ഇടുക്കി :മറയൂര്‍ കാന്തല്ലൂരില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടത് കാട്ടാനയുടെ ആക്രമണത്തില്‍ തന്നെയാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ചുരക്കുളം ഉന്നതിയിലെ മുരുകന്‍ കഴിഞ്ഞ ദിവസമാണ് മരിച്ചത്.
കാട്ടാന ആക്രമണത്തിലല്ല മുരുകന്‍ മരിച്ചത് എന്നായിരുന്നു വനംവകുപ്പ് നേരത്തേ പറഞ്ഞിരുന്നത്. മുരുകന്റെ മുതുകില്‍ കാട്ടാനയുടെ ചവിട്ട് ഏറ്റിട്ടുണ്ടെന്ന് വ്യക്തമായി. വാരിയെല്ലുകളും ഒടിഞ്ഞിട്ടുണ്ട്.
മൂന്നാര്‍ ഡിവൈഎസ്പിയുടെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയില്‍ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ വനം വകുപ്പ് കൈമാറാന്‍ ധാരണയായി.പണം നല്‍കി എങ്കില്‍ മാത്രമേ മൃതദേഹം ഏറ്റുവാങ്ങുക ഉളളൂഎന്നാണ് ബന്ധുക്കളുടെ നിലപാട്.
സമീപമുളള ഒരു കെട്ടിട നിര്‍മാണയിടത്തിലെ ജോലിക്ക്ശേഷം ആടുകള്‍ക്ക് തീറ്റയ്‌ക്കായി അടുത്തുളള കൃഷിഭൂമിയിലെത്തിയപ്പോഴാണ് കാട്ടാന മുരുകനെ ആക്രമിച്ചത്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു.
















