Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ബിബിസിയുടെ വെട്ടിപ്പും ഇന്ത്യയിലെ കുഴലൂത്തും

കലാപത്തിന്റെ പേരില്‍ പ്രചരിക്കുന്ന ചില കഥകളെ വസ്തുതകളാക്കി അവതരിപ്പിച്ച് മോദിയെ കുറ്റപ്പെടുത്തുന്ന ഡോക്യുമെന്ററി ബിബിസി നിര്‍മിച്ചത് പ്രത്യക്ഷത്തില്‍ തന്നെ തികഞ്ഞ നിയമലംഘനവും രാജ്യത്തെ പരമോന്നത നീതിപീഠത്തോടുള്ള അനാദരവുമായിരുന്നു. എന്നിട്ടുപോലും ബിജെപിയോടും മോദിയോടുമുള്ള രാഷ്‌ട്രീയ വിരോധം മുന്‍നിര്‍ത്തി കോണ്‍ഗ്രസ്സും മുസ്ലിം മതമൗലികവാദികളും ബിബിസിയെ പിന്തുണയ്‌ക്കുകയായിരുന്നു. ബിബിസിയുടെ നികുതി വെട്ടിപ്പും തട്ടിപ്പും പുറത്തായതോടെ ഇക്കൂട്ടരുടെയും മുഖംമൂടിയാണ് അഴിഞ്ഞുവീണിരിക്കുന്നത്

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 9, 2023, 05:00 am IST
inEditorial

ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താന്‍ കള്ളക്കഥ ചമയ്‌ക്കുകയും, അതിനെതിരെ നിയമപരമായ നടപടിയെടുത്തപ്പോള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ മുറവിളി കൂട്ടുകയും ചെയ്ത വിദേശ മാധ്യമമായ ബിബിസിയുടെ വെട്ടിപ്പ് പുറത്തായിരിക്കുന്നു.  ആദായ നികുതി അടയ്‌ക്കാതെ നാല്‍പ്പതു കോടി രൂപ ബിബിസി വെട്ടിച്ചതായാണ് ഈ മാധ്യമ സ്ഥാപനം ആദായനികുതി വകുപ്പിന് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍നിന്ന് വ്യക്തമാവുന്നത്. അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും കുത്തിനിറച്ച ഇന്ത്യ-ദ മോദി ക്വസ്റ്റ്യന്‍ എന്ന ഒരു ഡോക്യുമെന്ററി ബിബിസി ഇന്ത്യയില്‍ സംപ്രേഷണം ചെയ്തത് വലിയ വിവാദമാവുകയുണ്ടായി. അതിനു പിന്നാലെ ബിബിസിയുടെ മുംബൈയിലെയും ദല്‍ഹിയിലെയും ഓഫീസുകളില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തി നിരവധി രേഖകള്‍ പിടിച്ചെടുത്തിരുന്നു. ഇത് മാധ്യമവേട്ടയായി ചിത്രീകരിച്ച് രാജ്യത്തെ ലെഫ്റ്റ് ലിബറലുകളും ചില മാധ്യമങ്ങളും പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തുവരികയും ചെയ്തു. മോദി സര്‍ക്കാര്‍ മാധ്യമങ്ങളുടെ വായ്‌മൂടിക്കെട്ടുകയാണെന്നായിരുന്നു വിമര്‍ശനം. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം തടയാനാവില്ലെന്ന നിലപാടുമായി ബിബിസിയെ പിന്തുണച്ച് ബ്രിട്ടീഷ് സര്‍ക്കാരും രംഗത്തുവന്നു. എന്നാല്‍ രാജ്യത്തെ നിയമം അനുസരിക്കാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ബിബിസി തന്നെ ഇപ്പോള്‍ സമ്മതിച്ചിരിക്കുകയാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ബിബിസിയെ പാടിപ്പുകഴ്‌ത്തിയവര്‍ ഇനി എന്തുപറയുമെന്നാണ് ജനങ്ങള്‍ക്ക് അറിയേണ്ടത്.

