Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സഖാക്കള്‍ക്ക് ചിന്ത ജെറോം എങ്ങിനെ ‘നല്ല സഖാവ് എന്തൊക്കെ ജാഗ്രത പുലര്‍ത്തണം’ എന്ന് പഠിപ്പിക്കുമെന്ന ചോദ്യം പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നു

ചിന്ത ജെറോമിനെ ചുറ്റിപ്പറ്റിയുള്ള വിവാദം സിപിഎമ്മിനും ഡിവൈഎഫ് ഐയ്‌ക്കും തലവേദനയാവുകയാണെന്ന് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നും ചില സൂചനകള്‍ പുറത്തുവരുന്നു. പാര്‍ട്ടി അര്‍ഹമായതിനേക്കാള്‍ കൂടുതല്‍ പരിഗണന ചിന്തയുടെ കാര്യത്തില്‍ നല്‍കിയെന്നാണ് പാര്‍ട്ടിയില്‍ തന്നെ ഒരു വിഭാഗം പറയുന്നത്. സംഘടനയിലും അധികാരത്തിലും ഒരു പോലെ അംഗീകാരം ലഭിച്ച ചുരുക്കം ചില നേതാക്കളില്‍ ഒരാളാണ് ചിന്ത.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2023, 09:07 pm IST
inKerala
ചിന്തയുടെ ബോട്ട് യാത്ര (വലതത്)

ചിന്തയുടെ ബോട്ട് യാത്ര (വലതത്)

തിരുവനന്തപുരം: ചിന്ത ജെറോമിനെ ചുറ്റിപ്പറ്റിയുള്ള വിവാദം സിപിഎമ്മിനും ഡിവൈഎഫ് ഐയ്‌ക്കും  തലവേദനയാവുകയാണെന്ന് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നും ചില സൂചനകള്‍ പുറത്തുവരുന്നു. പാര്‍ട്ടി അര്‍ഹമായതിനേക്കാള്‍ കൂടുതല്‍ പരിഗണന ചിന്തയുടെ കാര്യത്തില്‍ നല്‍കിയെന്നാണ് പാര്‍ട്ടിയില്‍ തന്നെ ഒരു വിഭാഗം പറയുന്നത്.  സംഘടനയിലും അധികാരത്തിലും ഒരു പോലെ അംഗീകാരം ലഭിച്ച ചുരുക്കം ചില നേതാക്കളില്‍ ഒരാളാണ് ചിന്ത.  

കഴിഞ്ഞ സമ്മേളനത്തില്‍ ഡിവൈഎഫ് ഐയുടെ അഖിലേന്ത്യാ നേതൃത്വത്തിലേക്ക് ചിന്ത ഉയര്‍ന്നതോടെ പാര്‍ട്ടിയില്‍ ചിന്തയെ ആരും ചോദ്യം ചെയ്യാനില്ലാത്ത നില വന്നു. എന്നാല്‍ ചിന്തയുടെ പ്രസംഗത്തിലെ പോരായ്‌മകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങള്‍ ഉയര്‍ത്തിയെങ്കിലും അതൊക്കെ പാര്‍ട്ടി സധൈര്യം നേരിട്ടു. പക്ഷെ വാഴക്കുല എഴുതിയത് വൈലോപ്പിള്ളിയാണെന്നും  വൈലോപ്പിള്ളിയുടെ സ്പെല്ലിംഗ് ഇംഗ്ലീഷ് പിഎച്ച് ഡി എടുക്കാനുള്ള പ്രബന്ധത്തില്‍ തെറ്റിച്ചെഴുതിയതും ചില്ലറ നാണക്കേടല്ല പാര്‍ട്ടിക്കുണ്ടാക്കിയത്. പിന്നീട് ബോധി കോമണ്‍സ് എന്ന വെബ് സൈറ്റില്‍ അതേ അക്ഷരപ്പിശകോടുകൂടിയ ലേഖന  ഭാഗം കണ്ടെത്തിയതോടെ ചിന്തയ്‌ക്ക് പ്രതിരോധിക്കാന്‍ കഴിയാതെ വന്നു. .  

