Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

‘നിങ്ങളുടെ തലമുറ മൂകാംബിക ഭക്തരാകാന്‍ ആഗ്രഹിയ്‌ക്കുന്നുവെങ്കില്‍ കേരളാ സ്‌റ്റോറി കാണുക; മലയാളം പതിപ്പ് ഹിറ്റാകുന്നു

കൂടുതല്‍ സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിയ്‌ക്കുന്നുണ്ട്. എല്ലായിടത്തും നിറഞ്ഞ സദസ്സുകളാണ് കേരളാ സ്‌റ്റോറിയെ വരവേല്‍ക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2023, 01:34 pm IST
in Entertainment

തിരുവനന്തപുരം: ‘ദി കേരളാ സ്‌റ്റോറി’ എന്ന ചിത്രത്തിന്റെ മലയാളം പതിപ്പ് എത്തിയതോടെ കേരളത്തിലെ തിയേറ്ററുകളില്‍ കാണികളുടെ തിരക്ക് കൂടി. മേയ് അഞ്ചാം തിയതി ഹിന്ദി പതിപ്പുകള്‍ റിലീസ് ചെയ്ത് ഒരാഴ്ച പിന്നിട്ട ശേഷമാണ് മലയാളം പതിപ്പുകള്‍ എത്തിയത്. പൊതുവേ ഹിന്ദി സംഭാഷണങ്ങള്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ള ഭൂരിപക്ഷം വരുന്ന പ്രേക്ഷകരും മലയാളം പതിപ്പിനായി കാത്തിരിയ്‌ക്കുകയായിരുന്നു. തിരുവനന്തപുരം പോലുള്ള നഗരങ്ങളില്‍ തുടക്കത്തില്‍ രണ്ട് തിയേറ്ററുകളില്‍ മാത്രം ഓടിയിരുന്ന ചിത്രം ഇപ്പോള്‍ കൂടുതല്‍ സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിയ്‌ക്കുന്നുണ്ട്. എല്ലായിടത്തും നിറഞ്ഞ സദസ്സുകളാണ് കേരളാ സ്‌റ്റോറിയെ വരവേല്‍ക്കുന്നത്.

തുടക്കം മുതലേ ചിത്രത്തിനെതിരെ വലിയ വിവാദങ്ങളും തെറ്റിദ്ധാരണ പരത്തുന്ന പ്രചരണങ്ങളുമാണ് ഇസ്ലാമിസ്റ്റുകളും അവരെ പിന്തുണയ്‌ക്കുന്നവരും ഇളക്കി വിട്ടത്. എന്നാല്‍ ഉര്‍വ്വശീ ശാപം ഉപകാരം എന്ന പോലെ ചിത്രത്തിന് കൂടുതല്‍ ജനശ്രദ്ധ നല്കുന്നതിനാണ് അത് കാരണമായത്. ദുഷ്പ്രചരണങ്ങളെ തള്ളി ധാരാളം മലയാളി കുടുംബ പ്രേക്ഷകര്‍ തിയേറ്ററുകളില്‍ എത്തിക്കൊണ്ടിരിയ്‌ക്കുന്നു. സോഷ്യല്‍ മീഡിയയിലും ചാനലുകളിലും ഇസ്ലാമിക തീവ്രവാദം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ വീണ്ടും ചര്‍ച്ചയായി.

ലവ് ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ്, തീവ്രവാദ റിക്രൂട്ട് മെന്റ് എന്നിവയൊന്നും കേരളത്തില്‍ ഇല്ലെന്നും യഥാര്‍ത്ഥ കേരളാ സ്‌റ്റോറി സൗഹാര്‍ദ്ദത്തിന്റെത് മാത്രമാണെന്നും, അതുകൊണ്ട് ഈ സിനിമ, വിദ്വേഷം പരത്തുന്നതാണെന്നും വാദിച്ചിരുന്നവരുടെ ശബ്ദം ക്രമേണ ദുര്‍ബലമാവുന്നതാണ് കണ്ടത്.

