Wednesday, June 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഗുരുവായൂരപ്പന്റെ ഗജകേസരികള്‍ക്കൊരു ‘ഗൃഹപ്രവേശന’ സുദിനം

ശ്രീഗുരുവായൂരപ്പന്റെ ഗജകേസരികള്‍ പുന്നത്തൂര്‍ കോവിലകമായ ഇന്നത്തെ പുന്നത്തൂര്‍ ആനക്കോട്ടയിലേക്ക് ഗൃഹപ്രവേശം നടത്തിയിട്ട് ജൂണ്‍26 ന് 48 വര്‍ഷം പിന്നിടുന്നു.

Janmabhumi Online by Janmabhumi Online
Jun 25, 2023, 11:25 pm IST
in Article
48 വര്‍ഷങ്ങള്‍ക്ക് മുമ്പ് സാമൂതിരി കോവിലകത്തു നിന്നും പുന്നത്തൂര്‍ കോട്ടയിലേക്ക് ഗുരുവായൂര്‍ കേശവന്റെ നേതൃത്വത്തില്‍ ആനകോട്ടയിലേയ്‌ക്കെത്തിയ ആനകള്‍ കോട്ടയില്‍ അണിനിരന്നപ്പോള്‍

48 വര്‍ഷങ്ങള്‍ക്ക് മുമ്പ് സാമൂതിരി കോവിലകത്തു നിന്നും പുന്നത്തൂര്‍ കോട്ടയിലേക്ക് ഗുരുവായൂര്‍ കേശവന്റെ നേതൃത്വത്തില്‍ ആനകോട്ടയിലേയ്‌ക്കെത്തിയ ആനകള്‍ കോട്ടയില്‍ അണിനിരന്നപ്പോള്‍

FacebookTwitterWhatsAppTelegramLinkedinEmail

കെ. വിജയന്‍ മേനോന്‍

ഗുരുവായൂര്‍: ശ്രീഗുരുവായൂരപ്പന്റെ ഗജകേസരികള്‍ പുന്നത്തൂര്‍ കോവിലകമായ ഇന്നത്തെ പുന്നത്തൂര്‍ ആനക്കോട്ടയിലേക്ക് ഗൃഹപ്രവേശം നടത്തിയിട്ട് ജൂണ്‍26 ന് 48 വര്‍ഷം പിന്നിടുന്നു. തെക്കെ നടയിലെ കോലോത്ത് പറമ്പെന്ന പേരില്‍ അറിയപ്പെട്ടിരുന്ന സാമൂതിരി കോവിലകത്തു നിന്നാണ്, രുദ്രതീര്‍ത്ഥ പ്രദക്ഷിണത്തോടെ 1975 ജൂണ്‍ 26 ന്, ഗജരാജന്‍ ഗുരുവായൂര്‍ കേശവന്റെ നേതൃത്വത്തില്‍ 19 ഗജവീരന്മാര്‍ പങ്കെടുത്ത ഗജഘോഷയാത്രയോടെ വളരെ വിശാലമായ പുന്നത്തൂര്‍ കോവിലകത്തെ ആനത്താവളത്തിലേക്ക് ഗജകേസരികള്‍ ‘ഗൃഹപ്രേശം’ നടത്തിയത്. 

ഗുരുവായൂരപ്പന്റെ ശീവേലിക്കു ഡ്യൂട്ടിയുണ്ടായിരുന്ന പിടിയാന താര, മദപ്പാടിലായിരുന്ന പത്മനാഭന്‍, രാമചന്ദ്രന്‍, ചികിത്സയിലായിരുന്ന എലൈറ്റ് നാരായണന്‍കുട്ടി, ജൂനിയര്‍ ലക്ഷ്മി, രവീന്ദ്രന്‍ എന്നിങ്ങനെ 6 ആനകള്‍ ഒഴികെ, ഗജരാജന്‍ കേശവന്റെ നേതൃത്വത്തില്‍ 19 ആനകള്‍ പങ്കെടുത്ത അതിമനോഹരവും, കൗതുകകരവുമായ ഒരു ഘോഷയാത്രയോടെയാണ് അപൂര്‍വ്വമായ ‘ഗൃഹപ്രവേശന’ ചടങ്ങ് നടന്നത്.

