Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle
Vasthu

തെറ്റില്ല, തെക്ക് ദര്‍ശനമാകാം…

വാസ്തു സംബന്ധമായ സംശയങ്ങള്‍ക്ക്, പരിഹാരം നിര്‍ദേശിക്കുന്ന പംക്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2023, 06:38 pm IST
inVasthu

ഡോ.കെ.മുരളീധരന്‍ നായര്‍

കോണ്‍ക്രീറ്റ് വീടുകള്‍ക്ക് മുന്‍വശത്തെ പ്രധാന വാതിലിന്, നേരേ ഗേറ്റ് വരുന്നത് ദോഷമാണോ?

പ്രധാന വാതിലിനുനേരേ ഗേറ്റ് വരുന്നത് ദോഷം തന്നെയാണ്. പണ്ടത്തെ ആരൂഢ കണക്കിലുള്ള വീടുകള്‍ക്ക് നേര്‍നേര്‍ വാതിലും ഗേറ്റും കൊടുക്കുമായിരുന്നു. ഇപ്പോഴത്തെ കോണ്‍ക്രീറ്റ് വീടുകള്‍ക്ക് നേര്‍വാതിലും ഗേറ്റും കൊടുത്താല്‍ സമ്പത്തിനെ സാരമായി ബാധിക്കും. കൂടാതെ പുറത്തു നിന്നു വരുന്ന ഊര്‍ജപ്രവാഹം വീടിനകത്ത് തങ്ങി നില്ക്കാതെ പുറത്തേക്ക്  പോകുന്നതിന് ഇടയാകും.  

തെക്കോട്ട് പ്രധാനവാതില്‍ കൊടുത്തു പണിയുന്നത് തെറ്റാണോ?

പലരും തെക്കു ദര്‍ശനം ഭയപ്പെടുന്നുണ്ട്. തെക്കിനെ യമദിക്കായിട്ടാണ് പറയപ്പെടുന്നത്. തെക്ക് ദര്‍ശനമുള്ള വീടിന് പ്രധാന വാതില്‍ കൊടുക്കുമ്പോള്‍ അതിന്റെ ഉച്ചസ്ഥാനത്തു തന്നെയായിരിക്കണം കൊടുക്കേണ്ടത്. തെക്ക് ദര്‍ശനം ഒരിക്കലും ഭയപ്പെടേണ്ട കാര്യമേയല്ല. ധാരാളം ഭാഗ്യങ്ങള്‍ കൊണ്ടു വരുന്ന ദിക്കാണ് തെക്ക്. ദക്ഷിണധ്രുവത്തില്‍ നിന്നു വരുന്ന കാന്തികവലയം ഏറ്റവും കൂടുതല്‍ കിട്ടുന്ന ഭാഗമാണ്. വിധിപ്രകാരം തെക്ക് ദര്‍ശനമായി വീട് പണികഴിപ്പിച്ചാല്‍ എല്ലാ സൗഭാഗ്യവും ഉണ്ടാകും. പണ്ടു കാലത്തെ നാലുകെട്ട്, എട്ടുകെട്ട് ഇവയുടെ പൂമുഖം, തെക്കോട്ട് തന്നെയായിരുന്നു.  

വാസ്തുശാസ്ത്രപരമായി പണികഴിപ്പിച്ച വീടിനകത്ത് ഫര്‍ണിച്ചറുകള്‍ ക്രമീകരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  എന്തെല്ലാമാണ്?  

