Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഗുരുവായൂരപ്പന്റെ ഗജകേസരികള്‍ക്കൊരു ‘ഗൃഹപ്രവേശന’ സുദിനം

ശ്രീഗുരുവായൂരപ്പന്റെ ഗജകേസരികള്‍ പുന്നത്തൂര്‍ കോവിലകമായ ഇന്നത്തെ പുന്നത്തൂര്‍ ആനക്കോട്ടയിലേക്ക് ഗൃഹപ്രവേശം നടത്തിയിട്ട് ജൂണ്‍26 ന് 48 വര്‍ഷം പിന്നിടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2023, 11:25 pm IST
in Article
48 വര്‍ഷങ്ങള്‍ക്ക് മുമ്പ് സാമൂതിരി കോവിലകത്തു നിന്നും പുന്നത്തൂര്‍ കോട്ടയിലേക്ക് ഗുരുവായൂര്‍ കേശവന്റെ നേതൃത്വത്തില്‍ ആനകോട്ടയിലേയ്‌ക്കെത്തിയ ആനകള്‍ കോട്ടയില്‍ അണിനിരന്നപ്പോള്‍

48 വര്‍ഷങ്ങള്‍ക്ക് മുമ്പ് സാമൂതിരി കോവിലകത്തു നിന്നും പുന്നത്തൂര്‍ കോട്ടയിലേക്ക് ഗുരുവായൂര്‍ കേശവന്റെ നേതൃത്വത്തില്‍ ആനകോട്ടയിലേയ്‌ക്കെത്തിയ ആനകള്‍ കോട്ടയില്‍ അണിനിരന്നപ്പോള്‍

കെ. വിജയന്‍ മേനോന്‍

ഗുരുവായൂര്‍: ശ്രീഗുരുവായൂരപ്പന്റെ ഗജകേസരികള്‍ പുന്നത്തൂര്‍ കോവിലകമായ ഇന്നത്തെ പുന്നത്തൂര്‍ ആനക്കോട്ടയിലേക്ക് ഗൃഹപ്രവേശം നടത്തിയിട്ട് ജൂണ്‍26 ന് 48 വര്‍ഷം പിന്നിടുന്നു. തെക്കെ നടയിലെ കോലോത്ത് പറമ്പെന്ന പേരില്‍ അറിയപ്പെട്ടിരുന്ന സാമൂതിരി കോവിലകത്തു നിന്നാണ്, രുദ്രതീര്‍ത്ഥ പ്രദക്ഷിണത്തോടെ 1975 ജൂണ്‍ 26 ന്, ഗജരാജന്‍ ഗുരുവായൂര്‍ കേശവന്റെ നേതൃത്വത്തില്‍ 19 ഗജവീരന്മാര്‍ പങ്കെടുത്ത ഗജഘോഷയാത്രയോടെ വളരെ വിശാലമായ പുന്നത്തൂര്‍ കോവിലകത്തെ ആനത്താവളത്തിലേക്ക് ഗജകേസരികള്‍ ‘ഗൃഹപ്രേശം’ നടത്തിയത്. 

ഗുരുവായൂരപ്പന്റെ ശീവേലിക്കു ഡ്യൂട്ടിയുണ്ടായിരുന്ന പിടിയാന താര, മദപ്പാടിലായിരുന്ന പത്മനാഭന്‍, രാമചന്ദ്രന്‍, ചികിത്സയിലായിരുന്ന എലൈറ്റ് നാരായണന്‍കുട്ടി, ജൂനിയര്‍ ലക്ഷ്മി, രവീന്ദ്രന്‍ എന്നിങ്ങനെ 6 ആനകള്‍ ഒഴികെ, ഗജരാജന്‍ കേശവന്റെ നേതൃത്വത്തില്‍ 19 ആനകള്‍ പങ്കെടുത്ത അതിമനോഹരവും, കൗതുകകരവുമായ ഒരു ഘോഷയാത്രയോടെയാണ് അപൂര്‍വ്വമായ ‘ഗൃഹപ്രവേശന’ ചടങ്ങ് നടന്നത്.

