Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അങ്കമാലി – ശബരി റെയില്‍പാത: ഇടതുസര്‍ക്കാര്‍ ചുവപ്പുനാടയില്‍ കുരുക്കി, കേന്ദ്രം പച്ചക്കൊടി വീശി; പദ്ധതിക്ക് മോദി സര്‍ക്കാര്‍ അനുവദിച്ചത് നൂറുകോടി രൂപ

116 കിലോമീറ്റര്‍ നീളത്തിലുള്ള പദ്ധതി എറണാകുളത്തെ അങ്കമാലിയില്‍ നിന്നാരംഭിച്ച് പത്തനംതിട്ട ജില്ലയില്‍ ശബരിമലയ്‌ക്കടുത്ത് എരുമേലിയിലാണ് അവസാനിക്കുന്നത്. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലൂടെ കടന്നു പോകുന്ന പാത ശബരിമലയിലെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തര്‍ക്ക് ഉപകാരപ്രദമാകുന്നതാണ്.

പി.ഷിമിത്ത് by പി.ഷിമിത്ത്
Feb 5, 2023, 11:10 am IST
in Kerala

ന്യൂദല്‍ഹി: അങ്കമാലി – ശബരിമല റെയില്‍പാതയ്‌ക്ക് നരേന്ദ്ര മോദി സര്‍ക്കാര്‍ ബജറ്റില്‍ നൂറുകോടി രൂപ അനുവദിച്ചതിലൂടെ ജീവന്‍ വയ്‌ക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ ചുവപ്പുനാടയില്‍ കുരുക്കിയ പദ്ധതി. 116 കിലോമീറ്റര്‍ നീളത്തിലുള്ള പദ്ധതി എറണാകുളത്തെ അങ്കമാലിയില്‍ നിന്നാരംഭിച്ച് പത്തനംതിട്ട ജില്ലയില്‍ ശബരിമലയ്‌ക്കടുത്ത് എരുമേലിയിലാണ് അവസാനിക്കുന്നത്. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലൂടെ കടന്നു പോകുന്ന പാത ശബരിമലയിലെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തര്‍ക്ക് ഉപകാരപ്രദമാകുന്നതാണ്.

അങ്കമാലി-ശബരിമല പുതിയ റെയില്‍ പാതയ്‌ക്ക് 1997-1998ല്‍ 550 കോടി രൂപയുടെ പദ്ധതിയായാണ് കേന്ദ്രം അനുമതി നല്‍കിയത്. പദ്ധതി വൈകിയത് മൂലം 2017-18ല്‍ പദ്ധതിയുടെ പ്രതീക്ഷിക്കുന്ന ചെലവ് 2815 കോടി രൂപയായി. സ്ഥലമേറ്റെടുപ്പിനും ലൈന്‍ അലൈന്‍മെന്റിനുമെതിരെ പ്രദേശവാസികളുടെ പ്രതിഷേധവും പദ്ധതിക്കെതിരായ കോടതിയലക്ഷ്യ കേസുകളും കേരള സര്‍ക്കാരിന്റെ നിസ്സഹകരണവും കാരണം തുടര്‍പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോയില്ല.

പദ്ധതിച്ചെലവ് 1997-ലെ 550 കോടി രൂപയില്‍ നിന്ന് 2011-ല്‍ 1566 കോടി രൂപയായും (ഭൂമിയുടെ വില 719 കോടി രൂപയും) 2,815 കോടി രൂപയായും (ഭൂമിയുടെ വിലയുള്‍പ്പെടെ) കൂടി. ഇതോടെ ഈ പ്രോജക്റ്റ് മുന്നോട്ട് കൊണ്ടുപോകുന്നത് റെയില്‍വേ ഫണ്ട് കൊണ്ട് മാത്രം സാധ്യമല്ലെന്ന് റെയില്‍വേ കേരള സര്‍ക്കാരിനോട് പലതവണ കത്തുകളിലൂടെ അറിയിച്ചു. 2015 നവംബര്‍ 27ന് പദ്ധതിയുടെ 50% ചെലവ് പങ്കിടാന്‍ കേരളം സമ്മതിച്ചു. 2016 സപ്തംബര്‍ ഒന്നിന് ധാരണാപത്രവും ഒപ്പുവച്ചു. എന്നാല്‍ അധികം വൈകാതെ 50% ചെലവ് പങ്കിടാനുള്ള തീരുമാനത്തില്‍ നിന്ന് കേരള സര്‍ക്കാര്‍ പിന്മാറി.

2017 ഡിസംബറില്‍ പങ്കിടല്‍ അടിസ്ഥാനത്തില്‍ പദ്ധതി ചെലവ് ഏറ്റെടുക്കാമെന്ന ആവശ്യമുന്നയിച്ച് റെയില്‍വെ സംസ്ഥാനത്തിന് കത്തയച്ചു. എന്നാല്‍ പ്രതികരണം ഉണ്ടായില്ല. ഇതോടെ പദ്ധതിയുടെ തുടര്‍ചെലവുകള്‍ താത്കാലികമായി മരവിപ്പിക്കാനും പ്രവൃത്തികള്‍ നിര്‍ത്തി വയ്‌ക്കാനും റെയില്‍വേ തീരുമാനിച്ചു. തനതു ഫണ്ടില്‍ പദ്ധതി മുന്നോട്ടുപോകില്ലെന്ന് റെയില്‍വേ മന്ത്രാലയം 2020 ജനുവരി 11ന് കേരള സര്‍ക്കാരിനെ വീണ്ടും അറിയിച്ചു. 2021 ജനുവരി ഏഴിന് പദ്ധതിയുടെ മൊത്തം പദ്ധതിച്ചെലവിന്റെ 50% കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് മുഖേന പങ്കിടാനുള്ള തീരുമാനം കേരള സര്‍ക്കാര്‍ അറിയിച്ചു.

