Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

ചരിത്രം അടയാളപ്പെടുത്തി കോടതിയുടെ പടികളിറങ്ങുന്നു

കോഴിക്കോട് ചേവരമ്പലത്ത് വെളമല്‍പനങ്ങോട്ട് ഗോപാലന്‍ നായരുടെയും വെങ്ങാലൂരില്‍ പാലക്കാട് ശ്രീദേവി അമ്മയുടേയും മകനായി 1963 മാര്‍ച്ച് 15ന് മീനമാസത്തിലെ മകീര്യം നക്ഷത്രത്തിലാണ് തിരൂര്‍ ദിനേശ് ജനിച്ചത്. ദിനേശ് ബാബു എന്നാണ് ശരിയായ പേര്. പ്രതികൂല ജീവിത സാഹചര്യങ്ങളെത്തുടര്‍ന്ന് ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തോടെ പഠനം ഉപേക്ഷിച്ച് 1979ല്‍ തിരൂരില്‍ അഡ്വ. ടി. കൃഷ്ണനുണ്ണിയുടെ ഗുമസ്തനായിക്കൊണ്ടാണ് കോടതിയെഴുത്തിലേക്ക് കടന്നുവന്നത്

ഭൃഗുരാമന്‍ എസ് ജെbyഭൃഗുരാമന്‍ എസ് ജെ
Mar 12, 2023, 05:29 am IST
inVaradyam

തിരൂര്‍ കോടതികളുടെ ചരിത്രത്തില്‍ അവഗണിക്കാനാവാത്ത അടയാളപ്പെടുത്തലുകളോടെ വക്കീല്‍ ഗുമസ്തനും എഴുത്തുകാരനുമായ തിരൂര്‍ ദിനേശ് നാലു പതിറ്റാണ്ടുകാലത്തെ കോടതിയെഴുത്തിനോട് വിടപറയുന്നു. പൊന്നാനി കോടതിയുടെ ചരിത്രത്തിന്റെ ഭാഗമായ മഹാകവി ഇടശ്ശേരിക്ക് ശേഷം സാഹിത്യ മേഖലയില്‍ വ്യക്തിമുദ്രപതിപ്പിച്ച തിരൂര്‍ ദിനേശ് ഷഷ്ഠിപൂര്‍ത്തി ദിനമായ ഈ മാസം 28നാണ് വക്കീല്‍ ഗുമസ്ത കുപ്പായം അഴിച്ചുവയ്‌ക്കുന്നത്.  

കോഴിക്കോട് ചേവരമ്പലത്ത് വെളമല്‍പനങ്ങോട്ട് ഗോപാലന്‍ നായരുടെയും വെങ്ങാലൂരില്‍ പാലക്കാട് ശ്രീദേവി അമ്മയുടേയും മകനായി 1963 മാര്‍ച്ച് 15ന് മീനമാസത്തിലെ മകീര്യം നക്ഷത്രത്തിലാണ് തിരൂര്‍ ദിനേശ് ജനിച്ചത്. ദിനേശ് ബാബു എന്നാണ് ശരിയായ പേര്. പ്രതികൂല ജീവിത സാഹചര്യങ്ങളെത്തുടര്‍ന്ന് ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തോടെ പഠനം ഉപേക്ഷിച്ച് 1979ല്‍ തിരൂരില്‍ അഡ്വ. ടി. കൃഷ്ണനുണ്ണിയുടെ ഗുമസ്തനായിക്കൊണ്ടാണ് കോടതിയെഴുത്തിലേക്ക് കടന്നുവന്നത്. ഇത് ഒരു നിമിത്തവും നിയോഗവുമായിത്തീര്‍ന്നു. നാലു പതിറ്റാണ്ടിനിടയ്‌ക്ക് ഇംഗ്ലീഷിലും മലയാളത്തിലുമായി ഇരുപത്തഞ്ചോളം പുസ്തകങ്ങള്‍ എഴുതി. വക്കീല്‍ ഗുമസ്ത ജോലിക്കിടയില്‍ത്തന്നെ ഇതിനെല്ലാം സമയം കണ്ടെത്തി. രചനകളൊക്കെ ചരിത്രസംബന്ധിയായിരുന്നു. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ജീവചരിത്ര നോവലുകള്‍ എഴുതിയ എഴുത്തുകാരന്‍ കൂടിയാണ് തിരൂര്‍ ദിനേശ്.

