Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

ആത്മസാരത്തിന്റെ മധുമൊഴികള്‍

വായന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2023, 05:38 pm IST
in Literature

മുരളീധരന്‍ പട്ടാനൂര്‍

ആത്മസാരത്തിന്റെ അതീത പ്രത്യയങ്ങള്‍, തെളി താരകങ്ങളായി മുത്തൊളി തൂകുന്ന കവന രത്‌നങ്ങള്‍! എന്റെ ഗുരുവായ ഡോ. കൂമുള്ളി ശിവരാമന്‍ സാറിന്റെ ‘മായിക’ത്തിലൂടെ സഞ്ചരിക്കുമ്പോള്‍ അതാണനുഭവപ്പെട്ടത്. ചിത്രപതംഗത്തിന്റെ ചിറകടികള്‍ കേള്‍ക്കുന്ന, ബോധി വിടര്‍ത്തുന്ന ആകാശത്തില്‍ തഥാഗതനെന്നപോലെ അദ്ദേഹം പഴംവാക്കില്‍ നവമായ അര്‍ത്ഥം ആവിഷ്‌ക്കരിക്കുന്നു. അസ്തിത്വത്തിന്റെ അകംപൊരുള്‍ കണ്ടെത്തുന്നു.

കുഞ്ഞുണ്ണി മാഷിന്റെ കുഞ്ഞു വലിയ കവിമൊഴികളും, അക്കിത്തത്തിന്റെ ആര്‍ഷവും മാനവികവുമായ ആത്മദര്‍ശനവും പരമ്പരാഗത കവിതകളിലെ വിശുദ്ധമായ പ്രണയ പ്രപഞ്ചവുമെല്ലാം ശിവരാമ കവിതയെ മംഗളാരാമമാക്കുന്നു. കാച്ചിക്കുറുക്കിയ ഓരോ വാക്കും കരളില്‍ത്തട്ടുമ്പോള്‍ മധുനിഷ്യന്ദിയായിത്തന്നെ അറിയുന്നു നാം. ശുഭകരമായ ഒരു മനോലോകത്തിലേക്കു നയിക്കുന്നവയത്രേ ശിവരാമ വചനങ്ങള്‍. മാഷിന്റെ വാക്കുകള്‍ അവ്യാഖ്യേയവും അനൂഹ്യവുമായ വഴികളിലൂടെയാണ് കവിതകളിലും ലേഖനങ്ങളിലും സഞ്ചരിക്കുന്നത് എന്നു തോന്നാറുണ്ട്. എന്നാല്‍ അവയില്‍ നിറയുന്ന അകപ്പൊരുള്‍ അനുവാചകനെ സ്പര്‍ശിക്കാതിരിക്കില്ല. അദ്ദേഹത്തിന്റെ രചനയുടെ സവിശേഷതയും അതു തന്നെ.

കൊച്ചു കൊച്ചു ഖണ്ഡങ്ങളായി വാര്‍ന്നു വീഴുന്ന വരികള്‍ സ്വയം പൂര്‍ണങ്ങളായി നിലകൊള്ളുന്നു. പ്രണയത്തിന്റെ രാഗസുധയും ആദ്ധ്യാത്മികതയുടെ ബോധനിലാവും അവയ്‌ക്കിടയിലുള്ള മായാപ്രപഞ്ചത്തിന്റെ അനന്താനുഭൂതികളും മഞ്ഞുതുള്ളിയില്‍ സൂര്യതേജസ്സെന്ന പോലെ പ്രതിബിംബിക്കുകയാണിവിടെ. അവ നിഴലാണ്ട മനോഗര്‍ത്തങ്ങളില്‍ പൂര്‍ണിമ വിടര്‍ത്തുന്നു. ചിത്രകാരനായ കവിയുടെ വരകളും വരികളും വിരിയുമ്പോള്‍ ഉണ്ടാവുന്ന വിസ്മയക്കാഴ്ചകള്‍ ആ അദൈ്വതപ്പൊരുളിലേക്ക് വായിക്കുന്ന ആളെ നയിക്കുന്നു ”ഭദ്രേ കാലത്തിന്‍ വിശാല ഫാലസ്ഥലത്തില്‍പ്പൊടിഞ്ഞടര്‍ന്നുവീഴാന്‍ നില്‍ക്കുമൊരു വേര്‍പ്പു തുള്ളിയേ പ്രപഞ്ചം” എന്ന ദര്‍ശനം കവിക്കു കിട്ടുന്നുണ്ട്.