ഇതിന്റെ അടിസ്ഥാനത്തില്‍ അന്തിമ ലൊക്കേഷന്‍ സര്‍വേ പൂര്‍ത്തിയാക്കാനും പദ്ധതിച്ചെലവ് കാലാനുസൃതമായി പരിഷ്‌കരിക്കാനും കെആര്‍ഡിസിഎല്ലിനോട് നിര്‍ദേശിക്കുകയായിരുന്നു. കെആര്‍ഡിസിഎല്‍ 70 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പദ്ധതിയുടെ എസ്റ്റിമേറ്റ് പുതുക്കി നല്‍കി. ബാക്കി വരുന്ന ഭാഗത്തിന്റെ ലിഡാര്‍ സര്‍വേ നടത്തി എസ്റ്റിമേറ്റ് പുതുക്കി നല്‍കാനും നിര്‍ദ്ദേശിച്ചിരുന്നു. സമ്പൂര്‍ണ പ്രോജക്ടിന്റെ പുതുക്കിയ എസ്റ്റിമേറ്റ് സമര്‍പ്പിക്കാനും റെയില്‍വേയോട് നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പദ്ധതിക്കായി കേന്ദ്രം നൂറു കോടി രൂപ അനുവദിച്ചിരിക്കുന്നത്.

Tags: ശബരി റെയില്‍കേന്ദ്ര ബജറ്റ് 2023keralaകേന്ദ്ര സര്‍ക്കാര്‍കേരള സര്‍ക്കാര്‍റെയില്‍വേmodi government
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

Ernakulam

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

Main Article

കേരളവും പുതിയ തൊഴില്‍ നിയമങ്ങളും

Article

ഭരണവും പ്രാരംഭ നടപടികളും

Kerala

ശ്രീറാം സാംബശിവ റാവു എക്‌സൈസ് കമ്മിഷണര്‍

പുതിയ വാര്‍ത്തകള്‍

ഹനുമാൻ ചാലിസ ഇങ്ങനെ ചൊല്ലിയാൽ ഫലം വായുവേഗത്തിൽ

ഇത്തിരി നാണം വേണം, നട്ടെല്ല് വേണം….ഇര്‍ഫാന്‍ പത്താനെ മോശമായി ചീത്തവിളിച്ച് മഹുവ മൊയ്ത്ര; പത്താന്‍ ദല്‍ഹിയിലേക്ക്, ബിജെപിയിലേക്കെന്ന് അഭ്യൂഹം

ഗംഗാ നദിയിൽ നിന്ന് 2,500 വർഷം പഴക്കമുള്ള ശിവലിംഗം കണ്ടെത്തി ; മൗര്യ കാലഘട്ടത്തിലേതെന്ന് സൂചന ; 200 കിലോ ഭാരം

മതസ്നേഹം പ്രകടിപ്പിക്കാൻ ഇറാന് സഹായമായി 200 റിയാൽ അയച്ചു ; സൗദിയിൽ മുസ്ലീം സഹോദരങ്ങൾ അറസ്റ്റിൽ ; മക്കളെ രക്ഷിക്കാൻ മോദിയുടെ സഹായം തേടി മാതാപിതാക്കൾ

ആദ്യം 5 ലക്ഷം , മാസം തോറും 5000 രൂപ ; ക്രിസ്ത്യാനിയാകാൻ ഓഫറുമായി മിഷനറിമാർ ; തടഞ്ഞ് ഗ്രാമവാസികൾ ; രജിസ്റ്റർ ചെയ്ത് 7 പരാതികൾ

എട്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി ഫർമാൻ ഖാന് ഇനി വീടില്ല ; എട്ട് മണിക്കൂറിനുള്ളിൽ വീട് ബുൾഡോസർ കൊണ്ട് തകർത്ത് യുപി പൊലീസ്

പാക് അധീന കശ്മീരില്‍ സമരക്കാരെ അടിച്ചമര്‍ത്തി പാക് പൊലീസ്; 30 പേര്‍ കൊല്ലപ്പെട്ടു, 200 പേര്‍ക്ക് പരിക്ക്, പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

തൃശൂരില്‍ നാളെ സ്വകാര്യആശുപത്രികളിലെ നഴ്സുമാര്‍ സൂചന പണിമുടക്ക് നടത്തും, മറ്റുജില്ലകളില്‍ കരിദിനം

ഇടുക്കിയില്‍ എച്ച്1എന്‍1പനി ബാധിച്ച് ചികിത്സയിലായിരുന്ന വയോധിക മരിച്ചു, ജാഗ്രത നിര്‍ദ്ദേശം

മലമ്പുഴ ഡാമില്‍ വിദ്യാര്‍ഥിയെ കാണാതായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.