Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിദ്യാര്‍ഥികള്‍ക്കുള്ള പാല്‍ വിതരണത്തില്‍ ക്രമക്കേട് നടത്തി സിപിഎം നേതാവായ അധ്യാപകന്‍; നടപടിയെടുക്കാന്‍ നിര്‍ദേശം

ബാലകൃഷ്ണനില്‍ നിന്നും ഈടാക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിച്ചു. മാത്രമല്ല, വ്യാജമായി ബില്ലുകള്‍ ഉണ്ടാക്കിയ പ്രധാനാധ്യാപികക്കെതിരെ സ്‌കൂള്‍ മാനേജര്‍ അച്ചടക്ക നടപടിയെടുക്കണമെന്നും ആലത്തൂര്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ നിര്‍ദ്ദേശം നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2023, 10:51 am IST
in Kerala

ആലത്തൂര്‍: വിദ്യാര്‍ഥികള്‍ക്കുള്ള പാല്‍ വിതരണത്തില്‍ ക്രമക്കേട് നടത്തി സിപിഎം നേതാവായ അധ്യാപകന്‍. കാവശ്ശേരി അക്കര നൂര്‍ജഹാന്‍ മെമ്മോറിയല്‍ യുപി സ്‌കൂളിലാണ് ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള പാല്‍ വിതരണത്തില്‍ ക്രമക്കേട് നടന്നത്. സിപിഎം കാവശ്ശേരി ലോക്കല്‍ കമ്മിറ്റിയംഗവും അധ്യാപകനുമായ  കെ.പി. ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് ക്രമക്കേട് നടത്തിയത്. രക്ഷിതാവിന്റെ പരാതിയില്‍ പണം തിരിച്ചുപിടിക്കാനും  അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കാനും ആലത്തൂര്‍ എഇഒ പി.ജയന്തി നിര്‍ദ്ദേശം നല്‍കി.

ജനുവരി അവസാനവാരം ചേര്‍ന്ന സ്‌കൂള്‍ പിടിഎ ജനറല്‍ബോഡി യോഗത്തിലാണ് രണ്ട്  വിദ്യാര്‍ഥികളുടെ രക്ഷിതാവായ മൊയ്തീന്‍ കുട്ടി പരാതി ഉന്നയിച്ചത്. യഥാസമയം പിടിഎ യോഗം ചേരാത്തതും, കുട്ടികളുടെ പഠനത്തിലെ പിന്നോക്കാവസ്ഥയും, ഉച്ചഭക്ഷണ പദ്ധതിയിലെ ക്രമക്കേടും സംബന്ധിച്ച് മൊയതീന്‍കുട്ടി പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന്, മാര്‍ച്ച് അവസാനത്തില്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസില്‍ സ്‌കൂള്‍ മാനേജരും പ്രധാനാധ്യാപികയും ഉച്ചഭക്ഷണ ചുമതലയുള്ള അധ്യാപകനും പിടിഎ ഭാരവാഹികളും പരാതിക്കാരനും  ചേര്‍ന്ന് വിഷയം ചര്‍ച്ചചെയ്യുകയും ഉച്ചഭക്ഷണ പദ്ധതിയുടെ രേഖകള്‍ പരിശോധിക്കാനും തീരുമാനിച്ചു.

ചാലുംപുള്ളി സൊസൈറ്റിക്ക് പുറമേ സമീപത്തെ കടകളില്‍ നിന്നും വീടുകളില്‍ നിന്നും പാല്‍ വാങ്ങാറുണ്ടെന്നായിരുന്നു പ്രധാനാധ്യാപികയുടെ വാദം. എന്നാല്‍, മുഴുവന്‍ പാലിന്റെയും ബില്ല് സൊസൈറ്റിയുടെ പേരില്‍ സമര്‍പ്പിച്ചാണ് ക്രമക്കേട് നടത്തിയിരിക്കുന്നത്.

പൊരുത്തക്കേട് വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്തതായി വിലയിരുത്തി. 2022 ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ സ്‌കൂളില്‍ വിതരണം ചെയ്ത പാലിന്റെ അളവ് സൊസൈറ്റിയില്‍ നിന്നും ലഭ്യമാക്കണമെന്നും, സര്‍ക്കാരിന് നഷ്ടമായ പണം പ്രധാനാധ്യാപിക ജയന്തിയില്‍ നിന്നും, ഉച്ചഭക്ഷണ ചുമതലയുള്ള അധ്യാപകനായ കെ.പി.  

