Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജന്മഭൂമി ; അന്‍പതാണ്ടിലേക്ക് അഭിമാനത്തോടെ

മാർച്ച് 25 മുതൽ ഏപ്രിൽ 10വരെയുള്ള ജന്മഭൂമി പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകുക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2023, 04:18 pm IST
in Kerala

1975ല്‍ സായാഹ്നപത്രമായി തുടങ്ങിയ ജന്മഭൂമി ദിനപ്പത്രം 2025 ഓടെ സുവര്‍ണജയന്തിയിലെത്തുകയാണ്. കേരളത്തിലെ മാധ്യമരംഗത്തെ സമൂലമായി മാറ്റുന്നതിന് ജന്മഭൂമി എല്ലാവരിലുമെത്തേണ്ടത് അനിവാര്യമാണ്. ഓരോ വീട്ടിലും ദേശീയതയുടെ സന്ദേശമെത്തിക്കുക എന്ന കാലഘട്ടത്തിന്റെ ദൗത്യമേറ്റെടുത്തുള്ള പത്രത്തിന്റെ മുന്നേറ്റത്തില്‍ എല്ലാവരുടെയും പിന്തുണയും സഹകരണവും അഭ്യര്‍ത്ഥിക്കുന്നു.

ജന്മഭൂമി അഭിമാനത്തോടെ അമ്പത് വര്‍ഷത്തിലേക്ക് നടക്കുകയാണ്. ഭാരതീയ വിചാരധാരയുടെ കേരളത്തിലെ ഏറ്റവും ശക്തനായ വക്താവ് പി പരമേശ്വര്‍ജി ദീപം തെളിച്ചതോടെ 1975 ഏപ്രില്‍ 28 ന് കോഴിക്കോടുനിന്ന് സായാഹ്ന പത്രമായിട്ടായിരുന്നു തുടക്കം. ഒരുമാസം പിന്നിടുമ്പോഴേക്ക് അടിയന്തരാവസ്ഥയുടെ കരാള ഹസ്തം ജന്മഭുമിയുടെ കഴുത്തു ഞെരിച്ചു. ആഫീസും ഉപകരണങ്ങളും തകര്‍ത്തു.

കഴുത്തിനൊത്ത് കുരുക്ക് തയ്യാറാക്കുന്ന അടിയന്തരാവസ്ഥയുടെ കരാളവാഴ്ചയില്‍ ശിരസ്സ് ഉയര്‍ത്തി നടന്നുനീങ്ങിയ പി.വി.കെ നെടുങ്ങാടി എന്ന തന്റേടത്തിലുണ്ട് ജന്മഭൂമിയുടെ സത്യവും ശക്തിയും. കേരളത്തിന്റെ ചരിത്രത്തില്‍ ഒരു പത്രാധിപര്‍ അഭിപ്രായസ്വാതന്ത്ര്യത്തിന് പോരാടിയതിന്റെ പേരില്‍ കയ്യാമം വയ്‌ക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ജന്മഭൂമിയുടേതാണ്. പ്രസാധകനും എംഡിയുമായിരുന്ന യു. ദത്താത്തേത്രേയ റാവു പീഡനത്തിന്റെയും സഹനത്തിന്റെയും മായ്‌ക്കാനാകാത്ത ചോരപ്പാടായി…..

ഇച്ഛാശക്തി കൊണ്ട് ജനങ്ങള്‍ രാജ്യത്തെ ആദ്യത്തെയും അവസാനത്തെയും ഫാസിസ്റ്റ് ഭരണത്തെ തൂത്തെറിഞ്ഞപ്പോള്‍ തടവറ ഭേദിച്ച് ജന്മഭൂമി പുതിയ പുലരിത്തുടിപ്പുമായി ഉദയം കൊണ്ടു. 1977 നവംബര്‍ 14 ന് എറണാകുളത്തുനിന്നും പ്രഭാതപത്രമായി  പുനര്‍ജന്മം.

