Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

സ്വാശ്രയഭാരതത്തിന്റെ സൂര്യോദയം: പ്രധാനമന്ത്രി

പുരാതനവും ആധുനികവുമായ സഹവര്‍ത്തിത്വത്തിന്റെ അടയാളമാണ് ഈ പുതിയ കെട്ടിടം. പുതിയ ഇന്ത്യ പുതിയ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുകയും പുതിയ വഴികള്‍ തുറക്കുകയും ചെയ്യുന്നു. ഇന്ത്യ മുന്നോട്ട് പോകുമ്പോള്‍ ലോകവും മുന്നോട്ടുപോകും, പ്രധാനമന്ത്രി പറഞ്ഞു.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
May 29, 2023, 05:00 am IST
inIndia
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങുകള്‍ക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്കു മുന്നില്‍ പ്രണമിക്കുന്നു

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങുകള്‍ക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്കു മുന്നില്‍ പ്രണമിക്കുന്നു

ന്യൂദല്‍ഹി: 140 കോടി ഭാരതീയരുടെ അഭിലാഷങ്ങളുടെയും സ്വപ്‌നങ്ങളുടെയും പ്രതിഫലനമാണ് പുതിയ പാര്‍ലമെന്റ് മന്ദിരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നമ്മുടെ നിശ്ചയദാര്‍ഢ്യത്തെക്കുറിച്ചുള്ള സന്ദേശം ലോകത്തിന് നല്‍കുന്ന ജനാധിപത്യത്തിന്റെ ക്ഷേത്രമാണിത്. ജനങ്ങള്‍ അമൃത് മഹോത്സവത്തിനായി നല്‍കിയ സമ്മാനം. സ്വാശ്രയഭാരതത്തിന്റെ ഉദയത്തിനും വികസിത രാഷ്‌ട്രത്തിലേക്കുള്ള പ്രയാണത്തിനും ഈ മന്ദിരം സാക്ഷ്യം വഹിക്കും. ഇന്ത്യയുടെ വികസനയാത്രയിലെ അനശ്വര മുഹൂര്‍ത്തമാണിതെന്നും പ്രധാനമന്ത്രി പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ പ്രഥമ പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.

പുരാതനവും ആധുനികവുമായ സഹവര്‍ത്തിത്വത്തിന്റെ അടയാളമാണ് ഈ പുതിയ കെട്ടിടം. പുതിയ ഇന്ത്യ പുതിയ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുകയും പുതിയ വഴികള്‍ തുറക്കുകയും ചെയ്യുന്നു. ഇന്ത്യ മുന്നോട്ട് പോകുമ്പോള്‍ ലോകവും മുന്നോട്ടുപോകും, പ്രധാനമന്ത്രി പറഞ്ഞു.

നെടുനാളത്തെ വിദേശഭരണം നമ്മുടെ ആത്മാഭിമാനമാണ് കവര്‍ന്നെടുത്തത്. ഇന്ന് ഇന്ത്യ ആ കൊളോണിയല്‍ ചിന്താഗതിയെ ഉപേക്ഷിച്ചിരിക്കുന്നു. ചോളസാമ്രാജ്യത്തിന്റെ ചെങ്കോലിന്റെ മഹത്വം വീണ്ടെടുക്കാന്‍ കഴിഞ്ഞത് നമ്മുടെ ഭാഗ്യമാണ്. അത് കര്‍ത്തവ്യനിര്‍വഹണത്തിന്റെയും സേവനത്തിന്റെയും അധികാരത്തിന്റെയും പ്രതീകമായിരുന്നു. പാര്‍ലമെന്റ് നടപടികള്‍ക്ക് ഇനി ചെങ്കോല്‍ സാക്ഷിയാകും. സഭാ നടപടികളില്‍ നമുക്കിത് പ്രചോദനമാകും.

