Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കോടികളുടെ വിസ തട്ടിപ്പ്; രണ്ട് പേര്‍ പിടിയില്‍

കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്ത് സംസ്ഥാന വ്യാപകമായി കോടികള്‍ തട്ടിയ മുംബൈ സ്വദേശികളായ രണ്ടു പേരെ ദല്‍ഹിയില്‍ നിന്ന് അന്തിക്കാട് പോലീസ് പിടികൂടി. ആറു മുതല്‍ 12 ലക്ഷം വരെയാണ് ഇവര്‍ ഓരോ വ്യക്തികളില്‍ നിന്ന് വാങ്ങി തട്ടിപ്പ് നടത്തിയത്. ദല്‍ഹി പോലീസിന്റെ സഹായത്തോടെയാണ് പ്രതികളെ സാഹസികമായി പിടികൂടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2023, 09:39 pm IST
inKerala

കാഞ്ഞാണി (തൃശ്ശൂര്‍): കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്ത് സംസ്ഥാന വ്യാപകമായി കോടികള്‍ തട്ടിയ മുംബൈ സ്വദേശികളായ രണ്ടു പേരെ ദല്‍ഹിയില്‍ നിന്ന് അന്തിക്കാട് പോലീസ് പിടികൂടി. ആറു മുതല്‍ 12 ലക്ഷം വരെയാണ് ഇവര്‍ ഓരോ വ്യക്തികളില്‍ നിന്ന് വാങ്ങി തട്ടിപ്പ് നടത്തിയത്. ദല്‍ഹി പോലീസിന്റെ സഹായത്തോടെയാണ് പ്രതികളെ സാഹസികമായി പിടികൂടിയത്.  

മുംബൈയിലെ താനെ ജില്ലയില്‍ ഉല്ലാസ് നഗറില്‍ കാവാരം ചൗക്ക് ബാരക്കില്‍ താമസിച്ചിരുന്ന ജോജോ വില്‍ഫ്രഡ് ക്രൂയിസ് (46), സഹോദരന്‍ ജൂലിയസ് വില്‍ഫ്രഡ് ക്രൂയിസ് (38) എന്നിവരാണ് പിടിയിലായത്. കാനഡയിലേക്ക് വിസ ശരിയാക്കി നല്കാമെന്ന് പറഞ്ഞ് ഓരോരുത്തരുടെ കൈയില്‍ നിന്ന് ഇവര്‍ ആറ് ലക്ഷം മുതല്‍ 12 ലക്ഷം വരെ വാങ്ങി. തൃശ്ശൂര്‍, എറണകുളം ജില്ലകളില്‍ നിന്നടക്കം സംസ്ഥാനത്തിനകത്ത് 18 പേരാണ് ഇവരുടെ തട്ടിപ്പിന് ഇരയായത്. പണം പോയവരില്‍ കൂടുതലും തൃശ്ശൂര്‍ ജില്ലക്കാരാണ്.  

2021ല്‍ തൃശ്ശൂര്‍ കുന്നത്തങ്ങാടി സ്വദേശിനി ബിജി പ്രൊവിന്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്തിക്കാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. പ്രതികള്‍ വിസ നല്കാമെന്ന് പറഞ്ഞ് കബളിപ്പിച്ച് ആളുകളെ ദല്‍ഹിയിലും തുടര്‍ന്ന് ഉസ്ബക്കിസ്ഥാനിലും കൊണ്ടുപോയി. അവിടെ വച്ച് പണം കൈക്കലാക്കി മുങ്ങുകയായിരുന്നു. നിയമ വിരുദ്ധമായി ട്രാവല്‍ ഏജന്‍സി നടത്തി തട്ടിപ്പു നടത്തിയിരുന്ന സഹോദരന്മാരെ പിടികൂടാന്‍ അന്തിക്കാട് എസ്എച്ച്ഒ പി.കെ. ദാസിന്റെ നിര്‍ദേശപ്രകാരം എഎസ്‌ഐ എം.കെ. അസീസും സിപിഒ റിന്‍സണും കൂടി മുംബൈയില്‍ എത്തിയെങ്കിലും പ്രതികള്‍ അവിടെയുണ്ടായിരുന്നില്ല. പ്രദേശത്തു നടത്തിയ അന്വേഷണത്തിലാണ് ജോജോയും ജൂലിയസും ദല്‍ഹിയിലെ നിസാമുദീനില്‍ ഉണ്ടെന്ന് വിവരം കിട്ടുന്നത്. തുടര്‍ന്ന് അവിടെയെത്തി ദല്‍ഹി പോലീസിന്റെ സഹായത്തോടെ തട്ടിപ്പു സംഘങ്ങള്‍ വിഹരിക്കുന്ന ചേരിയില്‍ നിന്ന് പ്രതികളെ അതിസാഹസികമായാണ് പിടികൂടുന്നത്. തൃശ്ശൂര്‍ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സൈബര്‍ സെല്ലിന്റെ സഹായവും പ്രതികളെ കണ്ടെത്താന്‍ സഹായിച്ചു. പ്രതികള്‍ക്കെതിരെ മൂന്ന് സ്റ്റേഷനുകളില്‍ കേസുകള്‍ ഉള്ളതായി പോലീസ് പറഞ്ഞു.

Tags: വിസ തട്ടിപ്പ്arrestവിസ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

Ernakulam

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

India

സ്ത്രീകളുമായി നഗ്നവീഡിയോ കോളുകൾ ; ജിമ്മിൽ നിന്ന് കണ്ടെടുത്തത് 1,300-ലധികം ഫോട്ടോകളും വീഡിയോകളും ; ഉടമ അമിൻ യാസിൻ മുൽത്താനി അറസ്റ്റിൽ

Ernakulam

നെടുമ്പാശ്ശേരിയിൽ വയോധികയെ ആക്രമിച്ച് സ്വർണ്ണമാല കവർന്ന പ്രതി പിടിയിൽ

Kerala

വാഹനാപകടത്തില്‍ പരിക്കേറ്റയാളെ സഹായിക്കാനെത്തി സ്വര്‍ണമാല കവര്‍ന്ന പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.