Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗ്യാന്‍വാപി പള്ളിയിലെ ശിവലിംഗത്തിന്റെ പഴക്കം കണ്ടെത്താന്‍ കാര്‍ബണ്‍ഡേറ്റിംഗ് നടത്തണമെന്ന അലഹബാദ് ഹൈക്കോടതി വിധി തടഞ്ഞ് സുപ്രീംകോടതി

ശിവലിംഗമെന്ന് ഹിന്ദുവിശ്വാസികള്‍ വിളിക്കുന്ന, വാരണാസിയിലെ ഗ്യാന്‍വാപി പള്ളിയില്‍ കണ്ടെത്തിയ വസ്തുവിന്റെ കാലപ്പഴക്കവും നിജസ്ഥിതിയും മനസ്സിലാക്കാന്‍ കാര്‍ബണ്‍ ഡേറ്റിംഗ് ഉള്‍പ്പെടെയുള്ള ശാസ്ത്രീയ പരിശോധനയ്‌ക്ക് വിധേയമാക്കണമെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി തല്‍ക്കാലത്തേക്ക് തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2023, 05:28 pm IST
inIndia

ന്യൂദല്‍ഹി:  ശിവലിംഗമെന്ന് ഹിന്ദുവിശ്വാസികള്‍ വിളിക്കുന്ന, വാരണാസിയിലെ ഗ്യാന്‍വാപി പള്ളിയില്‍ കണ്ടെത്തിയ വസ്തുവിന്റെ കാലപ്പഴക്കവും നിജസ്ഥിതിയും മനസ്സിലാക്കാന്‍ കാര്‍ബണ്‍ ഡേറ്റിംഗ് ഉള്‍പ്പെടെയുള്ള  ശാസ്ത്രീയ പരിശോധനയ്‌ക്ക് വിധേയമാക്കണമെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി തല്‍ക്കാലത്തേക്ക് തടഞ്ഞു.

ശിവലിംഗമാണെന്ന് ഹിന്ദു വിശ്വാസികളും പള്ളിയിലെ ജലധാരയാണെന്ന് പള്ളി അധികൃതരും  അവകാശപ്പെടുന്ന വസ്തുവിനെ ശാസ്ത്രീയ പരിശോധനയ്‌ക്ക് വിധേയമാക്കാന്‍  അലഹബാദ് ഹൈക്കോടതി. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ട ഉത്തരവിനെയാണ് സുപ്രീംകോടതി തല്‍ക്കാലത്തേക്ക് തടഞ്ഞത്. മുസ്ലിം വിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകനായ ഹുസേഫ അഹ്മദി മെയ് 22നാണ് വസ്തുവിന്റെ കാര്‍ബണ്‍ ഡേറ്റിംഗ് പരിശോധന നടത്താന്‍ പോകുന്നതെന്നും അന്ന് അവധി ദിവസമായതിനാല്‍ തടയണമെന്നും സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. ഈ ആവശ്യം അംഗീകരിക്കാമോ എന്ന ചീഫ് ജസ്റ്റ് ചന്ദ്രചൂഡിന്റെ ചോദ്യത്തിന് അംഗീകരിക്കാമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സമ്മതം നല്‍കിയതോടെയാണ് കാര്‍ബണ്‍ ഡേറ്റിംഗ് തല്‍ക്കാലം നിര്‍ത്തിവെച്ചുകൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്.  

ഇതോടെ ഗ്യാന്‍ വാപി പള്ളിയിലെ കുളത്തില്‍  ഉപയോഗിക്കുന്ന ശിവലിംഗ ആകൃത്രിയിലുള്ള വസ്തു എന്താണെന്ന് കണ്ടെത്താനുള്ള മാര്‍ഗ്ഗം അടഞ്ഞു. അടുത്ത ഒരു തീയതി വരെ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് തല്‍ക്കാലത്തേക്ക് തടഞ്ഞതായി സുപ്രീംകോടതി ബെഞ്ച് പറഞ്ഞു. ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡും നരസിംഹയും അംഗങ്ങളായ ബെഞ്ചാണ് ഉത്തരവ് തടഞ്ഞത്. ഇക്കാര്യത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോടും കേന്ദ്രസര്‍ക്കാരിനോടും സുപ്രീംകോടതി വിശദീകരണം തേടിയിട്ടുണ്ട്. അതേ സമയം, കാര്‍ബണ്‍ ഡേറ്റിംഗ് നടത്തിയതുകൊണ്ട് ആ വസ്തുവിന് കേടുപാടുകള്‍ സംഭവിക്കില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു.  

