Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Defence

ഹലികോപ്റ്റര്‍ ഫാക്ടറി രാഷ്‌ട്രത്തിന് സമര്‍പ്പിച്ചു; സായുധ സേനയ്‌ക്കായി ആധുനിക തേജസ്; അസത്യത്തിന്റെ വക്താക്കളെ തുറന്നുകാട്ടി: നരേന്ദ്രമോദി

. പ്രതിരോധ ആവശ്യങ്ങള്‍ക്കായുള്ള വിദേശ ആശ്രിതത്വം കുറയ്‌ക്കുന്നതിനുള്ള പ്രതിജ്ഞയോടെ 2016ല്‍ തറക്കല്ലിട്ട എച്ച്എഎല്‍ പദ്ധതിയെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2023, 10:10 pm IST
inDefence

ബാംഗഌര്‍: പ്രതിരോധ മേഖലയിലെ സ്വയംപര്യാപ്തതയിലേക്കുള്ള മറ്റൊരു ചുവടുവയ്‌പ്പായി, തുമക്കൂറുവിലെ എച്ച്എഎല്‍ ഹെലികോപ്റ്റര്‍ ഫാക്ടറി പ്രധാനമന്ത്രി രാഷ്‌ട്രത്തിന് സമര്‍പ്പിച്ചു. 2016ല്‍ പ്രധാനമന്ത്രി നരരേന്ദ്രമോദിയാണ് ഇതിന്റെ തറക്കല്ലിട്ടത്. ഹെലികോപ്റ്ററുകള്‍ നിര്‍മ്മിക്കാനുള്ള ശേഷിയും ആവാസവ്യവസ്ഥയും വര്‍ദ്ധിപ്പിക്കുന്ന പുതിയ സമര്‍പ്പിത ഗ്രീന്‍ഫീല്‍ഡ് ഹെലികോപ്റ്റര്‍ ഫാക്ടറിയാണിത്. ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്റ്റര്‍ നിര്‍മ്മാണ കേന്ദ്രമായ ഈ ഹെലികോപ്റ്റര്‍ ഫാക്ടറി, തുടക്കത്തില്‍ ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്ററുകള്‍ (എല്‍യുഎച്ച്) നിര്‍മ്മിക്കും. എല്‍യുഎച്ച് തദ്ദേശീയമായി രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ച 3ടണ്‍ ക്ലാസ്, സിംഗിള്‍ എന്‍ജിന്‍ മള്‍ട്ടി പര്‍പ്പസ് യൂട്ടിലിറ്റി ഹെലികോപ്റ്ററാണ്. ഉയര്‍ന്ന സൈന്യസാമര്‍ത്ഥ്യപ്രയോഗമാണ് ഇതിന്റെ അതുല്യമായ സവിശേഷത.

ലഘു പോര്‍ ഹെലികോപ്റ്റര്‍ (എല്‍സിഎച്ച്), ഇന്ത്യന്‍ മള്‍ട്ടിറോള്‍ ഹെലികോപ്റ്റര്‍ (ഐഎംആര്‍എച്ച്) തുടങ്ങിയ മറ്റ് ഹെലികോപ്റ്ററുകള്‍ നിര്‍മ്മിക്കുന്നതിനും എല്‍സിഎച്ച്, എല്‍യുഎച്ച്, സിവില്‍ എഎല്‍എച്ച്, ഐഎംആര്‍എച്ച് എന്നിവയുടെ അറ്റകുറ്റപ്പണികള്‍ക്കും മൊത്തത്തിലുള്ള പരിശോധനയ്‌ക്കുമായി ഭാവിയില്‍ ഫാക്ടറി വിപുലീകരിക്കും. ഭാവിയില്‍ സിവില്‍ എല്‍യുഎച്ചുകള്‍ കയറ്റുമതി ചെയ്യാനുള്ള സാധ്യതയും ഫാക്ടറിക്കുണ്ട്. ഈ സൗകര്യം ഹെലികോപ്റ്ററുകളുടെ മുഴുവന്‍ ആവശ്യകതയും തദ്ദേശീയമായി നിറവേറ്റാന്‍  ഇന്ത്യയെ പ്രാപ്തമാക്കുകയും ഹെലികോപ്റ്റര്‍ രൂപകല്‍പ്പന, വികസനം, ഇന്ത്യയിലെ നിര്‍മ്മാണം എന്നിവയില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ സഹായിക്കുകയും  ചെയ്യും. വ്യവസായം 4.0 നിലവാരത്തിലുള്ള നിര്‍മാണസംവിധാനമാകും ഫാക്ടറിയില്‍ ഉണ്ടാകുക. അടുത്ത 20 വര്‍ഷത്തിനുള്ളില്‍, 3 മുതല്‍ 15 ടണ്‍വരെ ഭാരമുള്ള 1000ലധികം ഹെലികോപ്റ്ററുകള്‍ തുമക്കൂറുവില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കാനാണ് എച്ച്എഎല്‍ പദ്ധതിയിടുന്നത്. ഇതുവഴി മേഖലയില്‍ 6000ത്തോളം പേര്‍ക്ക് തൊഴില്‍ ലഭിക്കും.