അമരത്ത് കാലത്തിന്റെ ശില്പികള്‍ കാവല്‍ നിന്നു. ദേശീയപ്രക്ഷോഭങ്ങളില്‍ തീനാമ്പായി മാറിയ പ്രൊഫ. എം.പി. മന്മഥന്‍, തലപ്പൊക്കം കൊണ്ട് ഇന്ത്യന്‍ മാധ്യമ ലോകത്തിന്റെ യശസ്സായി മാറിയ വി.എം. കൊറാത്ത്, ജീവിതാനുഭവങ്ങള്‍ കടഞ്ഞ് ഓര്‍മ്മയുടെ തിരുമധുരം പകര്‍ന്ന സംഘപഥസംചാലകന്‍ പി. നാരായണന്‍, ഊഴങ്ങളില്ലാത്ത മഹാഭാരതത്തിന്റെ അകക്കാമ്പ് അറിഞ്ഞ വ്യാസചേതന പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍, നവീനമാധ്യമരംഗഭാഷയ്‌ക്ക് അരങ്ങ് ഒരുക്കിയ ഹരി എസ്. കര്‍ത്താ, കാമ്പുള്ള വാര്‍ത്താനിര്‍മിതിയില്‍ ശ്രദ്ധേയനായ രാമചന്ദ്രന്‍, മലയാളത്തിലെ, രാജ്യത്തെതന്നെ ആദ്യത്തെ വനിതാ പത്രാധിപ ലീലാ മേനോന്‍ …..

ജന്മഭൂമി കാലുറപ്പിച്ച് ചവിട്ടി മുന്നേറാന്‍ വഴിതെളിച്ചവര്‍ പലരുണ്ട്. കെ. രാമന്‍പിള്ള, കെ.ജി. മാരാര്‍, പി.പി. മുകുന്ദന്‍, വി.കെ.ചന്ദ്രശേഖരന്‍, കെ. സേതുമാധവന്‍, കെ. പുരുഷോത്തമന്‍, കുമ്മനം രാജശേഖരന്‍… ജന്മഭൂമിയെ പ്രസ്ഥാനമാക്കാന്‍ പരിശ്രമിച്ചവര്‍ ഏറെ….

അമൃതകാലത്തിലാണ് നാട്. സ്വതന്ത്രഭാരതം 75 ആണ്ട് പിന്നിട്ടു. 2047 ഓടെ നൂറ്റാണ്ട് തികയ്‌ക്കുന്നു.

രാജ്യമെങ്ങും അഭിമാനം കൊണ്ട് തല ഉയര്‍ത്തിനില്‍ക്കെ ബിബിസിയുടെ കെട്ടുകഥകള്‍ പാടുകയാണ് ദേശവിരുദ്ധ മാധ്യമങ്ങള്‍. ഇത് കേരളമാണെന്ന ഭീഷണിപ്പെടുത്തലുകള്‍ക്കിടയില്‍ തനതുകേരളത്തിന്റെ പത്രമായി മുന്നേറാനുള്ള തയാറെടുപ്പിലാണ് ജന്മഭൂമി.

ഭാരതമെന്ന് കേട്ടാല്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്ന രാഷ്‌ട്രീയ, സാമൂഹ്യ ശക്തികള്‍ക്ക് വെളിച്ചം പകരുന്ന ഇതരമാധ്യമങ്ങളുടെ ആധിപത്യത്തില്‍ നിന്ന് കേരളത്തെ മോചിപ്പിക്കാനുള്ള പരിശ്രമമാണത്. നമുക്ക് ചുറ്റും ദേശവിരുദ്ധ മാധ്യമങ്ങളുടെ വിഷം ചീറ്റലാണ്. ഒടുവിലത്തെ ഉദാഹരണമാണ് ജന്മഭൂമി ജനമധ്യത്തിലെത്തിച്ച മതഭീകര മാധ്യമപ്രവര്‍ത്തകരുടെ തനിനിറം. അവലും മലരും കുന്തിരിക്കവും കാത്തുവച്ചോളാന്‍ ഒരു സമൂഹത്തെ ഭീഷണിപ്പെടുത്തുന്നതിന് മതഭീകരര്‍ക്ക് ചൂട്ട് കത്തിച്ചവരെയാണ് ഇപ്പോള്‍ എന്‍ഐഎ ചോദ്യം ചെയ്യുന്നത്.