ബാലകൃഷ്ണനില്‍ നിന്നും ഈടാക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിച്ചു. മാത്രമല്ല, വ്യാജമായി ബില്ലുകള്‍ ഉണ്ടാക്കിയ പ്രധാനാധ്യാപികക്കെതിരെ സ്‌കൂള്‍ മാനേജര്‍ അച്ചടക്ക നടപടിയെടുക്കണമെന്നും ആലത്തൂര്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ നിര്‍ദ്ദേശം നല്‍കി.

ഇന്ന് ചേരുന്ന സിപിഎം കാവശ്ശേരി ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ ചര്‍ച്ചയാകും

ആലത്തൂര്‍: സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിദ്യാര്‍ഥികള്‍ക്ക് പാല്‍ വിതരണം ചെയ്തതില്‍ ക്രമക്കേട് കണ്ടെത്തിയ സംഭവം ഇന്ന് ചേരുന്ന സിപിഎം കാവശ്ശേരി ലോക്കല്‍ കമ്മിറ്റി യോഗത്തില്‍  ചര്‍ച്ചയാകും. സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവും പുരോഗമന കലാസാഹിത്യ സംഘം ജില്ലാ ജോയിന്റ് സെക്രട്ടറിയും കെഎസ്ടിഎയുടെ മുന്‍ ഉപജില്ല ജോയിന്റ് സെക്രട്ടറി കൂടിയാണ് തട്ടിപ്പിന് നേതൃത്വം നല്‍കിയ കെ.പി.ബാലകൃഷ്ണന്‍.

വടകര സ്വദേശിയായ ഇദ്ദേഹത്തിനെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടി നിര്‍ദ്ദേശിച്ച സാഹചര്യത്തില്‍ ലോക്കല്‍ കമ്മിറ്റിയില്‍ നിന്നുള്‍പ്പടെ ഒഴിവാക്കാനാണ് സാധ്യത. സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം വി.ചെന്താമരാക്ഷനാണ് ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുന്നത്.

മാനേജര്‍ക്കെതിരെയും പരാതികള്‍;ഹെഡ്മിസ്ട്രസ് നിയമനം യോഗ്യതയുള്ള അധ്യാപികയെ മറികടന്നെന്ന്

ആലത്തൂര്‍: കാവശ്ശേരി അക്കര നൂര്‍ജഹാന്‍ മെമ്മോറിയല്‍ യുപി സ്‌കൂളിലെ മാനേജര്‍ക്കെതിരെയും പരാതികള്‍. നിലവിലെ ഹെഡ്മിസ്ട്രസ് നിയമനം യോഗ്യതയുള്ള അധ്യാപികയെ മറികടന്നെന്നാണ് ആരോപണം. മാനേജ്മെന്റിന്റെ കടുത്ത മാനസിക പീഡനത്തെ തുടര്‍ന്ന് മുന്‍ പ്രധാനാധ്യാപിക ലിസി മാത്യു വിആര്‍എസെടുത്ത് പോവുകയായിരുന്നു. തുടര്‍ന്ന് വന്ന ഹെഡ്മിസ്ട്രസ് ജയന്തിയും യോഗ്യതയുള്ള അധ്യാപികയെ മറികടന്നാണ് എത്തിയതെന്ന് ചൂണ്ടിക്കാട്ടി യോഗ്യതയുള്ള അധ്യാപിക വിദ്യാഭ്യാസ വകുപ്പിന് പരാതി നല്‍കിയിട്ടുണ്ട്.

Tags: cpmസാമ്പത്തിക തട്ടിപ്പ്Fraud
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വടക്കേ അമേരിക്കയിലെ ഗുണ്ടാ സംഘങ്ങൾക്ക് അതിർത്തിക്കിപ്പുറം പഞ്ചാബ് പോലീസിൽ കൈയാളുകൾ, എസ്എച്ച്ഒയെ പിടികൂടി, വൻ കൊള്ളപ്പദ്ധതി പൊളിച്ചു

Kerala

നിക്ഷേപ തട്ടിപ്പ്: ടാല്‍റോപ്പ് കമ്പനി ഡയറക്ടര്‍ യഹ്യ അറസ്റ്റില്‍

Kerala

പ്രിയങ്ക ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് പറഞ്ഞ് കേരളത്തിലെ മന്ത്രിസ്ഥാനത്തിന് 3 കോടി ആവശ്യപ്പെട്ടു, കുടുങ്ങിയത് എംഎൽഎമാരും എംപിമാരും

Kerala

മര്യാദയ്‌ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല, വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ഓർക്കണം: ഭീഷണിയുമായി എം.എം മണി

Kerala

പ്രതിപക്ഷ ഉപനേതൃ സ്ഥാനം: സി പി എം-സി പി ഐ ചര്‍ച്ചയില്‍ തീരുമാനമായില്ല

പുതിയ വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.