തുഞ്ചത്തെഴുത്തച്ഛന്‍, മേല്‍പ്പത്തൂര്‍ ഭട്ടതിരി, പൂന്താനം, ശങ്കരാചാര്യസ്വാമികള്‍, മഹാത്മാ അയ്യന്‍കാളി, രാമസിംഹന്‍ എന്നിവരെക്കുറിച്ചുള്ള ജീവചരിത്ര നോവലുകള്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട രചനകളാണ്. മാപ്പിള കലാപത്തെക്കുറിച്ച് മൂന്ന് പുസ്തകങ്ങള്‍ രചിച്ചു. പ്രാദേശിക ചരിത്രരചന ലക്ഷ്യമിട്ട് കേരളത്തില്‍ ആദ്യമായി ഒരുസംവിധാനമുണ്ടാക്കിയത് തിരൂര്‍ ദിനേശ് ആണ്. പ്രാദേശിക ചരിത്രരചന സ്‌കൂള്‍പാഠ്യപദ്ധതിയുടെ ഭാഗമാക്കി മാറ്റാന്‍ സര്‍ക്കാരിനു പ്രചോദനമായത് തിരൂര്‍ ദിനേശ് തുടങ്ങിയ ഓറല്‍ ഹിസ്റ്ററി റിസര്‍ച്ച് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളാണ്. തകര്‍ന്ന് കാടുമൂടി കിടക്കുന്ന ഇരുനൂറോളം ക്ഷേത്രങ്ങള്‍ കഴിഞ്ഞ നാലുവര്‍ഷമായി കണ്ടെത്തി അവയുടെ ചരിത്രം രചിച്ചു. ക്ഷേത്രചരിത്ര രചന ശ്രദ്ധയില്‍പ്പെട്ട ലോകപ്രശസ്ത ഇന്‍ഡോളജിസ്റ്റായ ജര്‍മ്മനിയിലെ കൊര്‍ണാള്‍ഡ് എല്‍റ്റ്‌സ് തന്റെ ബ്ലോഗില്‍ തിരൂര്‍ ദിനേശിനെ പ്രശസ്ത ക്ഷേത്ര ചരിത്രകാരനായ സീതാറാം ഗോയലിന്റെ പിന്‍ഗാമി എന്നാണ് വിശേഷിപ്പിച്ചത്.

രണ്ടര നൂറ്റാണ്ടുകള്‍ക്കു മുമ്പ് കേരളത്തിനു നഷ്ടപ്പെട്ട ഭാരതപ്പുഴയുടെ ഉത്സവമായ മാമാങ്കം പുനഃരാരംഭിച്ചത് തിരൂര്‍ ദിനേശാണ്. ഇദ്ദേഹത്തിന്റെ നിരവധി കണ്ടെത്തലുകള്‍ വാര്‍ത്താപ്രാധാന്യം നേടിയിട്ടുണ്ട്. തുഞ്ചത്തെഴുത്തച്ഛന്‍ ശ്രേഷ്ഠ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയ തിരൂര്‍ ദിനേശിന് 2021ല്‍ കേന്ദ്ര സാംസ്‌കാരിക വകുപ്പ് സീനിയര്‍ ഫെല്ലോഷിപ്പു നല്‍കി. കോടതിയെഴുത്തിനും പുസ്തകമെഴുത്തിനും പുറമെ പത്രലേഖകനായും പ്രവര്‍ത്തിച്ചു. പ്രാദേശിക പത്രപ്രവര്‍ത്തകനായിട്ട് മൂന്നര പതിറ്റാണ്ടുംപിന്നിട്ടു. സംസ്ഥാനത്തെ മികച്ച പ്രാദേശികപത്രപ്രവര്‍ത്തകനുള്ള കുന്നംകുളം പ്രസ്സ് ക്ലബ്ബ് പുരസ്‌കാരം, മലയാളനന്‍മ പുരസ്‌ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.  

കേരളാ അഡ്വക്കറ്റ്‌സ് ക്ലാര്‍ക്ക്‌സ് അസോസിയേഷന്‍ സംസ്ഥാന കൗണ്‍സില്‍ അംഗമായിരിക്കെത്തന്നെ തിരൂര്‍ ദിനേശ് തിരൂര്‍ പ്രസ്സ് ക്ലബ്ബിന്റെ സെക്രട്ടറിയുമായിരുന്നു. ശേഷിച്ച കാലം എഴുത്തിലേക്ക് കൂടുതല്‍ ശ്രദ്ധിക്കുമെന്ന് പറഞ്ഞ തിരൂര്‍ ദിനേശിന്റെ ഷഷ്ഠിപൂര്‍ത്തിക്ക് ഇരട്ടി മധുരമുണ്ട്. അന്ന് തന്നെയാണ് അമ്മയുടെ എണ്‍പത്തിയഞ്ചാം പിറന്നാളും. ഒഴൂര്‍ എരനെല്ലൂരിലെ പണിക്കോട്ടില്‍ രമയാണ് ഭാര്യ. മകന്‍ ശ്രീഹരി തിരൂരില്‍ അഭിഭാഷകനാണ്. ശ്രീലക്ഷ്മി, നര്‍ത്തകിയായ ആര്‍.എല്‍.വി. കൃഷ്ണാ ദിനേശ് എന്നിവരാണ് മറ്റു മക്കള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ലോക കേരളസഭ പിരിച്ചുവിടും, പകരം പുതിയ സംവിധാനം: മുഖ്യമന്ത്രി VD സതീശൻ