മഞ്ഞിന്‍ മലയൊന്നു കാണാം മഞ്ഞണിക്കുന്നില്‍ കരേറാം എന്ന കൊച്ചു കൗതുകങ്ങളുടെ നേര്‍വിചാരങ്ങള്‍ മുതല്‍ ”ആലോല തരംഗത്തിന്നതീതമീയാകാശ ഗീതകം, അരുതീ ഗാനസാമ്രാജ്യത്തിന്നതിരുപങ്കിടാന്‍” എന്ന നിരീക്ഷണങ്ങള്‍ വരെ അലയടിക്കുന്നുണ്ട് കവിതയില്‍. നേര്‍വായനക്കുള്ള ഈ വരികളെ ഉദ്ധരിച്ചു വിശദമാക്കേണ്ടതില്ല.

ലൗകിക പ്രേമവും ഭാഗവത ദര്‍ശനവും വേദമന്ത്രവും ഓംകാരപ്പൊരുളും തഥാഗത ബോധി യുമെല്ലാം അക്ഷരങ്ങളിലൂടെ സാക്ഷാത്കാരം നേടുമ്പോള്‍ കാലാതീതമായ കവന രത്‌നങ്ങള്‍ സപ്തവര്‍ണോജ്വലമാകുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; അവരുടെ മനസ് അത്രമാത്രം ക്രൂരം: കെ.പി. ശശികല ടീച്ചര്‍

കോഴിക്കോട് പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന 'തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രം'.
Kerala

ഠേംഗ്ഡിജി തൊഴിലാളി പരിശീലന ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ; സുരേഷ് ജോഷി ഉദ്ഘാടനം ചെയ്യും

Kerala

കെ.സുരേന്ദ്രനെതിരെ ക്രോസ് വോട്ടിങ്: മഞ്ചേശ്വരത്ത് സിപിഎം സ്ഥാനാർത്ഥിക്ക് കെട്ടിവെച്ച കാശ് നഷ്ടമായി നാണംകെട്ട തോൽവി; സ്വന്തം ബൂത്തിൽ പോലും മൂന്നാമത്

Kerala

എറണാകുളം ജില്ല വിട്ട് പോകാൻ അനുവദിക്കണം; ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി സംവിധായകൻ രഞ്ജിത്ത്

Career

പ്ലസ്ടുകാര്‍ക്ക് അവസരം…. കേന്ദ്രസര്‍വീസില്‍ 731 സ്റ്റെനോഗ്രാഫര്‍ ഒഴിവുകള്‍; അപേക്ഷ 15 വരെ

പുതിയ വാര്‍ത്തകള്‍

ഹൈദരാബാദ്, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിൽ ബേക്കറി കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടം: മലപ്പുറത്ത് റഹീസിൽ നിന്ന് കണ്ടെത്തിയത് കിലോക്കണക്കിന് കഞ്ചാവ്

തലയറുത്ത ആടുമായുള്ള പ്രകടനം പ്രാകൃത താലിബാനിസം; കെ.സുരേന്ദ്രന്റെ ഫ്ലക്സ് സ്ഫോടനത്തിലൂടെ തകർത്തവർക്കെതിരെയും കേസെടുക്കണം: എൻ.ഹരി

ആടിന്റെ തലയറുത്ത് പ്രകടനം: ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; ചിലരുടെ ജന്മജാതമായ ജിഹാദി സ്വഭാവം: വത്സന്‍ തില്ലങ്കേരി

പശ്ചിമ ബംഗാളിൽ മമതയുടെ ഏറ്റവും വിശ്വസ്തരായ ഉപദേശകരും ഉന്നത ഉദ്യോഗസ്ഥരും സ്ഥാനമൊഴിഞ്ഞു, രാജിവെക്കാതെ മമത

ബീഹാറിലെ മന്ത്രിസഭയിലേക്ക് നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുശ്‌വഹയും

കൂറുമാറുന്നത് തടയാൻ എഐഎഡിഎംകെ എംഎൽഎ മാരെ പുതുച്ചേരിയിലേക്ക് മാറ്റി

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഈ മാസത്തെ ഉയർന്ന നിരക്കിൽ വിപണി

വീര്യവും ധൈര്യവും ശക്തിയും ലോകം അറിഞ്ഞ ദിവസം; ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷികം ഇന്ന്; പ്രധാനമന്ത്രി ആശംസിച്ചു; എപ്പോഴും തയാറെന്ന് സൈന്യം

ഇന്ന് ഏതൊരു കാര്യത്തിലും വിജയം; വാഹന ഭാഗ്യവും അപ്രതീക്ഷിതമായ ധനലാഭവും- അസ്ട്രോളജിക്കൽ ഇന്റലിജൻസ് ജ്യോതിഷം

ഒരു വിഡ്ഢിയില്‍ നിന്ന് ബംഗാളിന് മോചനം: മാര്‍ക്കണ്ഡേയ കട്ജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.