Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Literature

പെയ്‌തൊഴിയാതെ

രണ്ടു പുരികങ്ങള്‍ക്കിടയിലായൊരു കറുത്ത പൊട്ട്.... നീണ്ട മുടിയിഴകളില്‍ പറ്റിച്ചേര്‍ന്നിരിക്കുന്ന തുളസിക്കതിര്‍ ഇഷ്ടമായിരുന്നു...

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2023, 04:15 pm IST
inLiterature

വി. സുരേഷ്‌കുമാര്‍

മഴ തോര്‍ന്ന ഇടവഴിയിലേക്ക് കണ്ണുംനട്ട് ഇരിക്കാന്‍ തുടങ്ങിയിട്ട് ഏറെ നേരമായിരുന്നു. വഴിയുടെ ഇരുവശങ്ങളിലുമുള്ള മരങ്ങളില്‍നിന്ന് മഴത്തുള്ളികള്‍ ഇറ്റുവീഴുന്നുണ്ട്. മഴ പെയ്തിറങ്ങിയ വെള്ളം, ഒഴുക്ക് ശോഷിച്ചെങ്കിലും താഴ്ന്ന നിലങ്ങള്‍ തേടി യാത്ര തുടരുന്നു. ഇരുട്ടിന്റെ മൂടുപടം ഭൂമിക്കു മീതെ വിരിച്ചുതുടങ്ങിയിരുന്നു. മഴ മാറിയപ്പോള്‍ നിശ്ശബ്ദത വീണ്ടും ഒരു പുതപ്പുമായി അരികിലെത്തി. ഇന്നും ഇന്നലെകളിലും ഏകാന്തത തന്നെയാണ് കൂട്ട്. ഭൂതകാലത്തിലേക്ക് ആഴ്ന്നിറങ്ങുമ്പോള്‍ നനവുള്ള ഓര്‍മകള്‍.

രണ്ടു പുരികങ്ങള്‍ക്കിടയിലായൊരു കറുത്ത പൊട്ട്….

നീണ്ട മുടിയിഴകളില്‍ പറ്റിച്ചേര്‍ന്നിരിക്കുന്ന തുളസിക്കതിര്‍

ഇഷ്ടമായിരുന്നു…

ഒരു പുഞ്ചിരി, ഒന്നോ രണ്ടോ വാക്കുകള്‍…. അത്രമാത്രം. എന്നാലും കാണാന്‍ വേണ്ടി മാത്രം മനസ്സ് ഏറെ ആഗ്രഹിച്ചിരുന്നു.

പക്ഷേ….

രണ്ടു കൈവഴികളായി പിരിഞ്ഞ് എങ്ങോ മറഞ്ഞുപോയി. പ്രണയം നിറഞ്ഞ മനസ്സുമായാണ് വിവാഹത്തെ സമീപിച്ചത്. മനസ്സുകള്‍ ഐക്യപ്പെടുമ്പോഴാണ് പ്രണയം യാഥാര്‍ത്ഥ്യമാകുന്നത്. പ്രണയിക്കാന്‍ ശരീരത്തിന്റെ ആവശ്യമില്ല. കാമത്തിനാണ് ശരീരത്തിന്റെ ആവശ്യം.

വലിയ വീട്, ജോലിക്കാര്‍, നല്ല ഭക്ഷണം, സുഖസൗകര്യങ്ങള്‍…

ജീവിതം ഇതുമാത്രമാണോ?

ഒരു മുറിയില്‍, ഒരേ കട്ടിലില്‍, മനസ്സ് രണ്ട് ധ്രുവങ്ങളിലായി ഒരുമിച്ചു ശയിച്ചു.

അഴിച്ചുമാറ്റാന്‍ പറ്റാത്തവിധം കുരുക്കുകള്‍ മുറുകിയപ്പോള്‍ മുറിച്ചുമാറ്റാന്‍ തീരുമാനിച്ചു. മോഹങ്ങള്‍ ദ്രവിച്ചു തുടങ്ങിയിരിക്കുന്നു. ഒന്നും എവിടേക്കും എത്തുന്നില്ല. എത്രയോ ഋതുക്കള്‍ മാറി മാറി വന്നിരിക്കുന്നു. എന്നിട്ടും…

പകലുകളും രാത്രികളും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ആവര്‍ത്തന വിരസത ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. അപ്പോഴും ഓര്‍മയിലേക്കെത്തും.

രണ്ടു പുരികങ്ങള്‍ക്കിടയിലായി ഒരു കറുത്തപൊട്ട്…

നീണ്ട മുടിയിഴകളില്‍ പറ്റിച്ചേര്‍ന്നിരിക്കുന്ന തുളസിക്കതിര്‍. എവിടെനിന്നോ ഇലഞ്ഞി പൂത്ത മണം. മഴയില്‍ പൂക്കളെല്ലാം താഴെ വീണു കിടക്കുന്നുണ്ടാകും. മഴയുടെ ലാളനമേറ്റ്, മണ്ണിനോട് പറ്റിച്ചേര്‍ന്ന്, സുഗന്ധം പൊഴിച്ച്, അവ കിടക്കും. പെറുക്കി എടുക്കാന്‍ ആരുമില്ലെങ്കില്‍ അതങ്ങനെ തന്നെ കിടക്കും. പിന്നെ…, പിന്നെ സാവധാനം എല്ലാം മണ്ണോട് ചേരും.

Tags: സാഹിത്യംMalayalamRain
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയില്‍ ഇടിമിന്നലേറ്റ് വീടുകള്‍ക്ക് നാശനഷ്ടം

Kerala

തൃശൂരില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരത്തിന്റെ വേദി തകര്‍ന്നു

Kerala

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ജന്മനാടായ മുതുകുളത്ത് 2021-ല്‍ ജഗദമ്മയ്ക്ക് ആദരവ് നല്‍കിയപ്പോള്‍
Mollywood

വെള്ളിവെളിച്ചത്തിന്റെ പ്രഭയില്‍നിന്ന് വീട്ടിലേക്ക് ഒതുങ്ങിയത് വലിയൊരു കലാകാരി

Kerala

വിഡി സതീശന്റെ മലപ്പുറം യാത്ര ചാര്‍ട്ടേഡ് വിമാനത്തില്‍, സൗജന്യയാത്രയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്, ചാര്‍ട്ടേഡ് ഫ്‌ലൈറ്റിന് പിന്നില്‍ ബനാമിയെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.