പാര്‍ട്ടി സഖാക്കളെ അച്ചടക്കവും  പൊളിറ്റിക്കല്‍ കറക്ട്നെസ്സും പഠിപ്പിക്കുന്ന ചുമതല ചിന്തയ്‌ക്ക് പാര്‍ട്ടി ഏല്‍പിച്ച ഉത്തരവാദിത്വങ്ങളില്‍ ഒന്നാണ്. പി.കെ. ഗുരുദാസനെപ്പോലുള്ളവര്‍ ഉയര്‍ന്നുവന്ന കൊല്ലം ജില്ലയിലെ നേതാവായ ചിന്ത യാതൊരു കുറ്റബോധവുമില്ലാതെ ആഡംബര റിസോര്‍ട്ടിന്റെ ആനുകൂല്യം പറ്റിയതും വലിയ അസ്വാസ്ഥ്യം പാര്‍ട്ടിതലത്തില്‍ ഉയര്‍ത്തിയിട്ടുണ്ട്.  ഇത് പാര്‍ട്ടി നയത്തില്‍ നിന്നുള്ള മധ്യവര്‍ഗ്ഗ ചാഞ്ചാട്ടമാണെന്നാണ് ചില സഖാക്കള്‍ പറയുന്നത്. എം.എ. ബേബി ഉള്‍പ്പെടെ ഒട്ടേറെ നേതാക്കള്‍ ചിന്തയെ സംരക്ഷിക്കാന്‍ കൂടെയുണ്ടെന്നുള്ളതാണ് ചിന്തയുടെ ബലം. കഴിഞ്ഞ ദിവസം ചിന്തയെ പിന്തുണച്ച് വിധു വിന്‍സന്‍റ് എന്ന ഇടത്പക്ഷ ചലച്ചിത്ര സംവിധായിക  കുറിപ്പെഴുതിയതും ചിന്തയെ സംരക്ഷിക്കാന്‍ പാര്‍ട്ടിയ്‌ക്കും പാര്‍ട്ടിയുടെ സാംസ്കാരിക മേഖലയിലും ചിന്തയ്‌ക്ക് അനുകൂലമായ അധികാരസംഘം സജീവമാണെന്നതിന്റെ സൂചനയാണ്.  

ഒരു നല്ല സഖാവെങ്ങിനെ ആകണം, എന്തൊക്കെ ജാഗ്രത പുലര്‍ത്തണം എന്നൊക്കെ ക്ലാസെടുക്കുന്ന നേതാവാണ് ചിന്ത. ഇനി എങ്ങിനെ ചിന്തയെക്കൊണ്ട് ഇത്തരം ക്ലാസുകള്‍  എടുപ്പിക്കും എന്ന സംശയവും  പാര്‍ട്ടിക്കുള്ളില്‍ ഇല്ലാതില്ല. കാരണം സ്വന്തം കാര്യത്തില്‍ പാര്‍ട്ടി നയങ്ങളില്‍ നിന്നും ചിന്ത വ്യതിചലിച്ചു. ഇപ്പോഴത്തെ റിസോര്‍ട്ട് വിവാദത്തില്‍ നിന്നും അമ്മയുടെ ചികിത്സയുടെ പേര് പറഞ്ഞാണ് ചിന്ത തലയൂരിയത്. മാത്രമല്ല, മുമ്പുള്ള റിസോര്‍ട്ട് ഉടമയ്‌ക്ക് കിട്ടാത്ത തീരദേശപരിപാലന നിയമം ലംഘിച്ചിട്ടില്ലെന്ന സര്‍ട്ടിഫിക്കറ്റ് എങ്ങിനെ പുതിയ ഉടമസ്ഥന്‍ ഡാര്‍വിന്‍ സംഘടിപ്പിച്ചു എന്നതും സംശയത്തിനിടയാക്കുന്നു. ഇതില്‍ ചിന്തയുടെ അധികാരവും ഉപയോഗിക്കപ്പെട്ടിട്ടുണ്ടോ എന്നും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. റിസോര്‍ട്ട് ഉടമയും ഭാര്യയും ചിന്തയും എല്ലാം ബോട്ട് യാത്ര നടത്തുന്ന ചിത്രവും ഇവരുടെ അടുപ്പം സൂചിപ്പിക്കുന്ന തെളിവാണ്.  

Tags: ഡിവൈഎഫ്ഐcpimചിന്ത ജെറോംഡോക്ടറേറ്റ് ബിരുദപ്രബന്ധഎംഎ ബേബിഗവേഷണ വിദ്യാര്‍ത്ഥി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

News

സംശയനിവാരണത്തിന് ‘ആപ്പ്’ വരുന്നു, ഗോവിന്ദനും വിമർശനം, പുതിയ ‘പ്രതിരോധ’ മുന്നണിക്ക് ആലോചന

News

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

പുതിയ വാര്‍ത്തകള്‍

ചെമ്മാപ്പിള്ളിയിലെ ശ്രീരാമന്‍ ചിറ

ചിറകെട്ട് ഓണവും രാമായണവും

ആലോചനാമൃതം: അമ്മയാണ് വരം

ഭാഷാ സൗന്ദര്യലഹരി; സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.