Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 109 റണ്‍സിന് പുറത്തായി ; 500 വിക്കറ്റെന്ന നാഴികക്കല്ല് പിന്നിട്ട് ജഡേജ

വീണ നാലു വിക്കറ്റും സ്വന്തമാക്കിയ ജഡേജ രാജ്യാന്തര ക്രിക്കറ്റില്‍ 500 വിക്കറ്റെന്ന അപൂര്‍വ റെക്കോര്‍ഡും സ്വന്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2023, 09:08 pm IST
inCricket

ഇന്‍ഡോര്‍:  ആദ്യ രണ്ടു ടെസ്റ്റും ജയിച്ച് തിളങ്ങി നില്‍ക്കുന്ന ഇന്ത്യയ്‌ക്ക് ആസ്‌ട്രേലിയയക്കെതിരായ മൂന്നാം ടെസ്റ്റില്‍  തകര്‍ച്ച. ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 109 റണ്‍സിന് പുറത്തായി   ആദ്യ ദിവസം കളി അവസാനിപ്പിക്കുമ്പോള്‍ 47 റണ്‍സിന്റെ ലീഡുമായി നാലു വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെന്ന നിലയിലാണ് ആസ്‌ട്രേലിയ.  47 റണ്‍സിന്റെ ലീഡ്.  

ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ തകര്‍ച്ചയോടെയാണു തുടങ്ങിയത്. . ആദ്യ പന്തില്‍ രോഹിത് ഗോള്‍ഡന്‍ ഡക്കായി മടങ്ങേണ്ടതായിരുന്നു. സ്റ്റാര്‍ക്കിന്റെ ഔട്ട്‌സ്വിങര്‍ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരി ക്യാച്ചെടുത്തു. . ഓസീസ് താരങ്ങള്‍ അപ്പീല്‍ ചെയ്‌തെങ്കിലും അംപയര്‍ ഔട്ട് വിധിച്ചില്ല. . നാലാം പന്തില്‍ രോഹിത് വിക്കറ്റിന് മുന്നില്‍ കുടങ്ങി. ഇത്തവണയും  റിവ്യൂ എടുത്തില്ല. ടിവി റിപ്ലേകളില്‍ താരം പുറത്താണെന്ന് വ്യക്തമായിരുന്നു. ആറാം ഓവറില്‍  സ്‌ക്കോര്‍ 27ല്‍ നില്‍ക്കെ  രോഹിത്തിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമാകുന്നത്. കുനെമാന്റെ പന്തില്‍  വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരി സ്റ്റംപ് ചെയ്ത് പുറത്താക്കി. പിന്നാലെ  ശുഭ്മാന്‍  ഗില്ലും (21) പവലിയനില്‍ തിരിച്ചെത്തി. ഗില്ലിനെ കുനെമാന്‍ സ്ലിപ്പില്‍ സ്റ്റീവന്‍ സ്മിത്തിന്റെ കൈകളിലെത്തിച്ചു.

ചേതേശ്വര്‍ പൂജാര ( ഒന്ന്), രവീന്ദ്ര ജഡേജ ( നാല്), ശ്രേയസ് അയ്യര്‍ (പൂജ്യം) എന്നിവരും പിന്നാലെ മടങ്ങിയതോടെ ഇന്ത്യ കടുത്ത പ്രതിരോധത്തിലായി. പൂജാര, ലിയോണിന്റെ പന്തില്‍ ബൗള്‍ഡ്,രവീന്ദ്ര ജഡേജ ലിയോണിന്റെ പന്തില്‍ ഷോര്‍ട്ട് കവറില്‍ കുനെമാന് ക്യാച്ച്. ശ്രേയസ് അയ്യരെ കുനെമാന്‍ ബൗള്‍ഡുമാക്കി. വിരാട് കോലി പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും 52 പന്തില്‍ 22 റണ്‍സെടുത്തു പുറത്തായി. സ്പിന്നര്‍ ടോഡ് മര്‍ഫിയുടെ പന്തില്‍ കോലി എല്‍ബി . ശ്രീകര്‍ ഭരതിനെ ( 17) നേഥന്‍ ലയണ്‍ ബോള്‍ഡാക്കി. അക്ഷര്‍  പട്ടേല്‍- ആര്‍. അശ്വിന്‍ സഖ്യത്തിലായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ. എന്നാല്‍ 29- ാം ഓവറില്‍ കുനേമന്റെ പന്തില്‍ അലക്‌സ് കാരിയുടെ ക്യാച്ചില്‍ അശ്വിന്‍ പുറത്തായി. മൂന്നു റണ്‍സ് മാത്രമാണ് അശ്വിന്‍ നേടിയത്. രണ്ടു സിക്‌സും ഒരു ഫോറുമുള്‍പ്പെടെ വാലറ്റത്ത് 17 റണ്‍സ് നേടിയ ഉമേഷ് യാദവാണ് ഇന്ത്യന്‍ സ്‌കോര്‍ 100 കടത്തിയത്. 12 റണ്‍സുമായി അക്ഷര്‍ പട്ടേല്‍ പുറത്താകാതെ നിന്നു.

