Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Entertainment

വിവാദങ്ങള്‍ ‘കേരളാ സ്റ്റോറി’യെ തുണച്ചു; ആദ്യ ദിനം നേടിയത് 7.5 കോടി രൂപ; ഹിന്ദിയില്‍ ആദ്യദിനം ഇത്രയും കളക്ഷന്‍ നേടുന്ന അഞ്ചാമത്തെ സിനിമ

സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത 'കേരളാ സ്റ്റോറി' ആദ്യ ദിനം 7.5 കോടി രൂപ നേടിയെന്ന് റിപ്പോര്‍ട്ടുകള്‍. ദേശീയ തലത്തില്‍ നേടിയ വരുമാനമാണിത്. അഡ്വാന്‍സ് ബുക്കിങ്ങിനേക്കാള്‍ തിയറ്ററില്‍ എത്തിയുള്ള സ്പോട്ട് ബുക്കിങ്ങാണ് ദ കേരള സ്റ്റോറിക്ക് കൂടുതല്‍ ലഭിച്ചത്. സിംഗിള്‍ സ്ക്രീനുകളില്‍ നിന്നുള്ള കളക്ഷനും കൂടുതലാണ്. ശനി, ഞായര്‍ ദിവസങ്ങളില്‍ ഇരട്ടി വരുമാനം നേടാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2023, 04:49 pm IST
inEntertainment

തിരുവനന്തപുരം: സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത ‘കേരളാ സ്റ്റോറി’ ആദ്യ ദിനം  7.5 കോടി രൂപ നേടിയെന്ന് റിപ്പോര്‍ട്ടുകള്‍. ദേശീയ തലത്തില്‍ നേടിയ വരുമാനമാണിത്.  അഡ്വാന്‍സ് ബുക്കിങ്ങിനേക്കാള്‍ തിയറ്ററില്‍ എത്തിയുള്ള സ്പോട്ട് ബുക്കിങ്ങാണ് ദ കേരള സ്റ്റോറിക്ക് കൂടുതല്‍ ലഭിച്ചത്. സിംഗിള്‍ സ്ക്രീനുകളില്‍ നിന്നുള്ള കളക്ഷനും കൂടുതലാണ്. ശനി, ഞായര്‍ ദിവസങ്ങളില്‍ ഇരട്ടി വരുമാനം നേടാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ട്.  

പിവിആര്‍, ഇനോക്സ്, സിനിപോളിസ് എന്നീ മള്‍ട്ടിപ്ലെക്സ് ചെയിനുകളില്‍ നിന്ന് നാല് കോടി രൂപയാണ് ലഭിച്ചത്. അക്ഷയ് കുമാറിന്റെ സെൽഫി (2.55 കോടി രൂപ), കാർത്തിക് ആര്യന്റെ ഷെഹ്‌സാദ (6 കോടി രൂപ), വിവാദമായ ദി കാശ്മീർ ഫയൽസ് (3.5 കോടി രൂപ) എന്നിവയേക്കാൾ മികച്ച ഓപ്പണിംഗ് ആണ് കേരള സ്റ്റോറി ആദ്യ ദിനത്തിൽ നേടിയത്.  

സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പ് ഉണ്ടായ വിവാദമാണ് ദ കേരള സ്റ്റോറിയിലേക്ക് കൂടുതല്‍ ശ്രദ്ധ പതിയാന്‍ കാരണമായത്. ഇത് തിയറ്ററുകളില്‍ കൂടുതല്‍ പേര്‍ എത്താന്‍ കാരണമായി. വരും ആഴ്ചകളില്‍ കൂടുതല്‍ പേര്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. കാരണം സിനിമയെക്കുറിച്ച് കൂടുതല്‍ വിവാദങ്ങള്‍ ഉയരുകയാണ്. കേരളത്തില്‍ സിപിഎമ്മും ഡിവൈഎഫ് ഐയും കോണ്‍ഗ്രസും ഒരേ സ്വരത്തില്‍ സിനിമയ്‌ക്കെതിരെ നീങ്ങുന്നതോടെ കൂടുതല്‍ ശ്രദ്ധയും താല്‍പര്യവും സിനിമ നേടുകയാണ്. രാഷ്‌ട്രീയ സമ്മര്‍ദ്ദവും ഭീഷണികളും മൂലം കേരളത്തില്‍ ചില തിയറ്ററുകളില്‍ സിനിമ പ്രദര്‍ശനം മുടങ്ങുന്നുണ്ടെങ്കിലും  കൂടുതല്‍ തിയറ്ററുകളില്‍ സിനിമ എത്തിക്കാനും ശ്രമം നടക്കുന്നുണ്ട്. സിനിമ തടയാന്‍ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ സിനിമ കൂടുതല്‍ പേരുടെ ശ്രദ്ധ ആകര്‍ഷിച്ചുകഴിഞ്ഞു.  