വീടിന്റെ പ്രധാനവാതില്‍ മറയത്തക്ക വിധം സോഫയോ മറ്റു ഫര്‍ണിച്ചറുകളോ ഇടരുത്. ഭാരമുള്ള ഫര്‍ണിച്ചറുകള്‍ എല്ലാം തന്നെ ഹാളിന്റെ തെക്കുഭാഗത്ത് ക്രമീകരിക്കുക. വീടിന്റെ മധ്യഭാഗം ഒഴിച്ചിടുക. ബെഡ്‌റൂമില്‍ കട്ടില്‍ ഇടുമ്പോള്‍ ഒന്നുകില്‍ കിഴക്കോട്ടോ അല്ലെങ്കില്‍ തെക്കോട്ടോ തലവച്ച് കിടക്കണം. വീട്ടിലെ അലമാരകള്‍ എല്ലാം തന്നെ വടക്കോട്ടു നോക്കി വയ്‌ക്കുന്നതാണ് ഉത്തമം.  

ഇരുനില വീടുപണിയുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?

രണ്ടുനില ഒരുമിച്ച് ഒരു കുടുംബമാണ് കഴിയുന്നതെങ്കില്‍ അടുക്കളയും ഡൈനിങ്ഹാളും പൂജാമുറിയും താഴത്തെ നിലയില്‍ വരാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്രായമായവര്‍ക്ക് കിടക്കാന്‍ താഴത്തെ നിലയില്‍ വടക്കു കിഴക്കു ഭാഗത്ത് മുറി ക്രമീകരിക്കുന്നത് നല്ലതാണ്. രണ്ടാമത്തെ നില പണിയുമ്പോള്‍ വടക്ക് കിഴക്ക് ഭാഗം ബാല്‍ക്കണിയായിട്ട് വരുന്നത് നല്ലതാണ്. തെക്ക് പടിഞ്ഞാറു ഭാഗമായ കന്നിമൂലയില്‍ മുറി ഉണ്ടായിരിക്കണം. ആ ഭാഗം ഒഴിച്ചിടുകയോ, ബാല്‍ക്കണിയായി മാറ്റുകയോ അരുത്. സ്റ്റെയര്‍ കെയ്‌സിന്റെ ടവര്‍ തെക്കുഭാഗത്ത് വരുന്നത് നല്ലതാണ്.  

വീട് പണിയുമ്പോള്‍ ഏതെല്ലാം ദിക്കാണ് കൂടുതല്‍ മുറ്റമായി ഉപയോഗിക്കേണ്ടത്?  

വീട് പണികഴിപ്പിച്ച് ചുറ്റുമതില്‍ കെട്ടിയാല്‍ മാത്രമേ അതൊരു വാസ്തു മണ്ഡലം ആകുകയുള്ളൂ. മതില്‍ കെട്ടുമ്പോള്‍ വടക്കു ഭാഗവും കിഴക്കു ഭാഗവും കൂടുതല്‍ സ്ഥലം ഇടണം. തെക്കും പടിഞ്ഞാറും കുറച്ച് സ്ഥലം ഇട്ടാല്‍ മതിയാകും. ചുറ്റുമതിലിന് നാലുവശത്തും ഗേറ്റ് കൊടുക്കുന്നത് നല്ലതല്ല. ഒരു വീടിന് രണ്ടു ഗേറ്റുകള്‍ വരാവുന്നതാണ്.  

Tags: houseHome Decor
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

അകലക്കുന്നത്ത് വീട് കുത്തിത്തുറന്ന് 23 പവന്‍ കവര്‍ന്നു, പാലായില്‍ മൂന്നുകടകളില്‍ മോഷണം

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

Kerala

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

Kerala

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

Kerala

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

പുതിയ വാര്‍ത്തകള്‍

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

ചിപ്പ് നിർമ്മാണത്തിനുള്ള പ്രിയപ്പെട്ട കേന്ദ്രമായി ഭാരതം മാറുന്നു: സെമികോൺ ഇന്ത്യ 2026-ൽ പ്രധാനമന്ത്രി മോദി

മാലാപാർവതി എന്താണ് ഇത്ര പേടിക്കുന്നത് ; മഞ്ജു വാരിയർ സംസാരിക്കരുതെന്ന് നിങ്ങൾ പറയുന്നത് എന്തുകൊണ്ടാണ് ?  സനൽകുമാർ

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.