 ഗുരുവായൂരിലെ സാമൂതിരി കോവിലകത്ത് (ഇന്നത്തെ ശ്രീവത്സം ഗസ്റ്റ് ഹൗസ്) കെട്ടിയിരുന്ന ആനകളുടെ എണ്ണം വര്‍ദ്ധിച്ച് സ്ഥലപരിമിതി രൂക്ഷമായ സാഹചര്യത്തിലാണ് പുന്നത്തൂര്‍ രാജകുടുംബം വക 9 ഏക്കര്‍ 75 സെന്റ് സ്ഥലവും പുന്നത്തൂര്‍ കോവിലകവും, 1,60,000/ രൂപക്ക് ഗുരുവായൂര്‍ ദേവസ്വം വിലയ്‌ക്ക് വാങ്ങി ഗജകേസരികള്‍ക്ക് വിസ്താരമേറിയ വാസസ്ഥലം ഒരുക്കിയത്. ഇതോടെ കോവിലകം പറമ്പിലെ രണ്ട് ക്ഷേത്രങ്ങളും ഗുരുവായൂര്‍ ദേവസ്വത്തിന്റെ അധീനതയിലായി. എന്നാല്‍ ഈ ക്ഷേത്രങ്ങളുടെ നിത്യച്ചിലവിലേക്ക് 25,000/രൂപയുടെ നിക്ഷേപം പുന്നത്തൂര്‍ കോവിലകം അംഗങ്ങള്‍ ദേവസ്വത്തില്‍ ഏല്‍പ്പിച്ചു. അതോടെ ഏതോ പൗരാണിക കാലഘട്ടം മുതല്‍ സാമൂതിരി കോവിലകം പറമ്പില്‍ കെട്ടി സംരക്ഷിച്ചുവന്ന ഗുരുവായൂരപ്പന്റെ ഗജകേസരികളെ 1975 ജൂണ്‍ 26 ന് പുന്നത്തൂര്‍ കോവിലകത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ആനപ്രേമികള്‍ക്കും, ഭക്തജനങ്ങള്‍ക്കും, ഗുരുവായൂര്‍ നിവാസികള്‍ക്കും, ദേവസ്വം ജീവനക്കാര്‍ക്കും, ഭരണസാരഥ്യം വഹിച്ചിരുന്നവര്‍ക്കും, ഉദ്യോഗസ്ഥര്‍ക്കും ഒരു അവിസ്മരണീയദിനം!. ഗുരുവായൂരില്‍ പരിപാവനതയോടെ, ആഘോഷപൂര്‍വ്വം നടന്ന ഗജകേസരികളുടെ ഗൃഹപ്രവേശന ദിനമായ 26 ന്്, സാമൂതിരി കോവിലകത്തും, പുന്നത്തൂര്‍ കോട്ടയിലും ശ്രീഗുരുവായൂരപ്പന്റെ ആനകളെ സ്നേഹിച്ച്, പരിചരിച്ച് സേവനം ചെയ്ത് സര്‍വീസില്‍ നിന്നും വിരമിച്ച ദേവസ്വം പെന്‍ഷനേഴ്സ് കൂട്ടായ്‌മ, 3 മണിക്ക് ആനകള്‍ക്ക് വിഭവസമൃദ്ധമായ ആനയൂട്ട് നല്‍കി ആഘോഷിക്കും.  

ഗുരുവായൂരപ്പന്റെ അന്നത്തെ മേല്‍ശാന്തി പാവൂട്ടി മനയ്‌ക്കല്‍ സുബ്രഹ്‌മണ്യന്‍ നമ്പൂതിരി നല്‍കിയ ഭഗവാന്റെ കളഭവും, മാലയും അണിഞ്ഞ് ദീപസ്തംഭത്തിനടുത്തു നിന്നും ഗുരുവായൂരപ്പനെ വണങ്ങി രുദ്രതീര്‍ത്ഥം വലംവെച്ച് വരിവരിയായി പടിഞ്ഞാറെ നടയിലൂടെയായിരുന്നു ചരിത്രം രേഖപ്പെടുത്തിയ ആ ഗജഘോഷ യാത്ര. വഴിനീളെ ഭക്തജനങ്ങളുടേയും, നാട്ടുകാരുടേയും വീഥികള്‍ അലങ്കരിച്ചുള്ള സ്വീകരണം. വാദ്യഘോഷങ്ങള്‍, പുന്നത്തൂര്‍ റോഡിലൂടെ കോട്ടയ്‌ക്കടുത്തെത്തിയപ്പോള്‍ ഘോഷയാത്രക്ക് നേതൃത്വം നല്‍കിയ കേശവന്‍ പുതിയ പാലത്തിനു മീതെ അല്പസമയം ഒന്ന് ശങ്കിച്ചു നിന്നു. തന്നെ അനുഗമിക്കുന്ന ഗജകുടുംബാംഗങ്ങളുടെ സുരക്ഷ കണക്കിലെടുത്താണെന്നു തോന്നുമാറ്, പാലത്തില്‍ രണ്ടു തവണ മുന്‍കാല്‍ വെച്ച് ചവിട്ടി നോക്കിയത്രെ. പാലത്തിന്റെ  ഉറപ്പില്‍ ബോധ്യം വന്ന ശേഷമേ കേശവന്‍ പാലം കടന്നുള്ളൂവെന്നും പിന്‍തലമുറക്കാരുടെ സാക്ഷിപത്രം. ആനകള്‍ പുന്നത്തൂര്‍ കോട്ടയിലെ പറമ്പില്‍ പ്രവേശിച്ചതോടെ ഗംഭീരമായ വെടിക്കെട്ടും ഗൃഹപ്രവേശത്തിന് മാറ്റുകൂട്ടി. ആനകളുടെ പരിചരണത്തില്‍ മുഴുകിക്കഴിയുന്ന ആനക്കാര്‍ക്കും മറ്റും വിഭവസമൃദ്ധമായ സദ്യ പുന്നത്തൂര്‍ കോട്ടയില്‍ വെച്ച് നല്‍കി. ഗുരുവായൂരപ്പന്റെ ഗജസമ്പത്തിപ്പോള്‍ 41 ആണ്. നന്ദിനിയും രാധാകൃഷ്ണനും താരയും ദേവിയും ഇന്നും ഓര്‍ക്കുന്നുണ്ടാകും 48 വര്‍ഷം മുമ്പ് നടന്ന ഘോഷയാത്രയോടെയുള്ള ‘ഗൃഹപ്രവേശം’. ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു ഇത്തരമൊരു ചടങ്ങ്. അത് ഗുരുവായൂരപ്പന്റെ ആനകള്‍ക്ക് മാത്രം, അതും ഗുരുവായൂരില്‍ മാത്രം. 48 വര്‍ഷം മുമ്പ് നടന്ന അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഗൃഹപ്രവേശ ചടങ്ങില്‍, ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി കൃഷ്ണന്‍ നമ്പൂതിരി, ക്ഷേത്രം തന്ത്രി ചേന്നാസ് പരമേശ്വരന്‍ നമ്പൂതിരിപ്പാട്, അഡ്മിനിസ്ട്രേറ്റര്‍ എന്‍.കെ. നാരായണക്കുറുപ്പ്, പുന്നത്തൂര്‍ കോവിലകം തറവാട്ടിലെ കാരണവര്‍ ഗോദ ശങ്കരവലിയരാജ എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.  

