Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

മലദ്വാരത്തില്‍ എംഡിഎംഎ കടത്തിയ രണ്ട് യുവാക്കള്‍ പിടിയില്‍; 55 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു, ലഹരിവസ്തുക്കൾ എത്തിക്കുന്നത് ബംഗളുരുവിൽ നിന്നും

ബെംഗളുരുവില്‍ നിന്ന് ലഹരി മരുന്നുമായി എത്തിയ ഇരുവരെയും കൊട്ടിയം ബസ്സ്റ്റാന്റില്‍ നിന്ന് സിറ്റി ജില്ലാ ഡാന്‍സാഫ് ടീമും ചാത്തന്നൂര്‍, കൊട്ടിയം, കണ്ണനല്ലൂര്‍ പോലീസും ചേര്‍ന്ന് പിടികൂടുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2023, 12:32 pm IST
inKollam

കൊല്ലം: മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചതുള്‍പ്പടെ 55 ഗ്രാം എംഡിഎംഎ രണ്ടു കേസുകളിലായി കൊല്ലം സിറ്റി പോലീസ് പിടികൂടി. കൊല്ലം കരിക്കോട് നിക്കി വില്ലയില്‍ താമസിക്കുന്ന ശക്തികുളങ്ങര സ്വദേശി നിഖില്‍ സുരേഷ് (30), കൊട്ടിയം പറക്കുളം വലിയവിള വീട്ടില്‍ മന്‍സൂര്‍ റഹീം (30) എന്നിവരാണ് പിടിയിലായത്.  

ഇന്നലെ രാവിലെ കൊട്ടിയം ബസ്‌സ്റ്റോപ്പില്‍ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. ഇവര്‍ സ്ഥിരമായി ബെംഗളൂരുവില്‍ നിന്ന് ലഹരി വസ്തുക്കള്‍ നാട്ടിലെത്തിച്ച് വിതരണം ചെയ്യുകയാണ്. ജില്ലാ പോലീസ് മേധാവി മെറിന്‍ ജോസഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊല്ലം സിറ്റി ഡാന്‍സാഫ് ടീമിന്റെ നിരീക്ഷണത്തില്‍ ആയിരുന്നു ഇരുവരും.

ബെംഗളുരുവില്‍ നിന്ന് ലഹരി മരുന്നുമായി എത്തിയ ഇരുവരെയും കൊട്ടിയം ബസ്സ്റ്റാന്റില്‍ നിന്ന് സിറ്റി ജില്ലാ ഡാന്‍സാഫ് ടീമും ചാത്തന്നൂര്‍, കൊട്ടിയം, കണ്ണനല്ലൂര്‍ പോലീസും ചേര്‍ന്ന് പിടികൂടുകയായിരുന്നു.  

വിദേശത്ത് ജോലി ചെയ്യുകയായിരുന്ന നിഖില്‍ സുരേഷ് മൂന്നു മാസങ്ങള്‍ക്ക് മുന്‍പാണ് നാട്ടിലെത്തിയത്. ഇയാള്‍ സ്ഥിരമായി എംഡിഎംഎ ഉപയോഗിക്കുന്നയാളാണ്. ബെംഗളൂരുവില്‍ നിന്ന് പെണ്‍സുഹൃത്തിന്റെ സഹായത്താടെ ലഭിച്ച ലഹരിയുമായെത്തിയ ഇയാളുടെ ദേഹപരിശോധന നടത്തിയപ്പോള്‍ വസ്ത്രത്തിനുള്ളില്‍ പ്രത്യേക അറയില്‍ ഒളിപ്പിച്ച നിലയില്‍ 27 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെത്തുകയായിരുന്നു.  

ബെംഗളൂരുവില്‍ നിന്ന് ഇതേ ബസിലെത്തിയ മന്‍സൂര്‍ റഹീംനെ വിശദമായി ദേഹ പരിശോധിച്ചെങ്കിലും എംഡിഎംഎ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ബാഗുകളും മറ്റും പരിശോധിക്കുകയും വിശദമായ ചോദ്യം ചെയ്യല്‍ നടത്തിയപ്പോഴാണ് എംഡിഎംഎ മലദ്വാരത്തില്‍ കടത്തുന്നതിനെ കുറിച്ച് വിവരം ലഭിക്കുന്നത്.  

ഇതിന്റെ അടിസ്ഥാനത്തില്‍ കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ച് എനിമ കൊടുത്താണ് മലദ്വാരത്തിനുള്ളില്‍ കോണ്ടത്തിനുള്ളിലായി ഒളിപ്പിച്ച 27.4 ഗ്രാം എംഡിഎംഎ പുറത്തെടുത്തത്.  കേരളത്തില്‍ തന്നെ ആദ്യമായാണ് ഒരാള്‍ ഇത്തരത്തില്‍ മയക്ക്മരുന്ന് കടത്തി പോലീസ് പിടിയിലാകുന്നത്. പിടികൂടിയ എംഡിഎംഎ സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് ചില്ലറ വില്‍പ്പനയ്‌ക്കായി എത്തിച്ചതാണെന്ന് ഇരുപ്രതികളും പോലീസിനോട് സമ്മതിച്ചു.  

കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ മെറിന്‍ ജോസഫിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ മയക്കുമരുന്നിന്റെ ഉപയോഗവും വില്‍പ്പനയും തടയുന്നതിനായി കൊല്ലം സിറ്റി പോലീസ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ റെയ്ഡ് ശക്തമാക്കിയിരിക്കുകയാണ്.  

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് 14 ഗ്രാം എംഡിഎംഎയും 4 കിലോ കഞ്ചാവുമായി ചാത്തന്നൂര്‍ സ്വദേശിയായ സനൂജ് പോലീസ് പിടിയിലായിരുന്നു. പൊതുജനങ്ങള്‍ക്ക് ലഹരി സംബന്ധമായ വിവരങ്ങള്‍ കൈമാറുന്നതിനായി 9995966666 നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്. മയക്കുമരുന്ന് വില്‍പ്പന നടത്തുന്നവര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കമ്മീഷണര്‍ അറിയിച്ചു.

Tags: arrestsmugglingഎംഡിഎംഎ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ഥിരമുള്ള വെറ്റില മുറുക്ക് തെളിവായി : സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

Kerala

എരുമേലിയിലെ യുവാവിന്റെ കൊലപാതകം : സിപിഎം പഞ്ചായത്ത് അംഗം ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

India

കാർഗിൽ യുദ്ധ സൈനികനെ ഇരുമ്പ് വടി കൊണ്ട് ആക്രമിച്ച കേസിൽ ഗുരുഗ്രാമിലെ പാർക്കിംഗ് ജീവനക്കാരൻ അറസ്റ്റിൽ

India

സംശയ രോഗം വില്ലനായി : അസമില്‍ കാമുകിയെ കത്രിക ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി, 22കാരൻ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.