ഹിന്ദി സിനിമയെടുത്താല്‍, 2023ല്‍ ഏറ്റവുമധികം ആദ്യദിന വരുമാനം നേടിയ അഞ്ചാമത്തെ സിനിമയാണ് ദ കേരള സ്റ്റോറി. പത്താന്‍, കിസ് കാ ഭായി കിസി കാ ജാന്‍, തൂ ജൂത്തി മേ മക്കാര്‍, ഭോല എന്നിവയാണ് ദ കേരള സ്റ്റോറിയേക്കാള്‍ കൂടുതലായി ആദ്യദിനത്തില്‍ വരുമാനം നേടിയ നാല് ഹിന്ദി സിനിമകള്‍.  

ആസൂത്രിതമായി ഇസ്ലാമിലേക്ക് മതപരിവർത്തനം ചെയ്യപ്പെട്ട യുവതികളുടെ കഥ പറയുന്ന ബോളിവുഡ് ചിത്രമായ ‘ദ കേരള സ്റ്റോറി’ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. കുടുംബവുമായി വന്ന് ഓരോരുത്തരും കണ്ടിരിക്കേണ്ട സിനിമയാണന്നു പ്രേക്ഷകരുടെ അഭിപ്രായം.  

കേരളത്തില്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ‘കേരള സ്റ്റോറി’യുടെ പല ഷോകളും തിയറ്ററുകള്‍ സമ്മര്‍ദ്ദം മൂലം റദ്ദാക്കിയിരുന്നു. പിവിആറിന്റെ കൊച്ചി, തിരുവനന്തപുരം അടക്കമുള്ള സ്ക്രീനുകളില്‍ ചിത്രത്തിന്റെ പ്രദര്‍ശനങ്ങള്‍ റദ്ദാക്കിയിരുന്നു. കൊച്ചിയിലെ ലുലു മാള്‍, ഒബറോണ്‍ മാള്‍, തിരുവനന്തപുരം ലുലു മാള്‍ എന്നിവിടങ്ങളിലുള്ള പിവിആര്‍ സ്ക്രീനുകളിലെ പ്രദര്‍ശനങ്ങളും റദ്ദാക്കപ്പെട്ടിരുന്നു. ചുരുക്കം തിയേറ്ററുകകളിലെ പ്രദർശനത്തിൽ നിന്നുമാണ് 7.5 കോടി രൂപ നേടിയത്. ……

Tags: ഐഎസ്ലൗ ജിഹാദ്Hindiദ കേരള സ്‌റ്റോറികേരള സ്റ്റോറിkerala story movie
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

പങ്കജ് ത്രിപാഠി (വലത്ത്)
India

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

Kerala

കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് രമേശ് ചെന്നിത്തല

India

സ്റ്റാലിന്റെ വടക്കേ ഇന്ത്യൻ വിരോധം അവസാനിക്കുന്നില്ല : വീണ്ടും ഹിന്ദിക്കെതിരെ വിദ്വേഷ പ്രസ്താവനയുമായി തമിഴ്നാട് മുഖ്യമന്ത്രി 

Entertainment

ഹിന്ദു യുവതിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിച്ചത് സംഭവിച്ച കാര്യം, എമ്പുരാന് മാത്രമാണോ ആവിഷ്ക്കാര സ്വാതന്ത്ര്യം കേരള സ്റ്റോറിക്ക് ഇല്ലേ?പണ്ഡിറ്റ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുതുപിലാക്കാട് ക്ഷേത്രം തകർത്തിട്ട് ആഴ്ചകൾ; നടപടിയില്ല, പോലീസിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ഭക്തർ

എട്ടുവർഷം കാത്തിരിപ്പ്; അഭിമന്യു വധക്കേസിൽ വിചാരണ തുടങ്ങി, ഒരേ വേഷത്തിൽ 16 പ്രതികൾ കോടതിയിൽ

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ പിഴിയാൻ ദേവസ്വം ബോർഡ്, ശക്തമായ പ്രതിഷേധവുമായി ബിജെപി

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

ബ്ലാക്ക് ബോർഡ് ” പൂർത്തിയായി

ഇതാണ് മുഖ്യമന്ത്രി, ഇങ്ങനെയാവണം മുഖ്യമന്ത്രി; ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വിദ്യാർത്ഥികളോട് ചെയ്തത് ഇങ്ങനെ

കേരളത്തിൽ 18 കാരറ്റ് സ്വർണ്ണവില ഏകീകരിച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.