Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മധു കൊലക്കേസ്; പതിമൂന്ന് പ്രതികള്‍ക്കും ഏഴു വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും

നേരത്തേ, കേസില്‍ 16 പ്രതികളില്‍ 14 പേരും കുറ്റക്കാരെന്ന് മണ്ണാര്‍ക്കാട് എസ്സി/എസ്ടി സ്പെഷല്‍ കോടതി കണ്ടെത്തിയിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2023, 11:27 am IST
inKerala

പാലക്കാട്:  അരി മോഷ്ടിച്ചെന്നാരോപിച്ച് അട്ടപ്പാടി ചിണ്ടക്കി ഊരിലെ മധുവെന്ന വനവാസി യുവാവിനെ പൈശാചികമായി മര്‍ദിച്ചു കൊന്ന കേസില്‍ പതിമൂന്ന് പ്രതികള്‍ക്കും ഏഴുവര്‍ഷം കഠിന തടവ്.  കേസിലെ ഒന്നാം പ്രതി മേച്ചേരി ഹുസൈന് ഏഴു വര്‍ഷം കഠിന തടവിനു പുറമേ ഒരുലക്ഷം രൂപ പിഴയും ശിക്ഷയും ജഡ്ജി കെ.എം. രതീഷ് കുമാര്‍ വിധിച്ചു. പതിനാറാം പ്രതി മുനീറിന് 500 രൂപ പിഴ മാത്രമാണ് ശിക്ഷ. മൂന്നു മാസം കൂടി ശിക്ഷ വിധിച്ചെങ്കിലും വിചാരണ കാലയളവ് ശിക്ഷയായി കണക്കാക്കും.  

നേരത്തേ, കേസില്‍ 16 പ്രതികളില്‍ 14 പേരും കുറ്റക്കാരെന്ന് മണ്ണാര്‍ക്കാട് എസ്സി/എസ്ടി സ്പെഷല്‍ കോടതി കണ്ടെത്തിയിരുന്നു. രണ്ടു പേരെ വിട്ടയച്ചു. പണവും രാഷ്‌ട്രീയവും ഉപയോഗിച്ച് 24 സാക്ഷികളെ കൂറുമാറ്റിയിട്ടും പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജേഷ് എം. മേനോന് കഴിഞ്ഞു.

അട്ടപ്പാടി താവളം പാക്കുളം മേച്ചേരിയില്‍ ഹുസൈന്‍ (59), കള്ളമല മുക്കാലി കിളയില്‍ മരയ്‌ക്കാര്‍ (41), കള്ളമല പൊതുവച്ചോല ഷംസുദീന്‍ (41), മുക്കാലി താഴുശ്ശേരി രാധാകൃഷ്ണന്‍ (38), ആനമൂളി പള്ളിപ്പടി പൊതുവച്ചോല അബൂബക്കര്‍ (39), കള്ളമല മുക്കാലി പടിഞ്ഞാറെപ്പള കുരിക്കള്‍ വീട്ടില്‍ സിദ്ദീഖ് (46), കള്ളമല മുക്കാലി തൊട്ടിയില്‍ ഉബൈദ് (33), മുക്കാലി വിരുത്തിയില്‍ നജീബ് (41), കള്ളമല മുക്കാലി മണ്ണംപറ്റ ജൈജുമോന്‍ (52), കള്ളമല കൊട്ടിയൂര്‍ക്കുന്ന് പുത്തന്‍പുരയ്‌ക്കല്‍ സജീവ് (38), കള്ളമല മുക്കാലി മുരിക്കട സതീഷ് (43), മുക്കാലി ചെരുവില്‍ ഹരീഷ് (42), മുക്കാലി ചെരുവില്‍ ബിജു (45), മുക്കാലി വിരുത്തിയില്‍ മുനീര്‍ (36) എന്നിവരെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. നാലാം പ്രതി കല്‍ക്കണ്ടി കക്കുപ്പടി കുന്നത്തുവീട് അനീഷ് (38), 11-ാം പ്രതി കള്ളമല മുക്കാലി ചോലയില്‍ അബ്ദുള്‍ കരീം (52) എന്നിവരെയാണ് വെറുതേ വിട്ടത്. മനഃപൂര്‍വമല്ലാത്ത നരഹത്യ, പരിക്കേല്‍പ്പിക്കല്‍, എസ്സി/എസ്ടി നിയമ പ്രകാരമുള്ള കുറ്റങ്ങള്‍ എന്നിവയാണ് തെളിഞ്ഞത്.  

