Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒഡിഷ ട്രെയിന്‍ ദുരന്തം: മരണം 288 ആയി ഉയര്‍ന്നു; ആയിരത്തിലേറെ പേര്‍ക്ക് പരിക്ക്, ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു

803 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ 56 പേര്‍ക്ക് ഗുരുതരമാണ്, 747 പേര്‍ക്ക് നിസാരപരിക്കാണ്. അതിനിടെ, ദുരന്ത കാരണം മാനുഷികമായ വീഴ്ചയാണെന്നും ഷാലിമാര്‍ ചെന്നൈ-കൊറോമാന്‍ഡല്‍ എക്സ്പ്രസ് പാളം മാറിക്കയറുകയായിരുന്നെന്നും വെളിവായിട്ടുണ്ട്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 4, 2023, 12:06 am IST
in India

ന്യൂദല്‍ഹി: ഒഡീഷയില്‍ മൂന്നു ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ ദുരന്തത്തില്‍ മരണമടഞ്ഞവര്‍ 288 ആയി. 803 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ 56 പേര്‍ക്ക് ഗുരുതരമാണ്, 747 പേര്‍ക്ക് നിസാരപരിക്കാണ്. അതിനിടെ, ദുരന്ത കാരണം മാനുഷികമായ വീഴ്ചയാണെന്നും ഷാലിമാര്‍ ചെന്നൈ-കൊറോമാന്‍ഡല്‍ എക്സ്പ്രസ് പാളം മാറിക്കയറുകയായിരുന്നെന്നും വെളിവായിട്ടുണ്ട്.  

അപകടത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതി ഗതികള്‍ വിലയിരുത്തി, ഉന്നതതല അന്വേഷണത്തിനു തീരുമാനിച്ചു. റെയില്‍വെ തെക്കുകിഴക്കന്‍ സര്‍ക്കിള്‍ സുരക്ഷാ കമ്മിഷണര്‍ എം.എം. ചൗധരിയുടെ നേതൃത്വത്തില്‍ അടിയന്തര അന്വേഷണം നടത്തുമെന്ന് റെയില്‍ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്തു ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം വീതവും ചെറിയ പരിക്കുള്ളവര്‍ക്ക് 50,000 രൂപ വീതവും റെയില്‍വെ നഷ്ട പരിഹാരം പ്രഖ്യാപിച്ചു. ഇതിനു പുറമേ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് മരണമടഞ്ഞവരുടെ ബന്ധുക്കള്‍ക്ക് രണ്ടു ലക്ഷം വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്കും.

വെള്ളിയാഴ്ച രാത്രി ഏഴരയോടെ ഒഡീഷ ബാലാസോറിലെ ബഹനാഗ ബാസാര്‍ സ്റ്റേഷനിലാണ് രാജ്യത്തെ നടുക്കിയ ദുരന്തം. ചെന്നൈക്കു വരികയായിരുന്ന 12841 കൊറോമാന്‍ഡല്‍ എക്സ്പ്രസ് ട്രാക്ക് മാറിക്കയറി ചരക്കുവണ്ടിയുടെ പിന്നിലിടിച്ച്  മറിയുകയായിരുന്നു. 22 കോച്ചുകളില്‍ 12 എണ്ണവും പാളം തെറ്റി. ഇവ, ബെംഗളൂരുവില്‍ നിന്ന് ഹൗറയ്‌ക്കു പോകുകയായിരുന്ന 12864 ഹൗറ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസിന്റെ അവസാനത്തെ രണ്ട് ജനറല്‍ കോച്ചുകളിലേക്കാണ് മറിഞ്ഞത്. ഈ രണ്ടു കോച്ചുകളും പാളം തെറ്റി. രണ്ടു ട്രെയിനുകളുടെയുമായി 14 കോച്ചുകളാണ് പാളംതെറ്റി മറിഞ്ഞത്. ഇടിയുടെ ആഘാതത്തില്‍ കോച്ചുകള്‍ തകര്‍ന്ന് നാമാവശേഷമായി. സ്ഥലത്തെ ട്രാക്കുകളും തകര്‍ന്നു.  

