെട്ട കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ ഇതിനകം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍, കേന്ദ്ര കൃഷി, കര്‍ഷക ക്ഷേമ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ 10,000 കര്‍ഷക ഉല്‍പാദക സംഘടനകളുടെ (എഫ്പിഒ) രൂപീകരണത്തിനും പ്രോത്സാഹനത്തിനുമായി പ്രത്യേക കേന്ദ്ര പദ്ധതി ആരംഭിച്ചു.

Tags: indiafarmerഅമിത് ഷാ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

India

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

India

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

World

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

India

സാംഭാൽ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ഷാരിഖ് സാത്തയ്‌ക്കെതിരെ റെഡ് കോർണർ നോട്ടീസ് : ദുബായിൽ ഒളിവിൽ കഴിയുന്ന പ്രതിയെ ഇന്ത്യയിലെത്തിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

നേപ്പാളിന്റെ കണ്ണീരൊപ്പാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.