32000 പേര്‍ ഐസിസിലെത്തി എന്ന ടീസറിലെ പരാമര്‍ശത്തെ ചൊല്ലി വിവാദം ഉയര്‍ത്തിയവര്‍, ലവ് ജിഹാദ് ഉണ്ട് എന്നാല്‍ എണ്ണത്തിന്റെ കാര്യത്തിലാണ് തര്‍ക്കം എന്ന് പരോക്ഷമായി സമ്മതിച്ച് പത്തി മടക്കേണ്ടി വന്നു. ഇപ്പോഴും അഫ്ഗാനിസ്ഥാന്‍ ജയിലില്‍ കഴിയുന്ന നാല് പെണ്‍കുട്ടികളുടെ ജീവിതങ്ങളെ കേന്ദ്രീകരിച്ചാണ് ദി കേരളാ സ്‌റ്റോറിയിലെ കഥ മുന്നേറുന്നത്. അന്യമത കുടുംബങ്ങളില്‍ ജനിച്ച ആ നാലുപേര്‍ എന്തിന് അഫ്ഗാനിസ്ഥാനില്‍ എത്തി, അവര്‍ എങ്ങനെ മതം മാറി എന്നതൊക്കെ ആര്‍ക്കും നിഷേധിയ്‌ക്കാനാവാത്ത സത്യമായി അവശേഷിയ്‌ക്കുന്നു. സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരില്‍ പലരും വികാരാധീനരാവുന്നതും ചിത്രത്തിന്റെ പ്രമേയം തങ്ങളുടെ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ കുടുംബങ്ങളില്‍ നടന്ന സമാന സംഭവങ്ങളുമായി സാമ്യമുള്ളതാണെന്നും പറയുന്നത് കാണാമായിരുന്നു.

ഇതിനിടെ പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ കൊല്ലൂര്‍ മൂകാംബിക ദേവീ ക്ഷേത്രത്തിനടുത്ത് ഉയര്‍ന്ന ഒരു ഹോര്‍ഡിംഗ് സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ശ്രദ്ധ പിടിച്ചു പറ്റി. ‘നിങ്ങളുടെ തലമുറകളും മാ മൂകാംബികയുടെ ഭക്തരാകാന്‍ ആഗ്രഹിയ്‌ക്കുന്നുവെങ്കില്‍ ദയവായി (ദി കേരളാ സ്‌റ്റോറി) കാണുക’ എന്നാണ് അതിലെ വാചകം. സനാതന ധര്‍മ്മം സ്വയം പരിപാലിയ്‌ക്കുന്നതോടൊപ്പം അടുത്ത തലമുറകളിലേയ്‌ക്ക് കൂടി അത് പകര്‍ന്നു കൊടുക്കേണ്ടത് വളരെ പ്രധാനമാണ് എന്ന് ഓര്‍മ്മിപ്പിയ്‌ക്കുന്നതാണ് ഹോര്‍ഡിംഗിലെ സന്ദേശം. അങ്ങനെ മൂല്യങ്ങള്‍ പകര്‍ന്നു കൊടുക്കാന്‍ ഹിന്ദുക്കള്‍ വിസമ്മതിച്ചതാണ് ക്ഷേത്രവിശ്വാസികളുടെ കുടുംബങ്ങളില്‍ നിന്നു പോലും നിരവധിപേര്‍ ഇസ്ലാമിക തീവ്രവാദത്തിന്റെ വലയിലേക്ക് വീഴാന്‍ കാരണമായതെന്ന യാഥാര്‍ത്ഥ്യം സിനിമ ചൂണ്ടിക്കാണിയ്‌ക്കുന്നുണ്ട്.

