കണ്ണൂര്‍:കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു.അക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ വൈശാഖ മഹോത്സവത്തിന്റെ എഴുന്നള്ളത്തിന് എത്തിച്ച വിഷ്ണു എന്ന ആനയാണ് ഇടഞ്ഞത്.
ഒപ്പമുണ്ടായിരുന്ന കൊടുമണ്‍ ശിവന്‍ എന്ന ആനയെ വിഷ്ണു ആക്രമിക്കുകയായിരുന്നു.ആന സ്ഥലത്തെ ഷെഡിന്റെ മേല്‍ക്കൂരയും തകര്‍ത്തു.
അസ്വസ്ഥത കാട്ടിയ ആനയെ പാപ്പാന്മാര്‍ തളച്ചു.വലിയ തോതില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
