 ഗുരുവായൂരിലെ സാമൂതിരി കോവിലകത്ത് (ഇന്നത്തെ ശ്രീവത്സം ഗസ്റ്റ് ഹൗസ്) കെട്ടിയിരുന്ന ആനകളുടെ എണ്ണം വര്‍ദ്ധിച്ച് സ്ഥലപരിമിതി രൂക്ഷമായ സാഹചര്യത്തിലാണ് പുന്നത്തൂര്‍ രാജകുടുംബം വക 9 ഏക്കര്‍ 75 സെന്റ് സ്ഥലവും പുന്നത്തൂര്‍ കോവിലകവും, 1,60,000/ രൂപക്ക് ഗുരുവായൂര്‍ ദേവസ്വം വിലയ്‌ക്ക് വാങ്ങി ഗജകേസരികള്‍ക്ക് വിസ്താരമേറിയ വാസസ്ഥലം ഒരുക്കിയത്. ഇതോടെ കോവിലകം പറമ്പിലെ രണ്ട് ക്ഷേത്രങ്ങളും ഗുരുവായൂര്‍ ദേവസ്വത്തിന്റെ അധീനതയിലായി. എന്നാല്‍ ഈ ക്ഷേത്രങ്ങളുടെ നിത്യച്ചിലവിലേക്ക് 25,000/രൂപയുടെ നിക്ഷേപം പുന്നത്തൂര്‍ കോവിലകം അംഗങ്ങള്‍ ദേവസ്വത്തില്‍ ഏല്‍പ്പിച്ചു. അതോടെ ഏതോ പൗരാണിക കാലഘട്ടം മുതല്‍ സാമൂതിരി കോവിലകം പറമ്പില്‍ കെട്ടി സംരക്ഷിച്ചുവന്ന ഗുരുവായൂരപ്പന്റെ ഗജകേസരികളെ 1975 ജൂണ്‍ 26 ന് പുന്നത്തൂര്‍ കോവിലകത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ആനപ്രേമികള്‍ക്കും, ഭക്തജനങ്ങള്‍ക്കും, ഗുരുവായൂര്‍ നിവാസികള്‍ക്കും, ദേവസ്വം ജീവനക്കാര്‍ക്കും, ഭരണസാരഥ്യം വഹിച്ചിരുന്നവര്‍ക്കും, ഉദ്യോഗസ്ഥര്‍ക്കും ഒരു അവിസ്മരണീയദിനം!. ഗുരുവായൂരില്‍ പരിപാവനതയോടെ, ആഘോഷപൂര്‍വ്വം നടന്ന ഗജകേസരികളുടെ ഗൃഹപ്രവേശന ദിനമായ 26 ന്്, സാമൂതിരി കോവിലകത്തും, പുന്നത്തൂര്‍ കോട്ടയിലും ശ്രീഗുരുവായൂരപ്പന്റെ ആനകളെ സ്നേഹിച്ച്, പരിചരിച്ച് സേവനം ചെയ്ത് സര്‍വീസില്‍ നിന്നും വിരമിച്ച ദേവസ്വം പെന്‍ഷനേഴ്സ് കൂട്ടായ്മ, 3 മണിക്ക് ആനകള്‍ക്ക് വിഭവസമൃദ്ധമായ ആനയൂട്ട് നല്‍കി ആഘോഷിക്കും.  