2016 മുതല്‍ 22 വരെയുള്ള ആറ് വര്‍ഷത്തെ നികുതിവെട്ടിപ്പു മാത്രമാണ് പുറത്തുവന്നിരിക്കുന്നത്. ഇതിനു മുന്‍പുള്ള കാലയളവില്‍ ബിബിസി എത്രമാത്രം തട്ടിപ്പു നടത്തിയിട്ടുണ്ട് എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. ആറുവര്‍ഷത്തേക്ക് 40 കോടിയാണെങ്കില്‍ നികുതി വെട്ടിപ്പിന്റെ മുഴുവന്‍ കണക്കെടുക്കുമ്പോള്‍ എത്ര വലിയ അഴിമതിയാണ് ഈ മാധ്യമ ഭീമന്‍ നടത്തിയിരിക്കുന്നതെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. ഏറ്റവും വിചിത്രമായ കാര്യം 40 കോടിയുടെ നികുതി അടച്ചിട്ടില്ലെന്ന് സമ്മതിക്കേണ്ടി വന്ന ബിബിസി ഈ തുക അടയ്‌ക്കുകയോ അടയ്‌ക്കാമെന്ന് ഉറപ്പുനല്‍കുകയോ ചെയ്തിട്ടില്ല. രാജ്യത്തെ നിയമം അനുസരിക്കുന്നതിനുള്ള മടിയാണ് ഇതു കാണിക്കുന്നത്. ബ്രിട്ടീഷ് സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണെങ്കിലും ഇന്ത്യാ വിരുദ്ധ നിലപാടുകള്‍ എടുക്കുന്നതില്‍ കുപ്രസിദ്ധിയാര്‍ജിച്ച സ്ഥാപനമാണ് ബിബിസി. ഇന്ത്യക്കാരെ അവഹേളിക്കുന്നതില്‍ ആനന്ദം കണ്ടെത്തിയ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ പാരമ്പര്യമാണ് ഈ സ്ഥാപനം പിന്തുടരുന്നത്. ബ്രിട്ടീഷ് വാഴ്ചക്കാലത്ത് ഇന്ത്യയില്‍ നടന്നിട്ടുള്ള അടിച്ചമര്‍ത്തലുകളെയും ജാലിയന്‍ വാലാബാഗ് ഉള്‍പ്പെടെയുള്ള കൂട്ടക്കൊലകളെയും കുറിച്ച് നിശ്ശബ്ദത പാലിക്കുന്ന ബിബിസിയുടെ സാമ്രാജ്യത്വ മനോഭാവം പലപ്പോഴും വിമര്‍ശിക്കപ്പെട്ടിട്ടുള്ളതാണ്. ഇതിനൊന്നും കൃത്യമായ മറുപടിയില്ലാതെ ഇന്ത്യാ വിരോധം തുടരുകയാണ് ഈ സ്ഥാപനം ചെയ്യുന്നത്. ഇതിനെ സഹായിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്ന രാജ്യസ്‌നേഹമില്ലാത്ത ഒരുപറ്റം സാമ്രാജ്യത്വദാസന്മാര്‍ എന്നും ഇന്ത്യയിലുണ്ടായിരുന്നു.  മോദി സര്‍ക്കാര്‍ ഇതൊന്നും അനുവദിക്കാത്തതാണ് ബിബിസി അതിന്റെ ദുര്‍മുഖം കാണിക്കാനുള്ള ഒരു കാരണം.

