Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ന്യായാധിപർ സംവാദി ക്കേണ്ടത് വിധിന്യായത്തിലൂടെയാവണം, രാഷ്‌ട്രീയക്കാരെപ്പോലെ പത്രക്കുറിപ്പിലൂടെയല്ല: ലോകായുക്തയ്‌ക്ക് മറുപടി നല്‍കി ആര്‍.എസ്. ശശികുമാര്‍

ന്യായാധിപന്മാർ പൊതു ജനത്തോട് സംവദിക്കേണ്ടത് പത്രക്കുറിപ്പിലൂടെയല്ല, അവരുടെ വിധി ന്യായത്തിലൂടെയാവണമെന്ന് തിരിച്ചടിച്ച് ലോകയുക്തയില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ പരാതി നല്‍കിയ ആര്‍.എസ്. ശശികുമാര്‍. കേസില്‍ പരാതിക്കാരനായ ശശികുമാറിനെ പേപ്പട്ടി എന്ന് വിളിച്ചതും മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തതിനും വിശദീകരണം നല്‍കിക്കൊണ്ട് ലോകായുക്ത പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിനെതിരെ കടുത്ത വിമര്‍ശനമാണ് ശശികുമാര്‍ ഉന്നയിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2023, 09:27 pm IST
inKerala

തിരുവനന്തപുരം:  ന്യായാധിപന്മാർ പൊതു ജനത്തോട് സംവദിക്കേണ്ടത് പത്രക്കുറിപ്പിലൂടെയല്ല, അവരുടെ വിധി ന്യായത്തിലൂടെയാവണമെന്ന് തിരിച്ചടിച്ച്  ആര്‍.എസ്. ശശികുമാര്‍. കേസില്‍ പരാതിക്കാരനായ ശശികുമാറിനെ പേപ്പട്ടി എന്ന് വിളിച്ചതും മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തതിനും വിശദീകരണം നല്‍കിക്കൊണ്ട് ലോകായുക്ത പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിനെതിരെ കടുത്ത വിമര്‍ശനമാണ് ശശികുമാര്‍ ഉന്നയിക്കുന്നത്.  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുര്‍വിനിയോഗം ചെയ്തു എന്ന പരാതിയുമായി ലോകായുക്തയെ സമീപിച്ചത് ആര്‍.എസ്. ശശികുമാറാണ്. 

വിചാരണയ്‌ക്കിടെ ലോകായുക്ത ഹര്‍ജിക്കാരനെ പേപ്പട്ടി എന്ന് വിളിച്ചതായി ശശികുമാര്‍ ആരോപിച്ചത് വലിയ വിവാദമായിരുന്നു. ലോകായുക്ത മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തതായും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഈ രണ്ട് ആരോപണങ്ങള്‍ക്കെതിരെയും വിശദീകരണവുമായി ലോകായുക്ത പത്രക്കുറിപ്പ് പുറത്തിറിക്കിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് ആര്‍.എസ്. ശശികുമാര്‍ ആഞ്ഞടിച്ചത്. 

“തങ്ങളുടെ കുറ്റബോധം മറച്ചുപിടിക്കാനാണ്  ലോകായുക്തതന്നെ ഇത്തരത്തിൽ പത്രക്കുറിപ്പുമായി രംഗത്തുവന്നിട്ടുള്ളത്. തരംതാഴുന്നതിന് തങ്ങൾക്ക് പരിധിയില്ല എന്ന് വെളിവാക്കുന്നതാണ് ഇന്നത്തെ പത്രക്കുറിപ്പ്,”- ലോകായുക്ത പുറത്തിറക്കിയ പത്രക്കുറിപ്പിന് എണ്ണമിട്ട് മറുപടി നല്‍കിക്കൊണ്ട് ആര്‍.എസ്. ശശികുമാര്‍ പറഞ്ഞു.  

1. മുഖ്യമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്തതിന് ലോകായുക്ത നൽകുന്ന വിശദീകരണം “ലോകായുക്തയും ഉപലോകായുക്തയും പങ്കെടുത്തത്  പിണറായി വിജയൻ നടത്തിയ സ്വകാര്യ ഇഫ്താർ വിരുന്നിലല്ല. കേരളത്തിൻറെ മുഖ്യമന്ത്രി ആതിഥ്യം നൽകിയ ഔദ്യോഗിക ഇഫ്താർ വിരുന്നിലാണ് ” എന്നാണ്.

ഇതു തന്നെയാണ് എന്റെയും പരാതി. സംസ്ഥാന മുഖ്യമന്ത്രി പ്രതിയായ കേസ്സ് പരിഗണനയിലിരിക്കെ ആ കേസ്സ് പരിഗണിക്കുന്ന ന്യായാധിപന്മാർ അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിച്ചത് ഔചിത്യമായില്ല എന്ന എന്റെ അഭിപ്രായം ശരിവക്കുക മാത്രമാണ് ലോകായുക്ത ചെയ്തത്.  ഇത് മനസ്സിലാക്കാൻ ന്യായാധിപ ബുദ്ധിയൊന്നും വേണ്ടതില്ല.

2.  എന്നെ പേപ്പട്ടി എന്ന് വിളിച്ച വിഷയവുമായി ബന്ധപ്പെട്ട് ലോകായുക്തയുടെ പത്രക്കുറിപ്പിലെ  വിശദീകരണം സാമാന്യ മര്യാദയ്‌ക്ക് ചേരുന്നതല്ല. പത്രക്കുറിപ്പിൽ പറയുന്നത്

“ആശയം വിശദമാക്കാൻ ഉദാഹരണം പറഞ്ഞാൽ പരാതിക്കാരനെ “പേപ്പട്ടി എന്ന് വിളിച്ചു ” എന്നു പറഞ്ഞ് ബഹളമുണ്ടാകുന്നത് നിയമ പ്രശ്നത്തിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് ” എന്നാണ്.

കഴിഞ്ഞ പതിനൊന്നാം തീയതി കേസ് പരിഗണിച്ചപ്പോഴാണ് ലോകായുക്തയുടെ ഭാഗത്തുനിന്ന് എനിക്കെതിരെ ഇത്തരത്തിൽ വിവാദപരാമർശം ഉണ്ടായത്.  അന്നുതന്നെ മാധ്യമങ്ങളിലും പൊതുസമൂഹത്തിലും ഇതിനെ സംബന്ധിച്ച് ചൂടേറിയ ചർച്ചകൾ നടക്കുകയുണ്ടായി.  ഈ വിഷയത്തിൽ എന്തെങ്കിലും വിശദീകരണം നൽകാനോ വ്യക്തത വരുത്താനോ ഉണ്ടായിരുന്നെങ്കിൽ  പന്ത്രണ്ടാം തീയതി കേസ് വീണ്ടും പരിഗണിച്ചപ്പോൾ  ലോകായുക്തക്ക് അതാകാമായിരുന്നു.  അതിനു തയ്യാറാകാതെ ഇപ്പോൾ ഇത്തരത്തിൽ ഒരു പരസ്യ പ്രതികരണവുമായി വന്ന ലോകായുക്തയുടെ നടപടി കൂടുതൽ ദുരൂഹമാണ്.

ലോകായുടെ മുന്നിൽ പരാതിയുമായി വരുന്ന ഒരു ആവലാതിക്കാരന് നീതി നൽകുന്നതിനു പകരം അയാളെ  പേപ്പട്ടി എന്ന് വിളിച്ചാൽ അതിനെതിരെ പൊതു സമൂഹത്തിന്റെ പ്രതികരണം സ്വാഭാവികമാണ്. ആ സാഹചര്യം ഒഴിവാക്കേണ്ടത് ഞാനായിരുന്നില്ല; ലോകായുക്തയാണെന്നിരിക്കെ, മാധ്യമങ്ങളെയും എന്റെ സുഹൃത്തുക്കളെയും പ്രതിസ്ഥാനത്ത് നിർത്തുന്നത് എന്തിന്റെ പേരിലാണ്?  

3. സുപ്രീം കോടതിയുടെ 1997 ലെ എത്തിക്സ് കമ്മിറ്റിയുടെ പെരുമാറ്റച്ചട്ടം “റിട്ടയർ ചെയ്ത ന്യായാധിപരായ” തങ്ങൾക്ക് ബാധകമല്ലെന്ന് പറയുന്ന ലോകായുക്ത  തങ്ങൾ “ന്യായാധിപർ” ആയതിനാലാണ് മുഖ്യമന്ത്രി ക്ഷണിച്ച ഇഫ്താർ വിരുന്നിൽ  പങ്കെടുത്തതെന്ന് പറയുന്നതിലെ വൈരുദ്ധ്യം ആർക്കും ബോധ്യപ്പെടും.

4.  ഒരു ജുഡീഷ്യൽ ബോഡി, തങ്ങൾ പ്രസ്താവിച്ച ഉത്തരവിനെ സംബന്ധിച്ച് വിശദീകരണവുമായി പത്രക്കുറിപ്പിലൂടെ രംഗത്ത് വരുന്നത് ചരിത്രത്തിൽ കേട്ടുകഴിവില്ലാത്ത കാര്യമാണ്.  അതുകൊണ്ടുതന്നെ പത്രക്കുറിപ്പിലെ സാങ്കേതിക വിഷയങ്ങളെ സംബന്ധിച്ച് ഞാൻ ഇപ്പോൾ പ്രതിപാദിക്കുന്നില്ല.  

പക്ഷെ, വിരുദ്ധ അഭിപ്രായമുണ്ടായിരുന്നെങ്കിൽ ആ വിവരം പറയാൻ ഒരു വർഷത്തിലധികം എന്തിനെടുത്തെന്നെങ്കിലും (ഞാൻ ഹൈക്കോടതിയെ സമീപിച്ച ശേഷം) പത്രക്കുറിപ്പിൽ വിശദീകരിക്കണമായിരുന്നു.

മന്ത്രിസഭ തീരുമാനങ്ങൾ ലോകായുക്തയുടെ പരിധിയിൽ വരുമോ എന്നത് സംബന്ധിച്ച് 2019 ജനുവരി 14ലെ വിധി നിലനിൽക്കെ, (ആ വിധി മെയിൻ്റനബിലിറ്റി സംബന്ധിച്ചായാലും അഡ്മിസിബിലിറ്റി സംബന്ധിച്ച ആയാലും)  ലോകായുക്തയുടെ കുഴലൂത്ത് ആർക്കുവേണ്ടിയാണ് എന്ന് വ്യക്തമാവുകയാണ്.

Tags: Pinarayi Vijayanലോകായുക്തആര്‍.എസ്. ശശികുമാര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

Kerala

വീണയുടെ സ്വത്തുക്കള്‍ ഈ ആഴ്ച കണ്ടുകെട്ടും; പിണറായിക്ക് ഉടന്‍ സമന്‍സ് നല്‍കും

Kerala

മാസപ്പടിക്കേസില്‍ പിണറായി ഒറ്റപ്പെടുന്നു; ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും, സിപിഎം പ്രതിരോധത്തില്‍

Kerala

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

Kerala

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

പുതിയ വാര്‍ത്തകള്‍

ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

ചൈന പേരുകൾ മാറ്റിക്കൊണ്ടിരുന്നു , പക്ഷേ ഇന്ത്യ അവരുടെ പദ്ധതികളെ താറുമാറാക്കി : അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തി

റോഡ്രിക്കായി സിറ്റിയുടെ വില പേശല്‍; ബാഴ്‌സ മുന്നില്‍ വച്ച തുക പോരെന്ന് ആവശ്യം

ഷർവാണിക ഇന്ത്യൻ ചെസിൽ ചരിത്രം കുറിക്കുന്നു ; 11കാരിക്ക് അപൂർവ റെക്കോഡും ഡബ്ല്യുഎഫ്എം പദവിയും

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

ബുള്‍ഡോസര്‍ ഭരണമുള്ള യുപിയോ ബിഹാറോ അല്ല ഇത്; അര്‍ജുന്‍ ആയങ്കിയെ പിന്തുണച്ച് കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരി

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.