Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഒന്നാംക്ലാസ് പ്രവേശനത്തിന് ആറ് വയസ്സാക്കല്‍; സംസ്ഥാനങ്ങളെ 2021ല്‍ അറിയിച്ചതാണ്, കേരളം ഉള്‍പ്പടെ എട്ട് സംസ്ഥാനങ്ങള്‍ മറുപടി നല്‍കിയില്ലെന്ന് കേന്ദ്രം

രാജ്യത്ത് ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി ആറ് വയസ്സാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങളില്‍ പറയുന്നത്. ഇത് നിര്‍ബന്ധമാക്കണമെന്നും സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2023, 01:46 pm IST
inIndia

ന്യൂദല്‍ഹി : ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ്സാക്കുന്നത് സംബന്ധിച്ച് വിശദീകരണം തേടിയിട്ടും കേരളം ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ്സാക്കുന്നത് സംബന്ധിച്ചുള്ള കേന്ദ്ര നിര്‍ദ്ദേശം അറിഞ്ഞില്ലെന്നാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പ്രതികരിച്ചത്. ഇത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തന്നെ തള്ളുകയായിരുന്നു.  

ഒന്നാം ക്ലാസ് പ്രവേശനവുമായി ബന്ധപ്പെട്ട് 2021ല്‍ തന്നെ അതാത് സംസ്ഥാനങ്ങളെ അറിയിച്ചതാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ കേരളം ഉള്‍പ്പടെയുള്ള എട്ട് സംസ്ഥാനങ്ങള്‍ വിഷയത്തില്‍ മറുപടി നല്‍കാതിരുന്നത് കൊണ്ടാണ് നിര്‍ദ്ദേശങ്ങള്‍ വീണ്ടും ആവര്‍ത്തിച്ചത്. ഈ വര്‍ഷം ഫെബ്രുവരി 9നാണ് കേന്ദ്രം സര്‍ക്കുലര്‍ വീണ്ടും പുറത്തിറക്കിയത്.  

രാജ്യത്ത് ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി ആറ് വയസ്സാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങളില്‍ പറയുന്നത്. ഇത് നിര്‍ബന്ധമാക്കണമെന്നും സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രീ പ്രൈമറിതലത്തില്‍ ഡിപ്ലോമ ഇന്‍ പ്രീ സ്‌കൂള്‍ എജുക്കേഷന്‍ കോഴ്‌സ് പ്രത്യേകമായി രൂപകല്‍പന ചെയ്തു നടപ്പാക്കണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കേന്ദ്രീയ വിദ്യാലങ്ങളും ഏതാനും സംസ്ഥാനങ്ങളും ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് മാനദണ്ഡം കഴിഞ്ഞവര്‍ഷം മുതല്‍ നടപ്പാക്കിയിട്ടുണ്ട്. തുടക്കത്തില്‍ ഇത് നടപ്പാക്കാന്‍ കേരളം അടക്കമുള്ള ചില സംസ്ഥാനങ്ങള്‍ തീരുമാനിച്ചെങ്കിലും പിന്നീട് ഇതില്‍നിന്ന് പിന്നോട്ടുപോകുകയായിരുന്നു. ഇതോടെയാണ് ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായപരിധി നിര്‍ബന്ധമാക്കാന്‍ നിര്‍ദേശിച്ച് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചത്.

ആദ്യ മൂന്നുവര്‍ഷം പ്രീ പ്രൈമറി (നഴ്‌സറി, എല്‍കെജി, യുകെജി) തുടര്‍ന്നുള്ള രണ്ടുവര്‍ഷങ്ങള്‍ ഗ്രേഡ് ഒന്ന്, രണ്ട് എന്നിവയിലുമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. എല്‍കെജി, യുകെജി ക്ലാസുകള്‍ക്കുവേണ്ടി ആരംഭിക്കുന്ന, ഡിപ്ലോമ ഇന്‍ പ്രീ സ്‌കൂള്‍ എജുക്കേഷന്‍ കോഴ്‌സ് എസ്സിഇആര്‍ടി രൂപകല്‍പന ചെയ്യണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അതേസമയം ഒന്നാം ക്ലാസ് പ്രവേശനത്തിലെ ആറു വയസ് മാനദണ്ഡമെന്ന കേന്ദ്ര നിര്‍ദ്ദേശം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും, ഔദ്യോഗികമായി അറിയിപ്പ് കിട്ടിയിട്ടില്ലെന്നുമാണ് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പ്രതികരിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ ഈ നിര്‍ദ്ദേശം പാടെ തള്ളുന്നില്ല. സംസ്ഥാനത്ത് കൂടിയാലോചനകള്‍ക്ക് ശേഷം മാത്രം നടപ്പിലാക്കും. കേന്ദ്ര നിര്‍ദേശം നടപ്പിലാക്കണമെങ്കില്‍ പാഠപുസ്തകങ്ങളില്‍ അടക്കം മാറ്റം വരുത്തണം. കേരളത്തിന്റെ സാഹചര്യം കൂടി പരിഗണിക്കും. വിദഗ്ധ സമിതി, അധ്യാപക രക്ഷകര്‍തൃ സംഘടനകളുമായും ചര്‍ച്ച നടത്തിയ ശേഷം വിഷയത്തില്‍ തീരുമാനം കൈക്കൊള്ളുമെന്നുമാണ് മന്ത്രി പറഞ്ഞത്.  

Tags: കേന്ദ്ര സര്‍ക്കാര്‍കേരള സര്‍ക്കാര്‍v sivankutty
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബസിൽ യുവതിയോട് അപമര‍്യാദ‍യായി പെരുമാറി; വി. ശിവൻകുട്ടിയുടെ മുൻ ഗൺമാനെതിരേ നടപടി

Thiruvananthapuram

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പോലീസ്

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കയറിച്ചെല്ലാന്‍ പോലും കഴിയുന്നില്ലെന്ന് പരിതപിച്ച് വി.ശിവന്‍കുട്ടി, സതീശന്‍ ഇടപെടണം!

ശിവന്‍കുട്ടിയും ശബരിനാഥനും
Kerala

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

Kerala

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.