മാധ്യമസമൂഹത്തിലെ ഒറ്റപ്പെടുത്തലുകളെ ഒറ്റയ്‌ക്ക് ചോദ്യം ചെയ്തുകൊണ്ടാണ് ജന്മഭൂമി അതിന്റെ ദൗത്യം നിറവേറ്റുന്നത്.

നിലയ്‌ക്കല്‍ പ്രക്ഷോഭം മുതല്‍ ശബരിമല പോരാട്ടം വരെ,

പൂന്തുറക്കലാപം മുതല്‍ മാറാട് കൂട്ടക്കൊലപാതകം വരെ,

മതികെട്ടാന്‍ സമരം മുതല്‍ ആറന്മുള പ്രക്ഷോഭം വരെ,

പത്രമാധ്യമ രംഗത്ത് ജന്മഭൂമി ഒരു പക്ഷത്തും കുത്തകകളടക്കമുള്ള മറ്റെല്ലാ മാധ്യമങ്ങളും മറുപക്ഷത്തും അണിനിരന്നതാണ് ചരിത്രം.

ഓരോ തെരഞ്ഞെടുപ്പിലും അവര്‍ സംഘം ചേര്‍ന്ന് ദേശീയതയ്‌ക്കും ദേശീയശക്തികള്‍ക്കുമെതിരെ നുണ പ്രചരിപ്പിച്ചു. എല്ലായിടത്തും മതവും ജാതിയും വിളമ്പി. വായനക്കാരുടെ എണ്ണവും സമ്പത്തിന്റെ വണ്ണവും കൊണ്ട് തഴച്ചുവളര്‍ന്നവര്‍ നോവലുകളിലും കഥകളിലും വരെ ദേശീയ സംസ്‌കൃതിക്കെതിരെ അശ്ലീലം വിളമ്പി….

രാജ്യത്തിന്റെ സര്‍ക്കാര്‍ മുന്നോട്ടുവയ്‌ക്കുന്ന എല്ലാ പദ്ധതികള്‍ക്കെതിരെയും നുണ എഴുതി. പുല്‍വാമയിലെയും ഉറിയിലെയും ഭീകരാക്രമണങ്ങളെ വരെ വെള്ളപൂശി. സര്‍ജിക്കല്‍ സ്ട്രൈക്ക് അടക്കം നമ്മുടെ സൈന്യം നടത്തിയ ധീരമായ പ്രത്യാക്രമണങ്ങള്‍ക്ക് മേല്‍ അവിശ്വാസത്തിന്റെ കഥകള്‍ തീര്‍ത്തു.

ഗാല്‍വനില്‍ നമ്മുടെ രാജ്യത്തിനെതിരെ ആക്രമണത്തിനിറങ്ങിയ ചൈനയ്‌ക്ക് വേണ്ടി പോലും വാര്‍ത്തകള്‍ സൃഷ്ടിച്ചു. പൗരത്വഭേദഗതി ബില്ലിന്റെ പേരില്‍ ഭീതി പരത്തുന്ന വ്യാജവാര്‍ത്തകള്‍ തീര്‍ത്തു.  

പറഞ്ഞത് കള്ളമാണെന്ന് അറിഞ്ഞിട്ടും തിരുത്താതെ ന്യായം പറഞ്ഞ് ഓട്ടയടച്ചു.