അട്ടപ്പാടി ചിണ്ടേക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും മകന്‍ മധുവിനെ (30) 2018 ഫെബ്രുവരി 22നാണ് പ്രതികള്‍ തല്ലിക്കൊന്നത്. മാനസിക വെല്ലുവിളി നേരിടുന്ന മധു വീട്ടുകാരില്‍നിന്ന് അകന്ന് കാട്ടിലെ ഗുഹയിലാണു താമസിച്ചിരുന്നത്. അരി മോഷ്ടിച്ചെന്നാരോപിച്ച് കാട്ടില്‍ നിന്നു പിടിച്ചുകൊണ്ടുവന്ന് കൈകള്‍ കെട്ടി മര്‍ദിക്കുകയായിരുന്നു. മധുവിനൊപ്പം പ്രതികള്‍  സെല്‍ഫിയെടുത്തു. ഈ ഫോട്ടോയാണ് കേസില്‍ വഴിത്തിരിവായത്.വിചാരണ ആരംഭിച്ചത് 2022 ഫെബ്രുവരി 18നാണ്.  പ്രോസിക്യൂഷന്‍ സാക്ഷികളായ 127 പേരില്‍ 101 പേരെയാണ് വിസ്തരിച്ചത്. മധുവിന്റെ ബന്ധു, വനംവകുപ്പിലെ താത്കാലിക വാച്ചര്‍ എന്നിവരടക്കം 24 പേര്‍ കൂറുമാറിയിരുന്നു. ഇവരെ ഒഴിവാക്കി. ഒരാള്‍ മരിച്ചു. ബാക്കി 77 പേര്‍ പ്രോസിക്യൂഷന്  

അനുകൂലമായി മൊഴി നല്കി.  

മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും ഭീഷണികളും മറ്റും തരണം ചെയ്താണ് കേസുമായി പോയത്. അനുകൂലിച്ച സാക്ഷികള്‍ക്ക് പോലീസ് സുരക്ഷ വരെ ഏര്‍പ്പെടുത്തേണ്ടി വന്നു. കൂറുമാറിയവരില്‍ ചിലര്‍ പിന്നീട് അനുകൂല മൊഴി നല്കിയതും മധുവിനു നീതി ലഭിക്കാന്‍ വഴിതെളിച്ചു.  

Tags: courtകേസ്മധുകേസ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദേശീയ പതാക വഹിക്കുന്നത് എങ്ങിനെ കുറ്റമാകും? കോയമ്പത്തൂര്‍ പൊലീസിനെതിരായ ബിജെപിയുടെ ഹര്‍ജിയില്‍ കോടതി

Kerala

ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ബൈക്കിന്റെ ഭാഗങ്ങളും ഹെല്‍മെറ്റും സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു

India

വിവാഹമോചന ഹർജി പിൻവലിച്ച് വിജയ്‌യുടെ ഭാര്യ സംഗീത; കേസുമായി മുൻപോട്ട് പോകാനില്ലെന്ന് ചെങ്കൽപ്പേട്ട് കോടതിയെ അറിയിച്ചു

Kerala

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

Thiruvananthapuram

റിമാന്‍ഡ് ചെയ്തതിന് പിന്നാലെ കോടതിയില്‍ നിന്ന് ഓടിരക്ഷപ്പെട്ട പോക്‌സോ കേസ് പ്രതിക്കായി വ്യാപകതെരച്ചില്‍

പുതിയ വാര്‍ത്തകള്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

100 കോടി ക്ലബ്ബില്‍ കേറി മമിത-സൂര്യ സിനിമ ‘വിശ്വനാഥ് ആൻഡ് സണ്‍സ്’; നേട്ടം കൈവരിച്ചത് രണ്ട് ദിവസത്തിനുള്ളില്‍

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച മഞ്ചേശ്വരം സ്വദേശികള്‍ അറസ്റ്റില്‍

ഇടതുമുന്നണി യോഗത്തില്‍ പ്രതിപക്ഷ ഉപനേതൃസ്ഥാന ആവശ്യം ഉന്നയിക്കാതെ സിപിഐ

മണിക്കൂറിൽ 440 കിലോമീറ്റർ വേഗത, 11,000 കിലോമീറ്റർ പരിധി ; ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിധ്യത്തിന് തിരിച്ചടിയായി സ്കൈ ഈഗിൾ എത്തുന്നു

100ാം ദിന പ്രഖ്യാപനം: 75,000 രൂപ വരെയുള്ള കാര്‍ഷിക വായ്‌പകള്‍ എഴുതിത്തള്ളുമെന്ന് വിജയ് സര്‍ക്കാര്‍

ഇനി കേരളം,പേര് മാറ്റുന്നതിനുള്ള ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

അയോധ്യ വിധിക്കെതിരായ ഹര്‍ജി: അഭിഭാഷകന്‍ മെഹ്‌മൂദ് പ്രാച്ചയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവ്

അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്ന വിമാനക്കമ്പനികള്‍ക്കെതിരെ സുപ്രീംകോടതി, നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്‌പ്പിക്കും

ബോളിവുഡ് നടി ഖുഷി കപൂറിനെതിരായ അശ്‌ളീല ഉള്ളടക്കങ്ങള്‍ അടക്കം നീക്കണം: ദല്‍ഹി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.