Tags: ഹിന്ദുക്ഷേത്രംGuruvayoorElephant
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂരിൽ വെർച്വൽ ക്യൂ സംവിധാനം; മികച്ച ഏജൻസിക്ക് ചുമതല നൽകും, നടപടി ഹൈക്കോടതി നിർദേശം പാലിച്ചെന്ന് ദേവസ്വം  

Kerala

ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ ചില്ലിക്കൊമ്പൻ ചരിഞ്ഞു; അന്ത്യം ആളിയാർ ഡാമിലെ കനാലിൽ മുങ്ങിതാഴ്ന്ന്

Kerala

ഫോട്ടോഷൂട്ടിനായി തൃശൂരിൽ എത്തിച്ച ആന ഇടഞ്ഞു; നിരവധി വാഹനങ്ങൾ തകർത്തു, വീടുകളുടെ മതിലും തകർത്തു

Thrissur

വികസനത്തിന്റെ പേരില്‍ ഗുരുവായൂരില്‍ കുടിയൊഴിപ്പിക്കല്‍; ക്ഷേത്ര പരിസരത്തെ ഭൂവുടമകള്‍ സമരത്തിലേക്ക്

Kerala

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച മച്ചാട് ഗോപാലന്‍ ഇടഞ്ഞു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

കോക്രോച്ച് ജനതാ പാര്‍ട്ടി പ്രകടനത്തില്‍ 93 പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടു, അന്വേഷണവുമായി പൊലീസ്

ഇന്ത്യൻ തുളസിയ്‌ക്ക് മുസ്ലീം രാജ്യങ്ങളിൽ പ്രചാരമേറുന്നു ; ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 40% കൂടി ; മലേഷ്യയും, ഇന്തോനേഷ്യയും, സൗദിയും ആവശ്യക്കാർ

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വീരപ്പന്റെ അഭിമുഖം : കേസിൽ സൺ ടിവി മുട്ടുമടക്കി ; സുകന്യയ്‌ക്ക് 10 ലക്ഷം നഷ്ടപരിഹാരം

‘പെഡ്ഡി’ ആദ്യ ദിനം കളക്ട് ചെയ്തത് 100 കോടി, രാം ചരണ്‍ വീണ്ടും ഹിറ്റ്, ജാന്‍വി കപൂറിന്റെ കഥാപത്രത്തെ ചരക്കാക്കി മാറ്റിയെന്ന് വിമര്‍ശനം

യുദ്ധക്കളത്തിൽ ഇന്ത്യൻ സൈനികരുടെ ജീവൻ സുരക്ഷിതമാകും ; 1,000 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യങ്ങളെയും തകർക്കാൻ കരുത്തൻ എത്തുന്നു

ഒരു ഇറ്റാലിയന്‍ പൗരയായ വനിതയെ വിക്രം സാരാഭായ് ഇന്ത്യയുടെ ഉപഗ്രഹപദ്ധതി കാണിച്ചുകൊടുക്കുന്ന ഫോട്ടോ…നിയമവിരുദ്ധമാണെന്ന് പോസ്റ്റ്

ലോകത്ത് ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനിസ്വേലയിൽ കാലുറപ്പിക്കാൻ ഇന്ത്യ : എണ്ണപ്പാടങ്ങളിൽ കൂടുതൽ നിക്ഷേപം ; പ്രതിദിനം വാങ്ങിയത് 427,000 ബാരൽ എണ്ണ

യുഎസിൽ തൊഴിൽ നഷ്ടത്തിന് പ്രധാന കാരണം എഐ ആണെന്ന് റിപ്പോർട്ട് ; പിരിച്ചുവിടൽ തുടർക്കഥയാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.