Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വ്യാജ സര്‍ട്ടിഫിക്കറ്റിനായി വിദ്യ ഉപയോഗിച്ചത് പ്രോജക്ട് സര്‍ട്ടിഫിക്കറ്റ്; വൈസ് പ്രിന്‍സിപ്പലിന്റെ ഒപ്പും സീലും കോളേജ് എംബ്ലവും ഉപയോഗിച്ചു

കേസ് രജിസ്റ്റര്‍ ചെയ്ത് മൂന്ന് ദിവസം കഴിഞ്ഞിട്ടും വിദ്യയെ കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല. ഇവരുടെ ഫോണ്‍ സ്വിച്ച്ഓഫാണ്. ഇവര്‍ക്കായി തെരച്ചില്‍ നടത്തി വരികയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2023, 05:56 pm IST
inKerala

കൊച്ചി : എസ്എഫ്‌ഐ നേതാവ് കെ. വിദ്യ ഗസ്റ്റ് അധ്യാപക നിയമനം നേടിയെടുക്കുന്നതിനായി ഉപയോഗിച്ചത് സ്‌കോളര്‍ഷിപ്പിന്റെ പ്രോജക്ട് സര്‍ട്ടിഫിക്കറ്റ്. 2018- 19 കാലയളവില്‍ കിട്ടിയ ആസ്പയര്‍ സ്‌കോളര്‍ഷിപ്പിന്റെ പ്രോജക്ട് സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് വ്യാജ രേഖ തയ്യാറാക്കിയത്. എന്നാല്‍ വിദ്യ നിര്‍മിച്ച വ്യാജ രേഖയുടെ ഒറിജിനല്‍ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.  

എംഫില്‍ പഠനത്തിനിടെ മഹാരാജാസില്‍ ചെയ്ത പ്രൊജക്ട് സര്‍ട്ടിഫിക്കറ്റിലെ ഒപ്പും സീലുമാണ് കെ. വിദ്യയുടെ വ്യാജ രേഖയുണ്ടാക്കാനായി ഉപയോഗിച്ചത്. അന്ന് വൈസ് പ്രിന്‍സിപ്പലായിരുന്ന ജയമോള്‍ വികെയുടെ ഒപ്പിനും സീലിനുമൊപ്പം ലെറ്റര്‍ പാഡിലുള്ള കോളേജ് എംബ്ലവും കൂടി ഉപയോഗിക്കുകയായിരുന്നു. 2018 ലാണ് വിദ്യ കാലടി സര്‍വ്വകലാശാലയില്‍ എംഫില്‍ കോഴ്‌സിന് ചേര്‍ന്നത്. എംഫിലിന്റെ ഭാഗമായി ആയിരുന്നു ആസ്പയര്‍ സ്‌കോളര്‍ഷിപ്പ് വഴി മഹാരാജാസില്‍ പ്രോജക്ട് ചെയ്യാനുള്ള അവസരം ലഭിച്ചത്.  

അതേസമയം ഗസ്റ്റ് അധ്യാപക നിയമനം നേടിയെടുക്കുന്നതിനായി താന്‍ ഒരു വ്യാജ സര്‍ട്ടിഫിക്കറ്റും നല്‍കിയിട്ടില്ലെന്ന് വിദ്യ പ്രതികരിച്ചു. കേസ് പുറത്തുവന്നത് മുതല്‍ വിദ്യ ഒളിവിലാണ്. സ്വകാര്യ മാധ്യമമാണ് ഇവരുടെ പ്രതികരണം പുറത്തുവിട്ടിരിക്കുന്നത്. സര്‍ട്ടിഫിക്കിറ്റിന്റെ കോപ്പി മാധ്യമങ്ങളിലൂടെയാണ് താന്‍ കണ്ടത്. എന്താണ് സംഭവിച്ചതെന്ന് താന്‍ അന്വേഷിക്കുകയാണെന്നുമാണ് വിദ്യ പ്രതികരിച്ചത്.  

എന്നാല്‍ കരിന്തളം ഗവണ്‍മെന്റ് കോളേജിലും ഈ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് നിയമനം നേടിയിരുന്നു. ഇതുസംബന്ധിച്ച് വിദ്യ പ്രതികരിച്ചിട്ടില്ല. അതേസമയം കേസ് രജിസ്റ്റര്‍ ചെയ്ത് മൂന്ന് ദിവസം കഴിഞ്ഞിട്ടും വിദ്യയെ കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല. ഇവരുടെ ഫോണ്‍ സ്വിച്ച്ഓഫാണ്. ഇവര്‍ക്കായി തെരച്ചില്‍ നടത്തി വരികയാണ്.  

കഴിഞ്ഞ വെള്ളിയാഴ്ചയാണ് വ്യാജ രേഖയുമായി കെ. വിദ്യ അട്ടപ്പാടി കോളേജിലെത്തിയത്. സംശയം തോന്നിയ അട്ടപ്പാടി കോളേജ് പ്രിന്‍സിപ്പല്‍ മഹാരാജസ് കോളേജിനെ തിങ്കളാഴ്ച രേഖാമൂലം ബന്ധപ്പെട്ടു. മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ അന്ന് വൈകീട്ട് പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തുവന്നത്.  