നരേന്ദ്ര മോദിയുടെ ഭരണത്തിന്‍ കീഴില്‍ ഇന്ത്യയ്‌ക്ക് ലോകരാജ്യങ്ങളില്‍ ലഭിക്കുന്ന പ്രാമുഖ്യവും, അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദി തന്നെ മൂന്നാമതും അധികാരത്തിലെത്തുമെന്നതും പല കേന്ദ്രങ്ങളെയും നിരാശപ്പെടുത്തുകയും അമര്‍ഷം കൊള്ളിക്കുകയും ചെയ്യുകയാണ്. ഇതുകൊണ്ടാണ് വസ്തുതാവിരുദ്ധവും ഏകപക്ഷീയവുമായ ഒരു ഡോക്യുമെന്ററി നിര്‍മിച്ച് മോദിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചത്. മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗുജറാത്തില്‍ നടന്ന കലാപത്തില്‍ മോദിയെ കുടുക്കാന്‍ പത്ത് വര്‍ഷം കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് കിണഞ്ഞു ശ്രമിച്ചതാണ്. അവര്‍ പരാജയപ്പെടുകയായിരുന്നു. നരേന്ദ്ര മോദി കുറ്റക്കാരനല്ലെന്നു മാത്രമല്ല, പ്രതിപോലുമല്ലെന്ന് സുപ്രീംകോടതി നിയോഗിച്ച അന്വേഷണസംഘം കണ്ടെത്തിയതാണ്. ഈ റിപ്പോര്‍ട്ട് സുപ്രീംകോടതി ശരിവയ്‌ക്കുകയും ചെയ്തു. എന്നിട്ടാണ് തികഞ്ഞ മുന്‍വിധിയോടെ കലാപത്തിന്റെ പേരില്‍ പ്രചരിക്കുന്ന ചില കഥകളെ വസ്തുതകളാക്കി അവതരിപ്പിച്ച് മോദിയെ കുറ്റപ്പെടുത്തുന്ന ഡോക്യുമെന്ററി ബിബിസി നിര്‍മിച്ചത്. ഇത്  പ്രത്യക്ഷത്തില്‍ തന്നെ തികഞ്ഞ നിയമലംഘനവും രാജ്യത്തെ പരമോന്നത നീതിപീഠത്തോടുള്ള അനാദരവുമായിരുന്നു. എന്നിട്ടുപോലും ബിജെപിയോടും മോദിയോടുമുള്ള രാഷ്‌ട്രീയ വിരോധം മുന്‍നിര്‍ത്തി കോണ്‍ഗ്രസ്സും മുസ്ലിം മതമൗലികവാദികളും ചില പ്രതിപക്ഷ കക്ഷികളും ബിബിസിയെ പിന്തുണയ്‌ക്കുകയായിരുന്നു. ബിബിസിയുടെ നികുതി വെട്ടിപ്പും തട്ടിപ്പും പുറത്തായതോടെ ഇക്കൂട്ടരുടെയും മുഖംമൂടിയാണ് അഴിഞ്ഞുവീണിരിക്കുന്നത്.

Tags: indiaകേന്ദ്ര സര്‍ക്കാര്‍BBC
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ഭാരത-ഉസ്‌ബെക് ബന്ധം പുതിയ ഉയരത്തില്‍

World

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

US

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

India

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അമ്പൂരിയില്‍ റിസോര്‍ട്ട് ഉടമയെ മര്‍ദിച്ച് അവശനാക്കി തട്ടിക്കൊണ്ട് പോയെന്ന് പരാതി

കേരള ഹൗസില്‍ ’നിയമം കൈവിട്ട് കയ്യാങ്കളി’; സ്ഥലംമാറ്റിയ നിയമ വിഭാഗം മേധാവി ആക്രമിച്ചെന്ന് ഡെപ്യൂട്ടി സെക്രട്ടറി

നിങ്ങളൊരു കാൻസർ രോ​ഗിയാണെന്ന് ഓർമ്മ വേണം ;അവാർഡ് തള്ളിയപ്പോൾ അവർക്കത് മനസിലായി

മോഹന്‍ ഭാഗവതിന്റെ യുഎസ് സന്ദര്‍ശനം ഹിന്ദുസമൂഹത്തിന് വഴിത്തിരിവ്: ശ്രീധര്‍ വെമ്പു

ഫിനാൻഷ്യൽ ത്രില്ലറുമായി ശ്രീനാഥ് ഭാസി; ‘ക്രെഡിറ്റ് സ്കോർ’ ടീസർ സെപ്റ്റംബർ 3ന്!

“വല്ലി ” ടൈറ്റിൽ പോസ്റ്റർ റിലീസായി.

ഗംഭീര ബുക്കിങ്ങുമായി ബുക്ക് മൈ ഷോ ട്രെൻഡിങ്ങിൽ ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം”; ചിത്രത്തിന്റെ ആഗോള റിലീസ് നാളെ

കുറ്റം എന്നായാലും മറനീക്കി പുറത്തുവരും ” പൊലീസ് ഡിപ്പാർട്ട്മെൻ്റിന്റെ ഉള്ളറകളിലൂടെ പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ ടീസർ എത്തി

ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചു; മുഖ്യമന്ത്രി മാപ്പ് പറയണം, ആവശ്യം ഉന്നയിച്ച് സമസ്ത കാന്തപുരം വിഭാഗം

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.