ഗുരുവായൂരപ്പന്റെ അന്നത്തെ മേല്‍ശാന്തി പാവൂട്ടി മനയ്‌ക്കല്‍ സുബ്രഹ്‌മണ്യന്‍ നമ്പൂതിരി നല്‍കിയ ഭഗവാന്റെ കളഭവും, മാലയും അണിഞ്ഞ് ദീപസ്തംഭത്തിനടുത്തു നിന്നും ഗുരുവായൂരപ്പനെ വണങ്ങി രുദ്രതീര്‍ത്ഥം വലംവെച്ച് വരിവരിയായി പടിഞ്ഞാറെ നടയിലൂടെയായിരുന്നു ചരിത്രം രേഖപ്പെടുത്തിയ ആ ഗജഘോഷ യാത്ര. വഴിനീളെ ഭക്തജനങ്ങളുടേയും, നാട്ടുകാരുടേയും വീഥികള്‍ അലങ്കരിച്ചുള്ള സ്വീകരണം. വാദ്യഘോഷങ്ങള്‍, പുന്നത്തൂര്‍ റോഡിലൂടെ കോട്ടയ്‌ക്കടുത്തെത്തിയപ്പോള്‍ ഘോഷയാത്രക്ക് നേതൃത്വം നല്‍കിയ കേശവന്‍ പുതിയ പാലത്തിനു മീതെ അല്പസമയം ഒന്ന് ശങ്കിച്ചു നിന്നു. തന്നെ അനുഗമിക്കുന്ന ഗജകുടുംബാംഗങ്ങളുടെ സുരക്ഷ കണക്കിലെടുത്താണെന്നു തോന്നുമാറ്, പാലത്തില്‍ രണ്ടു തവണ മുന്‍കാല്‍ വെച്ച് ചവിട്ടി നോക്കിയത്രെ. പാലത്തിന്റെ  ഉറപ്പില്‍ ബോധ്യം വന്ന ശേഷമേ കേശവന്‍ പാലം കടന്നുള്ളൂവെന്നും പിന്‍തലമുറക്കാരുടെ സാക്ഷിപത്രം. ആനകള്‍ പുന്നത്തൂര്‍ കോട്ടയിലെ പറമ്പില്‍ പ്രവേശിച്ചതോടെ ഗംഭീരമായ വെടിക്കെട്ടും ഗൃഹപ്രവേശത്തിന് മാറ്റുകൂട്ടി. ആനകളുടെ പരിചരണത്തില്‍ മുഴുകിക്കഴിയുന്ന ആനക്കാര്‍ക്കും മറ്റും വിഭവസമൃദ്ധമായ സദ്യ പുന്നത്തൂര്‍ കോട്ടയില്‍ വെച്ച് നല്‍കി. ഗുരുവായൂരപ്പന്റെ ഗജസമ്പത്തിപ്പോള്‍ 41 ആണ്. നന്ദിനിയും രാധാകൃഷ്ണനും താരയും ദേവിയും ഇന്നും ഓര്‍ക്കുന്നുണ്ടാകും 48 വര്‍ഷം മുമ്പ് നടന്ന ഘോഷയാത്രയോടെയുള്ള ‘ഗൃഹപ്രവേശം’. ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു ഇത്തരമൊരു ചടങ്ങ്. അത് ഗുരുവായൂരപ്പന്റെ ആനകള്‍ക്ക് മാത്രം, അതും ഗുരുവായൂരില്‍ മാത്രം. 48 വര്‍ഷം മുമ്പ് നടന്ന അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഗൃഹപ്രവേശ ചടങ്ങില്‍, ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി കൃഷ്ണന്‍ നമ്പൂതിരി, ക്ഷേത്രം തന്ത്രി ചേന്നാസ് പരമേശ്വരന്‍ നമ്പൂതിരിപ്പാട്, അഡ്മിനിസ്ട്രേറ്റര്‍ എന്‍.കെ. നാരായണക്കുറുപ്പ്, പുന്നത്തൂര്‍ കോവിലകം തറവാട്ടിലെ കാരണവര്‍ ഗോദ ശങ്കരവലിയരാജ എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.  

