Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

മതതീവ്രവാദികളുടെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി

സിപിഎം-മതതീവ്രവാദ ബന്ധം വളരെ ശക്തമാണ്. പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച സാഹചര്യത്തില്‍ ഈ സംഘടനകളില്‍പ്പെടുന്നവരെ സിപിഎമ്മില്‍ ഉള്‍പ്പെടുത്തുകയാണ്. എസ്ഡിപിഐയെ നിരോധിക്കാത്ത സാഹചര്യത്തില്‍ സിപിഎമ്മിന്റെ സഹായത്തോടെ ഇവര്‍ രാഷ്‌ട്രീയപ്രവര്‍ത്തനവും ശക്തമാക്കിയിട്ടുണ്ട്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും അണികളെ തൃപ്തിപ്പെടുത്താനും ചില തൊടുന്യായങ്ങള്‍ പറയുമെങ്കിലും സിപിഎമ്മിന്റെ ഔദ്യോഗികനയം മതതീവ്രവാദത്തിന് അനുകൂലമാണ്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Mar 6, 2023, 05:00 am IST
inEditorial

നിരോധിത ഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായുള്ള സിപിഎം നേതൃത്വത്തിന്റെ ബന്ധത്തില്‍ പ്രതിഷേധിച്ച് ചെങ്ങന്നൂര്‍ ചെറിയനാട് പാര്‍ട്ടി അംഗങ്ങള്‍ കൂട്ടത്തോടെ രാജിവച്ച സംഭവം വലിയ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്. വ്യക്തിപരമായ അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് ഒന്നോ രണ്ടോ പേര്‍ പാര്‍ട്ടി വിടുകയല്ല ചെയ്തിട്ടുള്ളത്. ബ്രാഞ്ച് സെക്രട്ടറിമാരും പോഷകസംഘടനകളുടെ ഭാരവാഹികളും ഉള്‍പ്പെടെ നാല്‍പതോളം പേരാണ് രാജിക്കത്ത് നല്‍കിയിരിക്കുന്നത്. സിപിഎം നേതൃത്വം മൂടിവയ്‌ക്കാന്‍  ശ്രമിക്കുകയും, അനുദിനം കൂടുതല്‍ കൂടുതല്‍ വെളിപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന ഒന്നാണ് പോപ്പുലര്‍ ഫ്രണ്ടും അവരുടെ രാഷ്‌ട്രീയ സംഘടനയായ എസ്ഡിപിഐയുമായുള്ള സിപിഎമ്മിന്റെ ബന്ധം.  സമൂഹത്തെ മതത്തിന്റെ പേരില്‍ വിഭജിക്കുകയും രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുകയും ചെയ്യുന്ന ഇസ്ലാമിക തീവ്രവാദികളുമായുള്ള സിപിഎമ്മിന്റെ അവിശുദ്ധബന്ധം എത്രമാത്രം ശക്തിപ്പെട്ടിരിക്കുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ് ചെറിയനാട് ബ്രാഞ്ച് സെക്രട്ടറിയുടെ രാജിക്കത്ത്. സിപിഎമ്മിന്റെ കപട മതേതരമുഖം ഈ കത്ത് വലിച്ചുകീറുന്നുണ്ട്. ചന്ദനം തൊട്ടതിന്റെ പേരില്‍ പാര്‍ട്ടി അംഗങ്ങളെ വിമര്‍ശിച്ച മതമൗലികവാദിയാണ് ചെറിയനാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെന്നും, എന്നാല്‍ പാര്‍ട്ടി സമ്മേളനത്തിന് ഇയാളുടെ പിതാവ് പതാക ഉയര്‍ത്തിയത് മുസ്ലിം മതചിഹ്‌നമായ തുര്‍ക്കിതൊപ്പി വച്ചാണെന്നും കത്തില്‍ പറയുന്നു. ഇതിനെ വിമര്‍ശിക്കാതിരുന്നതിലൂടെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ മതപക്ഷപാതമാണ് വെളിപ്പെടുന്നത്.