ഹെലികോപ്ടര്‍ നിര്‍മാണയൂണിറ്റും സ്ട്രക്ചര്‍ ഹാംഗറും സന്ദര്‍ശിച്ച പ്രധാനമന്ത്രി, ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്റര്‍ അനാച്ഛാദനം ചെയ്യുകയും ചെയ്തു. പ്രതിരോധ ആവശ്യങ്ങള്‍ക്കായുള്ള വിദേശ ആശ്രിതത്വം കുറയ്‌ക്കുന്നതിനുള്ള പ്രതിജ്ഞയോടെ 2016ല്‍ പ്രധാനമന്ത്രി തറക്കല്ലിട്ട എച്ച്എഎല്‍ പദ്ധതിയെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു.

ഇന്ന് സായുധ സേനകള്‍ ഉപയോഗിക്കുന്ന നൂറുകണക്കിന് ആയുധങ്ങളും പ്രതിരോധ ഉപകരണങ്ങളും ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെടുന്നതില്‍ പ്രധാനമന്ത്രി ആഹ്ലാദം പ്രകടിപ്പിച്ചു. ‘അത്യാധുനിക അസോള്‍ട്ട് റൈഫിളുകള്‍ മുതല്‍ ടാങ്കുകള്‍, വിമാനവാഹിനിക്കപ്പലുകള്‍, ഹെലികോപ്റ്ററുകള്‍, യുദ്ധവിമാനങ്ങള്‍, ഗതാഗത വിമാനങ്ങള്‍ തുടങ്ങി എല്ലാം ഇന്ത്യ നിര്‍മ്മിക്കുന്നു’ പ്രധാനമന്ത്രി പറഞ്ഞു. എയ്‌റോസ്‌പേസ് മേഖലയിലേക്ക് വെളിച്ചം വീശിയ പ്രധാനമന്ത്രി, കഴിഞ്ഞ 89 വര്‍ഷത്തിനുള്ളില്‍ ഈ മേഖലയില്‍ നടത്തിയ നിക്ഷേപം 2014ന് മുമ്പും 15 വര്‍ഷം മുമ്പും നടത്തിയ നിക്ഷേപത്തിന്റെ അഞ്ചിരട്ടിയാണെന്നു ചൂണ്ടിക്കാട്ടി. മെയ്ഡ് ഇന്‍ ഇന്ത്യ ആയുധങ്ങള്‍ നമ്മുടെ സായുധ സേനകള്‍ക്ക് വിതരണം ചെയ്യുക മാത്രമല്ല, പ്രതിരോധ കയറ്റുമതിയും 2014ന് മുമ്പുള്ള വര്‍ഷങ്ങളെ അപേക്ഷിച്ച് പലമടങ്ങ് വര്‍ധിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സമീപ ഭാവിയില്‍ നൂറുകണക്കിനു ഹെലികോപ്റ്ററുകള്‍ ഈ കേന്ദ്രത്തില്‍ നിര്‍മിക്കുമെന്നും ഇത് 4 ലക്ഷം കോടി രൂപയുടെ ഇടപാടുകള്‍ക്കു വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘ഇത്തരം നിര്‍മ്മാണ യൂണിറ്റുകള്‍ സ്ഥാപിക്കപ്പെടുമ്പോള്‍, അത് സായുധ സേനയെ ശക്തിപ്പെടുത്തുക മാത്രമല്ല, തൊഴിലും സ്വയംതൊഴിലവസരങ്ങളും സൃഷ്ടിക്കുകയും ചെയ്യുന്നു’. തുമക്കൂറുവിലെ ഹെലികോപ്റ്റര്‍ നിര്‍മ്മാണ കേന്ദ്രത്തിന് സമീപമുള്ള ചെറുകിട വ്യവസായങ്ങള്‍ ശാക്തീകരിക്കപ്പെടുമെന്ന്  മോദി പറഞ്ഞു.