അടിമത്തത്തെ വലിച്ചെറിഞ്ഞ ഇന്ത്യയുടെ യാത്ര അമൃതകാലത്തിലൂടെ മുന്നേറുകയാണ്. രാഷ്‌ട്രത്തിന് പുതിയ ദിശാബോധം പകരുന്ന കാലമാണിത്. എണ്ണമറ്റ അഭിലാഷങ്ങളുടെ പൂര്‍ത്തീകരണത്തിന്റെ കാലം. ആത്മവിശ്വാസഭരിതമാണ് നാട്. ഈ മന്ദിരത്തിന്റെ ഓരോ കണികയിലും ഏക ഭാരതം ശ്രേഷ്ഠ ഭാരതമെന്നതിന്റെ ചൈതന്യം നിറഞ്ഞിട്ടുണ്ട്, പ്രധാനമന്ത്രി പറഞ്ഞു.

അറുപതിനായിരത്തിലേറെ തൊഴിലാളികള്‍ അഹോരാത്രം വിയര്‍പ്പൊഴുക്കിയാണ് ഈ മന്ദിരം പടുത്തുയര്‍ത്തിയത്. അവരെ ആദരിക്കാന്‍ ഡിജിറ്റല്‍ ഗാലറി തയ്യാറാക്കിയിട്ടുണ്ട്. അവര്‍ പാര്‍ലമെന്റിനെ ഇത്രയും ഗംഭീരമാക്കിയപ്പോള്‍, തങ്ങളുടെ സമര്‍പ്പണത്താല്‍ അതിനെ അര്‍ത്ഥവത്താക്കേണ്ടത് പാര്‍ലമെന്റംഗങ്ങളുടെ ഉത്തരവാദിത്തമാണ്.

ഇന്ത്യ ഒരു ജനാധിപത്യ രാഷ്‌ട്രം മാത്രമല്ല, ജനാധിപത്യത്തിന്റെ മാതാവ് കൂടിയാണ്. ആഗോള ജനാധിപത്യത്തിന്റെ അടിത്തറയാണ് ഇന്ത്യ. ജനാധിപത്യമാണ് നമ്മുടെ പ്രചോദനം. ഭരണഘടനയാണ് പ്രമേയം. ഈ പ്രമേയത്തിന്റെ ഏറ്റവും വലിയ പ്രതിനിധി ഇന്ത്യന്‍ പാര്‍ലമെന്റാണെന്നും മോദി ചൂണ്ടിക്കാട്ടി.

വികസിക്കാനുള്ള ഇന്ത്യയുടെ ദൃഢനിശ്ചയം മറ്റ് പല രാജ്യങ്ങളുടെയും ശക്തിയായി മാറും. പുതിയ മന്ദിരത്തിന്റെ ഓരോ കണികയും പാവപ്പെട്ടവരുടെ ക്ഷേമത്തിനായി സമര്‍പ്പിക്കും. അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഈ മന്ദിരത്തില്‍ നിര്‍മ്മിക്കുന്ന നിയമങ്ങള്‍ ഇന്ത്യയെ ഒരു വികസിത രാഷ്‌ട്രമാക്കും. ദാരിദ്ര്യം തുടച്ചുനീക്കാനും രാജ്യത്തെ യുവജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും പുതിയ അവസരങ്ങള്‍ സൃഷ്ടിക്കാനും അത് ഉതകും, പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ലോക്‌സഭാ ചേംബറില്‍ ചേര്‍ന്ന ഉദ്ഘാടന സമ്മേളനത്തില്‍ സ്പീക്കര്‍ ഓം ബിര്‍ള അധ്യക്ഷനായി. രാഷ്‌ട്രപതി ദ്രൗപദി മുര്‍മു, ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍കര്‍ എന്നിവരുടെ സന്ദേശങ്ങള്‍ രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവന്‍ഷ് നാരായണ്‍ സിങ് വായിച്ചു.

Tags: indiaPrime Minister Narendra ModiSunriseപുതിയ പാര്‍ലമെന്റ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

World

പ്രധാനമന്ത്രി മോദി ഡിസംബർ 11 മുതൽ 12 വരെ കാനഡ സന്ദർശിക്കും : ന്യൂദൽഹി-ഒട്ടാവ ബന്ധം ശക്തിപ്പെടുത്താൻ ധാരണ

India

ലോകവിപണി കുത്തനെ ഇടിയുമ്പോഴും ഇന്ത്യയിലെ ഓഹരി വിപണിയില്‍ വൻ കുതിപ്പ്’, സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി

News

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

India

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.