ചെങ്ങന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ വിശാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ മതതീവ്രവാദികളുമായി ചേര്‍ന്ന് ഹോട്ടല്‍ വ്യവസായം നടത്തുന്നയാളാണ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെന്നും, വര്‍ഗീയതയ്‌ക്കും മതവിഭാഗീയതക്കുമെതിരെ ഒരു വാക്കുപോലും പറയാത്തയാളാണ് ഈ നേതാവെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു. പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത വര്‍ഗീയവിരുദ്ധ സദസ്സ് സംഘടിപ്പിക്കാന്‍ ഈ നേതാവ് തയ്യാറായില്ലെന്ന് വെളിപ്പെടുത്തുകയും ചെയ്യുന്നു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ വാര്‍ഡിലെ തെരഞ്ഞെടുപ്പില്‍ മതതീവ്രവാദികളുടെ പാര്‍ട്ടിയായ എസ്ഡിപിഐ ജയിച്ചത് ഈ നേതാവിന്റെ ഒത്താശകൊണ്ടാണെന്നും അറിയുമ്പോള്‍ എത്ര ആഴത്തിലുള്ള ബന്ധമാണ് ഇതെന്ന് വ്യക്തമാവുന്നുണ്ട്. പോപ്പുലര്‍ ഫ്രണ്ട് ഭീകരരും കൊലക്കേസ് പ്രതികളുമായുള്ള കൂട്ടുകച്ചവടത്തെക്കുറിച്ച് പലതവണ പരാതിപ്പെട്ടിട്ടും വോട്ടുബാങ്കിന്റെ പേരില്‍ പാര്‍ട്ടി നേതൃത്വം നടപടിയെടുത്തില്ലെന്നാണ് സിപിഎമ്മുകാര്‍തന്നെ പറയുന്നത്. ആലപ്പുഴ ജില്ലയിലെ സിപിഎം-പോപ്പുലര്‍ ഫ്രണ്ട് ബന്ധം സമീപകാലത്ത് വലിയ ചര്‍ച്ചാവിഷയമായതാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് പാര്‍ട്ടിയില്‍ ഏറെ പാരമ്പര്യമുള്ള ജി. സുധാകരന് സീറ്റ് നിഷേധിച്ച് എച്ച്. സലാമിനെ സ്ഥാനാര്‍ത്ഥിയാക്കിയത് ഇസ്ലാമിക മതമൗലികവാദികളെ പ്രീണിപ്പിക്കാനാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. എംഎല്‍എയായ സലാമിന് തീവ്രവാദസംഘടനകളുമായി ബന്ധമുണ്ടെന്ന ആരോപണവുമുയര്‍ന്നു. ജി. സുധാകരന്റെ എതിരാളിയായി കരുതപ്പെടുന്ന മന്ത്രി സജി ചെറിയാനാണ് തീവ്രവാദികളുടെ രക്ഷകനെന്നും വിമര്‍ശനമുയരുകയുണ്ടായി. ഭരണഘടനയെ അപകീര്‍ത്തിപ്പെടുത്തിയതിന് മന്ത്രിപദവി രാജിവച്ച ചെറിയാനെ വീണ്ടും മന്ത്രിസ്ഥാനത്ത് പ്രതിഷ്ഠിച്ചത് തീവ്രവാദികളെ പ്രീണിപ്പിക്കാന്‍കൂടിയാണ്.

ആലപ്പുഴ ജില്ലയിലെ സിപിഎം നേതാക്കളില്‍ പലരും ലൈംഗികപീഡനക്കേസുകളിലും ലഹരിക്കടത്തുകേസുകളിലും പ്രതികളായി പാര്‍ട്ടി ഒന്നടങ്കം പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോഴാണ് മതതീവ്രവാദികളുമായുള്ള സിപിഎം നേതാക്കളുടെ അടുത്ത ബന്ധവും ചര്‍ച്ചയാവുന്നത്. ഇത്തരം കേസുകളില്‍പ്പെടുന്നവരെ പുറത്താക്കുന്നതിന് പകരം പരമാവധി സംരക്ഷിക്കുകയും, നിവൃത്തിയില്ലാതെ വരുമ്പോള്‍ അച്ചടക്ക നടപടിയെടുത്തെന്നു വരുത്തുകയുമാണ് സിപിഎം ചെയ്യുന്നത്. ഈ നടപടി ഒരു ഒത്തുകളിയുടെ ഭാഗമാണ്. അധികം വൈകാതെ ഇവര്‍ പാര്‍ട്ടി സ്ഥാനങ്ങളില്‍ തിരിച്ചെത്തുകയും ചെയ്യും. സിപിഎം-മതതീവ്രവാദ ബന്ധം വളരെ ശക്തമാണ്. പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച സാഹചര്യത്തില്‍ ഈ സംഘടനകളില്‍പ്പെടുന്നവരെ സിപിഎമ്മില്‍ ഉള്‍പ്പെടുത്തുകയാണ്. എസ്ഡിപിഐയെ നിരോധിക്കാത്ത സാഹചര്യത്തില്‍ സിപിഎമ്മിന്റെ സഹായത്തോടെ ഇവര്‍ രാഷ്‌ട്രീയപ്രവര്‍ത്തനവും ശക്തമാക്കിയിട്ടുണ്ട്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും അണികളെ തൃപ്തിപ്പെടുത്താനും ചില തൊടുന്യായങ്ങള്‍ പറയുമെങ്കിലും സിപിഎമ്മിന്റെ ഔദ്യോഗികനയം മതതീവ്രവാദത്തിന് അനുകൂലമാണ്. മിന്നല്‍ ഹര്‍ത്താലിലുണ്ടായ നാശനഷ്ടം പോപ്പുലര്‍ ഫ്രണ്ടുകാരില്‍നിന്ന് ഈടാക്കുന്നതില്‍ പിണറായി സര്‍ക്കാര്‍ കാണിച്ച കാലതാമസവും അലംഭാവവും പരസ്പരധാരണയുടെ ഫലമായിരുന്നു. ഒടുവില്‍ കോടതി ശക്തമായി ഇടപെട്ടതിനെത്തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്. സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കുന്ന മതതീവ്രവാദികളെ ഒറ്റപ്പെടുത്തുന്നതിനൊപ്പം രാഷ്‌ട്രീയലാഭത്തിനുവേണ്ടി അവരുമായി സഖ്യത്തിലേര്‍പ്പെടുന്ന സിപിഎമ്മിന്റെ വഞ്ചന തുറന്നുകാട്ടുകയും വേണം.

Tags: cpmപാര്‍ട്ടിമത തീവ്രവാദം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

Kerala

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.