നുണപ്രചാരണം കൊണ്ട് അവര്‍ തീര്‍ത്ത കൂരിരുട്ടില്‍ സത്യത്തിന്റെ ഒരു തരി വെളിച്ചമായാണ് ജന്മഭൂമി, ജന്മഭൂമി മാത്രം നിലകൊണ്ടത്. ആ പ്രകാശം എല്ലായിടത്തേക്കും എത്തേണ്ടതുണ്ട്. എല്ലാവരിലും എത്തേണ്ടതുണ്ട്. അതിനുള്ള പരിശ്രമത്തില്‍ എല്ലാ ദേശസ്നേഹികളും പങ്കാളികളാകണം.

ജന്മഭൂമി കാലത്തിന്റെ അനിവാര്യതയാണ്, കാലഘട്ടത്തിന്റെ ഇച്ഛയാണ് എന്ന തികഞ്ഞ ബോധ്യത്തോടെ ഈ ദൗത്യമേറ്റെടുത്ത് മുന്നേറാം..

 പേരാവൂർ ഖണ്ഡിൽ മുരിങ്ങോടി  രാജീവ്‌ മാസ്റ്റർ നിന്നും  സ്പോൺസർഷിപ്പ് ഖണ്ഡ് കാര്യവാഹ് രൂപേഷ്   സ്വീകരിക്കുന്നു.
പാമ്പാടി ഖണ്ഡിന്റെ ഉദ്ഘാടനം – പള്ളിക്കത്തോട് അരവിന്ദ ചാരിറ്റബിൾ സൊസൈറ്റി അദ്ധ്യക്ഷൻ  ബി. അനിൽ കുമാറിന്റെ പക്കൽ നിന്നും മാന്യ വിഭാഗ് സംഘചാലക്  പി.പി ഗോപി ഏറ്റുവാങ്ങുന്നു
ബിജെപി എറണാകുളം ജില്ലാ ജന.സെക്രട്ടറി എസ്.സജിയിൽ നിന്നും വിഭാഗ് കാര്യവാഹ് എൻ.എസ്.ബാബു ചേട്ടൻ സ്പോൺസർഷിപ്പ് തുക ഏറ്റുവാങ്ങുന്നു.മഹാനഗർ കാര്യവാഹ് .കെ.എം.രതീഷ്, വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന ജോയിൻ്റ് സെക്രട്ടറി  അബിനു സുരേഷ്, വിശ്വ ഹിന്ദു പരിഷത്ത്  ജില്ലാ സെക്രട്ടറി .പി.കെ.ജയേഷ്, കൊച്ചി മഹാനഗർ ധർമ്മജാഗരൺ പ്രമുഖ് .ടി.ഡി.രാജേന്ദ്രൻ എന്നിവർ സമീപം
എറണാകുളം നഗർ സംഘചാലക് .ലക്ഷ്മിനാരായൺജിയുടെ കയ്യിൽ നിന്നും എറണാകുളം വിഭാഗ് കാര്യവാഹ് എൻ.എസ്.ബാബു തുക ഏറ്റുവാങ്ങുന്നു മഹാനഗർ കാര്യവാഹ് .കെ.എം.രതീഷ്, വിശ്വ ഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി .പി.കെ.ജയേഷ്  സമീപം.
ആറ്റിങ്ങൽ ജില്ലാ തല ഉൽഘാടനം പ്രാന്തീയ സഹപ്രചാർ പ്രമുഖ് .പി.ഉണ്ണികൃഷ്ണൻ നിർവ്വഹിക്കുന്നു.
വാഴപ്പള്ളി പഞ്ചായത്തിൽ  നിറനാഴി ഫുഡ് ഇൻഡസ്ട്രീസ്സ് ഉടമ സിദ്ദിഖിൽ നിന്ന് 5 പത്രത്തിന്റെ തുക 12500രൂപ BJP സംസ്ഥാന കമ്മറ്റി അംഗം ബി.രാധാകൃഷ്ണമേനോൻ  കൈപ്പറ്റുന്നു ,
 ഇടുക്കി ജില്ല ജന്മഭൂമി സ്‌പോണ്‍സര്‍ ഷിപ്പ് ക്യാമ്പയില്‍ ഉദ്ഘാടനം