അപകടം നടന്നയുടന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര നടപടിയെടുക്കുകയും ദുരന്ത നിവാരണ സേനയെ അയയ്‌ക്കുകയും അവരും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തതിനാല്‍ നിരവധി ജീവനുകള്‍ രക്ഷിക്കാനും പരിക്കേറ്റവരെ അടിയന്തരമായി ബാലാസോര്‍ ജില്ലാ ആശുപത്രിയിലും കട്ടക്ക് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ച് ചികിത്സിക്കാനുമായി. ഇന്നലെ ഉച്ചയോടെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി, ട്രാക്കുകള്‍ പൂര്‍വ സ്ഥിതിയിലാക്കാനും ട്രെയിന്‍ സര്‍വീസുകള്‍ പുനഃസ്ഥാപിക്കാനുമുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. അപകടത്തെ തുടര്‍ന്ന് 45 ട്രെയിനുകള്‍ റദ്ദാക്കി, 39 എണ്ണം വഴിതിരിച്ചുവിട്ടു.ഒഡിഷ ട്രെയിന്‍ ദുരന്തം: മരണസംഖ്യ വീണ്ടും ഉയര്‍ന്നു, 288 ആയി; ആയിരത്തിലേറെ പേര്‍ക്ക് പരിക്ക്‌

Tags: indiaതീവണ്ടിഒഡീഷ ട്രെയിന്‍ ആക്സിഡന്‍റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

India

ഇന്ത്യയിൽ ആദ്യമായി ഡെങ്കി വാക്സിന് വിതരണാനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ള വ്യക്തികൾക്ക് വാക്സിൻ സ്വീകരിക്കാം

India

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

World

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

World

ടി-90 എംഎസ് പുതിയ തലമുറ ടാങ്കുകൾ സംയുക്തമായി വികസിപ്പിക്കാൻ ഇന്ത്യയോട് നിർദ്ദേശിച്ച് റഷ്യ ; സുഹൃത്ത് പുടിന്റെ അതിശയകരമായ ഓഫർ

പുതിയ വാര്‍ത്തകള്‍

വഖഫ് ബോർഡ് പുനഃസംഘടന: രണ്ട് അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ

ഇന്ത്യയിലെ പാറ്റ പ്രതിഷേധങ്ങൾ പാകിസ്ഥാൻ രാവും പകലും റിപ്പോർട്ട് ചെയ്യുന്നു , പക്ഷേ പാക് അധീന കശ്മീരിൽ എന്തുകൊണ്ടാണ് നിശബ്ദത?

അക്രമം: അര്‍ജന്റീന ടീമിനെതിരെ അന്വേഷണം

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു; മലപ്പുറം സ്വദേശി സിറാജ് പിടിയിൽ

ഓസ്‌ട്രേലിയക്ക് പിന്നാലെ ഫ്രാന്‍സും;15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്

New Delhi, Aug 8 (ANI): Union Parliamentary Affairs Minister Kiren Rijiju speaks in the Lok Sabha during the Monsoon Session of Parliament, in New Delhi on Thursday. (ANI Photo/SansadTV)

സഭയിൽ ചർച്ചയ്‌ക്ക് തയാറായി സർക്കാർ; നിസ്സഹകരിച്ച് പ്രതിപക്ഷം

‘പണത്തിനു മീതെ പരുന്തും പറക്കില്ല’; നിതിൻ രാജ് കേസിൽ പോലീസിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

സമയം പാഴാക്കരുത് , ഞങ്ങൾക്ക് വീഡിയോകളൊന്നും കാണാൻ താൽപ്പര്യമില്ല ; പാറ്റകൾക്ക് തിരിച്ചടി നൽകി സുപ്രീം കോടതി ; അടിയന്തരമായി വാദം കേൾക്കാൻ പറ്റില്ല

വിദ്യാർത്ഥികളുടെ നേരെ പെല്ലറ്റ് തോക്കുകൾ പ്രയോഗിച്ചെന്നത് വ്യാജം; പ്രതിഷേധത്തിനിടയിൽ പാറ്റകൾ കുത്തിത്തിരിപ്പും നുണകളും പ്രചരണമാക്കുന്നു

അരുവിക്കരയിലെ ബലിമണ്ഡപങ്ങള്‍ കാടുമൂടിയ നിലയില്‍

വാവുബലിക്ക് ഒരുമാസം മാത്രം ബാക്കി; അധികൃതര്‍ മൗനത്തില്‍ ശാപമോക്ഷം കാത്ത് അരുവിക്കര ബലിമണ്ഡപങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.