Tags: terroristsലൗ ജിഹാദ്ISISislamistsJihadi Terrorismconversionദ കേരള സ്‌റ്റോറി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വരരാഗ രൂപിണി സരസ്വതി പാടി സമദാനി…മാധവിക്കുട്ടിയുടെ കാലം മുതല്‍ തുടങ്ങിയതല്ലേ ഹിന്ദുഭക്തിഗാനം പാടല്‍ എന്ന് വിമര്‍ശനം

India

ഐ.എസ്.ഐ.എസ്  ഉപയോഗിക്കുന്ന ‘182 കോടിയുടെ  ജിഹാദി ഡ്രഗ് ഇന്ത്യയില്‍;  അയച്ചത്  തീവ്രവാദികള്‍ക്കോ? ഒരു ഗ്രാം പോലും  അനുവദിക്കില്ലെന്ന് അമിത് ഷാ 

News

ഐഎസ്‌ഐഎസ് രണ്ടാം തലവൻ അൽ- മിനുക്കിയെ നൈജീരിയ- യുഎസ് സംയുക്തി സേന വധിച്ചെന്ന് ട്രംപ്

India

ഭാരത സർക്കാരിനെ അട്ടിമറിച്ച് ശരിയത്ത് ഭരണം നടപ്പിലാക്കാൻ ചെങ്കോട്ട സ്‌ഫോടനം: എൻഐഎ 7,500 പേജുള്ള കുറ്റപത്രം സമർപ്പിച്ചു; ഡോക്ടർമാർ ഉൾപ്പെടെ 10 പ്രതികൾ

Kerala

ആടിന്റെ തലയറുത്ത് പ്രകടനം: ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; ചിലരുടെ ജന്മജാതമായ ജിഹാദി സ്വഭാവം: വത്സന്‍ തില്ലങ്കേരി

പുതിയ വാര്‍ത്തകള്‍

വാഷിങ്ടണ്‍ പോസ്റ്റിന്റെ ആഗോള എഐ കൗണ്‍സിലിലേക്ക് അദീബ് അഹമ്മദ്

ലോക്കറില്‍ സൂക്ഷിച്ച 48 പവന്‍ സ്വര്‍ണം കാണാതായതില്‍ പ്രതിഷേധിച്ച് ബാങ്കിന് മുന്നില്‍ സമരം ചെയ്യുന്ന ധന്യയും കുടുംബവും

ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച 48 പവന്‍ സ്വര്‍ണം കാണാതായി; കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ബാങ്കിന് മുന്നില്‍ സമരവുമായി കുടുംബം

തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഷാഹിനയുടെ പ്രദര്‍ശനത്തില്‍ നിന്ന് ഉത്പന്നങ്ങള്‍ വാങ്ങുന്ന ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

കവുങ്ങിന്‍പാളയും അടയ്‌ക്കാത്തൊണ്ടും കൊണ്ട് മനോഹരമായ പൂക്കള്‍; ഗവര്‍ണറെ ആകര്‍ഷിച്ച് ഷാഹിനയുടെ പ്രദര്‍ശനം

ബ്രസീല്‍ ടീമില്‍ മിലിറ്റാവോയും റോഡ്രിഗോയും എസ്താവോയും ഇല്ല

സുല്‍ത്താന്‍ വരാര്‍! ലോകകപ്പിനുള്ള ബ്രസീല്‍ ടീമില്‍ നെയ്‌മറും

ബാസ്‌കറ്റ്‌ബോളിന്റെ സമൂലമാറ്റം ലക്ഷ്യമിട്ട് പ്രഫഷണല്‍ ലീഗ് വരുന്നു; ബിഎല്‍കെ ആദ്യ സീസണ്‍ ജൂണ്‍ നാല് മുതല്‍

മേജര്‍ ജനറല്‍ ഖണ്ഡൂരി നല്‍കിയ വിലമതിക്കാനാവാത്ത സംഭാവനകള്‍; എക്കാലവും സ്മരിക്കും: പ്രധാനമന്ത്രി

ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ബി.സി. ഖണ്ഡൂരി അന്തരിച്ചു

ഭാരത-നോര്‍വേ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ ധാരണ

നോര്‍ഡിക് രാജ്യങ്ങളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.