 ചങ്ങനാശ്ശേരിയിൽ ക്യാപിറ്റൽ സ്റ്റീൽ ഉടമ യൂസഫിൽ നിന്ന് 10 പത്രത്തിന്റെ തുക 25000 രൂപ BJP സംസ്ഥാന കമ്മറ്റി അംഗം ബി.രാധാകൃഷ്ണമേനോൻ ചെക്കു കൈപ്പറ്റുന്നു , സമീപം ഷിജു ഏബ്രഹാം
സ്‌പോണ്‍ഷിപ്പ് കാമ്പയിന്‍ കാഞങ്ങാട് ജില്ലയില്‍ സംഘചാലക് കെ ദാമോദരനില്‍ നിന്ന് പ്രാന്ത കാര്യവാഹ് പി എന്‍ ഈശ്വര്‍ സ്വീകരിച്ച്  ഉദ്ഘാടനം ചെയ്യുന്നു. പ്രാന്ത പ്രചാരക് എസ് സുദര്‍ശന്‍ സമീപം
കണ്ണൂര്‍ ജില്ലാതല ഉദ്ഘാടനം അഭിഭാഷക പരിഷത്ത് കണ്ണൂര്‍ യൂനിറ്റ് പ്രസിഡന്റ് അഡ്വക്കറ്റ് പി.ടി. രഞ്ജനില്‍ നിന്ന് തുക സ്വീകരിച്ച് രാഷ്‌ട്രീയ സ്വയംസേവക സംഘം പ്രാന്ത സംഘചാലക് അഡ്വക്കറ്റ് കെ.കെ. ബാലറാം ഉദ്ഘാടനം ചെയ്യുന്നു. ആര്‍എസ്എസ് വിഭാഗ് സഹകാര്യവാഹ് ഒ. രാഗേഷ്, അഭിഭാഷകരായ സി.വി. നാരായണന്‍, സി.കെ. ശ്രീകുമാര്‍, കെ. ജോജു തുടങ്ങിയവര്‍ സമീപം
പാലക്കാട്ട് പ്രിയദര്‍ശിനി തീയേറ്റര്‍ ഉടമ നന്ദകുമാറില്‍  നിന്ന് സ്‌പോണ്‍സര്‍ഷിപ്പ് സഹ പ്രാന്ത പ്രചാരക് എ വിനോദ്  സ്വീകരിക്കുന്നു. വിഭാഗ് സംഘചാലക് വി. കെ. സോമസുന്ദരന്‍, വിഭാഗ് കാര്യവാഹ് കെ. സുധീര്‍ എന്നിവര്‍ സമീപം
Tags: ജന്മഭൂമിJanmabhumi@50
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമൃതപുരി കാമ്പസില്‍ നടന്ന 'രാമക്ഷേത്രം രാഷ്ട്രക്ഷേത്രം' ജന്മഭൂമി അന്താരാഷ്ട്ര സെമിനാറില്‍ പങ്കെടുത്തവര്‍ സംഘാടകരോടൊപ്പം
Kerala

രാമന്‍ ഭാരതത്തിന്റെ ആധാരം; രാമന്റെ ജീവിത സന്ദേശം ലോകത്തെ അറിയിച്ച രണ്ട് ദിനങ്ങള്‍

അമൃതപുരി കാമ്പസില്‍ നടന്ന രാമക്ഷേത്രം രാഷ്ട്ര ക്ഷേത്രം ദ്വിദിന സെമിനാറിന്റെ സമാപന സഭയില്‍ ബ്രഹ്‌മചാരി വിശ്വനാഥാമൃതാനന്ദ ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തുന്നുന്നു. ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, എഡിറ്റര്‍ കെ.എന്‍.ആര്‍.നമ്പൂതിരി, ജഡായൂ കോദണ്ഡ സ്വാമി ട്രസ്റ്റ് പ്രസിഡന്റ് എസ്. അശോകന്‍, അമൃത ആയൂര്‍വേദ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.എന്‍.വി.രമേഷ് സമീപം
Kerala