Tags: ഹിന്ദുക്ഷേത്രംGuruvayoorElephant
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചരിഞ്ഞ ആനയുടെ സമീപത്ത് ഉടമ ജയശ്രീ
Kerala

ഇനി ഈ കൂട്ടുകെട്ട് ഓർമ്മകളിൽ മാത്രം; ഗജവീരൻ ചാത്തപുരം ബാബു ചരിഞ്ഞു, ബാബുവും ജയശ്രീയും തമ്മിലെ ബന്ധം ജനശ്രദ്ധ ആകർഷിച്ചിരുന്നു

Kerala

ആനയോട്ടത്തിലെ എന്നത്തെയും ഒന്നാമന്‍ ഗുരുവായൂര്‍ ദേവസ്വം വക കൊമ്പന്‍ ഗോപി കണ്ണന്‍ ചരിഞ്ഞു

Kerala

മലക്കപ്പാറ- വാല്‍പ്പാറ അതിര്‍ത്തിയില്‍ കാട്ടാന വയോധികയെ കൊലപ്പെടുത്തി

Kerala

വൈദ്യുതാഘാതമേറ്റ് കാട്ടാന ചരിഞ്ഞ സംഭവം: വനം വകുപ്പെടുത്ത കേസിലെ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം

Kerala

പാലക്കാട് കാട്ടാന ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളി മരിച്ചു

പുതിയ വാര്‍ത്തകള്‍

മുണ്ടക്കൈയിലും ചൂരൽ മഴയിലും ശക്തമായ മഴ; പ്രതിഷേധവുമായി നാട്ടുകാർ, സർക്കാർ ഉദ്യോഗസ്ഥരെ തടഞ്ഞു

വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ഫ്ളൈഓവര്‍ നിര്‍മ്മിക്കുന്നു

പ്രധാനമന്ത്രി രാഷ്‌ട്രീയ ബാലപുരസ്‌ക്കാര്‍ : പ്രാഗത്ഭ്യം തെളിയിച്ച കുട്ടികളില്‍ നിന്ന് നാമനിര്‍ദ്ദേശം ക്ഷണിച്ചു

രാജ്യത്തെ പ്രമുഖനിര്‍മ്മാണക്കമ്പനികള്‍ കേരളത്തില്‍നിന്നുള്ള എന്‍ജിനിയര്‍മാരെ തേടുന്നു

അഗ്‌നിവീര്‍ : തിരുവനന്തപുരം മുതല്‍ ഏഴ് ജില്ലകളിലെ ഉദ്യോഗാര്‍ഥികള്‍ക്കായുള്ള ആര്‍മി റിക്രൂട്ട്‌മെന്റ് റാലി ഇടുക്കിയില്‍

‘എന്റെ തോളിൽ എന്റെ ത്രിവർണ്ണ പതാക, ജയ് ഹിന്ദ്, ജയ് ഭാരത്’ ; ശുഭാൻഷു ശുക്ലയുടെ ആദ്യ സന്ദേശം

ഇറാൻ അയച്ച കരാർ കൊലയാളികൾ അമേരിക്കയിൽ കറങ്ങുന്നു ! എട്ട് സംസ്ഥാനങ്ങളിൽ നിന്ന് പിടിക്കപ്പെട്ട ഈ 11 ഇറാനിയൻ പൗരന്മാർ ആരാണ് ?

അമേരിക്കൻ ധിക്കാരത്തെ തടയണം : നേരും നെറിയും ഇല്ലാത്തതാണ് അമേരിക്കൻ സാമ്രാജ്യത്വം ; പിണറായി

ഇസ്രായേലിനായി ചാരപ്പണി നടത്തിയെന്ന് ആരോപണം ; മൂന്ന് മൊസാദ് ഏജൻ്റുമാരെ തൂക്കിലേറ്റിയെന്ന് ഇറാൻ , 700 പേർ അറസ്റ്റിൽ

സേവാഭാരതി  തണലൊരുക്കിയ വീട്ടില്‍  ആദ്യദിനം ചെടികള്‍ നട്ടുപിടിപ്പിക്കുന്ന സുഗതനും കുടുംബവും

വാടക വീടിന് വിട; ഇനി ജീവിതം സേവാഭാരതിയുടെ സ്‌നേഹ നികുഞ്ജത്തില്‍, കണ്ണുകളില്‍ ആശ്വാസവും പുതിയ പ്രതീക്ഷയുമായി മുന്നോട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies