Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചരിത്രത്തിന്റെ ഭാഗമാകാന്‍ ഈ 13കാരന്‍; വേള്‍ഡ് ട്രാന്‍സ്പ്ലാന്റ് ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ത്ഥിയായി വരുണ്‍

അവയവങ്ങള്‍ സ്വീകരിച്ച് പുതുജീവിതത്തിലേക്ക് എത്തിയവര്‍ക്കും ദാനം ചെയ്തവര്‍ക്കും ആരോഗ്യത്തോടെയുള്ള ജീവിതം സാധ്യമാണെന്ന് ബോധവത്കരിക്കുന്നതിനും അവയവദാനത്തിന്റെ മഹത്വവും പ്രാധാന്യവും ലോകജനതയിലേക്ക് ആഴത്തില്‍ എത്തിക്കുന്നതിനും വേണ്ടി നടത്തുന്ന കായിക മാമാങ്കമാണ് വേള്‍ഡ് ട്രാന്‍സ്പ്ലാന്റ് ഗെയിംസ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2023, 05:33 pm IST
inIndia

ന്യൂദല്‍ഹി: ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന വേള്‍ഡ് ട്രാന്‍സ്പ്ലാന്റ് ഗെയിംസ് 2023ല്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ പോകുന്ന ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ത്ഥിയായി വരുണ്‍. അവയവദാനത്തിന്റെ മഹത്വം ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെടുമ്പോഴും സമൂഹത്തില്‍ നിലനില്‍ക്കുന്ന ചില തെറ്റായ ധാരണകളെ തച്ചുടയ്‌ക്കുന്ന ഒന്നാണ് വേള്‍ഡ് ട്രാന്‍സ്പ്ലാന്റ് ഗെയിംസ്. അവയങ്ങള്‍ ദാനം ചെയ്തവര്‍ക്കും സ്വീകരിച്ചവര്‍ക്കും വേണ്ടി നടത്തുന്ന അന്താരാഷ്‌ട്ര മത്സരമാണിത്.

അവയവങ്ങള്‍ സ്വീകരിച്ച് പുതുജീവിതത്തിലേക്ക് എത്തിയവര്‍ക്കും ദാനം ചെയ്തവര്‍ക്കും ആരോഗ്യത്തോടെയുള്ള ജീവിതം സാധ്യമാണെന്ന് ബോധവത്കരിക്കുന്നതിനും അവയവദാനത്തിന്റെ മഹത്വവും പ്രാധാന്യവും ലോകജനതയിലേക്ക് ആഴത്തില്‍ എത്തിക്കുന്നതിനും വേണ്ടി നടത്തുന്ന കായിക മാമാങ്കമാണ് വേള്‍ഡ് ട്രാന്‍സ്പ്ലാന്റ് ഗെയിംസ്. ഇതിനായി രൂപീകരിച്ചിരിക്കുന്ന ഫെഡറേഷനില്‍ നമ്മുടെ രാജ്യത്തെ സംഘടനയായ ഓര്‍ഗന്‍ ഇന്ത്യ (ഓര്‍ഗന്‍ റിസീവിംഗ് ആന്‍ഡ് ഗിവിങ് അവയര്‍നെസ്സ് നെറ്റ്‌വര്‍ക്ക്) മെമ്പര്‍ ഓര്‍ഗനൈസേഷന്‍ കൂടിയാണ്. ഇത്തവണ ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ നടക്കാന്‍ പോകുന്ന ഗെയിംസിലാണ് വരുണടക്കമുള്ള പ്രതിഭകള്‍ മാറ്റുരയ്‌ക്കുക.

വരുണിന്റെ ജീവിതം സമൂഹത്തിനു മുന്നില്‍ വലിയ ആശയങ്ങള്‍ മുന്നോട്ട് വയ്‌ക്കുന്നു. ഒരു ദിവസം തലകറങ്ങി വീണതോടെയാണ് വരുണിന്റെ ജീവിതത്തിലെ കയ്‌പേറിയ അദ്ധ്യായങ്ങളുടെ തുടക്കം. അന്ന് വരുണും മാതാപിതാക്കളും ചെന്നൈയിലായിരുന്നു. പിന്നീട് ബെംഗളൂരുവിലേക്ക് തിരിച്ചുവന്നതോടെ അവന് കടുത്ത വയറുവേദന അനുഭവപ്പെടാന്‍ തുടങ്ങി. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച് പരിശോധനകള്‍ നടത്തിയതില്‍ വരുണിന് സികെഡി (ക്രോണിക് കിഡ്‌നി ഡിസീസ്) ആണെന്ന് മനസ്സിലായി.

മകന് വൃക്ക ദാനം ചെയ്യാന്‍ അമ്മ ദീപ ആദ്യമേ ഒരുക്കമായിരുന്നു. അതുകൊണ്ട് വൈകാതെ തന്നെ ശസ്ത്രക്രിയകള്‍ പൂര്‍ത്തിയായി. വരുണ്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നു. ഏറെ നാളത്തെ ആശുപത്രി വാസത്തിനും ചികിത്സയ്‌ക്കും ഒടുവില്‍ അവയവ ദാതാവായ ദീപയും സാധാരണ ജീവിതം നയിക്കാന്‍ ആരംഭിച്ചിരിക്കുകയാണ്. ഇന്ന് ലോകം ഉറ്റുനോക്കുന്ന അന്താരാഷ്‌ട്ര കായിക മത്സരത്തിന്റെ ഭാഗമായി കൊണ്ട് വരുണ്‍ ചരിത്രം സൃഷ്ടിക്കാന്‍ പോകുകയാണ്. ശാരീരികവും മാനസികവുമായി നേരിട്ട വെല്ലുവിളികളെ തരണം ചെയ്ത് ജീവിതത്തിലേക്ക് തിരിച്ചുവന്ന വരുണ്‍ ‘ഒളിമ്പിക്‌സില്‍’ പങ്കെടുക്കാന്‍ പോവുകുന്നു.

അവയവങ്ങള്‍ സ്വീകരിച്ചവര്‍ക്കും നല്കിയവര്‍ക്കും പ്രത്യേകം മത്സരങ്ങളാണ് വേള്‍ഡ് ട്രാന്‍സ്പ്ലാന്റ് ഗെയിംസ് ഉള്ളത്. അവയവ ദാതാവായ വരുണിന്റെ അമ്മ ദീപയും മത്സരത്തില്‍ പങ്കാളിയാകും. ടെന്നീസ്, ടേബിള്‍ ടെന്നീസ്, ബാഡ്മിന്റണ്‍ എന്നീ കായിക ഇനങ്ങളില്‍ പ്രതിഭ തെളിയിച്ചിട്ടുള്ളയാളാണ് വരുണ്‍.

ഡോണര്‍മാര്‍ക്കുള്ള വിഭാഗത്തിലാണ് അമ്മ പങ്കെടുക്കുന്നത്. 2011 മുതലാണ് വേള്‍ഡ് ട്രാന്‍സ്പ്ലാന്റ് ഗെയിംസില്‍ ഇന്ത്യ പങ്കെടുക്കാന്‍ ആരംഭിച്ചത്. ആദ്യ വര്‍ഷങ്ങളില്‍ ഒന്നോ രണ്ടോ മത്സാരാര്‍ത്ഥികള്‍ മാത്രമുണ്ടായിരുന്നതില്‍ നിന്ന് 2019 ആയപ്പോഴേക്കും 14 പേര്‍ പങ്കെടുത്തു. ഏഴ് മെഡലുകളും ഇവര്‍ ഇന്ത്യയ്‌ക്കായി സമ്മാനിച്ചു. 2023ലെ ഒളിമ്പിക്‌സില്‍ വരുണുള്‍പ്പെടെ അമ്പതോളം ട്രാന്‍സ്പ്ലാന്റ് അത്‌ലെറ്റുകളാണ് പങ്കെടുക്കുക.

Tags: indiakeralaഅവയവം മാറ്റിവെയ്ക്കല്‍വേള്‍ഡ് ട്രാന്‍സ്പ്ലാന്റ് ഗെയിംസ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഏഷ്യയുടെ ഭാവി ഇന്ത്യ-ചൈന ബന്ധത്തെ ആശ്രയിച്ചിരിക്കുന്നു : മുൻ സിഡിഎസ് അനിൽ ചൗഹാൻ 

Cricket

വനിത ഏഷ്യകപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ

India

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 ലേയ്‌ക്ക് , കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

World

‘ഹരേ കൃഷ്ണ’ എന്ന് ഒൻപത് ദിവസം ജപിച്ചു , ജന്മാഷ്ടമി ദിനത്തിൽ രക്ഷപ്പെട്ടു : നേപ്പാൾ തുരങ്കത്തിൽപ്പെട്ട തൊഴിലാളിയുടെ വാക്കുകൾ ഭക്തിനിർഭരം

Kerala

കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലറുടെ മുന്നറിയിപ്പ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സഹാറൻപുരിലെ പൊളിച്ച പള്ളിക്കുള്ളിൽ കണ്ട 20 അടി ആഴമുള്ള കിണർ എഎസ്‌ഐ പരിശോധിക്കും

ദൽഹിയിൽ ഒക്‌ടോ 25ന് ജീവൻ സമ്മാൻ യാഗം; ലക്ഷ്യം സാംസ്‌കാര-മുല്യ-പൈതൃക സംരക്ഷണം

ദ ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് (വലത്ത്) സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്)

സിജെപി നേതാവ് അഭിജിത് ദീപ്കെ അമേരിക്കയിലെ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ്റ്റേഴ്സ് ബിരുദം നേടിയെന്ന വാദത്തില്‍ സംശയം കൂടുന്നു

റബർ ബോർഡിനെതിരായ പ്രചാരണം വസ്തുതാവിരുദ്ധം: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

മലയാളി മാധ്യമ സംഘം യോഗി ആദിത്യനാഥിനെ കാണും

പാറ്റപ്പാർട്ടി നേതാവും ‘സോഷ്യൽ മീഡിയ തന്ത്രജ്ഞ’നുമായ അഭിജിത് ദീപ്‌കെക്ക് വൻ പിഴവ്; മാനനഷ്ടക്കേസ് നേരിടേണ്ടിവന്നേക്കും

രമ്യ ഹരിദാസ് എം എല്‍ എയ്‌ക്കെതിരെ നടപടി വേണമെന്ന് ആവശ്യം

ഭവാനി പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹങ്ങള്‍

പാലക്കാട് എസ് ശ്രീനിവാസന്‍ കൊലക്കേസ്: പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.