ജന്മഭൂമി സെമിനാറിന് സമാപനം: ജടായു രാമക്ഷേത്രം അയോദ്ധ്യാ തീര്‍ത്ഥാടനത്തിന്റെ ഭാഗമാകും

കൊല്ലത്ത് ജന്മഭൂമി സുവര്‍ണജയന്തി ആഘോഷത്തിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ നിര്‍വഹിക്കുന്നു. ഡോ. മഞ്ജു പ്രതാപ്കുമാര്‍ (മെഡിട്രീന ആശുപത്രി), ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, ആര്‍എസ്എസ് വിഭാഗ് സംഘചാലക് ഡോ. ബി.എസ്. പ്രദീപ്, സതീഷ്. ആര്‍. നായര്‍ (കാഷ്യു എക്‌സ്‌പോര്‍ട്ടര്‍), സ്വാഗതസംഘം ചെയര്‍മാന്‍ പ്രതാപ് ആര്‍. നായര്‍, ജന്മഭൂമി പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ വി. മുരളീധരന്‍, എന്‍.ജി. അമര്‍നാഥ് എന്നിവര്‍ സമീപം
Kerala

ജന്മഭൂമി നാടിന് വെളിച്ചം: ജോര്‍ജ് കുര്യന്‍

Kerala

കൊല്ലത്തിന്റെ ടൂറിസം കുതിപ്പിന് ദിശകാട്ടി ജന്മഭൂമി

Kerala

വികസിത കൊല്ലത്തിന് ടൂറിസം വികസനം: ജന്മഭൂമി സുവര്‍ണജയന്തി സെമിനാറുകള്‍ 30, 31 തീയതികളില്‍

പുതിയ വാര്‍ത്തകള്‍

ട്രംപിന് തിരിച്ചടി: അധികാരപരിധിക്ക് പുറത്ത്; 10 ശതമാനം ആഗോള ഇറക്കുമതി തീരുവ യുഎസ് കോടതി റദ്ദാക്കി

കൊച്ചിയിൽ കത്തിമുനയിൽ ആൺസുഹൃത്തിനു മുന്നിൽ വെച്ച് മണിക്കൂറുകളോളം കൂട്ട ബലാത്സംഗം: എംബിഎക്കാരി പൂർണനഗ്നയായി ഓടി രക്ഷപെട്ടു

‘ബിജെപി ഹിന്ദു പാർട്ടി ആണെങ്കിൽ കോൺഗ്രസ്‌ മുസ്ലിം പാർട്ടിയാണ്, രാജ്യത്ത് കോൺഗ്രസിനെ പൂർണമായും മുസ്ലിം ലീഗ് വിഴുങ്ങിക്കഴിഞ്ഞു’- ജിതിൻ ജേക്കബ്

സോമനാഥും ഭാരത ചൈതന്യവും!

തുടരും, എന്‍ഡിഎയുടെ വിജയക്കുതിപ്പ്…

മമതയുടെ തീക്കളിയില്‍ മറഞ്ഞിരിക്കുന്നത്

കേരളത്തിലെ 84 ശതമാനം എംഎൽഎമാർക്കും ക്രിമിനൽ പശ്ചാത്തലം: എഡിആർ റിപ്പോർട്ട്

ലോകകപ്പ് ഫുട്‌ബോള്‍ 2026 ഭാരതത്തിലെ സംപ്രേഷണം: ഇനിയും തീരുമാനമായില്ല

കര്‍വഹാല്‍ ടീമിലെ അഭിവാജ്യ ഘടകമെന്ന് സ്പാനിഷ് കോച്ച്

പതിറ്റാണ്ട് ശേഷം സിറ്റി വനിതകള്‍ ജേതാക്കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.