ഇടം കൈയന്‍ സ്പിന്നര്‍ മാത്യൂ കുനെമാന്‍  5 വിക്കറ്റ് നേട്ടവുമായി ഇന്ത്യയെ  തകര്‍ത്തപ്പോള്‍ നഥാന്‍ ലിയോണ്‍ മൂന്ന് വിക്കറ്റെടുത്തു. ടോഡ് മര്‍ഫി ഒരു വിക്കറ്റെടുത്തു.  

സ്പിന്‍ ചതിക്കുഴിയില്‍ വീണ ഇന്ത്യ അതേ ചതി പയറ്റാന്‍ തന്നെ തീരുമാനിച്ചു.  ബൗളിംഗ് ഓപ്പണ്‍ ചെയ്യാന്‍ സ്പിന്‍ ജോഡികളെ നിയോഗിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ അപൂര്‍വ നടപടി. ആര്‍ അശ്വിന്‍- രവീന്ദ്ര ജഡേജ സഖ്യം  നല്ലതുപോലെ പന്തെറിഞ്ഞങ്കിലും ആസ്‌ട്രേലിയ ശ്രദ്ധയോടെ ബാറ്റുവീശി. തുടക്കത്തിലെ ഓപ്പണര്‍ ട്രാവിസ് ഹെഡിന്റെ (9) വിക്കറ്റ് നഷ്ടമായെങ്കിലും ഉസ്മാന്‍ ഖവാജയും(60) ലാബുഷെയ്‌നും(31) പൊരുതി നിന്നതോടെ ഇന്ത്യയുടെ പിടി അയഞ്ഞു. സഖ്യം 96 റണ്‍സടിച്ചശേഷമാണ് വേര്‍പിരിഞ്ഞത്. സ്‌കോര്‍ 100 കടന്നതിന് പിന്നാലെ ലബുഷെയ്‌നെ മടക്കി ജഡേജയാണ്  ബ്രേക്ക് ത്രൂ സമ്മാനിച്ചത്. പിന്നാലെ ജഡേജക്കെതിരെ സ്വീപ് ഷോട്ട് കളിച്ച ഖവാജയും(60) വീണു. സ്മിത്ത് (26)പിന്നാലെ ജഡേജയുടെ പന്തില്‍ കെ എസ് ഭരത്തിന് ക്യാച്ച് നല്‍കി മടങ്ങി.  കാമറൂണ്‍ ഗ്രീനും(7) ഹാന്‍ഡ്‌സ്‌കോംബും (6)പിടിച്ചു നിന്നതോടെ കൂടുതല്‍ നഷ്ടങ്ങളില്ലാതെ  ആസ്‌ട്രേലിയ ആദ്യദിവസത്തെ ആധിപത്യമുറപ്പിച്ചു.

വീണ നാലു വിക്കറ്റും സ്വന്തമാക്കിയ ജഡേജ  രാജ്യാന്തര ക്രിക്കറ്റില്‍ 500 വിക്കറ്റെന്ന അപൂര്‍വ റെക്കോര്‍ഡും സ്വന്തമാക്കി.

Tags: cricketരവീന്ദ്ര ജഡേജ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വത്സലിന്റെ വസന്തം; കെസിഎല്ലിൽ രണ്ടാം അർദ്ധശതകവുമായി കൊല്ലം ക്യാപ്റ്റൻ

India

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

Cricket

കേരള ക്രിക്കറ്റ് ലീഗ്: റിപ്പിള്‍സ് റോയല്‍സിനെ തകര്‍ത്തു

Sports

ട്രിവാൺഡ്രം റോയൽസിനെ തൂക്കി ആലപ്പി റിപ്പിൾസ്

Cricket

ഗ്രീന്‍ഫീല്‍ഡിന്റെ വര്‍ണക്കളം; കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് ആവേശത്തുടക്കം, ആദ്യ മത്സരം ഉച്ചയ്‌ക്ക് 2.30 ന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.