Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അസ്മിയക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല; ജസ്റ്റിസ് ഫോര്‍ അസ്മിയ പോസ്റ്റര്‍ വ്യാജമെന്ന് ഡിവൈഎഫ്‌ഐ; ഡിജിപിക്ക് പരാതി നല്‍കി

ബീമാപ്പള്ളി സ്വദേശി അസ്മിയമോള്‍ (17) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കോളജിലെയും ഇതേ വളപ്പിലുള്ള മതപഠനശാലയിലെയും 5 ജീവനക്കാരില്‍ നിന്നും 10 വിദ്യാര്‍ഥിനികളില്‍ നിന്നും ബാലരാമപുരം പൊലീസ് മൊഴിയെടുത്തു. ചെറിയ പെരുന്നാളിന് വീട്ടിലേക്കു പുറപ്പെട്ടപ്പോള്‍ ഇനി ഇവിടേക്കു മടങ്ങി വരില്ലെന്ന് അസ്മിയ പറഞ്ഞെന്ന് ചില വിദ്യാര്‍ഥികള്‍ പൊലീസിനോടു പറഞ്ഞിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 16, 2023, 10:27 am IST
inKerala

തിരുവനന്തപുരം: ബാലരാമപുരത്തെ ഇസ്ലാം മതപഠന സ്ഥാപനമായ അല്‍ അമാന്‍ എഡ്യുക്കേഷന്‍ ട്രസ്റ്റില്‍ 17കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഡി.വൈ.എഫ്.ഐയുടെ പേരില്‍ വ്യാജ പ്രചാരണം. ബാലരാമപുരത്തെ പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ കേരള എന്ന പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പോസ്റ്റര്‍ വ്യാജമാണെന്നും, വ്യാജ പോസ്റ്ററിനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കിയെന്നും ഡി.വൈ.എഫ്.ഐ വ്യക്തമാക്കി. പ്രസ്തുത പോസ്റ്ററുമായി തങ്ങള്‍ക്ക് ബന്ധമില്ല എന്നും പോസ്റ്ററില്‍ വ്യക്തമാക്കുന്നു.  

അസ്മിയയുടെ ദുരൂഹ മരണവുമായി ബന്ധപെട്ടു ജസ്റ്റിസ് ഫോര്‍ അസ്മിയ എന്നെഴുതി വച്ച് ഡി.വൈ.എഫ്.ഐ പ്രതിഷേധിച്ചു എന്നായിരുന്നു പ്രചരിച്ചത്. ഇതിനെതിരെയാണ് സംഘടന രംഗത്ത് വന്നിരിക്കുന്നത്. ഇതോടെ, ഡി.വൈ.എഫ്.ഐക്കെതിരേ സോഷ്യല്‍ മീഡിയയില്‍ പരിഹാസം രൂക്ഷമാണ്.  

അതേസമയം, ഇടമനക്കുഴി ഖദീജത്തുല്‍ ഖുബ്ര വനിത അറബിക് കോളജിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ബീമാപ്പള്ളി സ്വദേശി അസ്മിയമോള്‍ (17) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കോളജിലെയും ഇതേ വളപ്പിലുള്ള മതപഠനശാലയിലെയും 5 ജീവനക്കാരില്‍ നിന്നും 10 വിദ്യാര്‍ഥിനികളില്‍ നിന്നും ബാലരാമപുരം പൊലീസ് മൊഴിയെടുത്തു. ചെറിയ പെരുന്നാളിന് വീട്ടിലേക്കു പുറപ്പെട്ടപ്പോള്‍ ഇനി ഇവിടേക്കു മടങ്ങി വരില്ലെന്ന് അസ്മിയ പറഞ്ഞെന്ന് ചില വിദ്യാര്‍ഥികള്‍ പൊലീസിനോടു പറഞ്ഞിരുന്നു. ഇതു കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. ശനിയാഴ്ച വൈകിട്ടാണ് കോളജ് ഹോസ്റ്റലിലെ ലൈബ്രറിയില്‍ അസ്മിയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ വ്യക്തികളാണ് കോളജും മതപാഠശാലയും നടത്തുന്നത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് വിദ്യാര്‍ഥിനിയുടെ ബന്ധുക്കള്‍ മൊഴി നല്‍കിയതോടെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്തു. ആരോപണ വിധേയമായ കോളജിന് ബാലരാമപുരത്തെ മുസ്‌ലിം ജമാഅത്തുകളുമായോ മദ്രസകളുമായോ പള്ളികളുമായോ ബന്ധമില്ലെന്നും സ്വകാര്യ വ്യക്തി നടത്തുന്ന സ്ഥാപനത്തിലാണ് സംഭവം നടന്നതെന്നും വിവിധ ജമാഅത്ത് ഭാരവാഹികള്‍ അറിയിച്ചു.

Tags: ഡിവൈഎഫ്ഐഅസ്മിയdeathislamists
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനായ ഭർത്താവും മരിച്ചു

Kerala

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി 11 കാരൻ മരിച്ചു

World

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

Kerala

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

Kerala

അങ്കമാലിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി ;മൃതദേഹം നഗ്നമായ നിലയിൽ

പുതിയ വാര്‍ത്തകള്‍

തിരുപ്പതി ലഡ്ഡു പ്രസാദത്തിന്റെ നെയ്യിൽ മായം ചേർത്ത കേസ് : കമ്പനി പ്രൊമോട്ടറെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് ഇഡി അറസ്റ്റ് ചെയ്തു

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ ഭാരതത്തിന്റെ പതാകവാഹകനില്‍ മാറ്റം

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

പുതിയ കാലത്തിന്റെ ഗെയിംസിന് ഇന്നു തുടക്കം; ഐച്ചി നഗോയ വിളിക്കുന്നു

ആന്റോ അഗസ്റ്റിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും : നാല് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ എസ് ഐ ടി നീക്കം

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ഇന്ന് അന്തര്‍ദേശീയ സമുദ്രതീര ശുചീകരണ ദിനം: കടലിനോട് കനിവ് കാട്ടിയില്ലെങ്കില്‍…?

യുഎസ് ഉപരോധത്തില്‍ കരുതലോടെ ഭാരതം

വാക്ക് തർക്കത്തിനിടെ സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് മരിച്ചു

മണല്‍ത്തരികളില്‍ നിന്ന് സിലിക്കണിലേക്കും സിസ്റ്റങ്ങളിലേക്കും; സെമികണ്ടക്ടര്‍ രംഗത്ത് ഭാരതത്തിന്റെ കുതിപ്പ്

പിണറായിക്കും റിയാസിനും എതിരെ അന്വേഷണം ആകാമെന്ന് എ ജിയുടെ നിയമോപദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.