‘രാഷ്‌ട്രം ആദ്യം’ എന്ന മനോഭാവത്താല്‍ വിജയം സുനിശ്ചിതമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിലെ നവീകരണവും പരിഷ്‌കരണങ്ങളും സ്വകാര്യമേഖലയ്‌ക്ക് അവസരങ്ങള്‍ തുറന്നുകൊടുക്കുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

എച്ച്എഎല്ലിന്റെ പേരില്‍ ഗവണ്മെന്റിനെ ലക്ഷ്യമിട്ടുള്ള സമീപകാല പ്രചാരണങ്ങളെക്കുറിച്ചു പരാമര്‍ശിച്ച പ്രധാനമന്ത്രി, അസത്യം എത്ര വലുതായാലും പതിവായാലും ഉയര്‍ന്നതായാലും എല്ലായ്‌പോഴും സത്യത്തിന് മുന്നില്‍ പരാജയപ്പെടുമെന്നു വ്യക്തമാക്കി. ‘ഈ ഫാക്ടറിയും എച്ച്എഎല്ലിന്റെ വര്‍ദ്ധിച്ചുവരുന്ന ശക്തിയും അസത്യത്തിന്റെ വക്താക്കളെ തുറന്നുകാട്ടി. യാഥാര്‍ത്ഥ്യം സ്വയം സംസാരിക്കുന്നു’ അദ്ദേഹം പറഞ്ഞു, ഇന്ന് അതേ എച്ച്എഎല്‍ ഇന്ത്യന്‍ സായുധ സേനയ്‌ക്കായി ആധുനിക തേജസ് നിര്‍മ്മിക്കുകയാണെന്നും ആഗോള ആകര്‍ഷണത്തിന്റെ കേന്ദ്രമാണെന്നും പ്രതിരോധ മേഖലയില്‍ ഇന്ത്യയുടെ സ്വയംപര്യാപ്തതയെ ശക്തിപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: Tejas fighter jetsപ്രതിരോധം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതം പുതുപുത്തന്‍ യുദ്ധവിമാനം നിര്‍മിക്കും; മന്ത്രിസഭാ അനുമതി, പദ്ധതിച്ചെലവ് 15,000 കോടി

India

തേജസ് സ്വന്തമാക്കാന്‍ നൈജീരിയ ഫിലിപ്പൈന്‍സ്, അര്‍ജന്റീന

ചിത്രത്തിന് കടപ്പാട്: ഇന്ത്യന്‍ ഡിഫന്‍സ് റിസര്‍ച്ച് വിങ്ങ്
India

എച്ച് എഎല്ലില്‍ ഒരുങ്ങുന്നൂ പുതിയ തേജസ് യുദ്ധവിമാനം; 90ശതമാനം ഉപകരണങ്ങളും നിര്‍മ്മിയ്‌ക്കുന്നത് ഇന്ത്യയില്‍

India

വ്യോമസേനയുടെ തേജസ് കശ്മീരിലേക്ക്; അതിര്‍ത്തിയോടു ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ പരിശീലനം ആരംഭിച്ച് ലൈറ്റ്് കോമ്പാറ്റ് യുദ്ധവിമാനം

India

കാര്‍ഗിലിലെ ഇന്ത്യയുടെ ഐതിസാഹിക വിജയത്തിന് ഇന്ന് 24ാം വയസ്; ധീര ജവാന്മാരുടെ ഓര്‍മ്മ പുതുക്കി രാജ്യം

പുതിയ വാര്‍ത്തകള്‍

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.