Thiruvananthapuram

സാമ്പത്തിക തട്ടിപ്പില്‍ കുടുങ്ങി നൂറോളം പേര്‍; കവര്‍ന്നത് 25 കോടിയോളം രൂപ, അപമാനം ഭയന്ന് ഇരകൾ

Kerala

CMRL-എക്‌സാലോജിക് കേസ്: പിണറായിയടക്കമുള്ളവര്‍ക്കെതിരെ സംസ്ഥാന സർക്കാരിന്റെ FIR വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇഡി

Entertainment

ക്യാമറയ്‌ക്ക് മുന്നിലെത്തുമ്പോൾ ഏതോ ഒരു ഊർജ്ജം വന്നുനിറയും ; അതെന്തൊരു മാജിക്കാണെന്ന് എനിക്ക് ഇപ്പോഴും അജ്ഞാതമാണ് ; വിജയരഹസ്യം പറഞ്ഞ് മമ്മൂട്ടി

Kollam

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

പുതിയ വാര്‍ത്തകള്‍

ഗൂഗിൾ പേ വഴി പണം നൽകിയെന്ന് വ്യാജ സന്ദേശം കാണിച്ച് മലപ്പുറത്ത് ജ്വല്ലറിയിൽ നിന്ന് സ്വർണവുമായി യുവാവ് മുങ്ങി

തലസ്ഥാനത്തെ പ്രശസ്തമായ ഹനുമാൻ ക്ഷേത്രത്തിലെ വെള്ളിക്കൊമ്പുകൾ കാണാനില്ല; 1992ൽ ഒരു ഭക്തൻ നടയ്‌ക്കു വച്ച കൊമ്പുകൾ നഷ്ടമായത് സ്ട്രോങ് റൂമിൽ നിന്നും

ചെക്ക് കാണാതെ പോയെന്ന് പറയുന്നത് പച്ചക്കള്ളം; രാധ തനിക്കെതിരെ നൽകിയ പരാതികൾ നിഷേധിച്ച് നടി അംബിക

റെയിൽവേ വികസനത്തിൽ കേരളത്തിന് മറ്റൊരു നാഴികക്കല്ല് കൂടി; പരശുറാം എക്സ്പ്രസ് ഇനി എൽ.എച്ച്.ബി കോച്ചുകളുമായി ട്രാക്കിൽ- സുരേഷ് ഗോപി

ലോക്കപ്പിന്റെ കുറ്റിതകർത്ത്‌ രക്ഷപ്പെട്ട മോഷണക്കേസ് പ്രതി അബ്ദുൽ സലാം പിടിയിൽ

പത്തനംതിട്ടയിലെ ജനവാസമേഖലയിൽ കരിമ്പുലിയിറങ്ങി; ഭീതിയിൽ നാട്ടുകാർ

പ്രശസ്ത നാടക, സിനിമാ താരം സാവിത്രി ശ്രീധരന്‍ അന്തരിച്ചു

കുരുമുളക് വില കുതിക്കുന്നു; കിലോയ്‌ക്ക് 700 മുതല്‍ 710 രൂപവരെ

‘ഹമാസ് ഭീകരരെ പിന്തുണയ്‌ക്കുന്ന നിങ്ങളെ ഓർത്ത് ലജ്ജ തോന്നുന്നു’: ന്യൂയോർക്ക് മേയർ മംദാനിക്കെതിരെ രൂക്ഷ വിമർശനവുമായി നെതന്യാഹു

ഏഷ്യൻ ഗെയിംസ്: ഷൂട്ടിങ്ങിൽ മനു ഭാക്കർ ഫൈനലിൽ; സോഫ്റ്റ് ടെന്നീസിൽ മെഡൽ ഉറപ്പിച്ച് ജയ് മീന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.