Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

വടക്കുന്നാഥക്ഷേത്രവും ശബരിമലയുമൊരുക്കി ശ്രീമഹാദേവന്റെ നിത്യോപാസകന്‍

പരശുരാമന്‍ പ്രതിഷ്ഠിച്ച 108 ശിവാലയങ്ങളില്‍ പ്രഥമസ്ഥാനമുള്ള തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രത്തിന്റേയും കോടികോടി കണ്ഠങ്ങള്‍ ശരണമന്ത്രം മുഴക്കുന്ന ശബരിമലയുടേയും മനോഹരമായ മിനിയേച്ചറൊരുക്കിയിരിക്കയാണ് ശ്രീജിത്ത് കോലോത്തുപറമ്പില്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2023, 09:06 pm IST
inThrissur
ശ്രീജിത്ത് കോലോത്തുപറമ്പില്‍ നിര്‍മ്മിച്ച വടക്കുന്നാഥ ക്ഷേത്രത്തിന്റെയും ശബരിമലയുടേയും മിനിയേച്ചറുകള്‍

ശ്രീജിത്ത് കോലോത്തുപറമ്പില്‍ നിര്‍മ്മിച്ച വടക്കുന്നാഥ ക്ഷേത്രത്തിന്റെയും ശബരിമലയുടേയും മിനിയേച്ചറുകള്‍

കൊടകര ഉണ്ണി

കൊടകര: പരശുരാമന്‍ പ്രതിഷ്ഠിച്ച 108 ശിവാലയങ്ങളില്‍ പ്രഥമസ്ഥാനമുള്ള തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രത്തിന്റേയും കോടികോടി കണ്ഠങ്ങള്‍ ശരണമന്ത്രം മുഴക്കുന്ന ശബരിമലയുടേയും മനോഹരമായ മിനിയേച്ചറൊരുക്കിയിരിക്കയാണ് ശ്രീജിത്ത് കോലോത്തുപറമ്പില്‍. 

വടക്കുന്നാഥന്റെ പടിഞ്ഞാറ് അഭിമുഖമായുള്ള വലിയ വട്ടശ്രീകോവിലും നാലമ്പലത്തിലെ പടിഞ്ഞാറ് അഭിമുഖമായുള്ള മറ്റു മൂന്നു ശ്രീകോവിലുകളും നമസ്‌കാരമണ്ഡപവും അതിന്റെ അംശഭംഗം മാറാതെ തന്നെ ശ്രീജിത്ത് അതീവഹൃദ്യമാക്കിയിരിക്കുന്നു. ഗോശാലകൃഷ്ണ്‍, നന്ദികേശന്‍, പരശുരാമന്‍, സിംഹോദരന്‍, കാശിവിശ്വനാഥന്‍, ചിദംബരനാഥന്‍, സേതുനാഥന്‍, ഊരകത്തമ്മ, കൂടല്‍മാണിക്യസ്വാമി, ആദിശങ്കരന്‍, വേട്ടക്കൊരുമകന്‍ എന്നീ ഉപദേവപ്രതിഷ്ഠകളും മിനിയേച്ചറിലൂടെ മനോഹരമാക്കിയിരിക്കുന്നു. പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിനു മാത്രം തുറക്കുന്ന തെക്കേ ഗോപുരമുള്‍പ്പെടെ ക്ഷേത്രത്തിന്റെ നാലുഗോപുരങ്ങളും നയനവിസ്മയമൊരുക്കുന്നു. മേടത്തിലെ പൂരനാളില്‍ പ്രസിദ്ധമായ ഇലഞ്ഞിത്തറമേളം നടക്കുന്ന, പുരുഷാരം നിറയുന്ന മതില്‍ക്കകവും കൂത്തമ്പലവും വരച്ചുകാട്ടുന്നു.

വടക്കുന്നാഥന്റെ നിത്യോപാസകനായ ശ്രീജിത്ത് ദിവസവും വൈകീട്ട് അത്താഴപൂജക്കു ശേഷം ക്ഷേത്രത്തില്‍ നടക്കുന്ന തൃപ്പുക തൊഴാന്‍ ക്ഷേത്രത്തിലെത്തും.