വ്യാജ രേഖ ഉണ്ടാക്കി വഞ്ചിക്കാന്‍ ശ്രമിച്ചതില്‍ ഏഴ് വര്‍ഷംവരെ ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകളടക്കം ചുമത്തിയാണ് പോലീസ് കേസെടുത്തു. കേസ് അഗളി പോലീസിന് കൈമാറാനാണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ കാസര്‍കോട് കരിന്തളം കോളേജ് അവിടെ ലഭിച്ച വ്യാജ രേഖ മഹാരാജാസിലേക്ക് അയക്കാന്‍ തീരുമാനിച്ചതോടെ പോലീസ് ആശയക്കുഴപ്പത്തിലായിരിക്കുകയാണ്.

Tags: Fake certificateകെ. വിദ്യമഹാരാജാസ് കോളേജ്‌
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

2006-നും 2015-നും ഇടയിൽ നടന്ന തട്ടിപ്പ്, ബിഹാറിൽ വ്യാജ സർട്ടിഫിക്കറ്റുമായി ജോലി ചെയ്തിരുന്ന 3,035 അധ്യാപകരെ പിരിച്ചുവിട്ടു, ശമ്പളം പലിശസഹിതം ഈടാക്കും

World

‘ തട്ടിപ്പിൽ ബംഗ്ലാദേശ് ലോക ചാമ്പ്യന്മാരായി ‘ : രാജ്യത്തിന്റെ ആഗോള വിശ്വാസ്യത തകർന്നുവെന്ന് സ്വയം സമ്മതിച്ച് മുഹമ്മദ് യൂനുസ്  

Kerala

കാലിക്കറ്റ് സർവകലാശാലയിൽ തുടർപഠനത്തിനും ജോലിക്കുമായി വ്യാജ സർട്ടിഫിക്കറ്റുകൾ: കണ്ടെത്തിയത് 157 വ്യാജന്മാർ

Kerala

പരോൾ കിട്ടാൻ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി ഉത്ര കൊലക്കേസിലെ പ്രതി സൂരജ് : കേസെടുത്ത് പോലീസ്

India

വിവാദ ഐഎഎസ് ഉദ്യോഗസ്ഥ വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ചതായി ആരോപണം ; സ്വകാര്യ ഔഡി കാറിൽ ചുവപ്പ്-നീല ബീക്കൺ ലൈറ്റും വേണമെന്ന് ശാഠ്യപ്പെട്ടു

പുതിയ വാര്‍ത്തകള്‍

റിപ്പോർട്ടർ ചാനലിൽ നടന്നത് നിയമപരമായ നടപടി; മാധ്യമ അടിയന്തരാവസ്ഥ എന്നത് കള്ള പ്രചരണം: രമേശ് ചെന്നിത്തല

‘ അദ്ദേഹത്തിന്റെ ആദ്യ വിവാഹത്തിൽ മകളുണ്ട് ; കുട്ടികൾ വേണം എന്നതിനോട് എനിക്ക് ഇന്ററസ്റ്റില്ല ‘ ; വരലക്ഷ്മി

മാസപ്പടി കേസ്; നിയമോപദേശം കിട്ടിയില്ല, ലഭിച്ചയുടൻ മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യും: രമേശ് ചെന്നിത്തല

വിവാഹത്തിന് ഭക്ഷണം എത്തിച്ചുനൽകാം എന്ന് ഏറ്റ് പണം വാങ്ങി ഭക്ഷണം എത്തിക്കാതെ മുങ്ങിയ കാറ്ററിങ് ഉടമ അറസ്റ്റിൽ, നശിപ്പിച്ചത് നിരവധി വിവാഹങ്ങൾ

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ചത് പാർട്ടി മോഷണമാണെന്ന് രാഹുൽ ഗാന്ധി

സ്ഥിരമുള്ള വെറ്റില മുറുക്ക് തെളിവായി : സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

കിസാന്‍ സമ്മാന്‍ നിധി വ്യാപകമായി അട്ടിമറിക്കുന്നു; വില്ലേജ് ഓഫീസുകള്‍ക്കു മുന്നില്‍ പ്രതിഷേധത്തിനൊരുങ്ങി കര്‍ഷകമോര്‍ച്ച

ഇത്തിഹാദ് എയർവേസ് തങ്ങളുടെ അബുദാബി സ്റ്റോപ്പ് ഓവർ പ്രോഗ്രാം അൽ ഐൻ മേഖലയിലേക്ക് വ്യാപിപ്പിച്ചു

സൗദി അറേബ്യ : പുറം തൊഴിലിടങ്ങളിലെ മദ്ധ്യാഹ്ന ഇടവേള അവസാനിച്ചു

ആന്റോ അഗസ്റ്റിന് കോടതിയിൽ തിരിച്ചടി; ജാമ്യാപേക്ഷ തള്ളി ബത്തേരി കോടതി, ആൻ്റോ റിമാൻഡിൽ തുടരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.