മുംബൈ: ഹിന്ദി സിനിമയില്‍ പുതിയൊരു ട്രെന്‍റ് തുടങ്ങിയിരിക്കുന്നു. ആമസോണ്‍ പ്രൈം നിര്‍മ്മിക്കുന്ന തകര്‍പ്പന്‍ ടെലിവിഷന്‍ പരമ്പരകള്‍ പിന്നീട് സിനിമയാക്കി പുനര്‍നിര്‍മ്മിക്കുന്നു. അത്തരം ഒരു പരീക്ഷണമായിരുന്നു മിര്‍സാപൂര്‍ ദ മൂവി എന്ന ഹിന്ദി സിനിമ. പുനീത് കൃഷ്ണ എഴുതി ഗുർമീത് സിംഗ് സംവിധാനം ചെയ്ത ഹിന്ദി സിനിമ മിര്‍സാപൂര്‍ ദ മൂവി മൂന്ന് ദിവസം കൊണ്ട് 100 കോടി ക്ലബ്ബില്‍ ഇടം പിടിച്ച് ഞെട്ടിച്ചിരിക്കുകയാണ്.
ഒരു ഇന്ത്യൻ ഹിന്ദി ആക്ഷൻ ക്രൈം ത്രില്ലർ ചിത്രമാണ്. വയലന്‍സും ഗ്യാങ്സ്റ്റര്‍ യുദ്ധവും നിറഞ്ഞതാണ് ഈ സിനിമ. മിര്‍സാപൂറിന്റെ സിംഹാസനത്തിന് വേണ്ടിയുള്ള യുദ്ധമാണ്. പഴയ ശത്രുക്കൾ വീണ്ടും ഉയർന്നുവരികയും പുതിയ ഭീഷണികൾ ഉയർന്നുവരികയും ചെയ്യുന്നതോടെയാണ് ഈ യുദ്ധം വേണ്ടിവരുന്നത്. അധികാരക്കൊതിയുള്ള മത്സരാർത്ഥികൾ നഗരത്തിലെ അക്രമാസക്തമായ അധോലോകത്തെ നിയന്ത്രിക്കാൻ പോരാടുകയാണ്. ഇതിന്റെ ഭാഗമായി അവര്‍ക്ക് രക്തരൂക്ഷിതമായ കടങ്ങൾ വീട്ടേണ്ടതുണ്ട്.
2026 സെപ്റ്റംബർ 4-ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ഈ ചിത്രം നിരൂപകരിൽ നിന്ന് നല്ല അവലോകനങ്ങൾ നേടി. 2026-ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ പത്താമത്തെ ഹിന്ദി ചിത്രമാണിത്. പങ്കജ് ത്രിപാഠി, അലി ഫസൽ, ദിവ്യേന്ദു, ജിതേന്ദ്ര കുമാർ, രവി കിഷൻ എന്നിവരുടെ തകര്‍പ്പന്‍ അഭിനയവും സിനിമയെ പിടിച്ചിരുത്തുന്ന അനുഭവമാക്കുന്നു.
എക്സൽ എന്റർടൈൻമെന്റിന്റെ കീഴിൽ റിതേഷ് സിദ്ധ്വാനി, ഫർഹാൻ അക്തർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.
