പുതുക്കാട് തെക്കെതൊറവ് കോലോത്തുപറമ്പില്‍ കൊച്ചുരാമന്റെയും കോമളവല്ലിയുടെയും മകനായ ശ്രീജിത്ത് വ്യാഴവട്ടക്കാലം ഗള്‍ഫില്‍ ഇന്റീരിയര്‍ ഡെക്കറേഷന്‍ സൂപ്പര്‍വൈസറായി ജോലിചെയ്തു. ഒരുവര്‍ഷം മുമ്പ് നാട്ടിലെത്തിയ ശ്രീജിത്ത് വടക്കുന്നാഥനിലെ നിത്യസന്ദര്‍ശകനായി. ഓരോ ദിവസവും വടക്കുന്നാഥ ക്ഷേത്രവും ചുറ്റമ്പലവും മതില്‍ക്കകവും ഗോപുരങ്ങളും ആനവയറന്‍ മതിലും അടുത്തറിഞ്ഞ് മന:പാഠമായി.

കലിയുഗവരദനായ ശ്രീധര്‍മശാസ്താവ് വാണരുളുന്ന കാനനമധ്യത്തിലെ ശബരിമല ക്ഷേത്രമാണ് ആദ്യം നിര്‍മിച്ചത്. രണ്ടു മാസം കൊണ്ടാണ് നെയ്യഭിഷേകപ്രിയനായ അയ്യപ്പന്റെ പുണ്യപൂങ്കാവനം തയ്യാറാക്കിയത്.  മൂക്കാല്‍ മീറ്റര്‍ നീളത്തിലും അര മീറ്റര്‍ വീതിയിലുമാണ് ശബരീശസന്നിധി ഒരുക്കിയത്. 5 മാസമെടുത്ത്് ഒന്നര മീറ്റര്‍ ചതുരത്തിലാണ് വടക്കുന്നാഥസന്നിധി നിര്‍മിച്ചത്. ക്ഷേത്രത്തിന്റെ മൊത്തം അളവിനെ ക്രമമായി അംശബന്ധഭേദമില്ലാതെയാണ് അവതരിപ്പിച്ചിരിക്കുന്നത്. കേദാര്‍നാഥിന്റെ അവസാനഘട്ട പണിപ്പുരയിലാണ് ഇപ്പോള്‍ ശ്രീജിത്ത്. എംഡിഎഫ് ഷീറ്റുകളാണ് ഉപയോഗിക്കുന്നത്. ഒറിജിനലിനെ വെല്ലുന്ന ബസും ലോറികളും കാറും തീവണ്ടിയുമൊക്കെ മിനിയേച്ചറാക്കുന്നവര്‍ നിരവധിയുണ്ടെങ്കിലും പരമപവിത്രമായ ക്ഷേത്രസന്നിധികളെ സൂക്ഷ്മതയോടെ കണക്കും കണിശതയും കടുകിടെ മാറാതെ കലാസര്‍ഗപ്രതിഭക്ക് കളിത്തൊട്ടിലാക്കിയവര്‍ ചുരുക്കമാണ്. വടക്കുന്നാഥനെ മാനസഗുരുവാക്കിയുള്ള ഈ പുതുക്കാട്ടുകാരന്റെ പുതുപരീക്ഷണങ്ങള്‍ ഭാരതത്തിലെ ഏറെ പ്രസിദ്ധമായ മഹാക്ഷേത്രങ്ങളിലേക്കും കയ്യൊപ്പുചാര്‍ത്തുമെന്നതില്‍ സംശയമില്ല.

Tags: keralaThrissurVadakkumnatha Templeശബരിമല
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

കൊടും ചൂടിന് നേരിയ ആശ്വാസമായേക്കും : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

Kerala

കേരളത്തിലെ ആയുര്‍വേദ ചികിത്സയിലും ക്ഷേത്രദര്‍ശനത്തിലും മനം മയങ്ങി പവന്‍ കല്യാണ്‍

Kerala

പറമ്പിക്കുളം-ആളിയാര്‍ കരാര്‍: കേരളത്തിന് ലഭിക്കേണ്ട ജലം അനുവദിക്കാതെ തമിഴ്നാട്; നെല്‍കൃഷി പ്രതിസന്ധിയില്‍

പുതിയ വാര്‍ത്തകള്‍

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.