Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കുടുംബ സ്വത്തായി കിട്ടിയ ഭൂമിയില്‍ വീട് കെട്ടാന്‍ അനുവദിക്കുന്നില്ല: പിന്നിൽ അമ്പലക്കമ്മറ്റിക്കാർ, വയോധികയെ ഊരുവിലക്കേര്‍പ്പെടുത്തിയതായി പരാതി

അവിവാഹിതയായ കുഞ്ഞു പാറുവിന് 40 വര്‍ഷം മുമ്പാണ് കുടുംബസ്വത്തില്‍ നിന്ന് 16 സെന്റ് ഭൂമി ലഭിച്ചത്. തുടര്‍ന്ന് ഇതുവരെയും നികുതി അടച്ചു വന്നിരുന്ന ഭൂമിയില്‍ ഒരു വര്‍ഷം മുമ്പാണ് ലൈഫ് പദ്ധതി പ്രകാരം വീടും അനുവദിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2023, 12:14 pm IST
inKasargod

ചെറുവത്തൂര്‍: കുടുംബ സ്വത്തായി ലഭിച്ച ഭൂമിയില്‍ ലൈഫ് പദ്ധതി പ്രകാരം അനുവദിച്ച വീട് കെട്ടാന്‍ അനുവദിക്കുന്നില്ലെന്ന് വയോധികയുടെ പരാതി. ചന്തേര സ്വദേശിനി വലിയവീട്ടില്‍ കുഞ്ഞിപ്പാറുവാണ് തലചായ്‌ക്കാന്‍ കൂരക്കുവേണ്ടി അലയുന്നത്. പ്രദേശത്തെ ഒരു അമ്പല കമ്മറ്റിയുടെ നേതൃത്വത്തില്‍ ചില ആളുകളാണ് വീട് നിര്‍മ്മാണം തടസ്സപ്പെടുത്തുന്നതെന്നാണ് കുഞ്ഞിപ്പാറു ജില്ലാ പോലീസ് മേധാവിക്ക്  നല്‍കിയ പരാതിയില്‍ പറയുന്നത്.  

അവിവാഹിതയായ കുഞ്ഞു പാറുവിന് 40 വര്‍ഷം മുമ്പാണ് കുടുംബസ്വത്തില്‍ നിന്ന് 16 സെന്റ് ഭൂമി  ലഭിച്ചത്. തുടര്‍ന്ന് ഇതുവരെയും നികുതി അടച്ചു വന്നിരുന്ന ഭൂമിയില്‍ ഒരു വര്‍ഷം  മുമ്പാണ് ലൈഫ് പദ്ധതി പ്രകാരം വീടും അനുവദിച്ചത്. ഇതിനായി രണ്ട് ലക്ഷം രൂപ അധികൃതര്‍ നല്‍കിയിരുന്നു. നിര്‍മ്മാണം ആരംഭിച്ചതോടെ കമ്മറ്റിക്കാരിലെ ഭരണകക്ഷി രാഷ്‌ട്രീയത്തില്‍പ്പെട്ട ചില ആളുകള്‍ തൊഴിലാളികളെ പിന്തിരിപ്പിക്കുകയായിരുന്നു. നിരന്തരം ഭീഷണികള്‍ തുടര്‍ന്നതിനാല്‍ വീട് നിര്‍മ്മാണത്തിന് ആരും എത്തുന്നില്ലെന്ന് കുഞ്ഞിപ്പാറു പറയുന്നു.  

വീട് നിര്‍മ്മാണം തടസ്സപ്പെടുത്തുന്നതിനു പുറമേ ഇപ്പോള്‍ ക്ഷേത്രത്തിലെ  വാല്യക്കാര്‍ക്കുള്ള പിരിവും ഈ കുടുംബത്തില്‍ നിന്നും വാങ്ങുന്നില്ല. കൂടാതെ ക്ഷേത്രത്തിലെ കളിയാട്ട ഭാഗമായുള്ള എഴുന്നള്ളത്തു സന്ദര്‍ശനം ഇവരുടെ വീടുകള്‍ ഒഴിവാക്കി. എഴുന്നള്ളത്ത് എത്തുമെന്ന് കരുതി വിളക്ക് വെച്ച് പാതിരാത്രിവരെ കാത്തു നിന്നു എങ്കിലും നിരാശരാകേണ്ടി വന്നുവെന്ന് ഇവര്‍ പറയുന്നു.അതേ സമയം, ദേവസ്വം വക ഭൂമി ആണിതെന്നും വ്യാജ രേഖ ഉണ്ടാക്കി  കുടുംബം കയ്യടക്കി വച്ചിരിക്കുകയാണ് എന്നുമാണ് ക്ഷേത്ര കമ്മറ്റി ഭാരവാഹികള്‍ പറയുന്നത്.  

രണ്ട് വര്‍ഷം മുമ്പ് ക്ഷേത്രഭൂമിയാണെന്ന് കാണിച്ച് കോടതിയില്‍ കേസ് കൊടുത്തെങ്കിലും തെളിയിക്കാന്‍ അവര്‍ക്ക് സാധിച്ചില്ലെന്നും കുഞ്ഞിപ്പാറുവിന്റെ കുടുംബക്കാര്‍ പറയുന്നു. 2022-23 വര്‍ഷത്തെ ഭൂനികുതിയും അടച്ചിട്ടുണ്ട്. കുഞ്ഞിപ്പാറു പ്രൊപ്പോസല്‍ നല്‍കിയ സ്ഥലത്ത് തന്നെയാണ് ലൈഫ് പദ്ധതിയുടെ വീട് അനുവദിച്ചതെന്ന് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സുരേന്ദ്രന്‍ പറഞ്ഞു. അവിവാഹിതയായ കുഞ്ഞിപ്പാറു സഹോദരിയുടെ വീട്ടിലാണ് ഇപ്പോള്‍ താമസിച്ചു വരുന്നത്. വരുന്ന മാര്‍ച്ചിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയായില്ലെങ്കില്‍ പണം എങ്ങനെ തിരിച്ചടക്കും എന്ന ആശങ്കയിലാണ് ഈ 65 കാരി.

Tags: houseകുടുംബംland
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

Kerala

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

Kerala

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം
Kerala

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

പുതിയ വാര്‍ത്തകള്‍

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 9ാം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍, കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തെത്തി പീഡനം

കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

മുഹമ്മദ് അലി ജിന്നയുടെ പുനർജന്മമാണ് രാഹുൽ: നിഷികാന്ത് ദുബെ

എഫ്‌സിആർഎ ബിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.