നേരത്തെ, ഗ്യാന്‍വാപി പള്ളി അധികൃതര്‍ ഇത് ശിവലിംഗമാണെന്ന വാദത്തെ തള്ളിക്കളയുന്നു. സുപ്രീംകോടതി വിധി പ്രകാരം ശിവലിംഗം കണ്ടെത്തിയ ഗ്യാന്‍വാപി പള്ളിയ്‌ക്കുള്ളിലെ പ്രദേശം പൊലീസ് സംരക്ഷണയിലാണ് ശിവലിംഗത്തിന്റെ സംരക്ഷണം നീട്ടണമെന്ന ഹിന്ദു സംഘടനകളുടെ ഹര്‍ജിയിലായിരുന്നു നേരത്തെ സുപ്രീംകോടതിയുടെ ഈ ഉത്തരവ്.  

കേസിന്റെ ചരിത്രം

2022 ഏപ്രിലിലാണ് യുപിയിലെ ഗ്യാന്‍വാപി-ശൃംഗാര്‍ ഗൗരി തര്‍ക്കം വാര്‍ത്തകളില്‍ നിറഞ്ഞത്. ഗ്യാന്‍വാപി പള്ളിയിലെ പുറംചുമരിനോട് ചേര്‍ന്ന്  ഹിന്ദുവിഗ്രഹങ്ങള്‍ ഉണ്ടെന്നും അതിനെ ആരാധിക്കാന്‍ അനുവദിക്കണമെന്നും  ആവശ്യപ്പെട്ട് ആറ് ഹിന്ദു സ്ത്രീകള്‍ കോടതിയെ സമീപിച്ചതോടെയാണ് തര്‍ക്കം ആരംഭിക്കുന്നത്.. ഇതോടെ ഗ്യാന്‍വാപി പള്ളിസമുച്ചയത്തിന്റെ വീഡിയോ സര്‍വ്വേ നടത്താന്‍ വാരണസി ജില്ലാ കോടതി ഉത്തരവിട്ടു. ഈ സര്‍വ്വേ നടത്തുന്നതിനിടയിലാണ് പള്ളിക്കുളത്തില്‍  ശിവലിംഗത്തിനോട് സാമ്യമുള്ള വസ്തു കണ്ടെത്തിയത്. ഇത് ശിവലിംഗമാണെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍  ഇത് ശിവലിംഗമല്ല, വിശ്വാസികള്‍ നമാസിന് ഉപയോഗിക്കുന്ന കുളത്തിലെ ജലധാരയുടെ ഭാഗമാണെന്നായിരുന്നു മറുപക്ഷത്തിന്റെ വാദം.  

Tags: സുപ്രീംകോടതിmosqueഗ്യാന്‍വാപി മസ്ജിദ്ഗ്യാന്‍വാപി സര്‍വ്വേഗ്യാന്‍വാപി സത്യംallahabad high courtശിവലിംഗം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

India

സ്ത്രീധനത്തെച്ചൊല്ലി മരണം; അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണായക വിധി

India

വൈവാഹിക ക്രൂരത നേരിടുന്ന പെണ്‍മക്കളോട് വിട്ടുവീഴ്ച ചെയ്യാന്‍ ഉപദേശിക്കരുത്: അലഹബാദ് ഹൈക്കോടതി

News

യുപിയിൽ 94 ഏക്കറിലെ കൈയേറ്റക്കാരെ ഒഴിപ്പിച്ച് ‘ബുൾ ഡോസർ ഓപ്പറേഷൻ’

Kerala

ക്ഷേത്ര ട്രസ്റ്റിനെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ജോണ്‍ ബ്രിട്ടാസ്, പള്ളിയ്‌ക്കും മോസ്കിനും ഇത് ബാധകമല്ലേയെന്ന് സോഷ്യല്‍ മീഡിയ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.