Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രധാനമന്ത്രി ഉത്തര്‍പ്രദേശ്, തെലങ്കാന, രാജസ്ഥാന്‍, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലേക്ക്; 50,000 കോടി രൂപയുടെ പദ്ധതികളുടെ സമര്‍പ്പണവും ഉദ്ഘാടനവും

7 ന് റായ്‌പൂരില്‍ നിന്നാണ് പര്യടനം ആരംഭിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2023, 08:10 pm IST
inIndia

ന്യൂദല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 7,8 തീയതികളില്‍ ഉത്തര്‍പ്രദേശ്, തെലങ്കാന, രാജസ്ഥാന്‍, ഛത്തീസ്ഗഢ് സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കും.

ഗോരഖ്പൂര്‍, വാരണാസി, റായ്‌പൂര്‍, വാറംഗല്‍, ബിക്കാനീര്‍ എന്നീ അഞ്ച് നഗരങ്ങളിലായി ഒരു ഡസനോളം പരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ഏകദേശം 50,000 കോടി രൂപയുടെ 50 പദ്ധതികളുടെ അനാച്ഛാദനവും സമര്‍പ്പണവും തറക്കല്ലിടലും അദ്ദേഹം നിര്‍വഹിക്കും.

7 ന് റായ്‌പൂരില്‍ നിന്നാണ് പര്യടനം ആരംഭിക്കുന്നത്. ഒന്നിലധികം പദ്ധതികള്‍ സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്യും. റായ്‌പൂര്‍-വിശാഖപട്ടണം ഇടനാഴിയുടെ വിവിധ ഭാഗങ്ങളിലെ ആറുവരി പാത ശിലാസ്ഥാപനവും ഇതില്‍ ഉള്‍പ്പെടുന്നു. തുടര്‍ന്ന് പൊതുയോഗത്തില്‍ പങ്കെടുക്കും.

തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലേക്ക് പോകുന്ന മോദി അവിടെ മതഗ്രന്ഥങ്ങളുടെ  പ്രസാധകരായ ഗീതാ പ്രസില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കും.  മൂന്ന് വന്ദേ ഭാരത് ട്രെയിനുകള്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. ഗോരഖ്പൂര്‍ റെയില്‍വേ സ്റ്റേഷന്റെ പുനര്‍വികസനത്തിനും പ്രധാനമന്ത്രി തറക്കല്ലിടും.

പിന്നാലെ  പ്രധാനമന്ത്രി തന്റെ ലോക്സഭാ മണ്ഡലമായ വാരാണസിയിലെത്തും.വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിര്‍വഹിക്കും. പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ ജംഗ്ഷന്‍ മുതല്‍ സോണ്‍ നഗര്‍ വരെയുള്ള പുതിയ ചരക്ക് ഇടനാഴി പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. എന്‍ എച്ച് 56(വാരണാസി – ജൗന്‍പൂര്‍)  നാലുവരിയായി വീതികൂട്ടുന്നതിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും. മണികര്‍ണിക ഘട്ട്, ഹരിശ്ചന്ദ്ര ഘട്ട് എന്നിവയുടെ നവീകരണത്തിന് പ്രധാനമന്ത്രി  തറക്കല്ലിടും.

ഈ മാസം എട്ടിന് പ്രധാനമന്ത്രി  വാരാണസിയില്‍ നിന്ന് തെലങ്കാനയിലെ വാറങ്കലിലേക്ക് പോകും. നാഗ്പൂര്‍-വിജയവാഡ ഇടനാഴിയുടെ പ്രധാന ഭാഗങ്ങള്‍ ഉള്‍പ്പെടെ വിവിധ പദ്ധതികളുടെ തറക്കല്ലിടല്‍ അദ്ദേഹം നിര്‍വഹിക്കും. എന്‍എച്ച്-563ന്റെ കരിംനഗര്‍-വാറങ്കല്‍ ഭാഗത്തെ നാലുവരിപ്പാതയുടെ തറക്കല്ലിടലും പ്രധാനമന്ത്രി നടത്തും.വാറങ്കലില്‍ പൊതുയോഗത്തിലും പങ്കെടുക്കും.വാറങ്കലില്‍ നിന്ന് പ്രധാനമന്ത്രി മോദി ബിക്കാനീറിലേക്ക് പോകും. അവിടെ അദ്ദേഹം  ഒന്നിലധികം പദ്ധതികള്‍ രാജ്യത്തിന് സമര്‍പ്പിക്കും. അമൃത്സര്‍-ജാംനഗര്‍ എക്സ്പ്രസ് വേയുടെ വിവിധ ഭാഗങ്ങള്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. ഹരിത ഊര്‍ജ ഇടനാഴിയുടെ ഒന്നാം ഘട്ടത്തിന് വേണ്ടിയുള്ള അന്തര്‍സംസ്ഥാന പ്രസരണ ലൈനും അദ്ദേഹം നാടിന് സമര്‍പ്പിക്കും. ബിക്കാനീര്‍ റെയില്‍വേ സ്റ്റേഷന്റെ പുനര്‍വികസനത്തിനും പ്രധാനമന്ത്രി തറക്കല്ലിടും. പിന്നീട് പൊതുയോഗത്തില്‍ പങ്കെടുക്കും.

Tags: പ്രധാനമന്ത്രിഛത്തീസ്ഗഡ്തെലുങ്കാന ഹൈക്കോടതിnarendramodiസന്ദര്‍ശനംഉത്തര്‍പ്രദേശ്rajasthan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതത്തിലെ ആദ്യത്തെ വന്ദേ ഭാരത് കാർഗോ ട്രെയിൻ കോട്ടയിൽ പരീക്ഷണ ഓട്ടം ആരംഭിച്ചു; വേഗത മണിക്കൂറിൽ 145 കിലോമീറ്റർ

India

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

News

62,500 കോടിരൂപയുടെ മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്ക് കേന്ദ്ര സർക്കാറിന്റെ അനുമതി

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഒന്‍പതാം ദിവസവും വിഫലം

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.